Smart ഡ്രസിംഗ് ടിപ്സ്

 

യംഗ് ആന്‍റ് സ്റ്റണ്ണിംഗ് ബ്യൂട്ടിയാകാൻ ഒരു എള്ളുപ്പ വഴിയുണ്ട്. അതെന്താണെന്ന് അറിയേണ്ടേ? സംഗതി സിംമ്പിളാണ്. അൽപമൊന്ന് ഫാഷനബിളാകുക. പഴയ ഡ്രസിനു പകരം ബ്രൈറ്റ് ഷെയ്ഡുകളിലും ലൈവ് ഷെയ്ഡുകളിലും ഉള്ള ഡിസൈനർ ഡ്രസുകൾ കരുതി വയ്ക്കുക. പുതിയ കട്ടിംഗും സ്റ്റിച്ചിഗും ഉള്ള ഡ്രസുകളിൽ നിങ്ങൾ കൂടുതൽ സുന്ദരിയായി മാറും. പ്രയമേറുന്നതിന് അനുസരിച്ച് ശരീരത്തിൽ മാറ്റങ്ങളുണ്ടാകുക സാധാരണമാണല്ലോ. ഈ സാഹചര്യത്തിൽ അനുയോജ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന്‍റെ ആകൃതിക്കനുസരിച്ചുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയാകാനുള്ള ചില വിദ്യകളിതാ.

സാരി

ശരീരസൗന്ദര്യം കൂട്ടുന്നതിൽ സാരിയോളം മനോഹരമായ വേഷമില്ലെന്നാണ് ഫാഷനിസ്റ്റുകൾ വിലയിരുത്തുന്നത്. ബ്ലൗസിന്‍റെ നിറത്തിലും ഡിസൈനിലും മാത്രമല്ല സാരിണിയുന്ന രീതിയിലും മാറ്റം വരുത്തുകയാണെങ്കിൽ വേറിട്ട ലുക്ക് ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ബ്ലൗസിന്‍റെ സ്റ്റൈലിംഗിൽ പ്രത്യേക ശ്രദ്ധ നൽകുക. വ്യത്യസ്ത കട്ടിംഗുകളും ഡിസൈനുകളുമുള്ള ബ്ലൗസ് ധരിച്ചു നോക്കൂ. പാർട്ടി പോലുള്ള വിശേഷാവസരങ്ങളിൽ ഹെവി വർക്കുള്ള സാരിയണിയാം.
  • ഷെയ്പ് ഇല്ലാത്ത ഫിഗറുള്ളവർക്കും വണ്ണമുള്ളവർക്കും ലോംഗ് ജാക്കറ്റ് കട്ട് ഉള്ള ബ്ലൗസ് ആണ് ചേരുക. ഇത്തരം ബ്ലൗസിന് പിന്നിലായി വ്യത്യസ്തതരം ഡിസൈനുകൾ ക്രിയേറ്റ് ചെയ്ത് ഫാഷനബിളാകാം.
  • ആകർഷകമായ ഫിഗറുള്ളവർക്ക് ബിക്കിനി ബ്ലൗസ് ധരിക്കാം.
  • പുതിയ രീതിയിൽ സാരി അണിഞ്ഞു നോക്കാം. സാരി ഉടുക്കുന്ന രീതിയിലെ വ്യത്യസ്തത പുതിയ ലുക്ക് സമ്മാനിക്കും.
  • യംഗ് ലുക്ക് സൃഷ്ടിക്കുന്നതിന് നിറം നിർണ്ണായകമായ റോൾ വഹിക്കുന്നുണ്ട്. അതിനാൽ ഫ്രഷ് റെഡ്, ഗ്രീൻ, ഫൂഷിയ പിങ്ക്, പീകോക് ബ്ലൂ തുടങ്ങിയ പകിട്ട് നിറങ്ങൾ പരീക്ഷിച്ചു നോക്കാം.

സൽവാർ കമ്മീസ്

  • സ്വന്തം ഫിഗറിന് അനുയോജ്യമായ രീതിയിലുള്ള കട്ടിംഗുകൾ ഡ്രസിൽ പരീക്ഷിക്കാം.
  • പൊക്കമുള്ളവർക്കും ലോവർബോഡി ഹെവിയായിട്ടുള്ളവർക്കും അനാർക്കലി ഡ്രസ് ട്രൈ ചെയ്യാം.
  • അസിമട്രിക്കൽ കുർത്ത ധരിക്കാം. ഇത് ഫാഷനബിൾ ലുക്ക് പകരും.
  • ഉദ്യോഗസ്ഥകളെ സംബന്ധിച്ച് ഏറ്റവും ഫാഷനബിളും ലളിതവുമായ ഒരു ഔട്ട്ഫിറ്റാണ് കുർത്തയും ലെഗ്ഗിൻസും. സൈഡ് കട്ടിന്‍റെ സ്ഥാനത്ത് ഞൊറികളോ, വി ഷെ്പ്, അസിമട്രിക്കൽ തുടങ്ങിയ കട്ടിംഗുകളോ ഉണ്ടെങ്കിൽ ട്രെൻഡിയാകും.
  • കളർ ബ്ലോക്കിംഗ് യുവക്കൾക്കിടയിൽ ഹരമായിരിക്കുകയാണ്. ഏതെങ്കിലും നിറത്തിലുള്ള ഡ്രസ് അണിഞ്ഞ് അതിൽ നിന്നും തീർത്തും വ്യസ്തമായ ആഭരണങ്ങളോ ബാഗോ ഫുട്‍വെയറോ ധരിക്കുന്ന രീതിയാണിത്. ഉദാ- പ്ലെയിൻ ബ്ലൂ നിറത്തിലുള്ള കുർത്തയ്ക്ക് ഫിളൂറസന്‍റ് കളർ പൈജാമയോ, ലെഗ്ഗിൻസോ അണിയുക. ശരിയായി മനസ്സിലാക്കിയ ശേഷം വേണം കളർ ബ്ലോക്കിംഗ് സ്റ്റൈൽ പരീക്ഷിക്കാൻ. ഇത് നിങ്ങളെ കൂടുതൽ ചെറുപ്പവും സുന്ദരിയുമാക്കും.
  • മുതിർന്ന പ്രായക്കാർക്ക് യംഗ് ലുക്കിനായി സ്വന്തം സൗന്ദര്യമനുസരിച്ച് വെസ്റ്റേൺ വെയറുകൾ നോക്കാവുന്നതാണ്.

വെസ്റ്റേൺ വെയർ

  • ഭാരിച്ച ബ്രസ്റ്റ് ലൈൻ ഉള്ളവർക്ക് ഷോർട്ട് ടോപ് അനുയോജ്യമല്ല. ഈ സാഹചര്യത്തിൽ ലോവർ ബോഡി അമിതമായി ഹൈലൈറ്റ് ചെയ്യരുത്.
  • അപ്പർ ബോഡി ഹെവിയായിട്ടുള്ളവർക്ക് ട്രെൻഡി ബെൽറ്റ് ധരിക്കാം.
  • ലൈവ് കളറുകളിലുള്ള ലോംഗ് ട്യൂണിക് ധരിക്കുക.
  • പഫ് സ്ലീവ് ധരിക്കാം. കൈകൾക്ക് വലുപ്പം തോന്നിക്കാൻ ഇത് സഹായിക്കും.
  • യുവത്വം തോന്നിപ്പിക്കാൻ ഡെനിം വസ്ത്രങ്ങൾ നല്ലൊരു ചോയ്സാണ്.

ആഭരണങ്ങൾ

  • ഹെവി വർക്കുള്ള ബോർഡർ സാരിക്കൊപ്പം ലോംഗ് ഇയറിംഗ് ധരിക്കാം. ഇയറിംഗ് ഭാരിച്ചതാണെങ്കിൽ നെക്‌ലേസ് ധരിക്കരുത്.
  • നീണ്ട കഴുത്തുള്ള സ്ത്രീകൾക്ക് വീതിയേറിയതോ നേർത്തോ ആയ കഫ്സ് ധരിക്കാം.
  • സാരി ഹെവിയാണെങ്കിൽ ആഭരണങ്ങൾ വളരെ മിതമായ രീതിയിൽ മതി. ഇത് നിങ്ങൾക്ക് കൂൾ ലുക്ക് നൽകും.
  • മാർക്കറ്റിംഗിൽ പലതരം ഡിസൈനുകളിലുള്ള സ്റ്റഡഡ് വളകൾ ലഭ്യമാണ്. ഡ്രസിന് മാച്ച് ചെയ്യുന്ന രീതിയിലുള്ള വളകൾ അണിഞ്ഞ് വ്യത്യസ്തമായ സ്റ്റൈൽ തീർക്കാം. സാരിക്കും സൽവാർ സ്യൂട്ടിനുമൊപ്പം ഡിസൈനർ തടവളകൾ അണിയാം.
  • പാർട്ടികളിൽ സാരിക്കും ഹെവി ഡ്രസിനുമൊപ്പം ഡിസൈനർ സ്റ്റഡഡ് ടോ അല്ലെങ്കിൽ ക്ലച്ച് ഉപയോഗിക്കാം. വിവിധ ഷെയ്പിലും നിറങ്ങളിലുമുള്ള ടോ ലഭ്യമാണ്.
  • പൊക്കക്കുറവുള്ളവർക്ക് ഫുട്‍വെയറിൽ വെസേജ് ട്രൈ ചെയ്യാം. ഇത് പാദങ്ങൾക്ക് സുഖപ്രദമാണെന്ന് മാത്രമല്ല ട്രെൻഡിയുമാണ്. എന്നാൽ പാർട്ടിക്ക് പോകുമ്പോൾ പെൻസിൽ ഹീലോ 2-3 ഇഞ്ച് ഹീലുള്ള സാൻഡലോ ധരിക്കാം. വെസേജ് പാർട്ടിക്ക് ഒട്ടും അനുയോജ്യമല്ല.

