മകൾ മാൾട്ടിക്കൊപ്പം പ്രിയങ്ക ചോപ്ര

ഗ്ലോബൽ താരം പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രിയങ്ക ചോപ്ര പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. പ്രിയങ്കയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രിയങ്കയുടെ വൈറലായ പുതിയ ചിത്രം മകൾ മാൾട്ടി മേരിക്കൊപ്പമുള്ളതാണ്.

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയങ്ക ചോപ്രയുടെ സിറ്റാഡൽ എന്ന വെബ് സീരീസ് ഈ ദിവസങ്ങളിൽ വലിയ ചർച്ചയിലാണ്. അതേസമയം പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ ചിത്രത്തിൽ പ്രിയങ്ക ചോപ്ര മകൾക്കൊപ്പമാണ്. പ്രിയങ്ക ചോപ്രയുടെയും മകൾ മാൾട്ടി മേരിയുടെയും ഈ ചിത്രത്തിന് വലിയ സ്വീകരണം ആണ് ലഭിച്ചത്. ഈ ചിത്രത്തിൽ പ്രിയങ്ക മകൾ മാൾട്ടി മേരിയെ തോളിൽ ഇരുത്തിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക.

 

View this post on Instagram

 

A post shared by Jerry x Mimi 😍 (@jerryxmimi)

നടി പ്രിയങ്ക ചോപ്രയുടെയും മാൾതി മേരിയുടെയും ഈ മനോഹരമായ ചിത്രം നിരവധി ആരാധകർ ഷെയർ ചെയ്തു.

നിക്ക് ജോനാസും പ്രിയങ്കയും 2018-ൽ വിവാഹിതരായി, 2022 ജനുവരി 15-ന് അവർക്ക് മകൾ പിറന്നു. പ്രിയങ്കയുടെ അമ്മയുടെ പേരായ മാൽതി (മാൾട്ടി )ജോനാസിന്‍റെ അമ്മയുടെ പേര് മേരി എന്നിവ കൂട്ടിച്ചേർത്താണ് പ്രിയങ്ക തന്‍റെ മകൾക്ക് നാമകരണം നടത്തിയത്.

2017ഫെബ്രുവരി 26 ന് ഒരു ഓസ്കാർ ആഫ്റ്റർ പാർട്ടിയിൽ വെച്ചാണ് ജോനാസും പ്രിയങ്കയും കണ്ടുമുട്ടിയത്. അവിടെ വെച്ച് നിക്ക് ജോനാസ് ‘ഒരു കൂട്ടം ആളുകളുടെ മുന്നിൽ’ മുട്ടുകുത്തി ചോപ്രയോട് “നിങ്ങൾ ഇത്രനാൾ എവിടെയായിരുന്നു?” എന്ന് ചോദിച്ചു കൊണ്ട് തന്‍റെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു

2015-ൽ എബിസി സ്റ്റുഡിയോസ് അമേരിക്കൻ നാടക പരമ്പരയായ ക്വാണ്ടിക്കോയിൽ പങ്ക് ചേർന്നാണ് ഹോളിവുഡിൽ പ്രിയങ്ക വലിയ സ്വാധീനം നേടിയത്. ഇത് ആഗോള അംഗീകാരം നേടാൻ അവരെ സഹായിച്ചു.

ബോളിവുഡ് സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നടിമാരുടെ പട്ടികയിൽ പ്രിയങ്ക ചോപ്രയാണ് ഒന്നാമത്.

ഇന്ത്യയിൽ ഏറ്റവും വലിയ സിനിമ താരങ്ങളിൽ ഒരാളായി മാറിയ ശേഷം ഹോളിവുഡിൽ തന്‍റേതായ ഇടം സൃഷ്ടിച്ച പ്രിയങ്കയെ പോലെ മറ്റൊരു താരവും ഇല്ല. അഭിനയരംഗത്ത് മാത്രമല്ല നിർമ്മാണ രംഗത്തും ബിസിനസ് സംരഭങ്ങളിലും താരം സജീവമാണ്. കൂടാതെ എഴുത്തിലും പരീക്ഷണം നടത്തി, കഴിഞ്ഞ വർഷം പ്രിയങ്ക തന്‍റെ ഓർമ്മക്കുറിപ്പ് അൺഫിനിഷ്ഡ് (ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലർ) പ്രസിദ്ധീകരിച്ചു.

അനോമലയ് എന്ന കേശസംരക്ഷണ സ്‌ഥാപനം തുടങ്ങി. കോവിഡ് സമയത്ത് ഇന്ത്യയെ സഹായിക്കാനായി ദശലക്ഷകണക്കിന് ഡോളറാണ് സമാഹരിച്ചത്. ന്യൂയോർക്കിൽ ഒരു ഇന്ത്യൻ റസ്റ്റോറന്‍റ് തുറന്നു. മാട്രിക്സ് സീരിസിൽ അഭിനയിച്ചു… അങ്ങനെ പ്രിയങ്ക കരിയറിലും വ്യക്‌തി ജീവിതത്തിലും പുതിയ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുകയാണ്. ആമസോണിന്‍റെ റെസ്പ് സീരിസ് സിറ്റാഡിലും പ്രിയങ്ക പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹോളിവുഡിന്‍റെ ചുവരുകൾക്കുള്ളിൽ നിന്ന് വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് തനിക്കായി ഒരിടം തീർത്ത ഈ ഇന്ത്യൻ നടി ഒരു വിസ്മയം തന്നെയാണ്.

അവരുടെ മാതാപിതാക്കൾ ആർമി ഡോക്ടർമാരായിരുന്നു. കൗമാരപ്രായമെത്തിയതോടെ അമ്മായിയോടൊപ്പം താമസിക്കാൻ പ്രിയങ്ക യുഎസിലേക്ക് പോയി. മൂന്ന് വർഷത്തിനുശേഷം മടങ്ങിയെത്തിയ പ്രിയങ്ക ബറേലിയിലെ ആർമി പബ്ലിക് ഹൈസ്ക്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അവരുടെ ജീവിതത്തിൽ നേട്ടങ്ങളുടെ പെരുമഴയായിരുന്നു. 2000ൽ മിസ് വേൾഡ് പട്ടം. സിനിമയിൽ കരിയർ ആരംഭിച്ച് 10 വർഷത്തിനുള്ളിൽ അവർ ബോളിവുഡിലെ ഹിറ്റ് സിനിമകളിലെ മിന്നും താരമായി മാറി.

അപൂർണമീ ‘രേഖ’

മനസ്സില്ലാമനസ്സോടെ ആണ് രേഖ സിനിമാലോകത്ത് എത്തിയത്. എന്നാൽ അഭിനയത്തിന്‍റെ മാസ്മരികതയിൽ അവർ പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറി. അവിവാഹിതയായി തുടരുന്ന ഈ സുന്ദരിയുടെ പേര് നിരവധി അഭിനേതാക്കളുമായി ബന്ധപ്പെട്ടിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ഹൃദയത്തിന്‍റെ കോണിൽ പ്രണയം ശൂന്യമായിരുന്നു. ഈ സങ്കടത്തെ അടക്കി, എപ്പോഴും പുഞ്ചിരി വിടർത്തുന്ന രേഖയുടെ പ്രണയം അപ്പൂർണമായി തുടരുന്നു.

1974-ൽ പുറത്തിറങ്ങിയ അലി രാജയുടെ ചിത്രം ‘പ്രാൺ ജയേ പർ വച്ചൻ ന ജായേ’ ഒരു മസാല ചിത്രമാണെങ്കിലും, ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഏതൊരു സിനിമയും ഹിറ്റാകാൻ വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്, നിഗൂഢത, സാഹസികത, പ്രണയം, ലൈംഗികത, ആക്ഷൻ, കൊള്ളക്കാരൻ, വേശ്യ, പോലീസ്, ഠാക്കൂർ സാഹിബ് തുടങ്ങിയവ. എന്നാൽ വാസ്തവത്തിൽ, എഴുപതുകളിലെ ട്രെൻഡിനെ ധിക്കരിച്ച് വളരെ പ്രകോപനപരമായ രംഗം നൽകിയ നടി രേഖയാണ് വിജയത്തിന് പ്രധാന കാരണം.

ഈ ചിത്രം കാണാൻ മുതിർന്നവരും സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും വരെ ഒഴുകി എത്തി. ഒരു തവണ കണ്ടവർ, ഓരോ തവണയും വരിയിൽ നിന്ന് വീണ്ടും ടിക്കറ്റ് എടുത്തു കണ്ടു. അപ്പോൾ കുറഞ്ഞ ടിക്കറ്റിന് 35 പൈസ ആണ് നിരക്ക്. ഈ പടം അന്ന് കണ്ടവരൊക്കെ ഇപ്പോൾ വയസ്സായിട്ടുണ്ടാകും, പക്ഷേ, ഓർമ്മയിൽ, കുളിച്ച് കുളത്തിൽ നിന്ന് ഇറങ്ങിവരുന്ന രേഖയുടെ നഗ്നശരീരം അവർക്ക് മറക്കാൻ കഴിയില്ല.

1957ലെ ‘മദർ ഇന്ത്യ’ മുതൽ അപ്പോഴേക്കും ഒരു ഡസൻ ഹിറ്റ് ചിത്രങ്ങൾ നൽകിയ നായകൻ സുനിൽ ദത്ത് ആയിരുന്നു ‘പ്രാൺ ജയേ പർ…’ എന്ന ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. രേഖ ആദ്യ ചിത്രമായ ‘സാവൻ ഭദോൻ’ എന്ന ചിത്രത്തിലും ചന്ദ എന്ന നാടൻ പെൺകുട്ടിയുടെ വേഷം ചെയ്തു, എന്നാൽ പിന്നീട് സിനിമാ നിരൂപകർ രേഖയുടെ പ്രകടനത്തെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു, കാരണം നിറം ഇരുണ്ടതായിരുന്നു. പിന്നെ മുഖം ഹിന്ദിക്കാരുടെത് പോലെ തോന്നിയില്ല. എന്നാൽ രേഖ എല്ലാ ആശങ്കകളും ഒന്നൊന്നായി ഇല്ലാതാക്കുക മാത്രമല്ല, അസാമാന്യമായ അഭിനയ പ്രതിഭ തെളിയിക്കുകയും ചെയ്തു.

1970-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘സാവൻ ഭദോൻ’ ഹിറ്റായതിന് കാരണം ഇതിലെ മിക്ക അഭിനേതാക്കളും, പരിചയസമ്പന്നരായിരുന്നു. രേഖയ്‌ക്കൊപ്പം നവീൻ നിശ്ചലിന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് രേഖ തിരിഞ്ഞുനോക്കിയതേയില്ല.

ദുരന്ത ബാല്യം

രേഖയുടെ പേര് പ്രശസ്തമായതോടെ ആളുകൾ അവരുടെ വ്യക്തിജീവിതത്തിലേക്ക് ഇറങ്ങിചെല്ലാൻ തുടങ്ങി. അത് അവരുടെ സെലിബ്രിറ്റിയുടെയും വിജയത്തിന്‍റെയും മറ്റൊരു അടയാളമായിരുന്നു. മെല്ലെ മെല്ലെ ആ ജീവിതകഥ പുറത്ത് വരാൻ തുടങ്ങിയപ്പോൾ ആളുകൾക്ക് താൽപര്യം വർദ്ധിച്ചു തുടങ്ങി. 70കളിൽ അച്ചടി മാധ്യമങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആക്കാലത്തു രേഖ പത്രങ്ങളുടെയും മാസികകളുടെയും ആവശ്യമായി മാറിയിരുന്നു.

