എന്‍റെ കുഞ്ഞിന് രണ്ട് വയസ്സായി. ഇതുവരെയും സംസാരിക്കാൻ തുടങ്ങിയില്ല എന്ന വേവലാതിയുമായി നിരവധി അച്‌ഛനമ്മമാർ ആശുപത്രികൾ കയറിയിറങ്ങാറുണ്ട്. കുട്ടികൾ സംസാരിക്കാൻ വൈകുന്നത് എന്തുകൊണ്ടാണ് എന്നു മനസ്സിലാവണമെങ്കിൽ അവരുടെ ക്രമാനുഗതമായ വളർച്ചയും സംസാരവും എന്താണെന്നും അറിയേണ്ടതുണ്ട്.

ഒരാളുടെ സംസാരശേഷി കേൾവിശക്‌തിയെ അടിസ്‌ഥാനപ്പെട്ടിരിക്കുന്നു. കുഞ്ഞിന്‍റെ ആദ്യത്തെ 6 മാസത്തിൽ അവർ കേട്ട സംഭാഷണങ്ങളും ശബ്‌ദങ്ങളും തന്നെയാണ് സംസാരശേഷിയുടെ കാതൽ.

മൂന്നു മാസത്തിനും ആറു മാസത്തിനും ഇടയിലാണ് കുഞ്ഞിന്‍റെ സംഭാഷണത്തിന്‍റെ ആദ്യഘട്ടം. എന്തെങ്കിലും ചോദിച്ചാൽ കുടുകുടെ ചിരിക്കുകയും ഇക്കിളി കൂടുമ്പോലെ ശബ്‌ദമുണ്ടാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ. പുറംലോകത്തോട് സംസാരിക്കാനുള്ള കുഞ്ഞിന്‍റെ ഏറ്റവും ആദ്യത്തെ ശ്രമമാണിത്. 6 മാസം കഴിയുമ്പോൾ കുഞ്ഞ് ഡാ.. ഡാ, ബാ... ബ, മാ... മ.. ഛ ഇങ്ങനെ ചില ശബ്‌ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. ഇത്തരം കൊഞ്ചലുകളും താളക്രമത്തിൽ ചില ശബ്‌ദങ്ങൾ ആവർത്തിക്കുന്നതും കേട്ടാൽ, അച്‌ഛനും അമ്മയും തിരിച്ച് അതേ ശബ്‌ദം കേൾപ്പിക്കുക തന്നെ വേണം. ഇങ്ങനെ പ്രതികരിക്കുന്നത് കുഞ്ഞുങ്ങളുടെ ആശയവിനിമയ രീതിയ്‌ക്ക് ആക്കം കൂട്ടും. ബ... ബ എന്ന് കുഞ്ഞു പറയുമ്പോൾ പുഞ്ചിരിയോടെ അങ്ങനെ തന്നെ അവരുടെ മുഖത്തേക്ക് നോക്കി ആവർത്തിക്കുമ്പോൾ കുഞ്ഞുങ്ങൾ വലിയ സന്തോഷം പ്രകടിപ്പിക്കുന്നതും വീണ്ടും വീണ്ടും ആ ശബ്‌ദം ഉണ്ടാക്കുന്നതും കണ്ടിട്ടില്ലേ. ഭാഷാ പഠനത്തിന്‍റെ ആദ്യഘട്ടമാണിതെന്ന് അറിയുക. ഇത്തരം സന്ദർഭങ്ങളിൽ കുഞ്ഞിന് മറുപടി കൊടുത്തില്ലെങ്കിൽ അതേ വാക്കുകൾ ആവർത്തിക്കാതിരിക്കാൻ പിന്നീട് ശ്രമിച്ചില്ലെന്നും വരാം.

സംഭാഷണത്തിന്‍റെയും മനസ്സിലാക്കലിന്‍റെയും സംയുക്‌തരൂപമാണ് ഭാഷ. 9 മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ കുഞ്ഞ് സ്വന്തം പേര് മനസ്സിലാക്കാൻ ആരംഭിക്കും. വേണ്ട, അരുത്, വരൂ, അത് തരൂ എന്നിങ്ങനെ ചെറിയ വാക്കുകൾ കേട്ടാൽ അവർക്ക് മനസ്സിലാക്കാനും കഴിയും. മുതിർന്നവർ ചുമയ്‌ക്കുകയോ, മറ്റോ ചെയ്യുന്നതു കേട്ടാൽ അതേപോലെ അനുകരിക്കാനും ഈ പ്രായത്തിൽ കഴിയേണ്ടതാണ്.

12 മാസത്തിനും 15 മാസത്തിനുമിടയിൽ കുഞ്ഞിന് മറ്റുള്ളവർ പറയുന്നതും ചെയ്യുന്നതുമായ മിക്ക കാര്യങ്ങളും മനസ്സിലായി തുടങ്ങും. കൊഞ്ചലോടുകൂടി പ്രധാന വാക്കുകൾ ഉച്ചരിക്കാനും ആരംഭിക്കും. കേട്ട വാക്കുകൾ അവർ ശബ്‌ദം അനുകരിച്ച് ഉച്ചരിക്കാനാണ് ശ്രമിക്കുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ തമാശയായി തോന്നാം. എന്നാൽ കുഞ്ഞ് പുറപ്പെടുവിക്കുന്ന ഓരോ ശബ്‌ദവും ഏതെങ്കിലും വാക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

18 മാസമാകുമ്പോൾ കുഞ്ഞിന് 10 മുതൽ 15 വാക്കുകൾ വരെ പഠിച്ചെടുത്ത് സംസാരിക്കാൻ കഴിയും. ഞാൻ, നീ, നിന്‍റെ എന്‍റെ തുടങ്ങിയ വാക്കുകൾ പ്രയോഗിക്കാൻ പ്രയോഗിക്കാൻ തുടങ്ങുന്ന സമയമാണിത്. 2 വയസ്സാകുമ്പോഴേക്കും വാക്കുകളുടെ എണ്ണം 100 കവിയും ഭാഷാവികസനം ഗണ്യമായി സംഭവിക്കുന്ന കാലമാണ് 2 വയസ്സു മുതൽ 5 വയസ്സു വരെ. ആ കാലയളവിൽ കുഞ്ഞിന്‍റെ പദസമ്പത്ത് 100 നിന്ന് 2000 വരെ വർദ്ധിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...