ഒരു സ്‌ത്രീ ആദ്യമായി ഗർഭം ധരിച്ചാലുടൻ, ചുറ്റുപാടുനിന്നും നിർദ്ദേശങ്ങൾ വരാൻ തുടങ്ങും. ചിലപ്പോൾ അമ്മായിയമ്മ, ചിലപ്പോൾ മുത്തശ്ശി, അമ്മായി തുടങ്ങി, കുടുംബത്തിലെ എല്ലാ സ്ത്രീകൾക്കും അവരുടേതായ നിർദ്ദേശങ്ങളടങ്ങിയ പാക്കേജുകൾ ഉണ്ട്. അവൾ ആവശ്യപ്പെടാതെ തന്നെ ഇതൊക്കെ നൽകാൻ അവർ തയ്യാറാണ്. ഗർഭിണിയായ സ്ത്രീ ഈ നിർദ്ദേശങ്ങളെല്ലാം ശ്രദ്ധിക്കുകയും ചെയ്യുന്നു, കാരണം ഒരു കുഞ്ഞിന്‍റെ ആഗമനത്തിന്‍റെ സന്തോഷം പുതിയ മാതാപിതാക്കൾക്ക് അതുല്യവും അതിശയകരവുമാണ്.

ഇക്കാര്യത്തിൽ, നവജാത ശിശു വിദഗ്ധ പല്ലവി പറയുന്നത്, ഒരു കുട്ടി കുടുംബത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കുട്ടിയുടെ മാതാപിതാക്കൾ വളരെ സന്തോഷവാന്മാർ ആണെന്നും കുഞ്ഞിന്‍റെ ഓരോ നിമിഷവും അവരുടെ ജിജ്ഞാസ വർദ്ധിപ്പിക്കുമെന്നുമാണ്. കുട്ടിക്ക് അസ്വാസ്ഥ്യമുണ്ടായാൽ അതിനും ഒരു ഭാഷ ഉണ്ട്. മാതാപിതാക്കൾ അത് സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കണം. കുടുംബവും സുഹൃത്തുക്കളും ഉപദേശങ്ങൾ നൽകുമ്പോൾ, പുതിയ അമ്മയ്ക്ക് പലതരം മിഥ്യകളിലൂടെ കടന്നു പോകേണ്ടിയും വരുന്നു.

ഇനി പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ

മുലയൂട്ടൽ ഷെഡ്യൂൾ ചെയ്യുക

നവജാത ശിശുവിന് ജനിച്ച് കുറച്ച് ദിവസത്തേക്ക് രണ്ട് മണിക്കൂർ കൂടുമ്പോൾ മുലപ്പാൽ നൽകണം, ഇത് കുഞ്ഞിന്‍റെ ഭാരം കൂട്ടാൻ സഹായിക്കും.

യഥാർത്ഥത്തിൽ കുഞ്ഞിന് വിശക്കുമ്പോൾ മുലപ്പാൽ നൽകുക, കുഞ്ഞ് വളരുമ്പോൾ കൂടുതൽ തവണ മുലയൂട്ടണം, അതിനുശേഷം കുഞ്ഞ് വളരെനേരം നന്നായി ഉറങ്ങുന്നു. കുഞ്ഞിന് ആവശ്യാനുസരണം മുലയൂട്ടൽ നല്ലതാണ്.

ഭക്ഷണം നൽകിയ ശേഷവും വിശക്കുന്നതിനാൽ കുഞ്ഞ് കരയുന്നു

ചിലപ്പോൾ മുലപ്പാൽ മുഴുവനായും നൽകിയ ശേഷവും കുഞ്ഞ് കരയുന്നു. കുട്ടിയുടെ വയറ് നിറഞ്ഞിട്ടില്ലെന്ന് പലരും കരുതുന്നു, പശുവിൻ പാലോ മറ്റോ നൽകാൻ മുതിർന്നവർ നിർദ്ദേശിക്കുന്നു, ഇത് ശരിയല്ല. വിശപ്പിനു പുറമേ, അസുഖകരമായ വസ്ത്രങ്ങൾ, നനഞ്ഞ ഡയപ്പറുകൾ, അമിതമായ ചൂട് അല്ലെങ്കിൽ അതിശൈത്യം, അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷമുള്ള അസ്വസ്ഥത തുടങ്ങിയ പല കാരണങ്ങളാലും കുഞ്ഞുങ്ങൾ കരയുന്നു, അവ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്. കാലക്രമേണ, കുഞ്ഞിന്‍റെ അസ്വസ്ഥത മാതാപിതാക്കൾക്ക് പെട്ടെന്ന് മനസ്സിലാക്കുന്നു.

നല്ല അമ്മ കുഞ്ഞിനെ എപ്പോഴും എടുക്കില്ല

സുരക്ഷിതമായ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നവജാത ശിശു പെട്ടെന്ന് ഒരു പുതിയ ലോകത്ത് ജനിക്കുന്നു. അമ്മയുടെ സ്പർശനത്തിൽ കുഞ്ഞിന് ആശ്വാസവും ഊഷ്മളതയും അനുഭവപ്പെടുന്നു. കുട്ടിക്ക് അത് പരിചിതമാണ്, മാത്രമല്ല അത് വീണ്ടും വീണ്ടും അനുഭവിക്കാൻ ആഗ്രഹിക്കുന്നു. ഇത് കുട്ടിയുടെ സ്വാഭാവിക ആവശ്യമാണ്, അത് അമ്മ നൽകണം. ഇതുകൂടാതെ, കുട്ടിയുടെ വൈകാരികവും ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആശ്വാസവും ഊഷ്മളതയും സഹായകമാണ്. കുഞ്ഞിന് കംഗാരു പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറച്ച് സമയത്തേക്ക് എല്ലാ ദിവസവും കുട്ടിയെ ശരീരത്തോടെ ചേർത്തു വെയ്ക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കണം. ഇങ്ങനെ കുഞ്ഞിന് അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷ അനുഭവപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...