യഥാർത്ഥത്തിൽ, നിർഭാഗ്യവതിയായ നടിമാരിൽ ഒരാളാണ് രേഖ, അവരുടെ കുട്ടിക്കാലം സാധാരണ കുട്ടികളെപ്പോലെ ആയിരുന്നില്ല. അച്ഛൻ ജെമിനി ഗണേശൻ തെന്നിന്ത്യൻ സിനിമകളിൽ വലിയ താരം ആയിരുന്നു എന്നാൽ, ഒരിക്കലും അച്ഛൻ എന്ന സ്നേഹം രേഖയ്ക്ക് ലഭിച്ചില്ല.

കാരണം അമ്മ പുഷ്പവല്ലി ഒരു ചെറിയ നടിയായിരുന്നു, രേഖയുടെ ജനനത്തിനു ശേഷം ഇരുവരും തമ്മിൽ പിരിഞ്ഞു. ഇരുവരും യഥാവിധി വിവാഹം കഴിച്ചിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും ദുരൂഹമാണ്. പുഷ്പവല്ലിയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പണം സമ്പാദിക്കാനായി 13 വയസ്സുള്ള ഏക മകളെ സിനിമയിലേക്ക് തള്ളിവിട്ടു.

സിനിമയിൽ പ്രവർത്തിക്കാൻ രേഖയ്ക്ക് താൽപ്പര്യമില്ലായിരുന്നു. ദക്ഷിണേന്ത്യൻ പെൺകുട്ടികളെപ്പോലെ കുട്ടിക്കാലത്ത് തടിച്ചവളുമായിരുന്നു, ഇരുണ്ട നിറം ആയിരുന്നു. എന്നാൽ ആകർഷകമായി കാണപ്പെട്ടു എന്നതിൽ സംശയമില്ല.

അപൂർണ്ണമായ പ്രണയകഥകൾ

രേഖയ്ക്ക് ഒമ്പതാം ക്ലാസ് മുതൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അമ്മയ്‌ക്കൊപ്പം ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയപ്പോൾ, ബുദ്ധിമുട്ടുകളും പോരാട്ടങ്ങളും കൂടെ കൂടി. ജീവിതത്തിൽ സ്വന്തമായി ഒന്നുമില്ലെന്ന് അപ്പോഴേ രേഖ മനസ്സിലാക്കിയിട്ടുണ്ടാകുമോ എന്ന് തോന്നുന്നില്ല. ഒരു നിഴൽ പോലെ ഇപ്പോഴും പിന്തുടരുന്ന ഒരു അപൂർണ്ണതയോടെയാണ് അവൾ ജനിച്ചത്.

ഈ അപൂർണതയുമായി രേഖ പൊരുത്തപ്പെട്ടു, അതും ഒരു പുഞ്ചിരിയോടെ ജീവിക്കുക എന്ന ശീലം ഉണ്ടാക്കിയെടുത്തു എന്നതാണ് പ്രത്യേകത. ഇപ്പോൾ 69-ാം വയസ്സിലും ആ സൗന്ദര്യം കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല

സത്യമായാലും മിഥ്യയായാലും രേഖയുടെ പ്രണയത്തിന്‍റെ കഥകൾ ഇന്നും ചർച്ചയിൽ അവശേഷിക്കുന്നു. ‘സാവൻ ഭദോൻ’ റിലീസ് ചെയ്‌തതിന് തൊട്ടുപിന്നാലെ, അവരും നവീൻ നിശ്ചലും സ്‌നേഹത്തിലാണെന്ന് സിനിമാലോകത്ത് പ്രചരിച്ചിരുന്നു. എന്നാൽ രേഖയുമായുള്ള പ്രണയത്തിൽ നിന്ന് നവീൻ നിശ്ചലിന് ഒന്നും ലഭിച്ചിരുന്നില്ല. രണ്ടാമതായി, ഭാവിയുടെ രാജ് കപൂറോ ദിലീപ് കുമാറോ ആണെന്ന തോന്നൽ ഉണ്ടായതിനാൽ അദ്ദേഹം രേഖയെ തഴഞ്ഞു.

കയ്പേറിയതായിരുന്നു മുംബൈയിലെ രേഖയുടെ ആദ്യ അനുഭവം. ‘സാവൻ ഭാദോൻ’ ആദ്യ റിലീസ് ചിത്രമാണെങ്കിലും, ആദ്യമായി ഒപ്പിട്ട ഹിന്ദി ചിത്രം ‘അഞ്ജാന സഫർ’ ആയിരുന്നു, അതിൽ വിശ്വജിത് ചാറ്റർജിയ്‌ക്കൊപ്പം അവർ ജോഡിയായി. മെഹബൂബ് സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

ഒരു സീനിൽ വിശ്വജിത്തിന് രേഖയെ ചുംബിക്കേണ്ടിവന്നു. അപ്പോൾ രേഖയ്ക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ രംഗം ചിത്രീകരിക്കുമ്പോൾ തനിക്ക് എന്ത് സംഭവിച്ചുവെന്നു പോലും അവർക്ക് അറിയില്ല.

ചെറിയ പെൺകുട്ടിയായ രേഖയെ സെറ്റിൽ കണ്ടപ്പോൾ, അവളേക്കാൾ 25 വയസ്സ് കൂടുതലുള്ള വിശ്വജിത്ത് നിയന്ത്രണം നഷ്ടപ്പെട്ടു. അയാൾ മനപ്പൂർവ്വം രേഖയുടെ ചുണ്ടുകളിൽ ഒന്നിനുപുറകെ ഒന്നായി ഒരു ഡസൻ ചുംബനങ്ങൾ നിർബന്ധിച്ചുചെയ്തു, അതോടെ ഭയന്ന് കരയാനും തുടങ്ങി.

1979-ൽ ‘ദോ ശിക്കാരി’ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ കാര്യമായ വിജയം നേടിയില്ല. അപ്പോഴേക്കും രേഖ നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയിരുന്നു, ഒരു സിനിമയിലെ അവരുടെ സാന്നിധ്യം അതിന്‍റെ വിജയത്തിന്‍റെ ഉറപ്പായി കണക്കാക്കപ്പെട്ടു.

നവീൻ നിശ്ചലിനുശേഷം, നടൻ വിനോദ് മെഹ്‌റയുമായി ബന്ധപ്പെട്ടാണ് പിന്നീട് ഗോസിപ്പ് ഉയർന്നത്. മണിക് ചാറ്റർജി സംവിധാനം ചെയ്ത, വിനോദ് മെഹ്‌റയ്‌ക്കൊപ്പം രേഖയുടെ ‘ഘർ’ എന്ന ചിത്രം വളരെ വിജയമായിരുന്നു, അതിൽ ബലാത്സംഗത്തിന് ഇരയായി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ വേഷമായിരുന്നു രേഖയ്ക്ക്.

ഇതിനിടയിൽ

രേഖയുടെയും വിനോദ് മെഹ്‌റയുടെയും വിവാഹവാർത്ത പരന്നു എന്നാൽ, 2004-ൽ സിമി അഗർവാലിന്‍റെ ഒരു ഷോയിൽ താൻ വിനോദ് മെഹ്‌റയെ വിവാഹം കഴിച്ചിട്ടില്ലെന്ന് രേഖ പറയുകയുണ്ടായി.

എഴുപതുകളിൽ സിനിമാ വ്യവസായം മാറിയത് പോലെ, അതിന് മുമ്പൊരിക്കലും മാറിയിട്ടില്ല. നടിമാരുടെ കാര്യത്തിലും തലമുറ മാറ്റത്തിന്‍റെ കാലമായിരുന്നു അത്. ഹേമമാലിനി, ജയ ബച്ചൻ, മുംതാസ്, രേഖ തുടങ്ങിയ പ്രതിഭാധനരായ നടിമാരുടെ കാലഘട്ടം കടന്നുപോയി.

1976 മുതലാണ് അമിതാഭ് ബച്ചന്‍റെയും രേഖയുടെയും പ്രണയം ‘ദോ അഞ്ജാനെ’ എന്ന ചിത്രത്തിലൂടെ ആരംഭിച്ചതും ഇൻഡസ്ട്രിയിൽ ചർച്ച ചെയ്യാൻ തുടങ്ങിയതും. ഇതിനുശേഷം ഈ ജോഡി ‘ആലാപ്’, ‘ഖൂൻ പസീന’, ‘ഗംഗാ കി സൗഗന്ധ്’, ‘മുഖദ്ദർ കാ സിക്കന്ദർ’, ‘മിസ്റ്റർ നട്വർ ലാൽ’, ‘സുഹാഗ്’, ‘റാം ബൽറാം’ എന്നിവയുൾപ്പെടെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി. ‘സിൽസില’ ശ്രദ്ധേയമാണ്.

അന്ന് അമിതാഭ് ഒന്നാം സ്ഥാനത്തായിരുന്നു, കൂടാതെ രേഖയ്ക്ക് പത്തൊൻപത് വയസ്സായിട്ടില്ല, അമിതാഭിന്‍റെയും രേഖയുടെയും ജോഡി ഗോൾഡൻ ജോഡി എന്നറിയപ്പെട്ടു. 1981-ൽ പുറത്തിറങ്ങിയ യഷ് ചോപ്രയുടെ ‘സിൽസില’ സിനിമ വരെ ഈ പ്രണയം തുടർന്നു,

‘സിൽസില’യിൽ ജയയുടെ ഓപ്പോസിറ്റ് രേഖയാണോ രേഖയുടെ എതിർവശത്ത് ജയയാണോ ഉണ്ടായിരുന്നത് എന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരാണ് നന്നായി അഭിനയിച്ചത് എന്ന് തീരുമാനിക്കാൻ ഇതുവരെ ഒരു വിദഗ്ധനും കഴിഞ്ഞിട്ടില്ല. സിനിമയിൽ ജയ ഭാര്യയുടെ വേഷം ചെയ്തു, രേഖ കാമുകി ആയിത്തീർന്നു, യഥാർത്ഥ ജീവിതത്തിലും അമിതാഭിന്‍റെ ഭാര്യയും കാമുകിയുമാണ്. അമിതാഭ് ബച്ചന്‍റെ കരിയറിൽ ഈ സിനിമ വളരെ പ്രധാനമായിത്തീർന്നു, അതിൽ അവരുടെ കാലഘട്ടത്തിലെ രണ്ട് ശക്തരായ നായികമാർ യഥാർത്ഥ ജീവിതം സ്‌ക്രീനിൽ സാക്ഷാത്കരിക്കുന്നതു പോലെ ആയി.

വാസ്തവത്തിൽ, രേഖയ്ക്ക് ഒരിക്കലും അമിതാഭിനെ ജയയിൽ നിന്ന് തട്ടിയെടുക്കാൻ കഴിഞ്ഞില്ല, ഒരുപക്ഷേ അവർക്ക് ഇപ്പോൾ അതിൽ വലിയ പശ്ചാത്താപം തോന്നുന്നില്ലായിരിക്കാം എന്നാൽ അമിതാഭിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, വ്യവസായി മുകേഷ് അഗർവാളിനെ അവർ വിവാഹം കഴിച്ചു, എന്നാൽ വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം മുകേഷ് ആത്മഹത്യ ചെയ്തു, അതിന് രേഖ ഉത്തരവാദിയായിരുന്നോ?

എല്ലാവർക്കും വെല്ലുവിളി

ജയാ ബച്ചൻ മാത്രമല്ല, ഡ്രീം ഗേൾ പട്ടം ലഭിച്ച ഹേമമാലിനിക്ക് വരെ രേഖ കടുത്ത വെല്ലുവിളി നൽകി, അവർ ഒരുമിച്ച് 2 സിനിമകളിൽ മാത്രം അഭിനയിച്ചു, ആദ്യത്തേത് 1972 ലെ ‘ഗോരാ ഔർ കാല’, അതിൽ രാജേന്ദ്രകുമാർ ഇരട്ടവേഷത്തിലായിരുന്നു. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു, 1975 ൽ പുറത്തിറങ്ങിയ ‘ധർമ്മാത്മ’യും ബിസിനസ്സ് നേടി. രണ്ട് ചിത്രങ്ങളിലും ഹേമയ്ക്കും രേഖയ്ക്കും മുഖാമുഖം കുറവായിരുന്നുവെങ്കിലും രേഖയ്ക്കായിരുന്നു മുൻതൂക്കം.