മറ്റ് കാര്യങ്ങൾ

  • തടിച്ച കൈകളാണെങ്കിൽ ക്യാപ് സ്ലീവിന്‍റെ സ്ഥാനത്ത് ഫുൾ അല്ലെങ്കിൽ ത്രീ ഫോർത്ത് സ്ലീവ്സോ അണിയാം. ഷർട്ടാണ് ധരിക്കുന്നതെങ്കിൽ ഫോൾഡഡ് സ്ലീവ്സ് നന്നായി ഇണങ്ങും.
  • നീണ്ട കഴുത്തുള്ള സ്ത്രീകൾ ഡീപ് നെക്കിന് പകരം ബാക്ക് കട്ടുള്ള കോളർ നെക്ക് ട്രൈ ചെയ്യാം.
  • പകൽ സമയങ്ങളിൽ സോഫ്റ്റ് കളർ ധരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തിന് തിളക്കം പകരം.
  • രാത്രിയിൽ ഇഷ്ട നിറത്തിലുള്ള ഡ്രസണിയാം. ഡ്രസിനിണങ്ങുന്ന തരത്തിലുള്ള തിളക്കമുള്ള ആക്സസറീസുകളും ധരിച്ചോളൂ. സ്മാർട്ട് ആന്‍റ് സ്റ്റണ്ണിംഗ് ബ്യൂട്ടിയാകാൻ ഇതിൽ കൂടുതൽ ഇനിയൊന്നും വേണ്ട.

13 ലേറ്റസ്റ്റ് ട്രെൻഡിംഗ് ബ്ലൗസുകൾ

ആകർഷകമായ സാരി ഏതൊരു സ്ത്രീയുടെയും സൗന്ദര്യം കൂട്ടുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എല്ലാവർക്കും ചേരുന്ന ഒരു വസ്ത്രമാണ് സാരി. വ്യക്‌തിയ്ക്ക് വ്യത്യസ്തമായ ഒരു ഗംഭീര രൂപം നൽകുന്ന വേഷം. സാരിക്കൊപ്പം ഒരു ട്രെൻഡിംഗ് ബ്ലൗസ് കൂടിയാകുമ്പോൾ അതിന്‍റെ സൗന്ദര്യം പതിന്മടങ്ങു വർദ്ധിക്കുന്നു. സാരി ബ്ലൗസിന് ലുക്കിനെ ഗംഭീരമാക്കാനും വികലമാക്കാനും കഴിയുമെന്ന് പറയാം. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം ബ്ലൗസ് തെരഞ്ഞെടുക്കാൻ, ഏറ്റവും പുതിയ ട്രെൻഡുകളെ പറ്റി മനസ്സിലാക്കുക.

സെലിബ്രിറ്റി ഡിസൈനറും അസോപാലാവിന്‍റെ സ്‌ഥാപകനുമായ വികാസ് ബൻസാലി അത്തരം ചില ട്രെൻഡി, സ്റ്റൈലിഷ് ബ്ലൗസുകളെ പരിചയപ്പെടുത്തുകയാണ്, സാരിയ്ക്ക് ശരിയായി പെയർ ചെയ്യാനും വിവാഹം പോലെ ഏത് വിശേഷാവസരത്തിലും ക്യൂട്ട് ലുക്ക് പകരാനും ഈ ട്രെൻഡി ബ്ലൗസുകൾ യോജിച്ചതാണ്.

ബെൽ സ്ലീവ്സ് ഗോൾഡ് പാർട്ടിവെയർ ബ്ലൗസ്

മെറ്റാലിക് മോട്ടിഫുകളും മോഡിഫൈഡ് മോട്ടിഫ്സുമുള്ള ബെൽ സ്ലീവ്സ് ഡൾ ഗോൾഡ് പാർട്ടിവെയർ ബ്ലൗസ് കോൺട്രാസ്റ്റ് കളർ സാരികൾക്കൊപ്പം പെയർ ചെയ്യുന്നത് സാരി ലുക്കിന് ക്യൂട്ടിലുക്ക് നൽകും.

ഹൈ നെക്ക് ക്യാപ് സ്റ്റൈൽ ടസിൽ സിൽക്ക് ബ്ലൗസ്

വളരെ ട്രെൻഡിയായ ഫാഷനാണ് ഹൈ നെക്ക് ക്യാപ് സ്റ്റൈൽ ബ്ലൗസ്. ഹൈ നെക്ക് ക്യാപ്പിനെ സ്ലീവുകളുമായി ബ്ലെൻഡ് ചെയ്‌തു രൂപകൽപ്പന ചെയ്തിരിക്കുന്ന ബ്ലൗസ് ക്യൂട്ടാണ്.

ഗോൾഡൻ എംബ്രോയ്ഡറി ആൻറ് റഫ്ൾഡ്

ഹൈ നെക്ക് ബ്ലൗസ് എംബ്രോയ്ഡറി ആൻഡ് റഫ്ൾഡ്നെക്ക് സിൽക്ക് ബ്ലൗസ് പരമ്പരാഗത ശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്യുർ സിൽക്കിലുള്ള ഈ ബ്ലൗസിൽ ഗോൾഡൻ അല്ലെങ്കിൽ സിൽവർ എംബ്രോയ്ഡറിയ്ക്കൊപ്പം റഫ്ൾഡ് ഹൈ നെക്ക് ഈ സ്റ്റൈലിന് വേറിട്ട ലുക്ക് നൽകുന്നു. നിങ്ങളുടെ പ്രിയപ്പെട്ട സാരിയ്ക്കൊപ്പം ഈ ബ്ലൗസ് നിങ്ങളെ സ്റ്റൈലിഷ് ആക്കും.

ക്യാപ്പ് സ്റ്റൈൽ ബ്ലൗസ്

ക്യാപ്പ് സ്റ്റൈൽ ബ്ലൗസ് ടു പീസായി വരുന്ന ഒന്നാണ്. ക്യാപ്പ് സാധാരണയായി സുതാര്യമാണ്. സാരിക്കും ലെഹങ്കയ്ക്കും ഗ്ലാം ലുക്ക് നൽകുന്നു. തികച്ചും ക്യൂട്ടും സെക്സിയുമായ ലുക്ക് ആണ് ഈ സ്റ്റൈലിലൂടെ കൈ വരുന്നത്. ഈ ബ്ലൗസ് സിംപിൾ ഷിഫോൺ സാരിയ്ക്ക് നന്നായി ചേരും.

ഗോൾഡൻ ഹൈ നെക്ക് ബ്ലൗസ്

കനത്ത എംബ്രോയ്ഡറി ചെയ്ത ബ്ലൗസുകൾ ധരിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഗോൾഡൻ ഹൈ നെക്ക് ബ്ലൗസ് പരീക്ഷിക്കാം. അത് ഓർഗൻസ സാരിയ്ക്ക് മികച്ച ലുക്ക് നൽകും. സാരി കൂടുതൽ സുതാര്യമാകുമ്പോൾ, ഈ ബ്ലൗസ് കൂടുതൽ മനോഹരമായി ഹൈലൈറ്റൈഡ് ആയി കാണപ്പെടും.

ക്രോപ്പ് ടോപ്പ് ബ്ലൗസ്

ഹെവി വർക്ക് സാരികൾക്കൊപ്പം ക്രോപ്പ് ടോപ്പ് ബ്ലൗസ് ട്രൈ ചെയ്യാം. വളരെ ക്യൂട്ട് സ്റ്റൈൽ ആണിത്. ഈ സ്റ്റൈൽ വിവാഹ പാർട്ടിക്ക് അനുയോജ്യമാണ്.

സിക്വൻസ് ബ്ലൗസ് വിത്ത് ട്ടസൽ

സെലിബ്രിറ്റി ലുക്ക് വേണമെന്ന് ആഗ്രഹമുണ്ടോ എങ്കിൽ ഈ സ്റ്റൈലൻ ബ്ലൗസ് ഷിഫോൺ, സിൽക്ക് സാരികൾക്കൊപ്പം പെയർ ചെയ്‌തു നോക്കൂ. കറുപ്പ്, നേവി ബ്ലൂ അല്ലെങ്കിൽ മെറൂൺ പോലുള്ള പ്ലെയിൻ നിറത്തിലുള്ള സാരികൾക്കൊപ്പം ഈ ക്യൂട്ട് സ്റ്റൈൽ ഗംഭീരലുക്ക് നൽകും.

ബെൽറ്റുള്ള പ്ലെയിൻ ഹൈ നെക്ക് ബ്ലൗസ്

എംബ്രോയ്ഡറി വർക്ക് ചെയ്‌ത സാറ്റിൻ ഫാബ്രിക്കിൽ ഉള്ള സാരി ആരെയും ആകർഷിക്കും. ഹെവി വർക്ക് സാരിയോടൊപ്പം ഈ ബ്ലൗസ് അണിഞ്ഞു നോക്കൂ. ഒപ്പം ബ്രോഡ് ബെൽറ്റും കൂടി ധരിച്ച് പാർട്ടിയിൽ മിന്നിത്തിളങ്ങാം.

ഹാൾട്ടർ സ്റ്റൈൽ ബ്ലൗസ്

ചോളി ബ്ലൗസ് ധരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ബ്ലൗസ് വളരെ ഇഷ്ടപ്പെടും. ഷിഫോൺ, നെറ്റ് സാരികൾക്കൊപ്പം ഈ ബ്ലൗസ് ധരിക്കുക. ഇതിന് ഒരു ഹാൾട്ടർ നെക്ക് ഉണ്ട്. അത് ബാക്ക് വശത്തെ വളരെ അധികം മനോഹരമാക്കും. ഇത് പ്ലെയിൻ സാരിയുമായും ജോടിയാക്കാം.

പുഷ്പ പ്രിന്‍റഡ് ബ്ലൗസ്

നീല, മെറൂൺ അല്ലെങ്കിൽ പിങ്ക് പോലുള്ള ബ്രൈറ്റ് നിറങ്ങളിലുള്ള സാരികൾക്കൊപ്പം എക്കാലത്തെയും പ്രിയപ്പെട്ട ഈ സ്റ്റൈലൻ ബ്ലൗസ് പെയർ ചെയ്യാം. ബോർഡറിൽ മാത്രം വർക്ക് ഉള്ള പ്രിന്‍റഡ് അല്ലെങ്കിൽ പ്ലെയിൻ സാരിയ്ക്കൊപ്പവും ഈ ക്യൂട്ട് സ്റ്റൈൽ പരീക്ഷിച്ചു നോക്കാം.

