ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നിറമായ മഞ്ഞ വർണത്തിൽ നിറഞ്ഞൊരുങ്ങിയ വധുവരന്മാർ... അവർക്കൊപ്പം മഞ്ഞ പൂമ്പാറ്റകളായി കളി ചിരിയോടെ ഉറ്റ തോഴർ... കാഴ്ച കണിയായി സ്റ്റേജിലെ ഗംഭീര അലങ്കാരങ്ങൾ മഞ്ഞളിൽ (ഹൽദി) എണ്ണയും വെള്ളവും കലർത്തി, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും വധുവരന്മാർക്ക് പുരട്ടുന്നു. ഇതിനൊപ്പം ആട്ടവും പാട്ടും കൊണ്ടാട്ടാവുമായി ഒരു കിടിലൻ ഇരവ്...

കേരള വിവാഹങ്ങളും ഹൽദി എന്ന മനോഹരമായ നോർത്തിന്ത്യൻ വിവാഹ പൂർവ ആഘോഷത്തെ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. ഹൽദി ഫംഗ്ഷനെ മലയാളത്തിൽ “മഞ്ഞൾ കല്യാണം” എന്ന് വിളിക്കുന്നു. സത്യം പറഞ്ഞാൽ യുവാക്കളുടെ വിവാഹ ആഘോഷമാണ് ഇപ്പോൾ ഹൽദി എന്ന് പറയാം.

കല്യാണ ദിവസം പൂർണമായും മുതിർന്നവർക്ക് വിട്ടു കൊടുത്തു കൊണ്ട് തങ്ങളുടേതായ ഡ്രീം വെഡിംഗ് ഫീലിംഗ് ഹൽദി വഴിയാണ് ഇപ്പോൾ ഇന്നത്തെ തലമുറ അനുഭവിക്കുന്നത് എന്നും പറയാം. താരതമ്യേന ലളിതമായ മലയാളി വിവാഹത്തിന് നിറവും സംഗീതവും രസവും പകരാൻ യുവാക്കൾ ആവേശത്തോടെയാണ് ഹൽദിയും മെഹന്ദിയും സംഗീതവും കടമെടുത്തത്.

കുറച്ചു കാലം മുമ്പ് കേരള ഹിന്ദു വിവാഹത്തിൽ പങ്കെടുത്ത ഒരു നോർത്തിന്ത്യൻ സുഹൃത്ത് പറഞ്ഞു,“നിങ്ങളുടെ സദ്യ അടിപൊളിയാണ്. പക്ഷേ നിങ്ങളുടെ കല്യാണം വളരെ സിംപിൾ. ഏതാനും മിനിറ്റുകൾക്കുള്ളിൽ വിവാഹം കഴിഞ്ഞല്ലോ എന്ന്. എന്നാൽ ഇന്ന് ആ അവസ്‌ഥ പാടേ മാറി. ഇനി ഒരു മലയാളി കല്യാണത്തിന് പോയാൽ ആരും ഞെട്ടിപോകും. നിലവിൽ, കേരളത്തിലെ വിവാഹങ്ങൾ ബിഗ് എന്‍റർടൈൻമെന്‍റ് ഇവെന്‍റ്സ് ആയി മാറിയിരിക്കുന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത് പഠിച്ചുമൊക്കെ വധു വരന്മാർ നൃത്തം ചെയ്യുന്നു. ഡിജെ നൈറ്റ്സ്, അടക്കം ഫൺ ലോഡഡ് പ്രോഗ്രാംസാണ് മൊത്തം. ബോളിവുഡ് സിനിമകളിൽ നിന്നും ബോളിവുഡ് വിവാഹങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒക്കെ പ്രചോദനം ഉൾക്കൊണ്ടാണ് ഹൽദി കേരളത്തിലും കുടിയേറിയത്.

യഥാർത്ഥത്തിൽ ഇന്ത്യൻ സംസ്കാരത്തിലെ വിവാഹത്തിന് മുമ്പുള്ള ഒരു പ്രധാന ചടങ്ങാണ് ഹൽദിയും മൈലാഞ്ചി ഇടലും ഒക്കെ. എന്നാൽ ഈ ചടങ്ങിന് ആഘോഷത്തിന്‍റെ പൊലിമയും ഫണ്ണും നൽകിയതിന്‍റെ ക്രെഡിറ്റ് ഇന്നത്തെ തലമുറയ്ക്ക് അവകാശപ്പെട്ടിരിക്കുന്നു. അങ്ങനെ ഹൽദി ഫംഗ്ഷൻ കേരളത്തിലും ട്രെൻഡിംഗ് ആയി.

മെഹന്ദി ചടങ്ങ്, മലബാർ പ്രദേശങ്ങൾക്ക് പരിചിതമാണെങ്കിലും ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും അത്ര പ്രചാരത്തിലില്ല. അതുപോലെ, ഹൽദി ഫംഗ്ഷൻ ഒരു ദശാബ്ദം മുമ്പ് ട്രെൻഡിൽ ആയിരുന്നില്ല. അപ്പോൾ ഹൽദി ഇല്ലാതെ ഇനി എന്ത് കല്യാണം അല്ലേ? ഈ ചടങ്ങിന്‍റെ പ്രാധാന്യം ഇപ്പോൾ എല്ലാവർക്കും അറിയാം.

ഹൽദി ചടങ്ങ് ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

അതിഥി ലിസ്റ്റ്

ആരെയൊക്കെ വിളിക്കണം എന്നതാണ് ആദ്യത്തെ ടാസ്ക്. അതിഥി ലിസ്റ്റ് ആദ്യമേ ഉണ്ടാക്കുക കാരണം ഹൽദി കിടിലൻ ആക്കാൻ ആസ്വദിക്കാൻ കഴിവുള്ളവരും ഡാൻസിലും പാട്ടിലുമൊക്കെ പങ്കെടുക്കാൻ കഴിയുന്നവരുമൊക്കെ ആയാൽ സംഗതി ജോറാകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...