രേഖ തന്‍റെ സമകാലിക നടിമാരെ അടക്കി വാഴുന്നത് എപ്പോഴും കാണാമായിരുന്നു, ഇതിന് കാരണം അവളുടെ അഹങ്കാരമോ താരമൂല്യമോ അല്ല, മറിച്ച് അഭിനയമാണ്. സംവിധായകൻ രമേഷ് തൽവാറിന്‍റെ 1981-ൽ പുറത്തിറങ്ങിയ ‘ബസേര’ എന്ന സിനിമ ഒരു കുടുംബ ചിത്രമായിരുന്നു, ഈ ചിത്രത്തിൽ രേഖ വളരെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഹൃദയം കീഴടക്കിയിരുന്നു. ഈ കഥാപാത്രത്തിൽ അഭിനയിക്കാൻ വലിയ സ്കോപ്പ് ഇല്ലായിരുന്നു, എന്നാൽ രേഖ സ്വയം അത് സൃഷ്ടിച്ചെടുത്തു.

1981ൽ തന്നെ പുറത്തിറങ്ങിയ ‘ഏക് ഹി ഭൂൽ’ എന്ന മറ്റൊരു ചിത്രത്തിലും ഷബാന ആസ്മിയെ രേഖ നിഷ് പ്രഭം ആക്കി എന്ന് പറയാം. ‘റാം ബൽറാം’ എന്ന ശുദ്ധ വാണിജ്യ മസാല ചിത്രത്തിൽ രേഖയുടെ ഗ്ലാമറിനു മുന്നിൽ സീനത്ത് അമന് പിടിച്ചു നിൽക്കാനായില്ല.

ഈ സിനിമകളും അത്ഭുതപ്പെടുത്തി

180 ഓളം ചിത്രങ്ങളിൽ അഭിനയിച്ച രേഖ തന്‍റെ സുവർണ്ണ നാളുകളിൽ ചില ചിത്രങ്ങളിലും അഭിനയിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഉദാഹരണത്തിന്, 1996-ൽ മീരാ നായരുടെ ‘കാമസൂത്ര’, ഓം പുരി നായകനായ ബസു ഭട്ടാചാര്യയുടെ ‘ആസ്ത’ എന്നിവ. സെക്‌സ് രംഗങ്ങൾ നിറഞ്ഞതായിരുന്നു ഈ സിനിമകൾ എങ്കിലും അതിലൊരു സന്ദേശം കൂടി ഉണ്ടായിരുന്നു. എന്നാൽ 90കളോടെ രേഖ വളരെയധികം പ്രശസ്തി നേടിയിരുന്നു.

1981-ൽ പുറത്തിറങ്ങിയ ശ്യാം ബെനഗലിന്‍റെ ‘കലിയുഗ്’ എന്ന ചിത്രത്തിലാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം ലഭിച്ചത്. ഇന്നത്തെ മഹാഭാരതം എങ്ങനെയിരിക്കുമായിരുന്നു എന്നത് വ്യവസായ സ്ഥാപനങ്ങളുടെ പോരാട്ടത്തിലൂടെയാണ് ഈ സിനിമയിൽ പറഞ്ഞത്.

ശശി കപൂർ, അമരിഷ് പുരി, അനന്ത് നാഗ്, ഓം പുരി, രാജ് ബബ്ബർ, കുൽഭൂഷൺ ഖർബന്ദ, സുഷമ ശ്രേഷ്ഠ, സുപ്രിയ പഥക്, വിക്ടർ ബാനർജി തുടങ്ങിയ പരിചയസമ്പന്നരായ അഭിനേതാക്കളുടെ മുന്നിൽ ദ്രൗപതിയുടെ വേഷത്തിൽ രേഖ തന്‍റെ തിളക്കം നിലനിർത്തി. തുടർന്ന് മോസ്കോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയും ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്തു.

ഗിരീഷ് കർണാടിന്‍റെ ‘ഉത്സവ്’ എന്ന ചിത്രത്തിലെ വസന്തസേനയുടെ വേഷത്തിൽ എത്തിയും രേഖ അമ്പരപ്പിച്ചു, കാരണം ഈ സിനിമയും വാത്സ്യനന്‍റെ കാമസൂത്രയെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ സ്വതസിദ്ധമായ രീതിയിൽ രേഖ അഭിനയിച്ചു.

ഇമേജ് കാരണം അത്തരം വേഷങ്ങൾ ചെയ്യാൻ മടിക്കുന്ന മറ്റ് സമകാലിക നടിമാരെപ്പോലെ മുൻവിധികളും നിരാശയും ഇല്ലാത്ത തനിക്ക് എല്ലാ വേഷങ്ങളും അഭിനയിക്കാൻ കഴിയുമെന്ന് കാണിക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം.

രേഖ യുടെ അർത്ഥം

രേഖയുടെ ജീവിതം നോക്കുമ്പോൾ അവൾ ആഗ്രഹിച്ചതൊന്നും കിട്ടിയില്ല എന്ന് തന്നെ പറയാം. അവളുടെ കാലഘട്ടത്തിലെ പ്രശസ്ത കവയിത്രി നിദാ ഫാസ്‌ലിയുടെ ഈ ഗസൽ അവളുടെ ‘കഭി കോ പെർഫെക്റ്റ് ജഹാൻ നഹി മിലാ…’ എന്നതിന് യോജിച്ചതാണ്. എന്നാൽ രേഖ എന്ന നടിക്ക് ലഭിച്ച സ്നേഹവും അഭിനന്ദനവും എല്ലാവർക്കും ലഭിച്ചിട്ടില്ല. നേടിയതെല്ലാം സ്വന്തം കഠിന അധ്വാനം കൊണ്ടായിരുന്നു ചെയ്തു. അവർക്ക് ഗോഡ്ഫാദർ ഇല്ലായിരുന്നു. അച്ഛനമ്മമാരെപോലെ അഭിനയം അവളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും അവളെ അഭിനയത്തിന് വേണ്ടി സൃഷ്ടിച്ചതാണെന്നും അവൾ തെളിയിച്ചു.

മൂന്ന് പതിറ്റാണ്ടോളം ഉജ്ജ്വലമായ അഭിനയമാണ് രേഖ കാഴ്ചവെച്ചത്. ഉള്ളിൽ നിന്ന് കരയുമ്പോഴും അവർ എപ്പോഴും ചിരിച്ചു. ഒരു സാധാരണ സ്ത്രീക്കും ചെയ്യാൻ കഴിയാത്ത കാര്യമാണത്. ഒരു കാലത്ത് നടൻ ശശി കപൂർ അവളെ വൃത്തികെട്ടവൾ എന്നും തടിച്ചവളെന്നും വിളിച്ച് അപമാനിച്ചെങ്കിലും പിന്നീട് അതേ ശശി കപൂർ അവരെ തന്‍റെ സിനിമകളിൽ എടുക്കാൻ ആഗ്രഹിച്ചു

രേഖ തന്‍റെ ജീവിതകാലം മുഴുവൻ പൂർണതയ്ക്ക് വേണ്ടി അലഞ്ഞു എങ്കിലും ആ പൂർണ്ണത, മരുഭൂമിയിലെ വെള്ളം പോലെയാണ് എന്ന് ജീവിതം കൊണ്ട് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

സ്നേഹം എല്ലാം സുഖപ്പെടുത്തുന്നു- Amyra Dastur

പതിനാറാം വയസ്സിൽ ഒരു മോഡലായി കരിയർ ആരംഭിച്ച അമൈറ ദസ്തൂർ, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ ഇടം നേടിയ അഭിനേത്രി ആണ്. ക്ലീൻ & ക്ലിയർ, എയർടെൽ, ഗാർണിയർ, മൈക്രോമാക്‌സ് തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ മോഡൽ ആയി സ്വയം പേരെടുത്തു. അഭിമുഖത്തിനിടെ അവർ തന്നെക്കുറിച്ച് ചില പ്രത്യേക കാര്യങ്ങൾ പറഞ്ഞു, എന്താണെന്ന് നമുക്ക് നോക്കാം.

  1. സിനിമാരംഗത്തേക്ക് വരാൻ നിങ്ങളെ പ്രേരിപ്പിച്ചതാരാണ്?

എനിക്ക് എന്നും സിനിമ ഇഷ്ടമാണ്. ഒരു സിനിമയ്ക്ക് നിങ്ങളെ 2- 3 മണിക്കൂർ വേറൊരു ലോകത്തേക്ക് കൊണ്ടുപോകാൻ കഴിയും, ഈ സമയത്ത് സ്‌ക്രീനിൽ അഭിനയിക്കുന്ന ചില അപരിചിതർക്ക് നിങ്ങളുടെ അഗാധമായ വികാരങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയും, ഇത് എന്നെ എപ്പോഴും ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുള്ള ഒന്നാണ്.

  1. നിങ്ങളുടെ ചർമ്മവും മുടിയും എങ്ങനെ പരിപാലിക്കുന്നു?

ഹെയർ & കെയർ ട്രിപ്പിൾ ബ്ലെൻഡ് ഓയിൽ ആഴ്ചയിൽ ഒരിക്കൽ ഞാൻ മുടിയിൽ പുരട്ടാറുണ്ട്. മുടിയിൽ കറ്റാർ വാഴ ജെൽ, ഹോം മെയ്ഡ് ഹെയർ മാസ്‌കുകൾ തുടങ്ങിയ പ്രകൃതിദത്ത ഉൽപ്പന്നങ്ങളും ഞാൻ ഉപയോഗിക്കാറുണ്ട്, അതിനാൽ എല്ലാ സ്‌റ്റൈലിങ്ങും എന്‍റെ മുടിക്ക് കേടുവരുത്തുകയോ വരണ്ടതാക്കുകയോ ചെയ്യില്ല.

ഭാഗ്യവശാൽ, എന്‍റെ ചർമ്മത്തിൽ എനിക്ക് ഒരിക്കലും പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. മധുരപലഹാരങ്ങളിൽ നിന്ന് നമ്മൾ അകന്നു നിൽക്കണം. എന്നിരുന്നാലും, ഭക്ഷണത്തിനു മുന്നിൽ വരുമ്പോൾ അത്തരം അച്ചടക്കം ശരിക്കും ബുദ്ധിമുട്ടാണ്. എങ്കിലും ഞാൻ പരമാവധി ശ്രമിക്കുന്നു.

  1. നിങ്ങൾ എങ്ങനെയാണ് കുടുംബ ത്തോടൊപ്പം സമയം ചെലവിടുന്നത്?

ഉത്സവങ്ങൾ എന്‍റെ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയമാണ് ഈ സമയം ഞാൻ ശരിക്കും വിലമതിക്കുന്നു. എന്‍റെ ഷെഡ്യൂൾ ആ സമയം ക്രമരഹിതമാണ്, ഉത്സവ സമയങ്ങളിൽ മാത്രമാണ് ഇന്ത്യ മുഴുവൻ അടച്ചിടുന്നത്. ഈ സമയം എനിക്ക് എന്‍റെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ ആവശ്യമായ സമയം നൽകുന്നു. ആ സമയം തീർച്ചയായും ചില സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാറുണ്ട്.

  1. ഫിറ്റ്നസ് ഭക്ഷണക്രമം എങ്ങനെ?