ഓഫ്ഷോൾഡർ എംബ്രോയ്ഡറി ബ്ലൗസ്

ഒരു റോയൽ ലുക്ക് വേണം എന്നാഗ്രഹമുള്ളവർക്ക് ഈ ഡിസൈനിലുള്ള ബ്ലൗസ് തെരഞ്ഞെടുക്കാം. ഹെവി എംബ്രോയ്ഡറി ചെയ്ത ഈ ബ്ലൗസ്, ഇത് പ്ലെയിൻ, എംബ്രോയ്ഡറി സിൽക്ക് സാറ്റിൻ സാരികൾക്കൊപ്പം ജോടിയാക്കാം.

മഞ്ഞ ഓർഗൻസ ഡോറി എംബ്രോയ്ഡറി ബ്ലൗസ്

രാജകീയമായി തോന്നാൻ നിങ്ങൾക്ക് ഈ സ്റ്റൈൽ ബ്ലൗസ് ഡിസൈൻ തെരഞ്ഞെടുക്കാം. സിംപിൾ നെക്ക് ലൈനും മഞ്ഞ ഓർഗൻസയും ഉള്ള സിൽക്ക്, സാറ്റിൻ ബ്ലൗസിൽ വളരെ മനോഹരമായി കാണപ്പെടുന്നു. ഒരു ക്ലാസ്സി സിൽക്ക് സാരിക്കൊപ്പം ഇത് ധരിക്കാം.

വി നെക്ക് ബ്ലൗസ്

ഈ ഡിസൈനിലുള്ള ബ്ലൗസ് വളരെ ക്ലാസ്സി ലുക്ക് നൽകുന്നു. അത് ഫുൾ സ്ലീവ് ആയാലും ത്രീ ഫോർത്ത് ആയാലും ശരി വളരെ മനോഹരമാണ്. ലൈറ്റ് ഷേഡ് സാരിയ്ക്കൊപ്പം ഇത് മാച്ച് ചെയ്‌തു അണിഞ്ഞ് നോ മേക്കപ്പ് ലുക്ക് നിലനിർത്താം.

പാപ്ലം സ്റ്റൈൽ ബ്ലൗസ്

വി നെക്ക് പാപ്ലം സ്റ്റൈൽ ബ്ലൗസ് ഏതു സാരിക്കൊപ്പവും അണിയാം. പ്ലെയിൻ ബ്ലാക്ക് സാരിക്കൊപ്പവും ഇത് സ്റ്റൈൽ ചെയ്യാം. ഹെവി ലുക്ക് വേണമെങ്കിൽ മുടി കേൾ ചെയ്ത് ഹെവി ലുക്ക് പകരാം.

ബോഡി പിയേഴ്സിംഗ്

പുരികത്തിന്‍റെ ഇരു വശങ്ങളിലും കറുത്ത റിംഗ്സിൽ തൂങ്ങുന്ന മുത്ത്… നാക്കിൽ ഒരു ലോഹ സ്റ്റഡ്… കഴുത്തിന് പിന്നിൽകുനുകുനെ തെറു സ്റ്റഡുകൾ. ചെവിയുടെ കീഴറ്റം മുതൽ മുകൾ ഭാഗം വരെ നാനാ വർണ്ണത്തിലും ഡിസൈനിലും പല വലുപ്പത്തിലും ഉള്ള കമ്മലുകൾ റിംഗ്സ്,,, ആഫ്രിക്കയിലെ ഗോത്ര വർഗ്ഗക്കാരിടെ കാര്യമല്ല പറഞ്ഞു വരുന്നത്. നാടിനേയും നഗരത്തേയും വിറപ്പിക്കാൻ ഇറങ്ങിത്തിരിച്ച കിടിലൻ യൂത്താണ്… ഫാഷൻ ഭ്രമം തലക്ക് പിടിച്ച് സ്മാർട്ട് ആകാൻ വേണ്ടി തോന്നിയതു പോലെ ശരീരം തുളച്ച് ആഭരണങ്ങൾ അമിയുന്നത്. ധൈര്യമൊക്കെ കൊള്ളാം, പക്ഷേ, ബോഡി പിയേഴ്സിംഗ് വെറും ഒരു കുട്ടിക്കളി അല്ല എന്ന കാര്യം ഓർമ്മിക്കണം എന്നു മാത്രം.

ലോ, ഡീപ് വേസ്റ്റ് കാപ്രി, ഷോർട്ട് ടോപ്പ് ആണോ വേഷം… എങ്കിൽ നേവൽ പിയേഴ്സിംഗ് ആണ് ഫാഷൻ. നാലാൾ നോക്കും എന്നത് ശരി തന്നെ പക്ഷേ, കുത്തി തുളയ്ക്കുന്ന ശരീരഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇൻഫെക്ഷഇ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ശ്രദ്ധ നൽകിയില്ലെങ്കിൽ ടാറ്റു പോലെ ബോഡി പിയേഴ്സിംഗും അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

പിയേഴ്സിംഗിന് ശേഷം- 2-3 ദിവസങ്ങൾക്ക് ശേഷവു പിയേഴ്സിംഗ് ഭാഗത്ത് ചെറു ചൂട് അനുഭവപ്പെടുകയാണ് എങ്കിൽ ഇൻഫെക്ഷൻ സാധ്യത ഉണ്ട് എന്ന് അനുമാനിക്കാം. തുളച്ച ശരീര ഭാഗത്തിന് ചുറ്റുമായി ചർമ്മം ചുവപ്പ് നിറമാകുക, തടിക്കുക, നീര് വയ്ക്കുക, പഴുപ്പ് കാണുക തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.

ഇൻഫെക്ഷൻ ഉണ്ടെങ്കിൽ- പിയേഴ്സിംഗ് ഏരിയ കഴുകി വൃത്തിയാക്കുന്നതിന് ഒരു കപ്പ് ചൂട് വെള്ളത്തിൽ ഒരു ടീ സ്പൂൺ സീ സോൾട്ട് ഇടുക. ഇതിൽ പഞ്ഞി മുക്കിയ ശേഷം പിയേഴ്സിംഗ് ചെയ്ത ഭാഗത്ത് പുരട്ടുക. ഇത് 6- 7 പ്രാവശ്യം ആവർത്തിക്കുക. രക്തസഞ്ചാരം വർദ്ധിക്കും. പഴുപ്പ് പുറന്തള്ളപ്പെടും. സീ സാൾട്ട് അൽപം പുകച്ചിൽ ഉണ്ടാക്കും എങ്കിലും ശരീരത്തിലെ സെല്ലുകൾക്ക് ദോഷമേൽപ്പിക്കുന്നില്ല. പകരം മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു.

കെയർ- അണുബാധ ഉണ്ടായ ഭാഗത്ത് വസ്ത്രം ഉപയോഗിച്ച് തുടയ്ക്കരുത്. ഇൻഫെക്ഷൻ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. തുണിക്ക് പകരം പഞ്ഞി ഉപയോഗിക്കുക. മുറിവ് വൃത്തിയാക്കുന്നതിന് വെള്ളത്തിൽ 2- 3 തുള്ളി മദർ റിംങ്ചർ ചേർക്കുക. മുറിവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും ഇത്. സീ സോൾട്ടിനെ അപേക്ഷിച്ച് പുകച്ചിൽ ഏറുമെന്ന് മാത്രം.

  • പിയേഴ്സിംഗ് ചെയ്ത ഭാഗം ടവൽ ഉപയോഗിച്ച് ഉരച്ച് തുടയ്ക്കരുത്. റിംഗ് കുടുങ്ങി ഇൻഫെക്ഷൻ പടരാൻ ഇടവരും.
  • പിയേഴ്സിംഗ് ചെയ്ത ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷൻ ഉടനെ തന്നെ ചികിത്സിച്ച് ഭേദമാക്കുക, താമസിപ്പിക്കുന്നത് രക്തത്തിലേക്ക് ഇൻഫെക്ഷൻ പകരാൻ ഇടയാക്കും.
  • പിയേഴ്സിംഗ് ചെയ്ത ശേഷം അണിയുന്ന ലോഹം കൊണ്ടുള്ള സ്റ്റഡ്സ്, റിംഗ്, കമ്മലുകൾ ചിലർക്ക് അലർജിയുണ്ടാക്കാം. ഉടനെ തന്നെ ചികിത്സ തേടുക.
  • പിയേഴ്സിംഗിന് ശേഷം 2-3 ദിവസം ചൂട് വെള്ളത്തിൽ കുളിക്കുക. റിംഗ് മുകളിലേക്കും താഴേക്കും അനക്കുക. റിംഗ് ലൂസാകാൻ ഇത് സഹായിക്കും. ചർമ്മത്തോട് ഒട്ടിപ്പിടിച്ചാൽ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയും കൂടും.
  • വൃത്തിയാക്കുന്ന അവസരത്തിൽ റിംഗ് അഴിച്ചെടുക്കരുത്. ഒരുപക്ഷേ വീണ്ടും അണിയാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
  • പിയേഴ്സിംഗിന് ശേഷം രണ്ട് ആഴ്ച ഏങ്കിലും സ്വിമ്മിംഗ് ഒഴിവാക്കുക. ക്ലോറിൻ വെള്ളം ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കും.

കനവിലുണ്ടോ ഒരു കൈത്തറി സാരി?

ഉത്സവം ആയാൽ ഏത് വസ്ത്രം ധരിക്കണം എന്ന സംശയം പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഉണ്ടാകില്ല. സാരി തന്നെ മെയിൻ. എന്നാൽ ഏത് സാരി? അതൊരു ചോദ്യമാണ്. വിപണിയിൽ നിരവധി തരം സാരികൾ ലഭ്യമാണെങ്കിലും, ഉത്സവ സീസണിൽ നിങ്ങൾക്ക് വ്യത്യസ്തവും പ്രത്യേകതയുള്ളതുമായ എന്തെങ്കിലും ധരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ, കൈത്തറി സാരികൾ ട്രൈ ചെയ്തു നോക്കു.

