നമ്മുടെ രാജ്യത്തിന്‍റെ ജീവനാഡി എന്ന് ഇന്ത്യൻ റയിൽവേ അറിയപ്പെടുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക ജീവിതത്തെ റെയിൽവേ ബന്ധിപ്പിക്കുന്നതിനാലാണ്. ഇന്ത്യയിലെ പ്രധാന ഗതാഗത മാർഗ്ഗമാണ് റെയിൽവേ. തീവണ്ടി യാത്ര ഒരു മാന്ത്രിക അനുഭവമാണ്. മനോഹരമായ കാഴ്ചകൾ, പുതിയ ആളുകളെ കണ്ടുമുട്ടൽ, ഏതാനും മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ട്രെയിനിൽ ചിലവഴിക്കുന്നത് സന്തോഷകരമായ കാര്യമാണ്. ഇന്ത്യയിൽ നിരവധി ട്രെയിൻ യാത്രകൾ ഉണ്ട് അവ ഒന്നും തന്നെ നിങ്ങൾക്ക് മറക്കാൻ കഴിയില്ല. പക്ഷേ, ഇന്ന് സംസാരിക്കാൻ പോകുന്നത് ലോകം എമ്പാടുമുള്ള ആ ട്രെയിൻ യാത്രകളെ കുറിച്ചാണ്, ആ യാത്ര ചെയ്തതിന് ശേഷം നിങ്ങൾ അവ ഒരിക്കലും മറക്കില്ല.

ലോകത്തിലെ അവിസ്മരണീയമായ ചില ട്രെയിൻ യാത്രകൾ

എളുപ്പവും സൗകര്യപ്രദവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ഗതാഗത മാർഗ്ഗമായാണ് റെയിൽവേയെ ലോകം എമ്പാടും കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ ട്രെയിൻ യാത്രകളെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം:

ഗ്ലേസിയർ എക്സ്പ്രസ്, സ്വിറ്റ്സർലൻഡ്

ഈ ട്രെയിൻ യാത്ര സ്വിറ്റ്സർലൻഡിലെ ഏറ്റവും മനോഹരമായ രണ്ട് മൗണ്ടൻ റിസോർട്ടുകളെ ബന്ധിപ്പിക്കുന്നു. സ്വിസ് ആൽപ്‌സിന്‍റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഗ്ലേസിയർ എക്സ്പ്രസ് യാത്ര. ഒരു ദിവസത്തെ യാത്രയിൽ 91 തുരങ്കങ്ങളിലൂടെയും 291 പാലങ്ങളിലൂടെയും ഈ ട്രെയിൻ കടന്നു പോകുന്നു. അത് അവിസ്മരണീയമായ ഒരു അനുഭവമാണ് നൽകുന്നത്.

ട്രാൻസ്സെൽപൈൻ, ന്യൂസിലാൻഡ്

ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിലൂടെയാണ് ഈ ട്രെയിൻ യാത്ര. തെക്കൻ ആൽപ്‌സ് പർവതനിരകളുടെ മഞ്ഞു മൂടിയ പർവതനിരകളുടെ ദൃശ്യം നിങ്ങൾക്ക് ഇതിൽ നിന്ന് ആവോളം ആസ്വദിക്കാം. രാജ്യത്തെ മികച്ച തുരങ്കങ്ങൾ, തടാകങ്ങൾ, മഴക്കാടുകൾ എന്നിവയിലൂടെയാണ് ഈ ട്രെയിൻ കടന്നു പോകുന്നത്.

വെസ്റ്റ് ഹൈലാൻഡ് ലൈൻ, സ്കോട്ട്ലൻഡ്

വെസ്റ്റ് ഹൈലാൻഡ് ലൈൻ, സ്കോട്ട്ലൻഡിന്‍റെ പടിഞ്ഞാറൻ തീരം അനുഭവിച്ച് അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. രാജ്യത്തെ മികച്ച കാഴ്ചകളിലൂടെ യാത്ര ചെയ്യാം. ഈ ട്രെയിനിന്‍റെ യാത്ര ജീവിതകാലം മുഴുവൻ നിങ്ങൾ ഓർക്കും.

ട്രാൻസ്- സൈബീരിയൻ റെയിൽവേ, റഷ്യ

ലോകത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ ട്രെയിൻ റൂട്ടുകളിൽ ഒന്നാണ് ട്രാൻസ്- സൈബീരിയൻ റെയിൽവേ റൂട്ട്. മോസ്കോയിലെ വെസ്റ്റ്വേർഡ് ടെർമിനസിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ഏഴ് ദിവസത്തെ യാത്രയിൽ ഏറ്റവും വലിയ തടാകവും മറ്റ് നിരവധി കാഴ്ചകളും ആസ്വദിക്കാൻ സാധിക്കും.

റീയൂണിഫിക്കേഷൻ എക്സ്പ്രസ്, വിയറ്റ്നാം

ചില ട്രെയിനുകൾ ചരിത്ര നഗരങ്ങൾ പോലെയുള്ള അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൂടെ കടന്നു പോകുന്നു. തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട റെയിൽവേകളിൽ ഒന്നാണ് റീയൂണിഫിക്കേഷൻ എക്സ്പ്രസ്. ഹോ ചി മിൻ മുതൽ ഹനോയി വരെ ഈ ട്രെയിനിലൂടെ യാത്ര പോകുമ്പോൾ, മികച്ച അന്തരീക്ഷവും അവിശ്വസനീയമായ യാത്രയും ആസ്വദിക്കാം.

ഗോൾഡൻ ചാരിയറ്റ്, ഇന്ത്യ

ഈ ട്രെയിനിൽ ഇരിക്കുമ്പോൾ, ഒരു സ്വർണ്ണ രഥത്തിൽ ഇരിക്കുന്നതു പോലെ നമുക്ക് അനുഭവപ്പെടും. കർണാടക, ഗോവ, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു. മൂന്ന് ദിവസത്തെയോ ആറ് ദിവസത്തെയോ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാവുന്ന സുഖപ്രദമായ ട്രെയിൻ ആണിത്. ഈ ട്രെയിൻ യാത്ര നിങ്ങളുടെ മനസ്സിൽ ഒരു മഴവില്ല് അവശേഷിപ്പിക്കും, ജീവിതകാലം മുഴുവൻ നിങ്ങൾക്ക് മറക്കാൻ കഴിയില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...