ഞാൻ ശരിക്കും ഒന്നും ചെയ്യുന്നില്ല, എനിക്ക് ഇഷ്ടമുള്ളത് കഴിക്കാൻ ഞാൻ എന്നെ അനുവദിച്ചു. തൊണ്ടവേദനയായതിനാൽ മധുരം ഉപേക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു, പക്ഷേ അല്ലാതെ മറ്റൊന്നും ഇല്ല. നിറയെ കഴിച്ചാൽ പിന്നെ ഞാൻ നന്നായി വർക്ക്‌ ഔട്ട്‌ ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ എന്‍റെ പഴയ ശരീരത്തിലേക്ക് മടങ്ങിവരും. ആഘോഷവേളയിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കും. അത് കഴിഞ്ഞ് അധിക ഭാരം കുറയ്ക്കുന്നതും ഞാൻ സ്വയം പാലിക്കുന്ന രീതി ആണ്.

  1. നിങ്ങളുടെ സുന്ദരമായ മുടിയുടെ രഹസ്യം പറയാമോ?

ഇത് വളരെ ലളിതമാണ്. ആഴ്ചയിലൊരിക്കൽ എണ്ണ തേയ്ക്കണം, മുത്തശ്ശിമാർ പറയുന്നത് ശരിയാണ്, ഇപ്പോൾ എന്‍റെ എല്ലാ സുഹൃത്തുക്കളെയും ഇത് ചെയ്യാൻ ഞാൻ ശുപാർശ ചെയ്യുന്നു. ഞാൻ ആഴ്ചയിൽ ഒരിക്കൽ മുടിയിൽ എണ്ണ തേയ്ക്കുന്നു, ഇത് എന്‍റെ മുടി നന്നാക്കുകയും മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. മുടി കഴുകുന്നതിന് മുമ്പ് ഞാൻ എണ്ണ തേച്ചാലും മുടി വരണ്ടു പോകാതിരിക്കാനും ഈർപ്പം നിലനിർത്താനും കഴിയും. അറ്റം പിളരുന്നത് തടയാൻ ഇത് എന്നെ സഹായിച്ചിട്ടുണ്ട്. ലളിതവും എളുപ്പവുമായ രീതികളിൽ ഞാൻ എപ്പോഴും വിശ്വസിക്കുന്നു.

  1. നമ്മുടെ രാജ്യത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ നിങ്ങൾക്ക് ഒരു സൂപ്പർ പവർ ഉണ്ടെങ്കിൽ, നിങ്ങൾ എന്ത് മാറ്റും?

നമ്മുടെ തെരുവ് മൃഗങ്ങളോട് പെരുമാറുന്ന രീതി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. നാം അവരെ ഭയപ്പെടുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ അവരെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്താൽ നമ്മുടെ രാജ്യം മികച്ച സ്ഥലമാകുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. സ്നേഹം എല്ലാം ശരിയാക്കുന്നു. നമ്മൾ എത്രത്തോളം സ്നേഹം കൊടുക്കുന്നുവോ അത്രയും കൂടുതൽ നമുക്ക് ലഭിക്കും. ദയ ദയ ജനിപ്പിക്കുന്നു. അതിനാൽ മൃഗങ്ങളെ കൂടുതൽ സ്നേഹിക്കാൻ ഞാൻ  നിർദേശിക്കും. മൃഗങ്ങളെ പോറ്റുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ, മനുഷ്യർ കൂടുതൽ നല്ലവരായി മാറുമെന്ന് എനിക്ക് തോന്നുന്നു. ആളുകൾ സന്തുഷ്ടരും സംതൃപ്തരുമാണെങ്കിൽ രാജ്യം സ്വയമേവ എല്ലാവർക്കും നല്ല സ്ഥലമായി മാറുന്നു.

ബോളിവുഡിന്‍റെ വിവാദക്കുട്ടി- Swara bhaskar

വ്യക്തമായ നിലപാടും ധൈര്യവുമുള്ള നടിയാണ് സ്വര ഭാസ്‌കർ. അവർ പലപ്പോഴും തന്‍റെ പ്രസ്താവനകളുടെ പേരിൽ വാർത്തകളുടെ തലക്കെട്ടുകളിൽ വരുന്നത് തുടരുന്നു. അവരെ ട്രോളാനുള്ള ഒരു അവസരവും സോഷ്യൽ മീഡിയ ഒഴിവാക്കാറുമില്ല. ഹിന്ദി സിനിമാ ലോകത്ത് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന താരം എന്ന വിശേഷണവും സ്വരയ്ക്ക് സ്വന്തം.. ‘ബോളിവുഡ് ബോയ്‌കോട്ട്’ എന്ന ട്രെൻഡുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് അവർ അടുത്തിടെ നടത്തിയത്. സത്യാവസ്ഥ അറിയാതെ ട്രോളുന്നവർ ആണ് പ്രശ്നം ഉണ്ടാക്കുന്നത്. എന്നും വിവാദത്തിൽ തന്നെയാണ് വളർന്നതെന്നും സ്വര പറയുന്നു. തന്നെ ‘വിവാദക്കുട്ടി’ എന്ന് വിളിക്കുന്നതിൽ ഒരു വിരോധവുമില്ല.

പൊതുജീവിതത്തിൽ വിവാദങ്ങളുണ്ടെന്നത് ശരിയാണ്. അതൊക്കെ സ്വയം സഹിക്കേണ്ടിവരും, പക്ഷെ ഞാൻ ഒരു മണ്ടത്തരവും പറഞ്ഞിട്ടില്ല, കാര്യങ്ങളുടെ ഉദ്ദേശ്യവും ആദർശവും ശരിയാണ്. ഞാൻ തീർച്ചയായും ഏത് നല്ല കാര്യത്തിനും വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും. വർഷങ്ങൾക്ക് ശേഷവും എന്‍റെ വാക്കുകൾ ശരിയാകും. ഞാൻ വിവാദത്തെ അതേ രീതിയിൽ എടുക്കുന്നു, നോക്കു ഏത് വിവാദത്തിനും 3 ദിവസമേ ആയുസ് ഉള്ളു.

കഷ്ടപ്പെട്ട് തുടക്കം

സ്വരയ്ക്ക് ഇവിടെയെത്താൻ വളരെ കഷ്ടപ്പെടേണ്ടി വന്നു. അറിയാവുന്ന ഒരാൾ സിനിമ ഇൻഡസ്ട്രിയിൽ ഇല്ലെങ്കിൽ തീർച്ചയായും കഷ്ടപ്പെടണം, എന്നാൽ എനിക്ക് ജോലി പെട്ടെന്ന് കിട്ടി, ഇപ്പോഴും കിട്ടുന്നു സ്വര പറയുന്നു. കഠിനാധ്വാനത്തിനും സഹിഷ്ണുതയ്ക്കും ഫലം കിട്ടും. പ്രേക്ഷകരാണ് എനിക്കും പ്രചോദനം.

അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

‘നിൽ ബട്ടേ സന്നാട്ട’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി സ്വര ഭാസ്‌കർ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച് ഡൽഹിയിലാണ് വളർന്നത്. അവിടെ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം അഭിനയിക്കാൻ മുംബൈയിൽ എത്തിയ അവർ കുറച്ച് കഷ്ടപ്പാടുകൾക്ക് ശേഷം സിനിമയിൽ അഭിനേത്രിയായി ജോലി ചെയ്യാൻ തുടങ്ങി. ആദ്യ സിനിമയിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ‘തനു വെഡ്സ് മനു’ വിലെ കങ്കണ റണാവത്തിന്‍റെ സുഹൃത്തായ പായൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. സ്വര ഭാസ്‌കറിന്‍റെ അച്ഛൻ ഉദയ് ഭാസ്‌കർ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഇറ ഭാസ്‌കർ പ്രൊഫസറുമാണ്.

അഭിനയത്തിലാണ് വെല്ലുവിളി

ഈ ദിവസങ്ങളിൽ ‘ജഹാൻ ചാർ യാർ’ എന്ന സിനിമയിൽ വീട്ടമ്മയുടെ വേഷത്തിലാണ് സ്വര അഭിനയിക്കുന്നത്. അത് തന്‍റെ യഥാർത്ഥ ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, പക്ഷേ അത് ഒരു വെല്ലുവിളിയായി എടുത്തു. തന്‍റെ മുത്തശ്ശിയുടെ ജീവിതം ഈ കഥ ചെയ്യാൻ പ്രചോദിപ്പിച്ചു. അമ്മയുടെ മുത്തശ്ശി രാമ സിൻഹ 15 വയസിൽ വിവാഹിതയായി, ഇത്രയും ചെറുപ്പത്തിൽ തന്നെ കുടുംബത്തെ മുഴുവൻ പരിപാലിച്ചു. ഇത് സ്വരയെ വളരെയധികം പ്രചോദിപ്പിച്ചു.

സൗഹൃദവും യാത്രയും ഒക്കെ ആയി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹിതരായ സ്ത്രീകൾ പ്രധാന കഥാപാത്രമായി വരുന്ന അവരുടെ സൗഹൃദത്തെയും കുറിച്ച് ഉള്ള സിനിമകൾ ചെയ്യുന്നത് കുറവാണെന്നും സ്വര പറയുന്നു. ഒട്ടുമിക്ക സിനിമകളിലും ടിവിയിലും, സ്ത്രീകളെ ഉപദ്രവിക്കുന്നതും അവരുടെ അസന്തുഷ്ട ജീവിതം കാണിക്കുന്നതും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നതാണ്. നമ്മുടെ അനിയത്തിമാർ, അമ്മായിമാർ, അമ്മൂമ്മമാർ, തുടങ്ങിയവരുടെ സ്വപ്നങ്ങളും സന്തോഷവും വളരെ കുറച്ച് മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ എന്നതും സത്യമാണ്. അവരുടെ ജീവിതത്തിലും ഉണ്ടാകാം ചില രസകരമായ നിമിഷങ്ങൾ. അല്ലെങ്കിൽ ചില ദിവസങ്ങളിൽ, നിങ്ങൾക്ക് അടുപ്പിൽ നിന്ന് മോചനം നേടാനും സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

സ്ത്രീകൾ വിയർത്ത് കുളിച്ച് ടിഫിൻ പായ്ക്ക് ചെയ്യുന്നു, അവരുടെ കഠിനാധ്വാനം ആരും ശ്രദ്ധിക്കാറില്ല. അത്തരമൊരു സാഹചര്യത്തിൽ, വിവാഹിതരായ സ്ത്രീകളുടെ ഈ കഥയുമായി സംവിധായകൻ കമൽ പാണ്ഡെ എത്തിയിരിക്കുന്നു. അതിൽ അവരുടെ സ്വപ്നങ്ങൾ, സൗഹൃദം, വിനോദം, യാത്ര മുതലായവ കാണിക്കാൻ ശ്രമിക്കുന്നു .

ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു

ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ സ്വര വളരെ അസ്വസ്ഥയായി. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, എനിക്ക് വെള്ളത്തിൽ നനയുന്നത് ഒട്ടും ഇഷ്ടമല്ല. ഒരു സീനിൽ എനിക്ക് വെള്ളത്തിൽ ഷൂട്ട് ചെയ്യേണ്ടി വന്നു. ഞാൻ ആകെ നനഞ്ഞിരുന്നു. എനിക്ക് നനയുന്നത് ഇഷ്ടമല്ല. എനിക്ക് നീന്താൻ പോലും അറിയില്ല. ഇതുകൂടാതെ, ഞങ്ങൾ എല്ലാവരും കുടുങ്ങിപ്പോയ ഗോവയിൽ കോവിഡ് 19 ന്‍റെ രണ്ടാം തരംഗത്തിനിടെ ആണ് ഇത് ചിത്രീകരിച്ചത്. ഒരു നടിക്കു കൊവിഡ് ബാധിച്ച് ഷൂട്ട് റദ്ദാക്കേണ്ടി വന്നു. 8 മുതൽ 10 മാസം വരെ ഷൂട്ടിംഗ് വൈകി ഇതിന് ശേഷം ഗോവയിലേക്ക് പോയി വീണ്ടും ഷൂട്ട് ചെയ്തു.