ഉത്സവ വേളകളിൽ സാരികൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സംശയമില്ല ഏറ്റവും ട്രെൻഡ് ചെയ്യുന്നത് കൈത്തറി സാരിയാണ്. കൈത്തറി സാരികൾ നെയ്ത്തുകാർ കൈകൊണ്ട് നിർമ്മിക്കുന്നു. ഇവയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമാണ് എന്നതാണ് പ്രധാന സവിശേഷത. കൂടാതെ, ഈ സാരികൾ ഒരിക്കലും ഫാഷനിൽ നിന്ന് പുറത്തും പോകില്ല.

അതുകൊണ്ട് തന്നെ ഇവയ്ക്കായി ചെലവഴിക്കുന്ന പണം ഒരിക്കലും പാഴാകില്ല. പലപ്പോഴും നമ്മൾ വിലകൂടിയ സാരി വാങ്ങി വീട്ടിൽ വന്നതിനുശേഷം അതിന്‍റെ നിറമോ ഡിസൈനോ നമുക്ക് ഇഷ്ടപ്പെടാതെ വരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, കൈത്തറി സാരികൾ ഒരു മടിയും കൂടാതെ വാങ്ങാവുന്നതാണ്.

എന്താണ് കൈത്തറി

നെയ്ത്തുകാർ പല തരത്തിലും നിറത്തിലുമുള്ള നൂലുകൾ ഉപയോഗിച്ച് സാരികൾ നെയ്തെടുക്കുന്ന രീതിയെ കൈത്തറി എന്ന് വിളിക്കുന്നു. കൈത്തറിയിൽ നെയ്ത്ത് ചെയ്യുന്നതിനാൽ അതിനെ കൈത്തറി സാരി എന്ന് വിളിക്കുന്നു.

കൈ കൊണ്ട് നിർമ്മിച്ചതിനാൽ, ഈ സാരികളുടെ രൂപകൽപ്പനയും ഗുണനിലവാരവും യന്ത്രത്തിൽ നിർമ്മിച്ച സാരിയിൽ നിന്ന് വ്യത്യസ്തമാണ്, അതിനാൽ അവ ധരിക്കുന്നതിലൂടെ നിങ്ങൾ ആൾക്കൂട്ടത്തിൽ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുന്നു, കാരണം അവ ഒരിക്കലും മറ്റൊരാൾക്ക് പകർത്താൻ കഴിയില്ല.

കൈത്തറി സാരി തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിറം സവിശേഷമായിരിക്കണം

എല്ലാ നിറങ്ങളും ഓരോ വ്യക്തിക്കും അനുയോജ്യമല്ല. ഒരു സാരി വാങ്ങുമ്പോൾ, നിങ്ങളുടെ ചർമ്മത്തിന്‍റെ നിറം മനസ്സിൽ വയ്ക്കുക.

ബജറ്റ് നിശ്ചയിക്കുക

എല്ലാ ശ്രേണിയിലും കൈത്തറി സാരികൾ വിപണിയിൽ ലഭ്യമാണ്. വാങ്ങാൻ പോകുന്നതിന് മുമ്പ്, ബജറ്റ് തീരുമാനിക്കുക, തുടർന്ന് അതിന് അനുസരിച്ച് സാരികൾ കാണിക്കാൻ കടയുടമയോട് ആവശ്യപ്പെടുക, ബജറ്റ് നിശ്ചയിച്ചിട്ടില്ലെങ്കിൽ, കടയുടമ ഉയർന്ന സാരികൾ കാണിക്കാൻ തുടങ്ങും, പിന്നീട് പശ്ചാത്തപിക്കുന്നതിന് പകരം നിങ്ങളുടെ ബജറ്റ് മുൻകൂട്ടി തീരുമാനിക്കുക.

ശരീരത്തിന്‍റെ ഷേപ്പ് ശ്രദ്ധിക്കുക

കനത്ത ബോർഡറുള്ള സാരി മെലിഞ്ഞ ശരീരത്തിനും ബോർഡർ ഇല്ലാത്ത സാരി അല്ലെങ്കിൽ വളരെ നേർത്ത ബോർഡർ അമിത ഭാരമുള്ള ശരീരത്തിനും പ്ലെയിൻ അല്ലെങ്കിൽ മൈൽഡ് പ്രിന്റുള്ള സാരി ഭാരമുള്ള ശരീരത്തിനും അനുയോജ്യമാണ്.

ജി ടാഗ് നോക്കുക

എല്ലാ കൈത്തറി സാരികൾക്കും കൈത്തറി വകുപ്പ് അതിന്‍റെ ടാഗ് നൽകുന്നു. ഇത് നോക്കിയ ശേഷം മാത്രം സാരി വാങ്ങുക, അങ്ങനെ നിങ്ങൾ തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കും. ബനാറസി, സിൽക്ക് സാരികൾ എന്നിവയിൽ സിൽക്ക് മാർക്ക് കാണുന്നതും വളരെ പ്രധാനമാണ്.

പരിചരണം ഉറപ്പാക്കുക

സാരി വാങ്ങുന്നതിനൊപ്പം, സാരിയുടെ പരിപാലനത്തെക്കുറിച്ച് കടയുടമയിൽ നിന്ന് ആവശ്യമായ വിവരങ്ങൾ എടുക്കുക, സാരി സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും. ധരിച്ചു കഴിഞ്ഞാൽ നന്നായി ഉണക്കി യ ശേഷം സാരി കവറിൽ വയ്ക്കുക. നിങ്ങൾ വേനൽക്കാലത്ത് സാരി ധരിക്കുകയാണെങ്കിൽ, അത് ഡ്രൈ ക്ലീനിംഗ് ചെയ്തശേഷം സൂക്ഷിക്കുക, അല്ലാത്തപക്ഷം വിയർപ്പിന്‍റെ പാടുകൾ സാരിയെ നശിപ്പിക്കും.

ഈ കാര്യങ്ങളും മനസ്സിൽ വയ്ക്കുക

  • കൈത്തറി സാരികൾ വളരെ ലോലവും ചെലവേറിയതുമാണ്. അതിനാൽ അവയ്ക്ക് അധിക പരിചരണവും ആവശ്യമാണ്. മഴക്കാലത്ത് ഇവ ധരിക്കുന്നത് ഒഴിവാക്കുക.
  • വേനൽക്കാലത്ത് ധരിച്ച ഉടൻ തന്നെ വിയർപ്പ് ഉണക്കുക, തുടർന്ന് ഡ്രൈ ക്ലീൻ ചെയ്യുക.
  • ബോർഡറും പല്ലും വളരെ ഭാരമുള്ളതും ധാരാളം ത്രെഡുകൾ കാണാവുന്നതുമാണെങ്കിൽ, ധരിക്കുമ്പോൾ ത്രെഡുകൾ കുടുങ്ങാതിരിക്കാൻ പുറകിൽ ഒരു വല ഇടുന്നത് ഉറപ്പാക്കുക.
  • ടൈഗർ പ്രിന്‍റ്, ചുനരി പ്രിന്‍റ് കോട്ടൺ സാരികൾ ആദ്യമായി കഴുകുമ്പോൾ അവ അര മണിക്കൂർ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. അതിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.
  • മെഷീൻ വാഷിംഗിന് പകരം കൈത്തറി സാരി എപ്പോഴും കൈ കൊണ്ട് കഴുകുക, കാരണം മെഷീനിൽ കളർ ബ്ലീഡിംഗ് അല്ലെങ്കിൽ ചുരുങ്ങാൻ സാധ്യതയുണ്ട്.

ജീവിക്കൂ… നിങ്ങളായ് തന്നെ

ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവ രക്തം. അവർക്ക് മുന്നിൽ ബന്ധനങ്ങളുടെ ചുമരുകൾക്ക് ഒരു സ്ഥാനവുമില്ല. തലയിലൂടെ ദുപ്പട്ട ധരിക്കണോ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം വേണോ അതോ സ്ലിറ്റ് ഉള്ള ഷോർട്ട് ടോപ്പ് വേണോ അതുമല്ലെങ്കിൽ ഓഫ് ഷോൾഡർ ഡ്രസ് വേണോ… എന്തു തന്നെ ആയാലും സ്വന്തം ആഗ്രഹത്തിന് മുൻതൂക്കം നൽകാനാണ് അവർക്ക് ഇഷ്ടം.

ആഘോഷപൂർവമായ ജീവിതശൈലിയോട് പ്രണയം സൂക്ഷിക്കുന്ന ആർക്ക് മുന്നിലും ഇപ്പോൾ അവസരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ഇങ്ങനെ കാലത്തിന് അനുസരിച്ച് മാറുന്ന ചിന്ത മനസ്സിലാക്കാൻ ഇന്നത്തെ സിനിമകൾ ശ്രദ്ധിച്ചാൽ മാത്രം മതി. കുറച്ച് കാലം മുമ്പ് വരെ നായികമാരുടെ വസ്ത്രധാരണ രീതിയിൽ വലിയ വിപ്ലവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പാറ്റേണുകളിലെ വ്യത്യസ്തത ഒഴിച്ചാൽ ചുരിദാർ, സാരി, മിഡി ഇവയുടെ പലപല വെറൈറ്റികൾ വന്നും പോയും ഇരുന്നു. അന്നൊക്കെ വസ്ത്രം കുറച്ച് ഗ്ലാമറസ് ആകുന്നതിനോട് മിക്ക താരങ്ങളും വിമുഖത കാണിച്ചിരുന്നു.

ഇപ്പോഴോ, ഗ്ലാമർ പ്രദർശിപ്പിക്കാൻ ഉള്ളതാണ് എന്നായി അവസ്ഥ. വസ്ത്രത്തിന്‍റെ പേരിൽ കരിയറിനെ കുരുക്കിയിടാൻ പറയുന്നവരോട് പോയി പണി നോക്കാൻ പറയുന്ന നവ യുവത്വം. ബോളിവുഡിന്‍റെ സീറോ സൈസ് സുന്ദരി എന്ന പേരിൽ പ്രശസ്തയായ കരീന കപൂർ ഖാൻ, മുതൽ പ്രിയങ്ക ചോപ്ര, ശിൽപാ ഷെട്ടി, സാറാ അലി ഖാൻ, കിയാര, ദീപിക പദുക്കോൺ, അലിയ ഭട്ട് എന്നിവർ വരെ ബിക്കിനി തങ്ങൾക്ക് കംഫർട്ട് വസ്ത്രമാണെന്ന് തെളിയിച്ചു.

