ചോദ്യം-

മാസ്ക് പതിവായി ധരിക്കുന്നത് സൗന്ദര്യ പ്രശ്നമുണ്ടാക്കുമോ ? ഉണ്ടെങ്കിൽ, അത് എന്താണ്, എങ്ങനെ പരിഹരിക്കും?

ഉത്തരം-

അതെ, മാസ്ക്കും ചർമ്മ സൗന്ദര്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാകാനിടയുണ്ട്. കൊറോണ പകർച്ചവ്യാധിയ ഭയന്ന് വളരെ നേരം തുടർച്ചയായി മാസ്ക് ധരിക്കുന്നത് മുഖത്ത് വിയർപ്പ് ഉണ്ടാക്കുന്നു. അങ്ങനെ ചർമ്മ സുഷിരങ്ങൾ തടസ്സപ്പെടുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. ഇന്‍റർനെറ്റ് ഈ പ്രശ്‌നത്തിന് മാസ്‌കെയ്ൻ എന്നാണ് പേര് നൽകിയിരിക്കുന്നത്, അതായത് മാസ്ക് ധരിക്കുന്നതിലൂടെ ഉണ്ടാകുന്ന മുഖക്കുരു.

നിങ്ങളുടെ ചർമ്മം മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുള്ള ചർമ്മം ആണെങ്കിൽ, മുഖക്കുരു തടയാൻ, ഗ്ലൈക്കോളിക് അല്ലെങ്കിൽ സാലിസിലിക് ആസിഡ് ചേർന്ന ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടു തവണ മുഖം കഴുകണം. ഇത് ഓയിൽ നിയന്ത്രിക്കുന്നു, അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കുന്നു, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുന്നു.

നിങ്ങൾക്ക് വരണ്ടതോ സെൻസിറ്റീവോ ആയ ചർമ്മം ആണെങ്കിൽ, വലിയ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത മിതമായ ക്ലെൻസർ ഉപയോഗിക്കുക. മൃദുവായ കോട്ടൺ മാസ്കുകൾ, ശ്വസിക്കാൻ എളുപ്പമുള്ളതും ദീർഘനേരം ധരിക്കാൻ കഴിയുന്നതുമാണ്. മേക്കപ്പിനുപകരം, ലൈറ്റ് മോയ്‌സ്ചുറൈസർ പ്രയോഗിക്കുക, അതിൽ SPF 30 ഉണ്ട്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മാസ്ക് ധരിക്കുന്നതിലൂടെ ഉണ്ടാകുന്ന വരകൾ ഒഴിവാക്കുകയും ചെയ്യും. ഓരോ ഉപയോഗത്തിനും ശേഷം മൃദുവായ സോപ്പ് ഉപയോഗിച്ച് മാസ്ക് കഴുകുക. ഇത് മുഖക്കുരുവും ചർമ്മത്തിലെ ഇറിറ്റേഷനും ഒഴിവാക്കും. മുഖക്കുരു പ്രശ്നങ്ങൾ ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടുതവണ സ്‌ക്രബ് ചെയ്യുക.

കൊറോണ വൈറസ് ബാധിക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മാസ്ക് ധരിക്കുന്നത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ഇത് നമ്മുടെ ശ്വാസകോശത്തിന് എത്രത്തോളം അപകടകരമാണെന്നും മനസിലാക്കാം. അതെങ്ങനെ? നമുക്ക് കണ്ടെത്താം.

കോവിഡ് -19 ന്‍റെ അണുബാധ ഒഴിവാക്കാൻ ലോകം മുഴുവൻ മാസ്കുകൾ ഉപയോഗിക്കുന്നു. മാസ്ക് ധരിച്ച് ശ്വസിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയും അതിന്‍റെ ഊർജ്ജസ്വലതയെയും പ്രതിരോധശേഷിയെയും വളരെ മോശമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതു മാത്രമല്ല, ഗുരുതരമായ പല രോഗങ്ങൾക്കും ഇരകളാകാം.

നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ബി‌എൽ‌കെ ആശുപത്രിയിലെ ഡോ. സന്ദീപ് നായർ പറയുന്നു, തുടർച്ചയായി മാസ്ക് ധരിക്കുന്നത് നമ്മുടെ ശ്വാസകോശത്തിന് വളരെ അപകടകരമാണ്. മാസ്ക് ധരിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുതലാണെങ്കിൽ തലവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഇതിനായി ചില രീതികൾ സ്വീകരിക്കണം.

തനിച്ചാണെങ്കിൽ മാസ്ക് ധരിക്കരുത്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വിശ്വസിക്കുന്നത് മാസ്ക് ധരിക്കുന്നത് ശരീരത്തിന് വളരെയധികം ദോഷം വരുത്തുമെന്നാണ്, നിങ്ങൾ കൂടുതൽ ആളുകൾക്കിടയിൽ പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതാണ്, പക്ഷേ വളരെ തിരക്കില്ലാത്തപ്പോഴും വീട്ടിൽ ഇരിക്കുമ്പോഴും തനിച്ചു ഡ്രൈവ് ചെയ്യുകയാണെങ്കിലും ഒക്കെ മാസ്കുകളുടെ ഉപയോഗം കുറയ്ക്കാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...