ട്രെഡീഷണൽ വിയറും ഡിസൈനർ വിയറും ഇഷ്‌ടപ്പെടുന്ന വധുവിന്‍റെ അമ്മയ്‌ക്ക് മെഹന്ദി, വിവാഹം, റിസപ്‌ഷൻ എന്നീ മൂന്നു ചടങ്ങിലും അണിയാൻ യോജിച്ച വേഷങ്ങൾ ഏതെന്നറിയാം...
- ഏറ്റവും മനോഹരമായ സ്‌റ്റൈലും പാരമ്പര്യവും ഇഴുകിച്ചേരുന്ന ഡിസൈനാണ് ഇപ്പോഴത്തെ വിവാഹങ്ങളിലെ ഹൈലൈറ്റ്. കൈത്തറിയിൽ നെയ്‌തെടുത്തതോ എംബ്രോയ്‌ഡറി ഡിസൈൻ ചെയ്‌തതോ അല്ലെങ്കിൽ ബംഗാൾ കാന്താ വർക്ക് ചെയ്‌തതോ ട്രെഡീഷണൽ സർദോസി വർക്ക് ചെയ്‌തതോ ആയ സാരി വിവാഹ വേഷത്തിനായി വധുവിന്‍റെ അമ്മയ്‌ക്ക് അണിയാം. വൈൻ/ ഡീപ് എമറാൾഡ്/ ജുവൽ ടോൺ നിറത്തിലുള്ളതോ ആകണം സാരി. കോളറുള്ള ബ്ലൗസ് അല്ലെങ്കിൽ ജുവൽഡ് റൗണ്ട് നെക്ക് ബ്ലൗസ് ഇവ യോജിക്കും.
- സ്വന്തം ബോഡി ഷെയ്‌പിന് അനുസരിച്ചുള്ള ഡിസൈനിൽ സാരി തെരഞ്ഞെടുക്കുകയെന്നതാണ് മറ്റൊരു ചോയിസ്. ട്രെഡീഷണൽ, ബംഗാളി സാരി അല്ലെങ്കിൽ കാഞ്ചീപുരം പട്ട് സാരി അണിഞ്ഞ് യോജിച്ച ആഭരണങ്ങളും ധരിക്കുന്നത് വധുവിന്‍റെ അമ്മയെ കൂടുതൽ സുന്ദരിയാക്കും.
- റിസപ്‌ഷൻ സമയത്ത് കടും നിറങ്ങളിലുള്ള എലഗന്‍റ് കുർത്ത തെരഞ്ഞെടുക്കാം. ലാളിത്യമാർന്ന വേഷത്തിലാവുന്നത് കൂടുതൽ പ്രൗഢി പകരും. പക്ഷേ ക്വാളിറ്റിയും നിറവും മികച്ചതായിരിക്കണം.
മെറ്റാലിക് നിറങ്ങളായ സിൽവർ, ഗോൾഡ് തുടങ്ങി ചുവപ്പ്, പിങ്ക് എന്നിവയിൽ ഏതുമാവാം ഈവനിംഗ് വിയർ. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കാം. വധുവിന്‍റെ വേഷത്തെ മറി കടന്നുള്ള വേഷവിതാനമാവരുത്.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और