സ്വഭാവത്തിൽ കരുത്ത് അത്യാവശ്യമാണ്

നിൽ ബട്ടേ സന്നാട്ട, രാഞ്ജന, തനു വെഡ്‌സ് മനു, പ്രേം രത്തൻ ധന് പയോൻ എന്നിങ്ങനെ വ്യത്യസ്തമായ വേഷം ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് നടി സ്വര പറയുന്നു. ഒരു പാവപ്പെട്ട സ്ത്രീയുടെ വേഷമാണ് ഇത്തവണ ഞാൻ ചെയ്തിരിക്കുന്നത്. അവൾ ഭർത്താവിനോട് എല്ലാ കാര്യങ്ങളും ചോദിക്കുന്നു അത് അവളുടെ ടാഗ് ലൈൻ കൂടിയാണ്. ഭർത്താവിനോട് ചോദിക്കാതെ എന്തെങ്കിലും ജീവിതത്തിൽ ചെയ്യുന്നത് തെറ്റാകുമോ എന്ന് അവൾ ഭയപ്പെടുന്നു.

വേറിട്ട വേഷം ചെയ്യണം

എപ്പോഴും വ്യത്യസ്തമായ ഒരു വേഷം ചെയ്യണമെന്നും സ്വര ആഗ്രഹിക്കുന്നു. എന്‍റെ റോളിൽ നിന്ന് എനിക്ക് ഒരു കാര്യം കണ്ടെത്തേണ്ടതുണ്ട്, അത് എനിക്ക് മനസ്സിലാക്കാൻ കഴിയും അല്ലെങ്കിൽ എന്‍റെ അടുത്തുള്ള ഒരാളിൽ ആ ഗുണം ഉണ്ടായിരിക്കും. രാഞ്ജന എന്ന സിനിമയിൽ ഞാനും ബിന്ദിയയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബിന്ദിയ മനസ്സുകൊണ്ട് ചിന്തിക്കുന്നു, ഹൃദയം കൊണ്ടല്ല, എന്ന് ഞാൻ കണ്ടെത്തി. ‘നിൽ ബട്ടേ സന്നാട്ട’ എന്ന സിനിമയിൽ, ‘അനാർക്കലി ഓഫ് ആരാ’ എന്ന സിനിമയിൽ, എന്‍റെ അമ്മയുടെ ചിന്താരീതിയെ വാർത്തെടുക്കാനും അനീതിക്കെതിരെ പോരാടാനും ഞാൻ ശ്രമിച്ചു, അത് എന്നോട് വളരെ സാമ്യമുള്ളതാണ്. ബനാറസിൽ താമസിച്ചിരുന്ന മുത്തശ്ശിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു, എന്‍റെ മുത്തച്ഛൻ ബീഹാറിലെ ജമീന്ദറായിരുന്നു, ഇംഗ്ലണ്ടിൽ പഠനം പൂർത്തിയാക്കിയ വ്യക്തി. വളരെ ആധുനികമായ ഒരു ജീവിതരീതിയാണ് അവർ നയിച്ചിരുന്നത്. തന്‍റെ ജീവിതത്തിലെ ഈ കഥകളെല്ലാം എന്നോട് പറയാറുണ്ടായിരുന്നു. ജീവിതകാലം മുഴുവൻ കുട്ടികൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ക്യാൻസർ ബാധിച്ച് മരിച്ചു.

വിവാഹത്തിന് മുമ്പ് സൗഹൃദം

സ്വരയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് താരങ്ങളെല്ലാം കാഴ്ചവെച്ചത്. സുഹൃത്തുക്കളുടെ രസതന്ത്രം സംവിധായകൻ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. വിവാഹശേഷം സ്ത്രീകളുടെ സൗഹൃദം അവസാനിക്കുന്നതിന്‍റെ കാരണം ചോദിച്ചപ്പോൾ, ഒരു സ്ത്രീയും സൗഹൃദം നിലനിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും, തന്നെക്കുറിച്ച് ഒന്നും ചിന്തിക്കാത്ത വിധത്തിൽ അവൾ വീട്ടിലേക്ക് കയറുന്നുണ്ടെന്നും സ്വര വ്യക്തമായി പറയുന്നു. മറ്റുള്ളവരെ സേവിക്കുന്ന തിരക്കിലായിരിക്കുമ്പോൾ സ്വയം സമയമില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും സൗഹൃദം പ്രധാനമാണ്, കാരണം ഓരോരുത്തർക്കും അവരുടെ ജീവിതത്തിലെ ഏത് പ്രശ്നവും പറയാൻ ആരെങ്കിലും ഉണ്ടായിരിക്കണം. ഇത് ആർക്ക് മനസ്സിലാകും. ജീവിതത്തിൽ ഭർത്താവും കുട്ടികളും അമ്മായിയമ്മയും ഉള്ള ഒരു വ്യക്തിക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ. 40- 50 വർഷമായി എന്‍റെ മുത്തശ്ശി അവരുടെ സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നത് കാണുന്നത് എനിക്ക് വലിയ കാര്യമാണ്. ഷൂട്ടിങ്ങിനിടെ മുംബൈയിൽ വരുമ്പോൾ ഞാൻ നാനിയെ അവരുടെ സുഹൃത്തുക്കൾക്കൊപ്പം മുംബൈയിൽ പല സ്ഥലത്തും ഡ്രോപ്പ് ചെയ്യുമായിരുന്നു.

ദീപിക- രൺവീർ ദമ്പതികളുടെ ഫോട്ടോഷൂട്ട്

അടുത്തിടെ, നഗ്ന ഫോട്ടോഷൂട്ടിലൂടെ തലക്കെട്ടുകളിൽ ഇടം നേടിയ ബോളിവുഡ് നടൻ രൺവീർ സിംഗ് അടുത്തിടെ ഭാര്യ ദീപിക പദുക്കോണിനൊപ്പം ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തു, അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ബോളിവുഡിലെ പവർ ജോഡികളായ ദീപിക- രൺവീറിന്‍റെ ഫോട്ടോകൾ എക്കാലവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

വിവാഹത്തിന് ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ട് അതിനാൽ വളരെ വൈറലായി..

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

സിനിമ വ്യവസായത്തിലെ പവർ ജോഡികളിൽ ഒരാളായ ദീപികയുടെയും രൺവീറിന്‍റെയും ജോഡി ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. അതിനാലാണ് ഇരുവരെയും ഒരുമിച്ച് കാണാൻ ആരാധകർ കൊതിക്കുന്നത്. ദീപിക പദുക്കോൺ രൺവീർ സിംഗുമായുള്ള വിവാഹത്തിന് 5 വർഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഒരു ഫാഷൻ ഷോയുടെ ഭാഗമായിരിക്കുകയാണ്. ആരാധകർ വളരെ ഇഷ്ടത്തോടെ ആണ് ഈ ചിത്രങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

രാജകീയ ശൈലി ഒരിക്കൽ കൂടി

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

വിവാഹത്തിന് ശേഷം ദീപികയുടെ നിരവധി സ്റ്റൈൽ പുറത്ത് വന്നിരുന്നു. നടിയുടെ രാജകീയലുക്ക്‌ ആരാധകർ എപ്പോഴും കൊതിക്കുന്നു.  ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ((Manish Malhotra) യുടെ മിജ്‌വാൻ ഫാഷൻ ഷോ 2022- ൽ (The Mijwan Couture Show 2022) ദീപിക തന്‍റെ ഭർത്താവിനൊപ്പം രാജകീയ ശൈലിയിൽ ആണ് റാംപിൽ നടക്കുന്നത് കണ്ടത്.

 

View this post on Instagram

 

A post shared by Manish Malhotra (@manishmalhotra05)

ഇതുപോലെ ഒന്ന് നോക്കൂ

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

രൺവീർ സിംഗ് ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനുള്ള ഷെർവാണിയിൽ കാണപ്പെട്ടപ്പോൾ, ദീപിക രാജകീയ ലെഹംഗ ധരിച്ചു. ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പതിവ് പോലെ റൊമാന്‍റിക് ശൈലിയിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ഫാഷൻ ഷോയ്ക്കിടെ രൺവീർ സിംഗ് തന്‍റെ അമ്മ അഞ്ജു ഭവ്നാനിയുടെ പാദങ്ങളിൽ സ്പർശിക്കുന്നതായി കാണപ്പെട്ടു, അതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയിൽ ദീപിക- രൺവീർ എന്നിവരെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗൗരി ഖാൻ, സാറാ ഖാൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തു. അതേസമയം ഷോ ടോപ്പർമാരായി ദീപിക പദുകോണും രൺവീർ സിംഗും തലക്കെട്ടുകളിൽ തുടർന്നു. മുമ്പ് രൺവീർ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ട് കാരണം അദ്ദേഹം ഇപ്പോഴും വിവാദങ്ങളിൽ തുടരുന്നു. എന്തായാലും താരങ്ങൾ അവരെ പിന്തുണയ്ക്കുന്നുണ്ട്.

Photo and video credit- Viral Bhayani

Rashmika Mandanna: വസ്ത്രത്തിന്‍റെ പേരിൽ ട്രോൾ

തെന്നിന്ത്യൻ താരം അല്ലു അർജ്ജുന്‍റെ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലൂടെ വാർത്തകളിൽ ഇടം നേടിയ നടി രശ്മിക മന്ദാനക്ക് ആരാധകരേറെ ഉണ്ട്. തെന്നിന്ത്യയ്ക്ക് ശേഷം താരം ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് ചുവടുവെക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകളുണ്ട്, ഇത് ആരാധകരെ വീണ്ടും ആവേശത്തിലാക്കുന്നുണ്ട്. എന്നിരുന്നാലും അരങ്ങേറ്റത്തിന് മുമ്പ് തന്നെ നടി രശ്മിക മന്ദാന തന്‍റെ ഫാഷന്‍റെ പേരിൽ ട്രോളിന് വിധേയയായി.

ബാക്ക് ലെസ്സ് വസ്ത്രധാരണം

ഫാഷന്‍റെ കാര്യത്തിൽ സുന്ദരിയും സ്റ്റൈലിഷുമായി കാണപ്പെടുന്ന നടി രശ്മിക മന്ദാന അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ആരാധകർ ലുക്കിനെ പ്രശംസിച്ചപ്പോൾ ട്രോളർമാർ അത് കളിയാക്കി.

യഥാർത്ഥത്തിൽ, ബാക്ക് ലെസ്സ് ചുവന്ന ഗൗൺ ധരിച്ചാണ് നടി ചടങ്ങിനെത്തിയത്. ആരാധകരുടെയും മാധ്യമങ്ങളുടെയും കൂടെ അവർ ഫോട്ടോയെടുത്തു. എന്നിരുന്നാലും ഈ സമയത്ത് അവൾ ആ വസ്ത്രത്തിൽ അസ്വസ്ഥയായി കാണപ്പെട്ടു. അതിനാലാണ് ട്രോളിംഗിന് ഇരയായത്.

അസ്വസ്ഥത തോന്നുന്ന വസ്ത്രങ്ങൾ എന്തിനാണ് ധരിക്കുന്നതെന്ന് പറഞ്ഞ് ട്രോളർമാർ നടിയുടെ ലുക്കിനെ പരിഹസിക്കുന്നു. നട്ടെല്ലുള്ള വസ്ത്രം ഇട്ടാൽ പോരേ എന്നാണ് തമാശ ചോദ്യം.

