ഒത്തിരി ഇഷ്ടത്തോടെ ഒരാളെ സമീപിച്ചു പ്രൊപ്പോസ് ചെയ്ത ശേഷം പരാജയത്തിൽ കലാശിക്കുമ്പോൾ ഹൃദയം തകരും. നിങ്ങളുടെ സ്നേഹം അപൂർണ്ണമായി തുടരുന്നതിൽ എന്താണ് കാരണം, എന്ത് കുറവാണ് തന്നിൽ ഉള്ളത് എന്ന് മനസ്സിലാകുന്നില്ല. ഈ സാഹചര്യത്തിൽ നിങ്ങളുടെ പ്രൊപ്പോസൽ തുടർച്ചയായി നിരസിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ നിങ്ങള്‍ക്ക് പ്രണയിയെ തീർച്ചയായും സ്വന്തമാക്കാൻ സാധിക്കും.

ആറ്റിട്യൂട് നിറഞ്ഞ പ്രൊപ്പോസൽ

നിങ്ങൾ നിങ്ങളുടെ ക്രഷിനോട് പ്രണയത്തിന്‍റെ തുടക്കത്തിൽ നടത്തിയ സമീപനം അഥവാ പ്രണയ അഭ്യർത്ഥന ആറ്റിട്യൂട് നിറഞ്ഞത് ആയിരുന്നിരിക്കാം. മുൻവിധിയോടെ പ്രണയിയെ സമീപിക്കാതിരിക്കുന്നതാണ് നല്ലത്. താൻ പ്രണയിക്കാൻ പോകുന്ന ആൾ തന്നോട് പ്രത്യേക മനോഭാവം വെച്ചു പുലർത്തി അപ്രോച്ച് ചെയുന്നത് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ എത്ര സുന്ദരനാണെങ്കിലും അങ്ങനെ ഒരു മനോഭാവത്തോടെ സമീപിക്കരുത് കാരണം ഇപ്പോൾ വളരെയധികം ആറ്റിട്യൂട് ഉള്ള ഒരാളിൽ അടുത്തതായി എന്തു സംഭവിക്കുമെന്ന് പറയാനാവില്ല എന്ന് അവർ ഭയപ്പെടുന്നു .

ടിപ്സ് : പ്രൊപ്പോസ് ചെയ്യാൻ പോകുമ്പോൾ നിങ്ങളുടെ സമീപനം വളരെ മൃദുവും ആകർഷകവുമാകണം.

ലുക്ക് ഇല്ല എങ്കിൽ

നിങ്ങൾ പ്രൊപ്പോസ് ചെയ്യാൻ പോകുമ്പോൾ സ്വന്തം രൂപഭാവത്തിലും വേഷത്തിലും ശ്രദ്ധിക്കാതിരിക്കരുത്. ശ്രദ്ധിക്കാതെ പോയാൽ അത്തരമൊരു സാഹചര്യത്തിൽ പ്രൊപോസൽ വിജയിക്കണം എന്നില്ല. കാരണം ഒരു പെൺകുട്ടിയും തന്‍റെ പങ്കാളി കാഴ്ചയിൽ മോശം ആകുന്നത് ഇഷ്ടപ്പെടില്ല. പ്രണയം പറയാൻ പോകും മുൻപ് സ്വന്തം ലുക്ക് തീർച്ചയായും ശ്രദ്ധിക്കുക.

ടിപ്സ്: ക്രഷിനായി നിങ്ങൾ വിവാഹാഭ്യർത്ഥന നടത്താൻ പോകുമ്പോൾ, സ്വയം ടിപ്‌ടോപ്പ് ആകുക. അതുവഴി പെൺകുട്ടിയുടെ മനസിൽ നിങ്ങൾ സ്ഥാനം പിടിക്കുന്നു. എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് കാണാൻ ലുക്ക് ഉള്ള നല്ല ഒരു ആൺകുട്ടിയെയാണ്.

ആംഗ്യങ്ങൾക്ക് ശേഷം പ്രൊപ്പോസ്

ചില ആൺകുട്ടികൾക്ക് ഈ ശീലമുണ്ട്, അവർ ആംഗ്യങ്ങളിലൂടെ അവരുടെ മാനസികാവസ്ഥ ഇഷ്ടമുള്ളവരോട് പറയാൻ ശ്രമിക്കുന്നു. പക്ഷേ പെൺകുട്ടികൾ അത്തരം ആൺകുട്ടികളിൽ നിന്ന് അകന്നിരിക്കുന്നത് ബുദ്ധിയാണെന്ന് കരുതുന്നു. കാരണം അത്തരം ആൺകുട്ടികൾ ശരിയല്ലെന്ന് അവർക്ക് തോന്നുന്നു. പ്രൊപ്പോസൽ വേഗം നിരസിക്കപ്പെട്ടേക്കാം.

ടിപ്‌സ്: നിങ്ങൾ ആരെയെങ്കിലും ഇഷ്ടപ്പെടുകയും വിവാഹാഭ്യർത്ഥന നടത്താൻ ചിന്തിക്കുകയും ചെയ്യുന്നുവെങ്കിൽ ആംഗ്യം കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പകരം നിങ്ങളുടെ കണ്ണുകളിൽ അവളോടുള്ള / അവനോടുള്ള അഗാധമായ സ്നേഹം നിറഞ്ഞിരിക്കണം.

ഷോ കാണിക്കുക

പണത്തിന്‍റെ സ്റ്റാറ്റസ് കാണിച്ച് പ്രൊപ്പോസ് ചെയ്യുന്നുവെങ്കിൽ ഉറപ്പായും, നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. കാരണം തുടക്കത്തിൽ ഇത്രയധികം ഷോ കാണിക്കുന്നവൻ പണത്തിന്‍റെ ശക്തിയിൽ തന്നെ അപമാനിക്കാൻ ശ്രമിക്കും എന്ന് പെൺകുട്ടി ചിന്തിക്കാന്‍ ഇടയാക്കും.

ടിപ്‌സ്: പ്രൊപ്പോസ് ചെയ്യാൻ പോകുമ്പോൾ നിങ്ങളുടെ വ്യക്തിത്വത്തിനാണ് മാർക്ക്. ഒരു രീതിയിലും പണത്തിന്‍റെ ഭാവം എടുത്തു കാണിക്കുന്നില്ല എന്ന് തീർച്ചയായും ഉറപ്പാക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...