കല്യാണം മംഗളമാക്കി തരുവാൻ വന്ന അതിഥികൾ ചടങ്ങ് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ എന്തെങ്കിലും തിരിച്ചു നൽകണ്ടേ. വേണം. കല്യാണത്തിന് പങ്കെടുത്തവർക്ക് ഓർത്ത് വയ്‌ക്കാൻ താങ്ക് യൂ ഗിഫ്‌റ്റ് നൽകുന്ന രീതി നമ്മുടെ നാട്ടിലും പ്രചാരത്തിലായി കഴിഞ്ഞു. എന്തു ഗിഫ്‌റ്റ് നൽകുമെന്ന് അതിഥികൾ ചിന്തിക്കുന്നതു പോലെ തന്നെ അതിഥികൾക്ക് എന്തു സമ്മാനം നൽകണം എന്ന് കല്യാണ വീട്ടുകാരും തലപുകയ്‌ക്കാൻ തുടങ്ങിയിരിക്കുന്നു. ആ പുകയുന്ന തല തണുപ്പിക്കാൻ ഗിഫ്‌റ്റ് ബക്കറ്റ് ചലഞ്ച് ഒഴിവാക്കാന്‍ ചില ടിപ്സ്…
- ബജറ്റ് ഉണ്ടെങ്കിൽ ഓരോ അതിഥിയ്‌ക്കും ഓരോ സമ്മാനം നൽകാം. വളരെ കുറച്ചു പേരെ ക്ഷണിച്ച ചടങ്ങിൽ മാത്രമേ ഇതു പ്രായോഗികമാവുകയുള്ളൂ. സമ്മാനം ചെറുതാണെങ്കിലും മനോഹരമായിരിക്കണം.
- ഓൺലൈൻ ഷോപ്പിംഗ് വഴി സമ്മാനങ്ങൾ വാങ്ങാം. വിലക്കിഴിവിൽ ഗിഫ്‌റ്റുകൾ ലഭിക്കുമെന്നതാണ് മെച്ചം.
- മറ്റ് സംസ്‌ഥാനങ്ങളിലെ കരകൗശല വസ്‌തുക്കൾ നൽകിയാൽ എല്ലാവർക്കും അതൊരു പുതുമ ആയിരിക്കും.
- ലിമിറ്റഡ് അതിഥികൾ മാത്രമുള്ള ചടങ്ങാണെങ്കിൽ വിദേശ നിർമ്മിത ഗിഫ്‌റ്റുകൾ നൽകാം.
- മനം മയക്കുന്ന സമ്മാനങ്ങൾ നൽകുന്നതാണ് ഏറ്റവും നല്ലത്. പെർഫ്യൂം, ചെറിയ ലാഫിംഗ് ബുദ്ധ, ചെറിയ ജ്വല്ലറി ബോക്‌സ്, പെൻ ഡ്രൈവ്, മൊബൈൽ പൗച്ച് എന്നിവയാണ് അധികം പേരും നൽകി വരുന്നത്.
- നിങ്ങൾ നൽകുന്ന ഗിഫ്‌റ്റിൽ എന്തെങ്കിലും വ്യത്യസ്‌തമായി ആലേഖനം ചെയ്‌താൽ കൂടുതൽ നന്നായിരിക്കും.
- അലങ്കാര പാത്രങ്ങളിൽ ചോക്‌ളേറ്റ് നൽകാം.
- മതപരമായ ചിഹ്നങ്ങൾ സമ്മാനമായി നൽകാതിരിക്കുന്നതാണ് നല്ലത്. പല അഭിരുചിയുള്ള ആൾക്കാർ ആയിരിക്കുമല്ലോ വരുന്നത്. അവരുടെ വികാരങ്ങൾ മുറിപ്പെടാതിരിക്കാൻ ഇത് ഉപകരിക്കും.
- വില കുറഞ്ഞതോ ഗുണമേന്മ ഇല്ലാത്തതോ ഉപകാരപ്പെടാത്തതോ ആയ സമ്മാനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
- നിങ്ങളുടെ ചടങ്ങ് നന്നായി നടത്താൻ നിങ്ങളുടെ മനസ്സ് പോലെ കൂടെ നിന്ന കുറച്ച് പേർ ഉണ്ടാവുമല്ലോ. അവർക്ക് പ്രത്യേകം സമ്മാനങ്ങൾ തീർച്ചയായും നൽകണം. അയൽക്കാർ, ഭക്ഷണം തയ്യാറാക്കിയവർ, ഡ്രൈവർമാർ ഇവരെ എല്ലാം സന്തോഷിപ്പിക്കാൻ മറക്കരുത്. മറ്റൊരു ദിവസം ഇവരെയെല്ലാം വിളിച്ചു വരുത്തി പാർട്ടി നൽകാം, സമ്മാനവും അവിടെ വച്ച് കൈമാറാം.
- കുട്ടികൾക്ക് സർപ്രൈസ് ഗിഫ്‌റ്റായി പോകുമ്പോൾ കളിപ്പാട്ടങ്ങളോ കഥാപുസ്‌തകങ്ങളോ കാർട്ടൂൺ സിഡികളോ നൽകാം.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और