ചോദ്യം -

ഞാൻ 32 വയസ്സുള്ള വിവാഹിതയാണ്. ഭർത്താവിന്‍റെ വീട്ടിൽ ഞാനും ഭർത്താവും അവരുടെ 17 വയസ്സുള്ള അനുജനും താമസിക്കുന്നു. കുറച്ചു ദിവസമായി അവൻ ടിവിയിൽ ക്രൈം ഷോകൾ കാണുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് എന്‍റെ ശ്രദ്ധയിൽ പെട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അവൻ ചില ആൺകുട്ടികളുമായി വഴക്കിട്ടു. അതിന്‍റെ പേരിൽ ശകാരിച്ചപ്പോൾ അവൻ മറുപടി ഒന്നും പറഞ്ഞില്ല, അന്നു മുതൽ അവൻ എന്നോട് സംസാരിക്കുന്നത് കുറവാണ്. അവന്‍റെ ഈ ക്രൈം ഷോകളോടുള്ള ആസക്തി അവനെ തെറ്റായ വഴിക്ക് നയിക്കില്ലേ? ദയവായി ഒരു പരിഹാരം നൽകുമല്ലോ ?

ഉത്തരം -

ടിവിയിൽ വരുന്ന ക്രൈം ഷോകളിൽ ഭൂരിഭാഗവും സാങ്കൽപ്പികമാണ്, അവ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നില്ല, പകരം ആളുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിന് ഒരുപരിധി പരെ കാരണമാകുന്നു. പലപ്പോഴും വഞ്ചന, സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കൊല്ലുക, പണത്തിന് വേണ്ടിയുള്ള കൊലപാതകം, വിവാഹ വഞ്ചന, അവിഹിത ബന്ധം, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിൽ വിശ്വാസമില്ലായ്മ ഇതൊക്കെ കാണിക്കുന്നത് ചില ആളുകളുടെ എങ്കിലും മനസ്സിൽ അവിശ്വാസം ഉണ്ടാക്കുന്നു. ടിവിയിൽ കാണിക്കുന്ന മിക്ക ക്രൈം ഷോകളും ബന്ധങ്ങളെ മാത്രമല്ല, കുറ്റവാളികളുടെ വഴികാട്ടിയായും പ്രവർത്തിക്കാൻ സാധ്യത ഉണ്ട്.

സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തകൾ അടുത്തിടെ പ്രധാന വാർത്തകളിൽ വന്നിരുന്നു. പിടികൂടിയപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ക്രൈം ഷോ കണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇത് ഒരൊറ്റപ്പെട്ട കേസല്ല. ഓരോ ദിവസവും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്.

മിക്ക ക്രൈം ഷോകളിലും, കുറ്റകൃത്യം ചെയ്യുമ്പോൾ കുറ്റവാളി എങ്ങനെയാണ് മുൻകരുതൽ എടുക്കുന്നത്, അങ്ങനെ അവൻ നിയമത്തിന്‍റെ പിടിയിൽ അകപ്പെടാതിരിക്കാൻ ശ്രമിച്ചു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഊന്നി പറയാറുണ്ട്. ഇക്കാരണത്താൽ, ക്രിമിനൽ മാനസികാവസ്ഥയുള്ള ആളുകൾക്ക് തെറ്റായ മാർഗ്ഗനിർദേശം ഇതിലൂടെ ലഭിച്ചേക്കാം

കുട്ടികളെ ഇത്തരം സീരിയലുകളിൽ നിന്ന് മാറ്റി നിർത്തുന്നതാണ് നല്ലത്. നിങ്ങളുടെ അനുജൻ വളരെ ചെറുപ്പമാണ്. അവന്‍റെ മനസ്സ് ഇനി പഠനത്തിലേക്കായിരിക്കണം. നിങ്ങൾ അത് സ്നേഹത്തോടെ പറഞ്ഞു കൊടുക്കുക. വഴക്ക് പറയരുത്. നല്ല മാസികകളോ നല്ല സാഹിത്യമോ വായിക്കാൻ കൊടുക്കുക. വേണമെങ്കിൽ, ഭർത്താവിനോടും ഇക്കാര്യം സംസാരിക്കുക, അതുവഴി അവനെ കൃത്യസമയത്ത് ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...