സിംപിൾ രശ്മിക

നടി രശ്മിക മന്ദാനയുടെ ഫാഷനെക്കുറിച്ച് പറയുമ്പോൾ തെന്നിന്ത്യൻ മുതൽ വെസ്റ്റേൺ വരെയുള്ള എല്ലാ ലുക്കിലും അവൾ വളരെ സുന്ദരിയാണ്. അതേസമയം ഒന്നിലധികം ലുക്കുകളുടെ ഫോട്ടോകളും വീഡിയോകളും അവർ ആരാധകരുമായി പങ്കിടുന്നു.

അടുത്തിടെ താരം റെഡ് കളർ സാരിയും വൈറ്റ് കളർ ലെഹങ്കയുമണിഞ്ഞ ഫോട്ടോകൾ പങ്കുവെച്ചത് ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തെന്നിന്ത്യൻ ലുക്കിൽ നടി അതീവ സുന്ദരിയായി കാണപ്പെടുന്നു. അതേസമയം, അവരുടെ ലാളിത്യത്തെ ആരാധകർ ഏറെ പുകഴ്ത്തുന്നുണ്ട്. ഇതുകൂടാതെ വെസ്റ്റേൺ ലുക്കിൽ അവർ ബോളിവുഡിലെ സുന്ദരികളോട് മത്സരിക്കുന്നതായി കാണാം.

രാമായണത്തിലെ ‘സീത’ അന്നും ഇന്നും

വർഷങ്ങൾക്കു മുൻപ് ടിവിയിലെ ജനപ്രിയ സീരിയലുകളിൽ ഒന്നായിരുന്നു ‘രാമായണം.’ ഇപ്പോഴും ആ പരമ്പര ഇടയ്ക്കിടയ്ക്ക് ടെലിവിഷൻ മുഖേന കാണാൻ കഴിയാറുണ്ട്. അതിലെ രാമനും സീതയും കൃഷ്‌ണനും എല്ലാം ജനപ്രിയ കഥാപാത്രങ്ങൾ ആയി തുടരുന്നു. ഇപ്പോഴും ആരാധകരുടെ ഹൃദയം ഭരിക്കുന്നു. കഴിഞ്ഞ ലോക്ക്ഡൗണിൽ സീരിയൽ വീണ്ടും സംപ്രേക്ഷണം ചെയ്തപ്പോൾ ആണ് ആരാധകർ ഓർമ്മകൾ പുതുക്കിയത്. രാമായണത്തിലെ സീതയുടെ സൗന്ദര്യത്തെ ആരാധകർ വാഴ്ത്തുന്നത് കണ്ട് സീതയുടെ വേഷത്തിൽ എത്തിയ നടി ദീപിക ചിഖലിയ തന്‍റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്… ഒപ്പം ദീപികയുടെ ഇപ്പോഴത്തെ ലുക്കും കാണാം.

വാസ്തവത്തിൽ, നടിയുടെ ചെറുപ്പത്തിലെ ഫോട്ടോകളിൽ അവൾ വളരെ സുന്ദരിയാണ്. ഈ ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് നടി ഇങ്ങനെ എഴുതി, “ത്രോ ബാക്ക്…”

 

View this post on Instagram

 

A post shared by Dipika (@dipikachikhliatopiwala)

ചിത്രങ്ങളിൽ നടി ദീപികയുടെ രണ്ട് ലുക്കും കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Dipika (@dipikachikhliatopiwala)

ഇതേതുടർന്ന് നടി ദീപിക ട്രോളർമാരുടെ ഇരയുമായി. നടി തന്‍റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു, അതിൽ അവർ പാവാട ധരിച്ചിരുന്നു. ഫോട്ടോകൾ കണ്ട് രാമായണ ആരാധകർ അവരെ ട്രോളാൻ തുടങ്ങി, ഇതോടെ നടി ആരാധകർക്കായി ആ പോസ്റ്റ് നീക്കം ചെയ്തു. ഇതുകൂടാതെ, അടുത്തിടെ തന്‍റെ രാമായണത്തിലെ താര നിരയെ അവർ കണ്ടുമുട്ടി, അവരുടെ ഫോട്ടോകൾ ആരാധകരുമായി പങ്കിട്ടു.

 

View this post on Instagram

 

A post shared by Dipika (@dipikachikhliatopiwala)

നടി ദീപിക ചിഖലിയ നിരവധി ബോളിവുഡ്, ടിവി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രീയത്തിലും അവർ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഇന്നിപ്പോൾ അഭിനയലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

സ്റ്റാർ അമ്മമാരുടെ ഫിറ്റ്നസ് രഹസ്യങ്ങൾ

അമ്മയായാൽ ഷേപ്പ് ഇല്ലാത്ത ശരീരമുള്ള സ്ത്രീയായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. 67% പുതിയ അമ്മമാർക്കും കുഞ്ഞ് ജനിച്ച ശേഷവും തങ്ങളുടെ ശരീരം നല്ല ആകൃതിയും തിളക്കവും ഉള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായി നെൽസൺ സർവേ യമ്മിമമ്മി സർവേയിൽ കണ്ടെത്തി. 75% സ്ത്രീകളും അമ്മയാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ, ഗർഭധാരണത്തിനു ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ, സി- സെക്ഷൻ ശസ്ത്രക്രിയ എന്നിവയെ ഭയപ്പെടുന്നു. അതേസമയം 86% സ്ത്രീകൾക്ക് സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കി പഴയ രൂപത്തിലേക്ക് മടങ്ങാൻ പ്രയാസമാണ്. എന്നാൽ ഇപ്പോൾ ഈ ചിന്തയിൽ മാറ്റം വന്നിരിക്കുന്നു. ഗ്ലാമർ ലോകത്തെ നടിമാരും മോഡലുകളും തങ്ങളുടെ വ്യക്തിജീവിതം പണയപ്പെടുത്തി കരിയറിനെ കുറിച്ച് ചിന്തിച്ചിരുന്ന കാലം പോയെന്ന് ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകയുമായ ഡോ. കിരൺ കൊയ്‌ലോ പറയുന്നു. കൃത്യസമയത്ത് വിവാഹം കഴിച്ച് അമ്മയായതിന് ശേഷം പഴയതുപോലെ ഗ്ലാമറസായി അഭിനയിക്കുന്ന നിരവധി നടിമാരുണ്ട് ഇപ്പോൾ.

സ്വയം ഫിറ്റ്നസ് നിലനിർത്താൻ അവർ എന്താണ് ചെയ്തതെന്ന് നമുക്ക് നോക്കാം.

മന്ദിര ബേദി: എനിക്ക് ഒരു കുട്ടിയുണ്ടായപ്പോൾ എന്‍റെ ഭാരം 20 കിലോ കൂടുതലായിരുന്നു, അത് 6 മാസം കൊണ്ട് കുറഞ്ഞ് നോർമൽ ഭാരത്തിലേക്ക് തിരിച്ചെത്തിയെന്ന് മോഡലും നടിയുമായ മന്ദിര ബേദി പറയുന്നു. ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതിന് പ്രതിബദ്ധത മാത്രമേ ആവശ്യമുള്ളൂ.

ഐശ്വര്യ റായ് ബച്ചൻ: ഐശ്വര്യ റായി ബച്ചൻ അമ്മയാകാനൊരുങ്ങുമ്പോൾ മാധ്യമങ്ങൾ അവരെ ഏറെ ചർച്ച ചെയ്തു. അവരുടെ ഭാരം വളരെയധികം വർദ്ധിച്ചു അതിനാൽ അവർ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മാതൃത്വം ആസ്വദിക്കുകയാണെന്ന് അക്കാലത്ത് പറയാറുണ്ടായിരുന്നു, അമിതവണ്ണത്തെക്കുറിച്ച് അവൾ വിഷമിച്ചിരുന്നില്ല. എന്നാൽ ആരാധ്യ ജനിച്ച് 6 മാസത്തിന് ശേഷം അവൾ വീണ്ടും ഫിറ്റായി കാണപ്പെട്ടു. ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. “ജങ്ക് ഫുഡ്, വറുത്ത വിഭവങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഞാൻ ഭക്ഷണത്തിൽ വേവിച്ച പച്ചക്കറികൾ, ഫ്രഷ് ഫ്രൂട്ട്സ്, ബ്രൗൺ റൈസ് മുതലായവ എടുക്കുന്നു. ഞാൻ ഒരു ദിവസം 4 മുതൽ 5 വരെ തവണ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നു, അതായത് എനിക്ക് വിശക്കുന്നില്ല. ഇതുകൂടാതെ, സ്ഥിരമായി ജിമ്മിൽ പോകുന്നതിലും കാർഡിയോ വർക്കൗട്ടുകളിലും ഞാൻ ശ്രദ്ധിക്കാറുണ്ട്, കാരണം പഴയ രൂപത്തിൽ തിരികെ കൊണ്ടുവരാൻ വർക്കൗട്ട് സഹായിക്കുന്നു.

കുഞ്ഞ് ജനിച്ചയുടൻ മുതൽ അമ്മയ്ക്ക് വർക്കൗട്ട് ചെയ്യാൻ കഴിയുമെന്നും ഡോ. കിരൻ കൊയ്‌ലോ പറയുന്നു. സാധാരണ പ്രസവമാണോ അതോ സിസേറിയനാണോ എന്ന് പരിശോധിക്കണം. നോർമൽ ഡെലിവറി ആണെങ്കിൽ, 1 ആഴ്‌ചയ്ക്ക് ശേഷം കിടന്ന് വ്യായാമം ചെയ്യാം, അതായത് ലൈറ്റ് പുഷ്അപ്പ്, സ്‌ട്രെച്ചിംഗ്, നടത്തം തുടങ്ങിയവ. അമ്മയായി മാറിയ അഹാന ഡിയോൾ കുഞ്ഞ് ജനിച്ചതിന്‍റെ അടുത്ത ദിവസം മുതൽ ലേയിംഗ് ഡൗൺ വ്യായാമം ആരംഭിച്ചു. പ്രസവം വരെ ഏതൊരു സ്ത്രീയുടെയും ഭാരം 11 മുതൽ 15 കിലോഗ്രാം വരെ വർദ്ധിക്കും, അതിനാൽ കുഞ്ഞ് ജനിച്ച ശേഷം ഡോക്ടറുടെ ഉപദേശത്തോടെ വ്യായാമം തുടങ്ങാം. എന്നാൽ ഈ ഉപദേശം നോർമൽ ഡെലിവറി ഉള്ളവർക്കാണ്. സിസേറിയൻ ആണെങ്കിൽ 40 ദിവസത്തിന് ശേഷം ഡോക്ടറുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ വ്യായാമം ചെയ്യുന്നതാണ് ശരി. ഇതുകൂടാതെ, ഗർഭിണികളുടെ ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ട്, ഇത് ഒഴിവാക്കാൻ ഏത് മോയ്സ്ചറൈസറുകൾ, വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ മുതലായവ അടിവയറ്റിലും സ്തനത്തിലും പതിവായി പുരട്ടണം.

മലൈക അറോറ ഖാൻ: അമ്മയായ ശേഷം എല്ലാ അമ്മമാരെയും പോലെ ഞാനും ഇപ്പോൾ സമയമില്ല എന്ന് പറയാൻ ഇഷ്ടപ്പെട്ടിരുന്നെന്ന് നടി മലൈക അറോറ ഖാൻ. എന്നാൽ അമ്മയായതിന് ശേഷം പല മോഡലുകളെയും നടിമാരെയും പഴയ പോലെ കണ്ടപ്പോൾ, ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ലെന്ന് മനസിലായത് എനിക്ക് പ്രചോദനമായി. പിന്നെ ജിമ്മിൽ പോകാനും ഡയറ്റിൽ സ്ഥിരമായി ശ്രദ്ധിക്കാനും ഗ്രീൻ ടീ കഴിക്കാനും പലഹാരങ്ങൾ വേണ്ടെന്നു പറഞ്ഞും അത്താഴം നേരത്തെ കഴിക്കാനും തുടങ്ങി. പിന്നെ മെല്ലെ മെല്ലെ തടി കുറയാൻ തുടങ്ങി, ഇപ്പോൾ ആ തടി നിലനിർത്താൻ സ്ഥിരമായി വർക്കൗട്ട് ചെയ്യുന്നു.