ഹോട്ട് ലുക്ക് യഥാർത്ഥത്തിൽ സ്റ്റാർഡം തന്നെ ആണെന്ന് വിദ്യാ ബലനും തെളിയിച്ചു. മലയാളത്തിലും യുവ നായികാനിര കടുത്ത മേക്ക്ഓവറിലാണ്. ഇതെല്ലാം തന്നെ സാധാരണ യൂത്തിന്‍റെ സ്റ്റൈൽ സെൻസിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

വസ്ത്രധാരണത്തിൽ മാത്രമല്ല, മൊത്തം ജീവിതശൈലിയിൽ ആ മാറ്റം യുവാക്കൾ പരീക്ഷിച്ച് വിജയിച്ചു. ചെറു പട്ടണങ്ങളിൽ പോലും മഴ നൃത്തവും ലേറ്റ് നൈറ്റ് പാർട്ടികളും വളരെ ട്രൻഡിലാണ്. കൊറോണ ഇവയ്ക്ക് അൽപം തടസ്സം സൃഷ്ടിച്ചു എങ്കിലും വീണ്ടും സജീവമായിട്ടുണ്ട്. പബ്ബിലും ലേറ്റ് നൈറ്റ് പാർട്ടികളിലും പൺകുട്ടികൾ കൂടുതലായി വരുന്നു. സ്വയം വാഹനം ഓടിച്ച് അവർ വരുകയും പോകുകും ചെയ്യുന്നു. യുവത്വത്തിന്‍റെ ആഘോഷരീതികൾ നഖശിഖാന്തം എതിർത്തിരുന്ന പഴയ തലമുറയുടെ ചിന്താഗതിയിലും മാറ്റം വന്നിട്ടുണ്ട്, കൂടാതെ അവരും ഇത്തരം ട്രൻഡിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ്യം.

ഇന്ന് യുവത്വത്തിന്‍റെ വസ്ത്രധാരണത്തിൽ ഒരു യൂണിവേഴ്സൽ അപ്പീൽ പ്രകടമാണ് എന്ന് കാണാൻ സാധിക്കും. പെൺകുട്ടിയും ആൺകുട്ടിയും ഒരേ തരം വസ്ത്രം ധരിക്കുന്നു. പാന്‍റ്, ഷർട്ട്, കുർത്ത, ജീൻസ്, ടോപ്പ്,ഇതെല്ലാം രണ്ട് കൂട്ടരും ധരിക്കുന്നു. ചില ആൺകുട്ടികൾ മുടി വളർത്താൻ ഇഷ്ടപ്പെടുന്നു എന്നാൽ മറ്റു ചിലർ കാതു കുത്താനും മാലകൾ അണിയാനും ഇഷ്ടപ്പെടുന്നു.

സ്വയം ഫിറ്റ് ആയിരിക്കുക, സ്മാർട്ട് ആകുക എന്നതിനാണ് പ്രധാന്യം. ലുക്കിനെ പറ്റി ഏറെ കോൺഷ്യസ് ആണ് ഇന്നത്തെ യുവാക്കൾ. പെൺകുട്ടികൾക്ക് പുരുഷ സുഹൃത്തുക്കൾ ഇപ്പോൾ ടാബു അല്ല. ഇന്നത്തെ കാലത്ത് ആൺകുട്ടികൾക്ക് ഒപ്പം കറങ്ങുന്നതോ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ വളരെ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. വ്യത്യസ്തമായ പ്രായം പോലും അവരെ സൗഹൃദ തണലിൽ നിന്ന് അകറ്റുന്നില്ല. മറ്റുള്ളവർ എന്തു പറയും എന്ന ചിന്ത ഇല്ലാതെ ജീവിക്കു, തുറന്ന് ജീവിക്കു…

തട്ടത്തിൻ സൗന്ദര്യം

മലയാളികളായ മുസ്ലീം പെൺകുട്ടികളുടെ വേഷവിതാനങ്ങളിൽ ലാളിത്യത്തിന്‍റെ ഭംഗിയുണ്ട്. കറുത്ത പർദ്ദയ്ക്ക് പകരം നീളൻ കൈയുള്ള ചുരിദാറും ധരിച്ച് ഷാൾ തലയിലൂടെ ഭംഗിയായി ചുറ്റിയിട്ട് മൊഞ്ചത്തിയായി നടന്നു പോകുന്നത് കാണുമ്പോൾ ആരും പറഞ്ഞുപോകും…

“ഹോ… ഓള് ആ തട്ടമിട്ടാൽ എന്‍റെ സാറെ….
ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല…”

വിനീത് ശ്രീനിവാസന്‍റെ തട്ടത്തിൻ മറയത്ത് ഇറങ്ങിയ ശേഷം വന്ന ഒരു ഡ്രസ് വിപ്ലവം എന്ന് വേണമെങ്കിൽ പറയാം. ഈ സ്റ്റൈൽ മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി ഒതുങ്ങിപ്പോയല്ലോ എന്നോർത്ത് മറ്റ് സുന്ദരികൾ നിരാശരാകേണ്ട. അവർക്കും ആകാം തട്ടത്തിന്‍റെ മായാജാലം… ഒരു സ്കാർഫിന്‍റെ സ്റ്റൈൽ.

ജാക്വലിൻ കെന്നഡിയെ ഓർമ്മയില്ലേ… അവർ തൊപ്പിയോട് ചേർന്ന് ഉപയോഗിച്ചിരുന്നു സ്കാർഫും. കഴുത്തിന് ചുറ്റും ഭംഗിയായി ചേർത്ത് വെച്ച് ആ ഡ്രേഹെപ് ബൻ ചിക്ക് സ്റ്റൈൽ സൃഷ്ടിച്ചു. ഹോളിവുഡ് മുതൽ ബോളിവുഡ് വരെ നടിമാരുടെ പ്രിയപ്പെട്ട അക്സസറീലൊന്നാണ് സ്കാർഫ്, പ്രത്യേകിച്ചും 60-കളിൽ. തുറന്ന സ്പോർട്സ് കാറിൽ നായകനൊപ്പം റൊമാൻസ് നടത്തുന്ന നായികയുടെ മുഖത്തിന്‍റെ സൗന്ദര്യം കൂട്ടി സ്കാർഫുകൾ. ആശ പരേഖ്, നന്ദ, സാധന തുടങ്ങിയ നടിമാർ ഉദാഹരണം. നിത്യഹരിതനായകൻ എന്ന് പേരുകേട്ട ദേവാനന്ദ് തൂവാല കഴുത്തിൽ ചുറ്റി പേഴ്സണൽ സ്റ്റൈൽ സ്റ്റേറ്റ്മന്‍റാക്കി മാറ്റി.

ലളിതമായ വസ്ത്രത്തിന് ഫാഷൻ സ്റ്റേറ്റ്മന്‍റ് നൽകാൻ ഒരു ചെറിയ കഷ്ണം തുണിക്ക് കഴിയും. അതാണ് സ്കാർഫ്, ഈ ചെറിയ വസ്ത്രം സൃഷ്ടിക്കുന്ന സൗന്ദര്യ വിപ്ലവത്തിന് നിങ്ങളും തയ്യാറാണോ? എങ്കിൽ സിൽക്ക്, ഷിഫോൺ, കോട്ടൺ, ലിനൻ ഇങ്ങനെ ഏതുതരം മെറ്റീരിയലും തെരഞ്ഞെടുക്കാം. ചതുരമോ ദീർഘചതുരമോ ആകാം. ഇങ്ങനെ ഇടത്തരം വലുപ്പത്തിലുള്ള നാലോ അഞ്ചോ സ്കാർഫുകൾ വാർഡ്രോബിൽ ഉണ്ടെങ്കിൽ മിക്സ് ആന്‍റ് മാച്ച് ഫാഷൻ നിങ്ങൾക്കും സ്വന്തമാകും. അതും ചുരുങ്ങിയ ചെലവിൽ…

തുടക്കം

റോമാക്കാരാണ് സ്കാർഫ് ഒരു ഫാഷൻ അക്സസറി എന്ന നിലയിൽ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയതത്രേ. മുഖവും കഴുത്തും തുടക്കാൻ ഉദ്ദേശിച്ചുള്ള ലിനൻ കർചീഫ്- സുഡാരിയം എന്നാണിതിന്‍റെ പേര്. പലസ്തീനികൾ ചെക്ക് ഡിസൈനിലുള്ള ജെല്ലബ ധരിക്കും. മൂന്ന്, നാല് നൂറ്റാണ്ടുകളിൽ യൂറോപ്പിലും സ്കാർഫ് ഉപയോഗം ഉണ്ടായിരുന്നു. പുരുഷന്മാർ അത് അരയിൽ കെട്ടും ഒരു ബെൽറ്റ് പോലെ, ആ സ്മാർട്ട് സ്റ്റൈൽ പിന്നീട് സ്ത്രീകളും ഏറ്റെടുത്തു.

പാശ്ചാത്യ സിനിമയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കൗബോയിസിന്‍റെ കഴുത്തിലും ഉണ്ടായിരുന്നു ഒരു കഷ്ണം തുണി. ഇതൊരു ഫാഷൻ സ്റ്റേമന്‍റാണല്ലോ എന്ന് മനസ്സിലാക്കിയ പുരോഗമന ചിന്താഗതിക്കാരായ ചില പൊൺകൊടികൾ അവിടെയും ആ ഫാഷൻ തട്ടിയെടുത്തു. ഒന്നുകൂടി മോടിയാക്കി ലേസ് പിടിപ്പിച്ച് ത്രികോണാകൃതിയിലുള്ള സ്റ്റോൾ ഇരുതോളുകളെയും മൂടുന്ന രീതിയിൽ തൂക്കിയിട്ട് ഒരു പുതിയ ഫാഷൻ തരംഗം ഉടലെടുത്തു. പിന്നീടങ്ങോട്ട് ഇവ സ്റ്റോൾ, ഷോൾ, മഫ്ളർ, ബോ, ടർബൻ, ദുപ്പട്ട ഇങ്ങനെ പല രീതികളിൽ പ്രചാരം നേടി.

