വിവാഹ ഫോട്ടോ, വീഡിയോ ഷൂട്ടുകൾ, സിനിമാ ഷൂട്ടുകളെക്കാൾ മനോഹരവും ആഘോഷവുമാക്കിയാണ് ഇപ്പോൾ നടക്കുന്നത്. അതിൽ തന്നെ പ്രീ വെഡ്ഡിംഗ് ഷൂട്ടും, പോസ്റ്റ്‍ വെഡ്ഡിംഗ് ഷൂട്ടുമുണ്ട്. പല പല നാടുകളിൽ വിദേശങ്ങളിലടക്കം ഹണിമൂണിനൊപ്പം ഫോട്ടോ സെഷനും കൂടി നടത്തി അപൂർവ്വ സുന്ദര നിമിഷങ്ങൾ ഓർമ്മച്ചിത്രങ്ങളാക്കാൻ ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നു.

ആൽബങ്ങൾ അലമാരയിൽ സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ തങ്ങളുടെ ബിഗ് ഡേയിലെ കിടു ചിത്രങ്ങളും വീഡിയോകളും സൈബർ ലോകത്ത് പോസ്റ്റ് ചെയ്ത് താരങ്ങളാകാനാണ് മിക്കവർക്കും താൽപര്യം. വിവാഹത്തിന്‍റെ ട്രെയിലറുകൾ പുറത്തിറക്കുന്നതു പോലെ വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതാണ് പുത്തൻ ട്രെന്‍റ്.

ടെക്നോളജി വികസിക്കുന്നതിനൊപ്പം വിവാഹവും മാറുന്നു, കാലം മാറുന്നതനുസരിച്ച് തലമുറയും മാറുന്നു. അവരുടെ അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു.

വിവാഹം എന്ന ചടങ്ങിനെ ദിവസങ്ങൾ നീളുന്ന ആഘോഷമാക്കുന്നതിൽ കാമറക്കണ്ണുകൾക്ക് വലിയ പങ്കുണ്ട്. ചടങ്ങുകൾക്ക് ഇത്രയും പൊലിമ വന്നത് ഇങ്ങനെ പുതിയ സാങ്കേതിക വിദ്യകളും, ക്യാമറകളും കൺസെപ്റ്റും വന്നതു കൊണ്ടും കൂടിയാണ്. പണ്ടൊക്കെ താലികെട്ടലും സദ്യയിലും ഗ്രൂപ്പ് ഫോട്ടോയിലും ഒതുങ്ങി നിന്നിരുന്നു എല്ലാ ആഘോഷങ്ങളും. എന്നാൽ ഇപ്പോൾ പെണ്ണുകാണൽ ചടങ്ങു പോലും റീക്രിയേറ്റ് ചെയ്‌ത വിവാഹത്തിന്‍റെ എ ടു ഇസഡ് തീം ഷൂട്ടിംഗ് ആക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് ഫിലിം കഴുകിയെടുക്കുന്ന വരെ ഫോട്ടോഗ്രാഫറുടെ ചങ്കിൽ തീയായിരിക്കും. ഇപ്പോൾ അങ്ങനെ ഒരു പേടിയേയില്ല. നൂതന സാങ്കേതിക സൗകര്യങ്ങൾ ഉള്ള ക്യാമറകളുടെ വരവോടെ അതൊക്കെ വെറും തമാശകളായി മാറി. ലക്ഷങ്ങൾ വിലയുള്ള 5 ഡി മാർക്ക്3, 6 ഡി തുടങ്ങിയ ക്യാമറകളൊക്കെയാണ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കുന്നത്. ടെലി, വൈഡ്‍ ലെൻസ്, ഹെലിക്യാം അടക്കം നിരവധി സപ്പോർട്ടിംഗ് സി... വേറെയും.

ട്രഡീഷണൽ ഫോട്ടോഗ്രാഫിയിൽ നിന്ന് കാൻഡിഡ് ഫോട്ടോഗ്രാഫിയിലേക്കും പിന്നീട് സ്റ്റോറിടെല്ലിംഗ്, ത്രീഡി ഇഫക്ടിലേക്കും വെഡ്ഡിംഗ് ഫോട്ടോഗ്രാഫി മാറിക്കഴിഞ്ഞു. വെഡ്ഡിംഗ് കമ്പനികൾ വിവാഹം ഏറ്റെടുത്തതിനാൽ വധുവിനും വരനും വ്യത്യസ്ത ഫോട്ടോഗ്രാഫർ എന്ന രീതിയും മാറി. വിവാഹത്തിന്‍റെ തലേന്ന് മൈലാഞ്ചിയിടൽ ചടങ്ങു മുതൽ ഹണിമൂൺ ട്രിപ്പിന്‍റെ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ വരെ ഫോട്ടോഗ്രാഫർമാര്‍ വധുവരന്മാരുടെ കൂടെ തന്നെ ഉണ്ടാകും. രണ്ടാൾക്കും ഒരു ഫോട്ടോ ടീം ആവുമ്പോൾ അനാവശ്യമായി സമയം നഷ്ടമാവുകയുമില്ല. ചെലവും ലാഭിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...