ശിൽപ ഷെട്ടി: സ്വന്തം കാര്യത്തിന് സമയമില്ലെന്ന് പറയരുത് എന്നാണ് നടി ശിൽപ ഷെട്ടിക്ക് ഉപദേശിക്കാനുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ മകൻ വിയാനാണ് ഏറ്റവും വലിയ മുൻഗണന പിന്നെ രാജും ഉണ്ട്. പക്ഷെ ഞാൻ എല്ലാവരെക്കുറിച്ചും ചിന്തിക്കുകയും എന്നെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്താൽ അത് ശരിയാകില്ല. വിയാനെ പരിപാലിക്കുന്നതിനൊപ്പം മറ്റ് കാര്യങ്ങളിലും ഞാൻ വളരെ തിരക്കിലായിരുന്നു. നാലര മാസത്തോളം ഞാൻ എനിക്കായി ഒന്നും ചെയ്തില്ല. കുഞ്ഞ് ജനിക്കുമ്പോൾ എന്‍റെ ഭാരം 20 കിലോ വർദ്ധിച്ച് 80 കിലോ ആയി. ആ സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. പിന്നെ ഞാൻ വിചാരിച്ചു എന്ത് സംഭവിച്ചാലും ഞാൻ എനിക്കായി എന്തെങ്കിലും ചെയ്യുമെന്ന്. സിസേറിയനിലൂടെയാണ് എന്‍റെ മകൻ ജനിച്ചത്, അതിനാൽ ഡോക്ടറുടെ ഉപദേശത്തോടെ ഞാൻ വ്യായാമം ചെയ്യാൻ തുടങ്ങി. ഇതോടെ 3 മാസം കൊണ്ട് 14 കിലോ ഭാരം കുറഞ്ഞു. ഞാൻ ഒരിക്കലും ഡയറ്റ് ചെയ്തിട്ടില്ല. ഞാൻ തന്നെയായിരുന്നു കുട്ടിയെ പരിചരിച്ചിരുന്നത്. ഒരു അമ്മ തന്‍റെ കുഞ്ഞിനെ പരിപാലിക്കുകയാണെങ്കിൽ, അവൾ പ്രതിദിനം 500 കലോറി കത്തിക്കുന്നു. ക്രാഷ് ഡയറ്റിംഗ് നിങ്ങളുടെ ഉപാപചയ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു, ഇതുമൂലം പ്രസവാനന്തര വിഷാദം ഉണ്ടാകുമോ എന്ന ഭയമുണ്ട്. ഞാൻ പതിവായി വ്യായാമം ചെയ്യുന്നു.

ലാറ ദത്ത: ഓരോ സ്ത്രീയും ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നടി ലാറ ദത്ത. എന്‍റെ മകൾ സൈറ ഭൂപതി ജനിച്ച് 8 ആഴ്ചകൾക്കുശേഷം ഞാൻ മിതമായ വ്യായാമം ആരംഭിച്ചു. പിന്നീട് 3 മാസത്തിന് ശേഷം, എന്‍റെ ജിം ഇൻസ്ട്രക്ടർ ടോന്യ ക്ലാർക്കിനൊപ്പം ഞാൻ പതിവ് വർക്കൗട്ടുകൾ ആരംഭിച്ചു, അതിൽ ഞാൻ കാർഡിയോ, വെയ്റ്റ് ട്രെയിനിംഗ്, കോർ സ്ട്രോങ്ങിംഗ് എന്നിവ ചെയ്യാറുണ്ടായിരുന്നു. ഇതോടൊപ്പം മസാജും പതിവായി ചെയ്തു. ഇത് മാത്രമല്ല, ഗർഭകാലത്തും ഞാൻ പരിശീലകൻ പറയുന്നതനുസരിച്ച് യോഗ ചെയ്തുകൊണ്ടിരുന്നു. ഞാൻ ഒരു വെജിറ്റേറിയനാണ്, അതിനാൽ ഭാരം നിയന്ത്രിക്കുന്നത് എളുപ്പമായിരുന്നു. ഞാൻ കൂടുതൽ പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ മുതലായവ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നു.

കരിഷ്മ കപൂർ: നടി കരിഷ്മ കപൂർ 2 കുട്ടികളുടെ അമ്മയാണെങ്കിലും ഫിറ്റായി കാണപ്പെടുന്നു. പരമ്പരാഗത വ്യായാമത്തിലൂടെ എനിക്ക് 24 കിലോഗ്രാം കുറഞ്ഞുവെന്ന് അവർ പറയുന്നു. അതിന് മനസ്സിൽ വിശ്വാസം വേണം. ചിലപ്പോൾ എനിക്ക് വ്യായാമം ചെയ്യരുതെന്ന് തോന്നും. എന്നാൽ എന്ത് സംഭവിച്ചാലും, ഞാൻ എനിക്കായി സമയം കണ്ടെത്തുന്നു. ഞാൻ എല്ലായ്പ്പോഴും വളരെ ഫിറ്റായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ എപ്പോഴും നീന്തുമായിരുന്നു, ഇപ്പോൾ കുട്ടികൾ രണ്ടുപേരുടെയും കൂടെ നീന്തുന്നു. ഇത് കൂടാതെ, ഞാൻ സ്വാഭാവിക രീതിയിൽ കൂടുതൽ വർക്കൗട്ടുകൾ ചെയ്യുന്നു. ഞാൻ വീടിനകത്തു നടക്കുന്നു. ലിഫ്റ്റിന് പകരം ഞാൻ പടികൾ കയറുന്നു. എനിക്ക് ആഴ്‌ചയിൽ 3 അല്ലെങ്കിൽ 4 ദിവസം വ്യായാമം ചെയ്യിക്കാൻ പരിശീലകനുണ്ട്. ഞാൻ 2 മണിക്കൂർ ഇടവേളയിൽ 6 മുതൽ 7 തവണ വരെ ചെറിയ ഭക്ഷണം കഴിക്കുന്നു. എനിക്ക് ചിപ്‌സ്, കേക്ക്, ബിരിയാണി, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവ ഇഷ്ടമാണ് പക്ഷേ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ചിലപ്പോൾ ജങ്ക് ഫുഡ് കഴിക്കുമെങ്കിലും അടുത്ത ദിവസം അതിനനുസരിച്ച് വർക്കൗട്ടുകൾ ചെയ്യും. ഞാൻ കൂടുതൽ വെജിറ്റബിൾ കറി, ചിക്കൻ, ആവിയിൽ വേവിച്ച മീൻ, ബ്രൗൺ റൈസ് മുതലായവ കഴിക്കുന്നു. ഞാൻ ഒരിക്കലും സപ്ലിമെന്‍റുകൾ എടുക്കാറില്ല.

കജോൾ: നടി കജോൾ രണ്ട് കുട്ടികളുടെ അമ്മയാണ് നൈസയുടെയും യുഗിന്‍റെയും. എന്നാൽ കജോൾ മെലിഞ്ഞതായി കാണപ്പെടുന്നു. ഇതിന്‍റെ കാരണം ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അവർ പറഞ്ഞു, ഞാൻ ന്യൂജെൻ നായികമാരുടെ കാലത്തിലാണ് ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തിൽ, മെലിഞ്ഞിരിക്കുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. ഞാൻ എപ്പോഴും ഫിറ്റ്നസിൽ ശ്രദ്ധിക്കാറുണ്ട്. ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ഞാൻ പിന്തുടരുന്നു. യുഗ് ജനിച്ച് 6 മാസങ്ങൾക്ക് ശേഷം ഞാൻ പഴയ രൂപത്തിൽ തിരിച്ചെത്തി. ഫിറ്റ്‌നസ് ഒരു തരം ‘നൈപുണ്യ’മാണ്, അതിന് നിരന്തരമായ പരിശീലനം ആവശ്യമാണ്. വർക്കൗട്ടുകളിൽ, ഞാൻ ഭാരോദ്വഹനവും കാർഡിയോ കൂടുതലും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ, ഞാൻ കൂടുതൽ ഫൈബർ ഡയറ്റ് എടുക്കുന്നു, ധാരാളം വെള്ളം കുടിക്കുന്നു. തിരക്കുകൾക്കിടയിലും ആശയക്കുഴപ്പങ്ങൾക്കിടയിലും ആരോഗ്യം എപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമുക്ക് സമയമില്ലെങ്കിൽ, ശരീരം അകാലത്തിൽ രോഗങ്ങളുടെ കലവറയും മനസ്സ് പിരിമുറുക്കത്തിന്‍റെയും അസ്വസ്ഥതയുടെയും ഭവനമായും മാറും. എല്ലാ ദിവസവും 30 മിനിറ്റ് പോലും നിങ്ങൾ സ്വയം ചില വ്യായാമങ്ങൾ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ആരോഗ്യം നിലനിർത്താൻ കഴിയും.

ഞാൻ ഒരു പാർസൽ അല്ല! Alia Bhatt

ബോളിവുഡ് നടി ആലിയ ഭട്ട് ഗർഭിണിയായതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇപ്പോൾ അവരുടെ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരാധകരും താരങ്ങളും നടിയോട് സ്‌നേഹം ചൊരിയുന്നുണ്ടെങ്കിലും ഒരു മാധ്യമ വാർത്ത താരത്തെ ചൊടിപ്പിച്ചിരുന്നു.

Alia pregnancy news

വിവാഹം കഴിഞ്ഞ് 2 മാസമായപ്പോൾ ഗർഭിണിയാണെന്ന വാർത്ത ആരാധകരോട് പറഞ്ഞ നടി അടുത്തിടെ ഒരു മാധ്യമ ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു. ഒരു വിനോദ പോർട്ടലിന്‍റെ വാർത്തയിൽ അതൃപ്തി പ്രകടിപ്പിച്ച്, നടി സോഷ്യൽ മീഡിയയിൽ ഒരു കഥ പങ്കിട്ടു. നടി ഗർഭിണിയായതിനാൽ ഭർത്താവ് രൺബീർ കപൂർ അവളെ കൂട്ടിക്കൊണ്ടുവരാൻ യുകെയിലേക്ക് പോകുമെന്ന് ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

പോർട്ടലിന്‍റെ പോസ്റ്റ് പങ്കുവെച്ച് താരം ഇങ്ങനെ എഴുതി, ‘ഞങ്ങൾ ഇപ്പോഴും ആ ആളുകളുടെ മനസ്സിലാണ് ജീവിക്കുന്നത്. ചിലർ പുരുഷാധിപത്യക്കാരുടെ ലോകത്ത് ജീവിക്കുന്നവരാണ്. ആരെയും ഒരിടത്തേക്കും കൊണ്ടുവരേണ്ട ആവശ്യമില്ല. ഞാൻ ഒരു സ്ത്രീയാണ്, ഒരു പാർസൽ അല്ല. എനിക്ക് രോഗം അല്ല, വിശ്രമിക്കേണ്ടതില്ല. എന്നാൽ നിങ്ങൾക്കെല്ലാവർക്കും ഡോക്ടറുടെ സർട്ടിഫിക്കേഷൻ ഉണ്ടെന്ന് കേൾക്കുന്നത് സന്തോഷകരമാണ്. ഇത് 2022 ആണ്. ഈ ചിന്താലോകത്തിൽ നിന്ന് നമുക്ക് പുറത്തുവരാൻ കഴിയുമോ? നിങ്ങൾ എന്നോട് ക്ഷമിക്കു, എന്‍റെ ഷൂട്ട് തയ്യാറാണ്.’