സ്കാർഫ് തെരഞ്ഞെടുക്കുമ്പോൾ പാറ്റേണുള്ളതോ പ്ലെയിനായതോ ആകാം. എല്ലാത്തരം ഔട്ട്ഫിറ്റിനും സ്കാർഫുകൾ ഇണങ്ങും. സിൽക്ക്, ലിനൻ, ഷിഫോൺ, ക്രേപ്, ജോർജെറ്റ് തുടങ്ങിയ മെറ്റീരിയലുകളിലുള്ള സ്കാർഫ് കൂടുതൽ ലുക്ക് നൽകും. സ്കാർഫ് ശരീരത്തിന്‍റെ ഏതുഭാഗത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ച് മുഖത്തന്‍റെ ആകൃതി പോലും മാറിപ്പോകും.

ടിപ്സ്

  • വലുപ്പമുള്ള ചതുരാകൃതിയിലുള്ള സ്കാർഫ് ഉണ്ടോ അത് ത്രികോണാതിയിൽ മടക്കി ഫ്രണ്ടിലൂടെ ഇട്ട് പിൻഭാഗത്ത് പിൻ ചെയ്യാം. സ്കർട്ടിനും ജാൻസിനുമൊപ്പം ഇത്തരത്തിൽ ധരിക്കാം.
  • കനം കുറഞ്ഞ ഷിഫോൺ ദുപ്പട്ട മുടിക്ക് മുകളിലൂടെ ഇട്ട് കഴുത്തിന് താഴെ ചുറ്റിയിടുക.
  • അത്ര ഇണക്കമില്ലാത്ത നെക്ക് ലെയിൻ ടോപ്പ് ഉപയോഗിക്കേണ്ടി വന്നാലും നിരാശപ്പെടേണ്ട. ഒരു ദുപ്പട്ട കഴുത്തിന് ചുറ്റിവച്ച് ഒരു വശത്ത് ഫ്ളവർ പിൻ കുത്താം.
  • വെളുത്ത ഷർട്ടുകൾക്കും ഫോർമൽ ഷർട്ടുകൾക്കുമൊപ്പം സ്കാർഫ് ധരിച്ചാൽ എലഗന്‍റ് ആയിത്തോന്നും. സ്ക്വയർ സ്കാർഫ് ത്രികോണാകൃതിയിൽ മടക്കിയോ ദീർഘചതുരാകൃതിയിലുള്ള സ്കാർഫ് മെല്ലെ ഒന്ന് തിരിച്ച് കോളറിന് പുറകിലൂടെ മുന്നോട്ടെടുത്ത് ഒരു ചെറിയ കെട്ടിട്ട് തുമ്പുകൾ വിടർത്തിയിടാം.
  • ഫങ്കി പാർട്ടി ലുക്കിന് സ്ക്വയർ സ്കാർഫ് തലക്ക് മുകളിലൂടെ ഒതുക്കി തുമ്പുകൾ മുടിക്കിടയിലൂടെ വലിച്ച് കെട്ടാം. വലിയ ഹെയർബാന്‍ഡ് പോലെ മുന്നിൽ കെട്ട് വരുന്ന രീതിയിലും ധരിക്കാം.
  • സ്മാർട്ട് വൂളൻ കാഫും മഫ്ളറും ഉണ്ടെങ്കിൽ സ്പോർട്ടി ലുക്ക് സൃഷ്ടിക്കാം.
  • ദുപ്പട്ടയാണെങ്കിൽ പലതാണ് ഉപയോഗം. ഒരു തോളിൽ മാത്രമിടാം. തലയിലൂടെ മൂടാം. രണ്ട് തുമ്പും മുമ്പിലേക്ക് വരുന്ന വിധം ധരിക്കാം.

ഇങ്ങനെ എന്തൊക്കെ സാധ്യതകളാണ് ഈ ചെറിയ വസ്ത്രം നൽകുന്നത്.

ഫെസ്റ്റിവൽ സ്റ്റൈൽ ടിപ്സ്

  1. സിൽക്ക് സാരി

വിവാഹിതരായ സ്ത്രീകൾ കൂടുതലും ആഘോഷവേളകളിൽ സിൽക്ക് സാരി ധരിക്കാൻ ഇഷ്ടപ്പെടുന്നു, ഇതിനൊപ്പം ആഭരണങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണം, അത് നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. നിങ്ങൾ ഒരു ബനാറസി സിൽക്ക് സാരിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ശുദ്ധമായ സ്വർണ്ണ ചോക്കർ നെക്ലേസ് അതിനോടൊപ്പം മികച്ചതായി കാണപ്പെടുന്നു. ചെവിയിൽ ജുമുക്കികളും ചേരുന്ന വളകളും തെരെഞ്ഞെടുക്കാം.

  1. നെറ്റ് സാരി ധരിക്കുമ്പോൾ

നെറ്റ് സാരി ധരിക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഈ സാരിയും ഡയമണ്ട് നെക്ലേസുമായി ജോടിയാക്കി ഉപയോഗിക്കാം. ലൈറ്റ് വെയ്റ്റ് ഡയമണ്ട് നെക്ലേസിനൊപ്പം അമേരിക്കൻ ഡയമണ്ട് കമ്മലുകൾ, ബ്രേസ്ലെറ്റ് എന്നിവ ജോടിയാക്കാം. ഓരോ ആഭരണങ്ങളുടെയും ശൈലി ഒന്നുതന്നെ ആയിരിക്കണമെന്ന് പ്രത്യേകം ഓർമ്മിക്കുക.

  1. സെറ്റ് സാരിക്കൊപ്പം

ഇന്നത്തെ പെൺകുട്ടികൾക്ക് സ്വർണ്ണ ആഭരണങ്ങൾ ധരിക്കുന്നത് ഫാഷൻ അല്ല. അത്തരക്കാർക്ക്, കുന്ദൻ ഡിസൈനിലുള്ള നെക്ലേസുകളും കമ്മലുകളും വാങ്ങാം. മറ്റ് ഉത്സവങ്ങളിലും ട്രെഡിഷണൽ വസ്ത്രങ്ങളുമായി ഇത് എളുപ്പത്തിൽ ജോടിയാക്കി ഉപയോഗിക്കാൻ കഴിയും.

  1. ചെറിയ കുർത്തിയും പാന്‍റും

ഇത് വേനൽക്കാലമാണ്, നിങ്ങൾക്ക് വളരെ സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കണമെങ്കിൽ, ചെറിയ കുർത്തിയേക്കാൾ മികച്ച ഓപ്ഷൻ ഉണ്ടാകില്ല. ആർട്ടിഫിഷ്യൽ സ്റ്റോൺ വർക്ക് ആഭരണങ്ങൾ ഇളം ഫ്ലോറൽ പ്രിന്‍റഡ് കോട്ടൺ കുർത്തയ്‌ക്ക് ഒപ്പം ധരിക്കുന്നതാണ് നല്ലത്. കല്ലുകൾ കൊണ്ടുള്ള നെക്ലേസുകളുടെയും കമ്മലുകളുടെയും മനോഹരമായ നിരവധി കളർ കോമ്പിനേഷനുകളും വിപണിയിൽ ലഭ്യമാണ്.

  1. ചിക്കങ്കരി സ്യൂട്ടും പെൻഡന്‍റ് നെക്ലേസും

ഭാരമുള്ള ആഭരണങ്ങൾ വാങ്ങാനുള്ള ബജറ്റ് ഇല്ല അല്ലെങ്കിൽ ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല എങ്കിൽ, നിങ്ങൾക്ക് പെൻഡന്‍റ് നെക്ലേസിനും തെരഞ്ഞെടുക്കാം. ഒപ്പം പെൻഡന്‍റിന് ചേരുന്ന കമ്മലുകൾ ലഭിക്കുന്നു, ചിക്കങ്കരി സ്യൂട്ട് അല്ലെങ്കിൽ ഇൻഡോ- വെസ്റ്റേൺ എന്നിവയ്‌ക്കൊപ്പം ധരിക്കാം. ഈ മിഡ് ലെങ്ത് നെക്ലേസുകൾ വളരെ മനോഹരവും വ്യത്യസ്തവുമായ രൂപം നൽകുന്നു.

  1. ഇൻഡോ- വെസ്റ്റേൺ ആഭരണങ്ങൾ

നിങ്ങൾ ഒരു ഇൻഡോ- വെസ്റ്റേൺ വസ്ത്രമാണ് ധരിക്കുന്നത് എങ്കിൽ, അതിനൊപ്പം നിങ്ങൾക്ക് നീണ്ട സ്വർണ്ണ ചെയിൻ നെക്ലേസ് ഉപയോഗിക്കാം. ഇത് നിങ്ങളുടെ ലുക്ക് പെർഫെക്ട് ആക്കും. ലുക്ക് അൽപ്പം ഭാരമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങൾക്ക് ഒരു ലേയേർഡ് സെറ്റ് എടുക്കാം.

  1. വസ്ത്രത്തിന് അനുസരിച്ച് ലളിതമായ ആഭരണങ്ങൾ

സ്വർണ്ണ ആഭരണങ്ങളോ അല്ലാത്തതൊ ആകട്ടെ, അത് ധരിക്കുമ്പോൾ, നിങ്ങളുടെ രൂപം എത്രത്തോളം ലളിതമാക്കുന്നുവോ അത്രത്തോളം ആളുകളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുമെന്ന് ഓർമ്മിക്കുക. അത് സാരിയായാലും, സ്യൂട്ടായാലും, ഇൻഡോ- വെസ്റ്റേൺ ആയാലും, ലൈറ്റ് ആഭരണങ്ങൾ മാത്രമാണ് നിങ്ങളുടെ ഉത്സവ ഭംഗി വർദ്ധിപ്പിക്കാനുള്ള ഏക മാർഗ്ഗം.

