ഇന്നത്തെ കാലത്ത് ഓരോ വീടുകളിലും വൈദ്യുത ഉപകരണങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വൈദ്യുതിയുടെ ഉപയോഗവും അത്രമാത്രം ഉയർന്നിരിക്കുന്നു. വൈദ്യുതി ബിൽ കാണുമ്പോഴാണ് എത്രമാത്രം വൈദ്യുതി ഉപയോഗിച്ചിരിക്കുന്നുവെന്ന കാര്യം ഓർമ്മ വരിക. അൽപം ജാഗ്രതയും കരുതലും പുലർത്തിയാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം. ഒപ്പം ബില്ലും... അതിനുള്ള 9 എളുപ്പ വഴികൾ.

  • മുറിയിൽ ആരുമില്ലാത്ത അവസരങ്ങളിൽ ലൈറ്റും ബൾബും ഓഫാക്കാം. പൊതുവെ മുറിയിൽ ആരുമില്ലെങ്കിലും ബൾബ് കത്തി കിടക്കുന്ന പതിവ് പലരുടേയും വീടുകളിൽ സംഭവിക്കുന്ന കാര്യമാണ്. മുറിക്കു പുറത്തു പോകുമ്പോൾ ലൈറ്റും ഫാനും ഓഫാക്കിയ ശേഷം മാത്രം പുറത്തു പോവുക. രാത്രിയിൽ ലൈറ്റ് ഓഫാക്കാം. ഇതുവഴി വൈദ്യുതി ലാഭിക്കാം. പകൽ സമയം ജനാലകൾ തുറന്നിടുക. പുറത്ത് നിന്നുള്ള കാറ്റും വെളിച്ചവും അകത്ത് കടക്കട്ടെ.
  • വൈദ്യുതി ലാഭിക്കാനുള്ള എളുപ്പ വഴികളിലൊന്നാണ് സാധാരണ ബൾബിന്‍റെ സ്‌ഥാനത്ത് എൽഇഡി ബൾബ് ഉപയോഗിക്കുകയെന്നത്. 60 വാട്ടിന്‍റെ സാധാരണ ബൾബിന് തുല്യമായ പ്രകാശമാണ് 9 വാട്ടിന്‍റെ എൽഇഡി ബൾബ് നൽകുന്നത്. എൽഇഡി ബൾബ് 70 മുതൽ 75 ശതമാനം വൈദ്യുതി ഉപയോഗം കുറയ്ക്കുകയും 10 മുതൽ 15 ഇരട്ടിയിലധികം സേവനവും നൽകുന്നു. ഇന്ന് വിപണിയിൽ ഒന്ന് മുതൽ 2 വർഷം വാറന്‍റിയുള്ള എൽഇഡി ബൾബ് ലഭ്യമാണ്. നൈറ്റ് ബൾബിൽ 15 വാട്ടിന്‍റെ സ്‌ഥാനത്ത് 2 വാട്ട് എൽഇഡി ഘടിപ്പിക്കാം. 40 വാട്ട് ട്യൂബിന്‍റെ സ്‌ഥാനത്ത് 36 വാട്ടിന്‍റെ സ്ലീം ട്യൂബ് ഉപയോഗിക്കാം.

ഇലക്ട്രോണിക് ചോക്ക് ഉള്ള ട്യൂബ് ലൈറ്റ് ഉപയോഗിക്കാം. ട്യൂബ് പെട്ടെന്ന് കത്തും. സ്റ്റാർട്ടറിന്‍റെ ആവശ്യമുണ്ടാവുകയില്ല. കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കും. വൈദ്യുതി ലാഭിക്കാം.

  • വെള്ളം ചൂടാക്കാൻ വാട്ടർ ഹീറ്റർ ഉപയോഗിക്കുകയാണെങ്കിൽ വാട്ടർ ഹീറ്ററിന്‍റെയോ ഗീസറിന്‍റെയോ താപമാനം 48 ഡിഗ്രിയിൽ സെറ്റ് ചെയ്‌ത് വയ്ക്കാം. കൂടുതൽ വാട്ട്സിന്‍റെ എമേഴ്സൺ റോഡിന്‍റെ ഉപയോഗം ഒഴിവാക്കാം. ഐഎസ്ഐ മാർക്ക് ഉള്ള ഉൽപ്പന്നം ഏറേക്കാലം ഈടു നിൽക്കുന്നതിനൊപ്പം വൈദ്യുതിയുടെ ഉപയോഗം ലാഭിക്കാം.
  • റഫ്രിജറേറ്റർ ഒഴിച്ചിടരുത്, ഫ്രീസറിൽ ഫ്രഷ് പച്ചക്കറികളും മറ്റ് വസ്തുക്കളും വയ്ക്കുക. ഫ്രിഡ്ജ് നോർമൽ മോഡിൽ പ്രവർത്തിപ്പിക്കാം. അടിക്കടി ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുക. എന്തെങ്കിലും വസ്തു എടുക്കാനോ വയ്ക്കാനോ ഉണ്ടെങ്കിൽ ഒരുമിച്ച് എടുക്കുകയോ വയ്ക്കുകയോ ചെയ്യാം.

ചൂടുള്ള ഭക്ഷ്യ വിഭവങ്ങൾ ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത ശേഷം ഫ്രിഡ്ജിൽ വയ്ക്കാം. ഫ്രിഡ്ജ് വർഷം തോറും ചെക്ക് ചെയ്യാം. എവിടെയെങ്കിലും തകരാറുണ്ടോയെന്ന് പരിശോധിക്കുക. ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് തുറക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം കംപ്രഷറിന് കൂടുതൽ വർക്ക് ചെയ്യേണ്ടി വരും. ഒപ്പം വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്യും. ഫ്രിഡ്ജിന്‍റെ പ്ലേസിംഗും ശരിയായ രീതിയിലായിരിക്കണം. ചുവരിനും ഫ്രിഡ്ജിനും ഇടയിൽ 2 ഇഞ്ച് ഗ്യാപ് ഉണ്ടാവണം. എയർ സർക്കുലേഷൻ മൂലം ഇതിന്‍റെ ഫംഗ്ഷന് കുറച്ച് പവർ അതാവശ്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...