ഷൂട്ടിങ്ങിനിടെ കേട്ടത് സന്തോഷവാർത്ത

Alia pregnancy news

നടി ആലിയ ഭട്ട് ഈ ദിവസങ്ങളിൽ തന്‍റെ ഹോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്. അതേസമയം, താൻ ഗർഭിണിയായ വിവരം വെളിപ്പെടുത്തുകയും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് നന്ദി പറയുകയും ചെയ്തു. ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിന് ശേഷം റോക്കിയുടെയും റാണിയുടെയും പ്രണയകഥയും ഇവർ പൂർത്തിയാക്കും. ഇതുകൂടാതെ, രൺബീർ കപൂറിനെക്കുറിച്ച് പറയുമ്പോൾ, ഈ ദിവസങ്ങളിൽ അദ്ദേഹം വരാനിരിക്കുന്ന ചിത്രം ഷംഷേരയുടെ പ്രമോഷന്‍റെ തിരക്കിലാണ്.

Kiara എപ്പോഴാണ് വിവാഹം കഴിക്കുക?

ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാൽ, എന്ത് അവസരങ്ങൾ കിട്ടിയാലും ഞാൻ അഭിനയം തുടർന്നുകൊണ്ടേയിരുന്നു. ചിലർ എന്നെ പരിഹസിച്ചു, പക്ഷേ ഞാൻ വിട്ടില്ല. ഇന്ന് ഭൂൽ ഭുലയ്യ 2 എന്ന ചിത്രം ഒരു വിജയ ചിത്രമായി മാറി. അതിനുള്ള കാരണം എനിക്ക് ഒരു അവസരം ലഭിച്ചതാണ് പിന്നീട് എന്‍റെ കഴിവിനെ മുന്നോട്ട് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ജഗ് ജഗ് ജിയോൻ എന്ന സിനിമ വരാൻ പോവുകയാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്, ചിരിച്ചുകൊണ്ട് നടി കിയാര അദ്വാനി പറയുന്നു.

കിയാര അദ്വാനി ഇപ്പോൾ ഹിന്ദി സിനിമാ ലോകത്തെ അറിയപ്പെടുന്ന പേരായി മാറിയിരിക്കുകയാണ്. കബീർ സിംഗ്, ഗുഡ് ന്യൂസ്, ലക്ഷ്മി, ഭൂൽ ഭുലയ്യ 2 തുടങ്ങിയവയാണ് അവരുടെ വിജയ ചിത്രങ്ങൾ. ‘ഫഗ്ലി’ എന്ന ചിത്രത്തിലൂടെയാണ് അവർ തന്‍റെ കരിയർ ആരംഭിച്ചത്, ചിത്രം വിജയിച്ചില്ല. പിന്നീട് കുറച്ചു കാലം കിയാരയ്ക്ക് നല്ല വേഷം ലഭിച്ചില്ല. ഇതിനുശേഷം ‘കബീർ സിംഗ്’ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു.

കിയാരയുടെ പിതാവ് ജഗ്ദീപ് അദ്വാനി ഒരു വ്യവസായിയാണ്. അമ്മ ജെനീവീവ് ജാഫ്രി പകുതി മുസ്ലീം പാതി ബ്രിട്ടീഷ് വംശജയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കഠിനാധ്വാനവും ക്ഷമയും ആവോളം ഉണ്ട്. അങ്ങനെ ആണ് ഇവിടെവരെയെത്തിയത്.

ചോദ്യം- നിങ്ങളുടെ സിനിമകൾ ഇപ്പോൾ തുടർച്ചയായി വിജയിക്കുന്നു. ആർക്കാണ് ക്രെഡിറ്റ് നൽകാൻ ആഗ്രഹിക്കുന്നത്?

ഉത്തരം- നല്ല കഥയുള്ളപ്പോൾ സിനിമകൾ മുന്നോട്ട് പോകും പ്രേക്ഷകർ കാണും. കൊവിഡ് കാരണം രണ്ടര വർഷത്തോളം പണി മുടങ്ങിയിരുന്നു. പ്രേക്ഷകരെ ഹാളിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് എല്ലാവരും കരുതി, പക്ഷേ ഭൂൽ ഭുലയ്യ 2 ൽ പ്രേക്ഷകർ വന്നു, അവർക്കും എന്‍റെ സിനിമ ഇഷ്ടപ്പെട്ടു. കോവിഡ് നശിപ്പിച്ച ജീവിതം വീണ്ടും ആരംഭിച്ചു.

ചോദ്യം- എങ്ങനെയാണ് സിനിമയുടെ വിജയം ആഘോഷിക്കുന്നത്?

ഉത്തരം- സിനിമയുടെ വിജയത്തിന് ശേഷം വിജയം ആഘോഷിക്കുന്നത് നല്ലതാണ്. ധോണി ദി അൺടോൾഡ് സ്റ്റോറിയിൽ തുടങ്ങി തുടർന്ന് കബീർ സിംഗ്. ഇതിൽ ഒക്കെ വിജയം ഞാൻ ആഘോഷിച്ചു. എനിക്ക് എവിടെയെങ്കിലും പോകാനോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ ഇഷ്ടമാണ്. നേരത്തെ വിജയചിത്രങ്ങൾ ഇല്ലാതിരുന്നപ്പോൾ പിന്നെ പണിയില്ലായിരുന്നു. വിജയിച്ച സിനിമകളുണ്ടെങ്കിൽ അവസരങ്ങൾ കൂടുതൽ ലഭിക്കും. ഇപ്പോൾ വരുന്ന സിനിമകളുടെ ജോലികൾ വർഷങ്ങളായി തുടരുകയായിരുന്നു, അതിനിടയിൽ എല്ലാവർക്കും കൊവിഡ് ബാധിച്ചു.

ചോദ്യം- സിനിമകളുടെ വിജയത്തിന് ശേഷം നിങ്ങളിൽ എന്ത്‌ മാറ്റമാണ് ഉണ്ടായത് ?

ഉത്തരം- സിനിമകളുടെ വിജയം കൊണ്ട് എന്നിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞാൻ ഇപ്പോഴും പഴയ പോലെ മാളിൽ പോകുന്നു അവിടെ ആരെങ്കിലും എന്നോട് ഒരു സെൽഫി ചോദിച്ചാൽ ഞാൻ അത് നിരസിക്കുന്നില്ല. കാരണം അവർ കാരണമാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്. അവർ വന്നില്ലെങ്കിൽ പിന്നെ ആരാണ് എന്നെ തിരിച്ചറിയുക? എന്‍റെ ഈ ചെറിയ സെൽഫി അവർക്കായി നൽകുമ്പോൾ അത് അവരുടെ ദിവസം നല്ലതക്കിയാൽ അത് കൊടുക്കാൻ എനിക്ക് ഒരു പ്രശ്നവുമില്ല. എന്‍റെ ഈ സെൽഫി സൂക്ഷിക്കാൻ പോകുന്നത് എന്‍റെ ആരാധകരാണ്.

ചോദ്യം- കഠിനാധ്വാനത്തിന്‍റെ ബലത്തിലാണ് നിങ്ങൾ ഇവിടെയെത്തിയത്, നിർമ്മാതാക്കളുടെയും സംവിധായകരുടെയും പെരുമാറ്റത്തിൽ നിങ്ങൾ എത്രമാത്രം മാറ്റം കാണുന്നു?

ഉത്തരം- ഒരുപാട് സിനിമകളിൽ പ്രവർത്തിച്ചിട്ടും വിജയിച്ചില്ല എന്നത് ശരിയാണ് അതുകൊണ്ടാണ് ഞാൻ പിന്നോട്ട് പോയത് പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇത് എന്‍റെ കരിയറിന്‍റെ അവസാനമല്ലെന്ന് എനിക്ക് മനസ്സിലായി. ആദ്യ സിനിമയുടെ പരാജയത്തിന് ശേഷം എല്ലാം അവസാനിച്ചു എന്ന് തോന്നി. എല്ലാ വെള്ളിയാഴ്ചയും എല്ലാ സിനിമകളും വിജയിക്കാനാവില്ലെന്ന് ഞാൻ എന്‍റെ ഹൃദയത്തോട് പറഞ്ഞു. ഈ സമയത്ത് ഞാൻ എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിച്ചു.

ചോദ്യം- കൊവിഡിന് ശേഷം, കുടുംബത്തിന്‍റെ പ്രാധാന്യം എല്ലാവർക്കും മനസ്സിലായി. മുമ്പ് കുടുംബത്തെ മനസ്സിലാക്കാൻ ആർക്കും സമയമില്ലായിരുന്നു, നിങ്ങളിൽ എന്താണ് മാറിയത്?

ഉത്തരം- ഞാൻ എല്ലായ്‌പ്പോഴും കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്, കൊവിഡ് സമയത്ത് എല്ലാവരും കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിച്ചു. അപ്പോൾ എല്ലാവർക്കും കുടുംബത്തിന്‍റെ വില മനസ്സിലായി. കൊവിഡ് ബാധിച്ച് മിക്കവർക്കും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട അത്തരമൊരു കാലം ഉണ്ടായിരുന്നു. പണം കൊണ്ട് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെ കുടുംബത്തെ മുന്നിൽ നിർത്തിയാണ് എല്ലാവരും ഇപ്പോൾ ജോലി ചെയ്യുന്നത്. ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും സ്വയം വേറിട്ട് നിൽക്കുന്നു. ഈ സിനിമയിലും ബന്ധങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പ് നന്നായി കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബന്ധങ്ങളിൽ ഭിന്നത ഉണ്ടെങ്കിലും അത് പരിഹരിക്കണം. കൊവിഡ് കാരണം ജനങ്ങളുടെ ജീവിതത്തിൽ ഒരുപാട് നിരാശകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആളുകൾ വിനോദ സിനിമകൾ കാണാനും ചിരിക്കാനും ഇഷ്ടപ്പെടുന്നു. അത്തരം സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യംഹിന്ദി ചലച്ചിത്രമേഖലയിൽ ലിംഗവിവേചനം ഏറെയാണ്, നിങ്ങൾക്കത് തോന്നിയിട്ടുണ്ടോ?

ഉത്തരം- തോന്നിയിട്ടുണ്ട്, പക്ഷേ എന്‍റെ അഭിപ്രായത്തിൽ ഒരു സിനിമയുടെ വിജയത്തിന് നായകൻ മാത്രമല്ല മുഴുവൻ ടീമും ഉത്തരവാദികളാണ്. സമൂഹത്തിലും കുടുംബത്തിലും മതത്തിലും ലിംഗവിവേചനം നേരിടുന്നു. സിനിമയിലെ എന്‍റെ പ്രകടനം പ്രേക്ഷകർ ഇഷ്ടപ്പെടുമ്പോൾ സന്തോഷം തോന്നുന്നു. ചിലപ്പോൾ ചെറിയ വേഷം ആണെങ്കിൽ പോലും അതിന്‍റെ പ്രാധാന്യം കൂടുമായിരുന്നു, അങ്ങനെയൊരു വേഷം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല.

ചോദ്യം- എപ്പോഴാണ് വിവാഹം കഴിക്കുന്നത്?

ഉത്തരം വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല, പക്ഷേ വിവാഹം എന്‍റെ കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പുണ്ടായാൽ ഞാൻ വിവാഹം കഴിക്കും. കുടുംബത്തിൽ നല്ലതും വിജയകരവുമായ വിവാഹങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അമ്മായിയമ്മയും മരുമകളും തമ്മിൽ നല്ല യോജിപ്പുള്ള കുടുംബത്തെയും പങ്കാളിയെയും ഞാൻ ആഗ്രഹിക്കുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें