മലയാളികളായ മുസ്ലീം പെൺകുട്ടികളുടെ വേഷവിതാനങ്ങളിൽ ലാളിത്യത്തിന്‍റെ ഭംഗിയുണ്ട്. കറുത്ത പർദ്ദയ്ക്ക് പകരം നീളൻ കൈയുള്ള ചുരിദാറും ധരിച്ച് ഷാൾ തലയിലൂടെ ഭംഗിയായി ചുറ്റിയിട്ട് മൊഞ്ചത്തിയായി നടന്നു പോകുന്നത് കാണുമ്പോൾ ആരും പറഞ്ഞുപോകും...

“ഹോ... ഓള് ആ തട്ടമിട്ടാൽ എന്‍റെ സാറെ....
ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല...”

വിനീത് ശ്രീനിവാസന്‍റെ തട്ടത്തിൻ മറയത്ത് ഇറങ്ങിയ ശേഷം വന്ന ഒരു ഡ്രസ് വിപ്ലവം എന്ന് വേണമെങ്കിൽ പറയാം. ഈ സ്റ്റൈൽ മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി ഒതുങ്ങിപ്പോയല്ലോ എന്നോർത്ത് മറ്റ് സുന്ദരികൾ നിരാശരാകേണ്ട. അവർക്കും ആകാം തട്ടത്തിന്‍റെ മായാജാലം... ഒരു സ്കാർഫിന്‍റെ സ്റ്റൈൽ.

ജാക്വലിൻ കെന്നഡിയെ ഓർമ്മയില്ലേ... അവർ തൊപ്പിയോട് ചേർന്ന് ഉപയോഗിച്ചിരുന്നു സ്കാർഫും. കഴുത്തിന് ചുറ്റും ഭംഗിയായി ചേർത്ത് വെച്ച് ആ ഡ്രേഹെപ് ബൻ ചിക്ക് സ്റ്റൈൽ സൃഷ്ടിച്ചു. ഹോളിവുഡ് മുതൽ ബോളിവുഡ് വരെ നടിമാരുടെ പ്രിയപ്പെട്ട അക്സസറീലൊന്നാണ് സ്കാർഫ്, പ്രത്യേകിച്ചും 60-കളിൽ. തുറന്ന സ്പോർട്സ് കാറിൽ നായകനൊപ്പം റൊമാൻസ് നടത്തുന്ന നായികയുടെ മുഖത്തിന്‍റെ സൗന്ദര്യം കൂട്ടി സ്കാർഫുകൾ. ആശ പരേഖ്, നന്ദ, സാധന തുടങ്ങിയ നടിമാർ ഉദാഹരണം. നിത്യഹരിതനായകൻ എന്ന് പേരുകേട്ട ദേവാനന്ദ് തൂവാല കഴുത്തിൽ ചുറ്റി പേഴ്സണൽ സ്റ്റൈൽ സ്റ്റേറ്റ്മന്‍റാക്കി മാറ്റി.

ലളിതമായ വസ്ത്രത്തിന് ഫാഷൻ സ്റ്റേറ്റ്മന്‍റ് നൽകാൻ ഒരു ചെറിയ കഷ്ണം തുണിക്ക് കഴിയും. അതാണ് സ്കാർഫ്, ഈ ചെറിയ വസ്ത്രം സൃഷ്ടിക്കുന്ന സൗന്ദര്യ വിപ്ലവത്തിന് നിങ്ങളും തയ്യാറാണോ? എങ്കിൽ സിൽക്ക്, ഷിഫോൺ, കോട്ടൺ, ലിനൻ ഇങ്ങനെ ഏതുതരം മെറ്റീരിയലും തെരഞ്ഞെടുക്കാം. ചതുരമോ ദീർഘചതുരമോ ആകാം. ഇങ്ങനെ ഇടത്തരം വലുപ്പത്തിലുള്ള നാലോ അഞ്ചോ സ്കാർഫുകൾ വാർഡ്രോബിൽ ഉണ്ടെങ്കിൽ മിക്സ് ആന്‍റ് മാച്ച് ഫാഷൻ നിങ്ങൾക്കും സ്വന്തമാകും. അതും ചുരുങ്ങിയ ചെലവിൽ...

തുടക്കം

റോമാക്കാരാണ് സ്കാർഫ് ഒരു ഫാഷൻ അക്സസറി എന്ന നിലയിൽ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയതത്രേ. മുഖവും കഴുത്തും തുടക്കാൻ ഉദ്ദേശിച്ചുള്ള ലിനൻ കർചീഫ്- സുഡാരിയം എന്നാണിതിന്‍റെ പേര്. പലസ്തീനികൾ ചെക്ക് ഡിസൈനിലുള്ള ജെല്ലബ ധരിക്കും. മൂന്ന്, നാല് നൂറ്റാണ്ടുകളിൽ യൂറോപ്പിലും സ്കാർഫ് ഉപയോഗം ഉണ്ടായിരുന്നു. പുരുഷന്മാർ അത് അരയിൽ കെട്ടും ഒരു ബെൽറ്റ് പോലെ, ആ സ്മാർട്ട് സ്റ്റൈൽ പിന്നീട് സ്ത്രീകളും ഏറ്റെടുത്തു.

പാശ്ചാത്യ സിനിമയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കൗബോയിസിന്‍റെ കഴുത്തിലും ഉണ്ടായിരുന്നു ഒരു കഷ്ണം തുണി. ഇതൊരു ഫാഷൻ സ്റ്റേമന്‍റാണല്ലോ എന്ന് മനസ്സിലാക്കിയ പുരോഗമന ചിന്താഗതിക്കാരായ ചില പൊൺകൊടികൾ അവിടെയും ആ ഫാഷൻ തട്ടിയെടുത്തു. ഒന്നുകൂടി മോടിയാക്കി ലേസ് പിടിപ്പിച്ച് ത്രികോണാകൃതിയിലുള്ള സ്റ്റോൾ ഇരുതോളുകളെയും മൂടുന്ന രീതിയിൽ തൂക്കിയിട്ട് ഒരു പുതിയ ഫാഷൻ തരംഗം ഉടലെടുത്തു. പിന്നീടങ്ങോട്ട് ഇവ സ്റ്റോൾ, ഷോൾ, മഫ്ളർ, ബോ, ടർബൻ, ദുപ്പട്ട ഇങ്ങനെ പല രീതികളിൽ പ്രചാരം നേടി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...