ചോദ്യം: അടുത്തിടെ ഞങ്ങൾ കുടുംബസമേതം ഒരു യാത്രയ്ക്ക് പോയിരുന്നു. പുറത്തെ ഭക്ഷണം കഴിച്ചത് കൊണ്ടോ മറ്റോ ഭർത്താവിന് ഡിസന്‍ററി ഉണ്ടായി. അദ്ദേഹം ഉടൻ കുടുംബ സുഹൃത്തായ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു. ഡോക്ടർ ഫോണിലൂടെ മരുന്ന് പറഞ്ഞു കൊടുത്തു. ആ മരുന്ന് വാങ്ങി കഴിച്ചു. വയറ്റിലെ അസ്വസ്ഥത കാര്യമാക്കതെ അദ്ദേഹം ഒരു ദിവസം മദ്യപിച്ചു. അതോടെ സ്ഥിതി വഷളായി. വയറുവേദനയും മനം പിരട്ടലും തലവേദനയും മൂലം മണിക്കൂറുകളോളം അദ്ദേഹം കഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇതുമൂലം തുടർന്നും ജീവിതത്തിൽ പ്രശ്നമുണ്ടാകുമോ?

ഉത്തരം: മരുന്ന് കഴിച്ചു കൊണ്ടിരിക്കെ മദ്യപിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം. അമീബിക്ക് ഡിസന്‍ററിക്ക് കൊടുക്കുന്ന മരുന്നുകൾ കഴിക്കുന്നതിന് ഒപ്പം മദ്യപിക്കുകയും ചെയ്താൽ മരുന്നുകളിലെ രാസവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് ശരീരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ റിയാക്ഷന്‍റെ ഫലമായി രോഗിക്ക് വയറ്റിൽ വേദന അനുഭവപ്പെടുക മാത്രമല്ല കലശലായ തലവേദനയും ഉണ്ടാകാം. ചിലപ്പോൾ ബ്ലഡ് പ്രഷർ കുറയുകയും ചെയ്യാം. ശരീരത്തിൽ ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടാം. മരുന്ന് കഴിച്ച് മൂന്ന് ദിവസത്തിന് ശേഷം മദ്യപിക്കുന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുകയില്ല. ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ഭാവിയിൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയില്ല. ഇത്തരം പ്രവൃത്തികൾ ഭാവിയിൽ അവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ചോദ്യം: എനിക്ക് 32 വയസ്സുണ്ട്. ഇടയ്ക്കിടെ കൈക്ക് വിറയൽ അനുഭവപ്പെടുന്നു, ഇതാണ് എന്‍റെ പ്രശ്നം. ഈ പ്രശ്നം എന്നെ മാനസികമായി തളർത്തുന്നു.

ഉത്തരം: കൈക്ക് വിറയൽ പ്രശ്നം ഉണ്ടാകുന്നതിന് ധാരാളം കാരണങ്ങൾ ഉണ്ട്. തൈറോയ്ഡ് ഗ്രന്ഥി (ഹൈപ്പർ തൈറോയിഡിസം) യുടെ അമിത പ്രവർത്തനമാണ് ഇതിന് പ്രധാനം. അതിനാൽ തൈറോയിഡിന്‍റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലത് ആയിരിക്കും (ടി- 3, ടി- 4, ടിഎസ്എച്ച്). അമിതമായ ഉത്കണ്ഠയും ഒരു പ്രധാന കാരണമാകാം. യഥാർത്ഥ കാരണം തിരിച്ചറിയുന്നതിന് വൈദ്യ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.

ചോദ്യം: മുഖക്കുരു ശല്യമാണ് എന്‍റെ പ്രശ്നം. ഡോക്ടറെ കണ്ടു. മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾക്കൊപ്പം വിറ്റാമിൻ എ ഗുളിക കഴിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് വല്ല പ്രശ്നവും ഉണ്ടാകുമോ?

ഉത്തരം: വിറ്റാമിൻ എ ഗുളിക കുറച്ച് ദിവസം കഴിക്കുന്നത് കൊണ്ട് ദോഷമൊന്നുമുണ്ടാകുകയില്ല. പക്ഷേ അത് ദീർഘകാലം കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും. ഉദാ- ശരീരവേദന, മുടി കൊഴിച്ചിൽ, വിശപ്പില്ലായ്മ, ചിലപ്പോൾ എല്ലുകൾക്ക് ദോഷം വരെ ഉണ്ടാകാം. അതിനാൽ ഡോക്ടർ പറഞ്ഞിരിക്കുന്ന കാലയളവ് മാത്രം വിറ്റാമിൻ ഗുളിക കഴിക്കുക. കത്തിൽ വയസ്സ് സൂചിപ്പിച്ചിട്ടില്ല അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല.

ചോദ്യം: എനിക്ക് 30 വയസ്സ് ഉണ്ട്. രാവിലെ നടക്കാൻ പോകുമ്പോൾ കാലിൽ വല്ലാതെ നീരുണ്ടാകുന്നു. ഇത് വല്ല അസുഖവും ഉള്ളത് കൊണ്ടാണോ?

ഉത്തരം: പല കാരണങ്ങൾ കൊണ്ട് കാലിൽ നീര് ഉണ്ടാകാം. ഹൃദ്രോഗ സംബന്ധമായ അസുഖമോ പോഷക കുറവോ കൊണ്ട് ഇങ്ങനെ സംഭവിക്കാം. സ്ത്രീകളിൽ മിലോറി എന്ന അവസ്ഥ മൂലവും ഇത് ഉണ്ടാകാം. ഹൈ ഹീൽ ചെരുപ്പ് അണിയുന്നത് കൊണ്ടോ കുറച്ചു ദൂരം നടക്കുന്നത് കൊണ്ടോ ആണ് ഇത് ഉണ്ടാകുക. കാല് പൊക്കി വെച്ചിരിക്കുന്നതോടെ ഈ പ്രശ്നം മാറുകയും ചെയ്യും. അതിനാൽ ഇതിനെക്കുറിച്ച് ഓർത്ത് ടെൻഷനിടിക്കേണ്ടതില്ല

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...