ഗെറ്റ് റെഡി ടു റോക്ക് ദിസ് ഓണം

ഓണമെന്നത് ഏതൊരു മലയാളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷമാണ്. ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒരേ മനസ്സോടെ കൊണ്ടാടുന്ന ആഘോഷം. അത്തം തുടങ്ങി പൂക്കളമിട്ടു തുടങ്ങുന്നതോടെ എങ്ങും ഓണംആഘോഷത്തിന്‍റെ പെരുമ്പറ മുഴങ്ങി തുടങ്ങുകയാണ്. പായസവും പപ്പടവും ഉപ്പേരിയുമൊക്കെയായുള്ള വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളും ഊഞ്ഞാലാട്ടവും തിരുവാതിരയും ഒക്കെയായി ഓണാഘോഷം കെങ്കേമമാക്കാൻ പുത്തൻ ഓണക്കോടിയും വേണം.

ഓണക്കോടിയെന്നാൽ സെറ്റ് മുണ്ടും സെറ്റ് സാരിയും വേഷ്ടിയുമൊക്കെയാണ്. ഓണവുമായി അത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്ന വേഷങ്ങളാണിവ. പാരമ്പര്യ വേഷവിധാനങ്ങളായ ഇവയിലൊക്കെ ആധുനികതയും മനോഹരമായി ഇഴുകി ചേരുമെന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. തനത് ശൈലി നിലനിർത്തി കൊണ്ട് അതിന്‍റെ ഡിസൈനുകളിലും പാറ്റേണുകളിലുമാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്.

അതിൽ എടുത്ത് പറയേണ്ട ഏറ്റവും മനോഹരമായ മാറ്റം. സെറ്റ് സാരിയ്ക്കൊപ്പം സ്വർണ്ണാഭരണങ്ങൾക്ക് പകരമായി മറ്റ് മെറ്റൽ ആഭരണങ്ങളും കളറുകളും സ്ത്രീകൾ അണിഞ്ഞ് തുടങ്ങിയെന്നതാണ് ഹൈലൈറ്റ്.

സെറ്റ് സാരിയിൽ കസവ് ഉള്ളതിനാൽ പൊതുവെ എല്ലാവരും അതോടൊപ്പം സ്വർണ്ണാഭരണങ്ങളാണ് അണിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ആ ട്രെൻഡിന് മാറ്റം വന്നിരിക്കുന്നു. സ്വർണ്ണ കസവ്, വെള്ളി കസവ് തുടങ്ങി കളർ ത്രെഡിലുള്ള കരയോടു കൂടിയ സെറ്റ് സാരികളും ഇപ്പോൾ പോപ്പുലറായിരിക്കുന്നു. അങ്ങനെയായാൽ കളർ ജ്വല്ലറിയ്ക്കൊപ്പം സെറ്റ് സാരി മാച്ച് ചെയ്ത് അണിയുകയും ചെയ്യാം.

സിൽവർ, ഓക്സിഡൈസ്ഡ്, ബ്രോൺസ്, കോപ്പർ, ബീഡ് തുടങ്ങി ഏത് ഫാൻസി സ്റ്റൈലിംഗും കേരള തനിമയ്ക്കായി ഉൾപ്പെടുത്താം.

ബാക്ക് ഗ്രൗണ്ട് നിറം ഓഫ് വൈറ്റ് ആയതിനാൽ ഏത് നിറത്തിലുമുള്ള ആക്സസറീസും ഇതിനൊപ്പം അനായാസം മിക്സ് ചെയ്ത് അണിയാം എന്നതാണ് പ്രത്യേകത. അത്രത്തോളം ഇതിൽ പരീക്ഷണം നടത്താം. ഇക്കാര്യത്തിൽ ഒരു എക്സ്പെർട്ടിന്‍റെയും ആവശ്യമില്ല. സ്ത്രീയ്ക്ക് സ്വന്തം മനസ് പറയുന്നതു പോലെ സെറ്റ് സാരിയിൽ പരീക്ഷണം നടത്തി നോക്കാവുന്നതേയുള്ളൂ.

കളർഫുൾ ബീഡ്സ്, രുദ്രാക്ഷം, കൗറി ഷെല്ലുകൾ എന്നിവ പരീക്ഷിക്കാവുന്ന ചില ലുക്കുകളാണ്.

എങ്കിൽ, ഇത്തവണത്തെ ഓണാഘോഷം ആക്സറീസ് ഉപയോഗിച്ചുള്ള ഒരു പരീക്ഷണമാകട്ടെ, ഗെറ്റ് റെഡി.

ഉത്സവകാല വേഷവിതാനം

ആഘോഷങ്ങൾ…. ആഘോഷങ്ങൾ…. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ആഹ്ലാദവും ആവേശവുമായി അവ മുറ തെറ്റാതെ എത്തുന്നു. ഗൃഹാതുരമായ ഓർമ്മകളാണ് ഓരോ ആഘോഷവും സമ്മാനിക്കുന്നത്. തിരക്കുകൾ മാറ്റി വെച്ച് ബന്ധുക്കളോടൊപ്പം ആഘോഷത്തിൽ പങ്കുചേരാനുള്ള സുവർണ്ണാവസരം ഇന്നാരും വിട്ടുകളയാറില്ല.

വർണ്ണ വൈവിദ്ധ്യമാർന്ന പാരമ്പര്യ തനിമ പുലർത്തുന്ന വേഷവിതാനങ്ങളാണ് ഉത്സവക്കാലത്തിന് മാറ്റ് പകരുന്നത്. ആഘോഷങ്ങൾക്ക് നിറങ്ങളാണ് പ്രധാനം. വർണ്ണ വൈവിദ്ധമാർന്ന വേഷങ്ങളില്ലെങ്കിൽ പിന്നെന്ത് ആഘോഷം. എന്നാൽ പുതുതലമുറ പാരമ്പര്യ വേഷങ്ങൾക്ക് പകരമായി ഡിസൈനർ, വെസ്റ്റേൺ വേഷങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അത്തരം വേഷങ്ങളിലാണ് അവർ കൂടുതൽ കംഫർട്ടബിൾ.

പാരമ്പര്യ ഡിസൈനർ വേഷങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്?

ഇന്ത്യൻ വേഷങ്ങളിൽ പോലും വെസ്റ്റേൺ ഫാഷൻ ഏറെ സ്വാധീനെ ചെലുത്തിയിട്ടുണ്ട് എന്നാണ് ഫാഷൻ ഡിസൈനർമാർ ഓരേ സ്വരത്തിൽ പറയുന്നത്. ഇന്ന് മിക്കവരും ഏതെങ്കിലും മാസികയുടെ കവർ പേജിലോ സോഷ്യൽ മീഡിയയിലോ കണ്ട മോഡലുകൾ അണിഞ്ഞു കാണുന്ന തരം വേഷങ്ങൾ അണിയാനാണ് കൂടുതൽ താത്പര്യം കാട്ടുന്നത്. ചിത്രങ്ങൾ കാട്ടി ഡ്രസ് തയ്പിച്ചെടുക്കുന്നതും വളരെ കൂടിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ ഇത്തരം ബോൾഡ് വേഷങ്ങൾ ധരിക്കാൻ നമ്മുടെ സംസ്കാരവും പാരമ്പര്യവും അനുവദിക്കുന്നില്ലെങ്കിൽ കൂടി അത്തരം വേഷങ്ങൾ ട്രൈ ചെയ്യുന്നവരും കുരവല്ല. വെസ്റ്റേൺ സ്റ്റൈലിന് ഇന്ത്യൻ ലുക്ക് നൽകിയും ട്രെഡീഷണൽ വിയറിന് മോഡേൺ ലുക്ക് നൽകിയും വേറിട്ട സ്റ്റൈൽ പകരുന്നു.

സാരി

ലാളിത്യവും സൗന്ദര്യവും ഒത്തുചേർന്ന വേഷമാണ് സാരി. വിശേഷാവസരങ്ങളിൽ ധരിക്കാൻ എക്സ്ലൂസീവായ ഐറ്റങ്ങൾ സാരിയിലും ലഭ്യമാണ് ഇപ്പോൾ. ആഘോഷാവസരങ്ങൾക്കായുള്ള എംബ്രോയ്ഡറി ചെയ്തതും മിക്സ് മാച്ചായുള്ള ഷരാരയും ഹാഫ് സാരിയും പെൺകുട്ടികളുടെ ഇഷ്ടവേഷമാണ്. ധരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഹെവി വർക്കുകളും ഡിസൈനുകളും ഒഴിവാക്കിയുള്ള ഫാഷനുകളുമുണ്ട് ഇക്കൂട്ടത്തിൽ.

പൊതുവേ ആഘോഷാവസരങ്ങളിൽ നോർമൽ സാരിയ്ക്ക് പകരം ഫാഷനബിൾ ഡിസൈനർ സാരി അണിയാൻ ഇഷ്ടപ്പെടുന്നവരും കുറവല്ല. സാരികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിനാൽ ബ്ലൗസിൽ പരീക്ഷണം നടത്തിയും സാരി ഫാഷനബിൾ വേഷമാക്കാൻ കഴിയും. കഴുത്തിലും കൈയിലും ഡിസൈനുകൾ കൊണ്ട് വൈവിദ്ധ്യം സൃഷ്ടിച്ചും കട്ടിംഗിൽ വ്യത്യസ്തത പുലർത്തിയും ബ്ലൗസ് വേറിട്ടതാക്കാം.

കുട്ടികൂട്ടങ്ങൾക്ക്

ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് ഫാഷന്‍റെ കാര്യത്തിൽ ഭാഗ്യവതികൾ. വിശേഷാവസരങ്ങളിൽ സ്യൂട്ടും ഗാഗ്രയും ഫ്രോക്കും ആണ് ക്യൂട്ട് ലിറ്റിൽ ഗേൾസിന് ഇണങ്ങുക. കുട്ടികളുടെ ഓൾ ടൈം ഫേവറേറ്റ് വേഷം കൂടിയാണിത്. ഡിസൈനുകളുള്ള ചുരിദാറും ഷോളുമാണ് മറ്റൊരു ആകർഷക വേഷം. പട്ടുപാവാടയും ഡിസൈനർ ടോപ്പും ഫെസ്റ്റിവൽ വിയറിലെ മറ്റൊരു താരമാണ്. ആഘോഷാവസരങ്ങളഇൽ ഡിസൈനർ വേഷങ്ങളാണിഞ്ഞ് ആടിയും പാടിയും തിമിർക്കുന്ന കുഞ്ഞ്ഗേൾസിന്‍റെ ഫാഷൻ ലോകത്ത് ഇനിയുമുണ്ട് കൗതുകങ്ങൾ.

സൽവാർ സ്യൂട്ട്

ടീനേജ് പെൺകുട്ടികൾക്കിടയിൽ ഒരു ഹോട്ട് വേഷമായി മാറിയിരിക്കുകയാണ് ചുരിദാർ. പിങ്ക് ഗ്രീൻ, ഡാർക്ക് ബ്രൗൺ, മെറൂൺ, ബ്രൗൺ ആന്‍റ് ബ്ലൂ തുടങ്ങിയ മിക്സ് മാച്ച് നിറങ്ങളിലും സിംഗിൾ നിറങ്ങളിലും ഈ വേഷം ഹിറ്റാണ്. ഫംഗ്ഷൻ വിറയറായാണ് ചുരുദാറുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഗാഗ്രാ ചോളി

ഗാഗ്രാ ചോളിയും ടീനേജുകാരുടെ ഇഷ്ടവേഷമാണ്. പക്ഷേ, വിവാഹം, ആഘോഷങ്ങൾ തുടങ്ങിയ അവസരങ്ങളിൽ മാത്രമാണ് ഗാഗ്രാ ചോളി ധരിക്കാൻ കൗമാരക്കാർക്ക് ഇഷ്ടം. മൂന്ന് മീറ്റർ തുണി ഉപയോഗിച്ചാണ് ഗാഗ്ര തയ്ച്ചെടുക്കുന്നത്. ചില സ്ഥലങ്ങളിൽ അത് അതിലും കൂടും. ഡാനസിന് ഇടയിൽ പമ്പരം കണക്കേ കറങ്ങുന്ന ഈ വേഷത്തിന്‍റെ ആകർഷണീയിത വിവരാണാതീതമാണ്.

ഗൗൺ

മനോഹാരിതയും ലാളിത്യവും കൊണ്ട് പെൺകുട്ടികൾ ഇഷ്ടപ്പെടുന്ന വേഷമാണിത്. പല ഡിസൈനുകളിലും സ്റ്റൈലുകളിലും ഇവ ലഭ്യമാണ്. അനായാസകരമായി ധരിക്കാം എന്നതാണ് ഇതിന്‍റെ സ്വീകാര്യാത വർദ്ധിപ്പിക്കുന്നത്.

ഇപ്പോൾ ട്രെൻഡ് ഓൾ സീസൺ സാരി

ഫാഷനുകൾ എത്ര വന്നു പോയാലും നിത്യഹരിത സുന്ദരിയെ പോലെ സ്ത്രീ മനസ്സിനെ ആകർഷിക്കുകയാണ് ഹോട്ട് ആൻഡ് ഗ്ലാമർ സാരി. ഏത് അവസരത്തിനും എലഗന്‍റ് ലുക്ക് പകരുന്ന സാരിയുടെ മഹത്വം എത്ര വർണ്ണിച്ചാലും മതിയാവില്ല. പട്ടു സാരി ആണെങ്കിൽ പറയുകയും വേണ്ട. ഓഫീസ് വെയറായും പാർട്ടിയും ഉപയോഗിക്കാവുന്ന തരം പട്ടുസാരികളുടെ മനംമയക്കുന്ന വെറൈറ്റി തന്നെ ഇന്ന് വിപണിയിൽ ഉണ്ട്. ലളിതവും പ്രൗഢവുമായ ഓൾ സീസൺ സാരികളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഡെലിവെയർ വിഭാഗത്തിൽ സിൽക്ക് സാരികളും സർവ്വസാധാരണം ആയിരിക്കുന്നു. അത് പോലെ സോഫ്റ്റ്‌ കോട്ടൺ കൊണ്ടുള്ള സാരികളും  വളരെ  കംഫർട്ടബിൾ ഫീൽ  നൽകും. ഒപ്പം. വേറിട്ട ലുക്കും  നൽകും

കസവ് കുറഞ്ഞ സിൽക്ക് സാരികൾ ഏത് അവസരത്തിനും മികച്ച ലുക്ക് പകരും. ബ്രൈറ്റ് ഷെയ്ഡുകളിലുള്ള സാരികളോടാണ് ചെറുപ്പക്കാർക്ക് താല്പര്യം. കളർ ബ്രൈറ്റ്നസ് കുറച്ചു കാട്ടുന്ന ഡിസൈനുകളും കൂടിയാവുന്നതോടെ സാരി കൂടുതൽ മനോഹരമാകുന്നു. വളഞ്ഞ ലൈനോടും നീണ്ട ലൈനുകളും ഉള്ള സാരികളോടാണ് മോഡേൺ പെൺകുട്ടികൾക്ക് പ്രിയം.

മെലിഞ്ഞവർക്ക് വലിയ പ്രിന്‍റ് ഉള്ള സാരികൾ ഇണങ്ങും. ജോർജറ്റ്, സിൽക്ക്, കോട്ടൺ ഇവർക്ക് ആകർഷകം ആയിരിക്കും.

തടിയും ഉയരം കുറവുള്ളവർക്ക് ചെറിയ ഫ്ലവർ പ്രിന്‍റുകൾ ഇണങ്ങും. ചെറിയ ബോർഡർ ഉള്ള സാരിയും യോജിക്കും. വലിയ  ബോർഡർ  സാരികൾ വാങ്ങാതിരിക്കുക.

എന്നാൽ ഹെവി സിൽക്ക് സാരി സ്ലിം ലുക്ക് നൽകും. പെറ്റൽ സ്ലീവ്സ് ബ്ലൗസും ഇതിന് കൂടുതൽ ഇണങ്ങും.

സിൽക്ക് സാരി ടിപ്സ്

  • സിൽക്ക് സാരികൾ എപ്പോഴും മൃദു ജലത്തിൽ കഴുകുക. കഠിന ജലം ആണെങ്കിൽ ഒരു നുള്ള് ബൊറാക്സ്/ അമോണിയ ചേർക്കണം.
  • വീര്യം കുറഞ്ഞ സോപ്പോ ലായനിയോ ഷാമ്പുവോ കൊണ്ട് സിൽക്ക് സാരികൾ കഴുകാം.
  • കറയോ മറ്റോ പറ്റിപ്പിടിച്ചാൽ ചെറുനാരങ്ങാനീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കറ പിടിച്ച ഭാഗം രണ്ടുമൂന്നു തവണ കഴുകാം.
  • നിറം പോകാൻ സാധ്യതയുള്ള പട്ടുസാരികൾ ചെറിയ അളവിൽ സിട്രിക്, അസറ്റിക് ആസിഡ് ചേർത്ത് തണുത്ത വെള്ളത്തിൽ 2 മിനിറ്റ് കുതിർത്തി വയ്ക്കാം.
  • പട്ട് സാരി തണലിൽ വിരിച്ച് ഉണക്കണം.
  • പട്ടുസാരികൾ കുറഞ്ഞ ചൂടിൽ ഇസ്തിരി ഇടുക. സാരികളുടെ അക വശം മാത്രമേ ഇസ്തിരി ഇടാവു.
  • കസവിൽ വെള്ളം തളിച്ച് ശേഷം ഇസ്തിരിയിടാം. കല്ലുകളും മുത്തുകളും പതിപ്പിച്ച സാരി ആണെങ്കിൽ അതിന് മീതെ ന്യൂസ് പേപ്പർ വിരിച്ചിട്ട ശേഷം ഇസ്തിരിയിടാം.
  • സാരിയുടെ ഫോൾ സാരിയെ സംരക്ഷിക്കുന്നു, ആയുസ്സ് വർദ്ധിപ്പിക്കുന്നു. ടെറികോട്ട്, കോട്ടൺ, റൂബിയ, സിൽക്ക് തുണിത്തരങ്ങളിൽ എല്ലാ നിറങ്ങളിലും ഫോൾ ലഭ്യമാണ്. അവ ഉപയോഗിക്കുക.

സിൽക്ക് നിത്യഹരിതമാണ്

ഒരിക്കലും ഫാഷനിൽ നിന്ന് പുറത്തുപോകാത്ത ഒരു തുണിത്തരമാണ് സിൽക്ക്. പ്യുവർ സിൽക്ക് വളരെ ചെലവേറിയതാണെങ്കിലും   വിപണിയിൽ സെമി സിൽക്ക്, പേപ്പർ സിൽക്ക്, ആർട്ടിഫിഷ്യൽ സിൽക്ക് തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ട്, അവ പട്ട് പോലെ കാണപ്പെടുന്നു,  അവയുടെ വില പട്ടിനേക്കാൾ കുറവാണ്.

നിറം ശ്രദ്ധിക്കുക

എല്ലാ കളർ സാരിയും എല്ലാവർക്കും നല്ലതായി കാണില്ല. ഇരുണ്ട ചർമ്മത്തിന്  ഇളം നിറങ്ങളും വെളുത്തവർക്ക് ബ്രൈറ്റ്  നിറങ്ങളും നല്ലതായി കാണപ്പെടുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ യോജിക്കുന്ന നിറങ്ങൾ സ്വയം വെച്ചു നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.

ഇരുണ്ട നിറക്കാർക്ക് മെറൂൺ, ഗ്രീൻ, റെഡ്, പിങ്ക് തുടങ്ങിയ നിറങ്ങൾ കൂടുതൽ ഇണങ്ങും.

കോട്ടൺ, പ്ലെയിൻ

നിങ്ങൾക്ക് ഉടുക്കാൻ ഇഷ്ടമാണെങ്കിൽ കോട്ടൺ തുണിയേക്കാൾ മികച്ചത് മറ്റൊന്നില്ല, കാരണം അവ ദീർഘകാലം ഈടു നിൽക്കുന്ന ബജറ്റ് ഫ്രണ്ട്‌ലിയായ വസ്ത്രം ആയിരിക്കും. കൂടാതെ, അവ  ഏത് അവസരത്തിലും ധരിക്കാം. ഏത് കളർ പ്ലെയിൻ സാരിയിലും ഹെവി ബ്ലൗസ് ജോടിയാക്കി സാരി സ്പെഷ്യൽ ആക്കാനും കഴിയും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें