സിക്‌സ് പാക്ക് ഉണ്ടാക്കാനോ ജിമ്മിൽ ചേരാനോ ആരെങ്കിലും യുവാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് സൽമാൻ ഖാനാണ്. ഇന്ന് ഈ പേര് യുവാക്കൾക്കിടയിൽ ഒരു ആവേശമായി മാറിയിരിക്കുന്നു. ചെറുപ്പക്കാർ അവരുടെ തിരക്കുകളിൽ നിന്ന് സമയം കണ്ടെത്തി ജിമ്മിൽ പോകുന്നു. എന്നാൽ ജിമ്മിൽ നിന്ന് പുറത്തുവരുമ്പോൾ, അവരുടെ ശരീരം മുഴുവൻ വിയർക്കുന്നു, ഇത് കാരണം അവർക്ക് വിയർപ്പിന്‍റെ ദുർഗന്ധം ഉണ്ടാകാം. കൂടാതെ മുടി വിയർത്തു ഒട്ടിപ്പിടിക്കുന്നതായി തോന്നുന്നു.
ശരീരഘടന എത്ര മികച്ചതാണെങ്കിലും ജിമ്മിൽ നിന്ന് പുറത്തുവരുമ്പോൾ, വിയർത്തൊഴുകി കാണപ്പെടും. അതിനാൽ ഇവിടെ ശ്രദ്ധ നൽകിയില്ലെങ്കിൽ ആളുകൾ ഛെ എന്ന് പറഞ്ഞേക്കാം. വ്യായാമത്തിന് ശേഷം ബോഡി മെയ്ന്‍റയിൻ ചെയ്യാൻ നിങ്ങൾക്ക് ചില ഉൽപ്പന്നങ്ങളും പരിചരണവും ആവശ്യമാണ്.
വിയർപ്പ്
നമ്മൾ ശാരീരിക അദ്ധ്വാനം ചെയ്യുമ്പോഴെല്ലാം ശരീരം ചൂടാകുന്നു. ശരീര താപനില നിലനിർത്താൻ വേണ്ടിയാണ് നമ്മുടെ ശരീരം വിയർക്കുന്നത് എന്നറിയാമല്ലോ. അതുമൂലം ശരീരം ക്രമേണ തണുക്കുന്നു. വ്യായാമത്തിന് ശേഷമുള്ള കുറേ സമയം നിങ്ങളുടെ ശരീരം വിയർക്കുന്നു. ഒരു കൂളിംഗ് ഏജന്റ് ഉപയോഗിച്ചിട്ടില്ലെങ്കിൽ വിയർപ്പ് പൊടിയുന്നത് തുടരും. അതിനാൽ വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. വ്യായാമ വേളയിൽ ഉണ്ടാകുന്ന അഴുക്ക്, വിയർപ്പ്, പൊടി, അണുക്കൾ എന്നിവ പൂർണ്ണമായും നീക്കംചെയ്യാൻ വ്യായാമത്തിന് ശേഷം ഷവർ എടുക്കുമ്പോൾ ഷവർ ജെൽസ് ഉപയോഗിക്കാം. ഇവ നല്ല ക്ലെൻസിംഗ് ഏജന്‍റുകൾ മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്‍റെ ഈർപ്പനില നിലനിർത്തുകയും ചെയ്യുന്നു. ഇവ ഉപയോഗിക്കുമ്പോൾ നിങ്ങൾക്കു പുതുമയും ഊർജസ്വലതയും അനുഭവപ്പെടുന്നു.
മുടി
വ്യായാമത്തിന് തൊട്ടുപിന്നാലെ, ഊർജ്ജനില ഉയർന്ന് രക്തചംക്രമണം വർദ്ധിക്കുന്നു, ഇതുമൂലം നിങ്ങളുടെ മുഖവും ശരീരവും ചർമ്മവും ചുവപ്പായി മാറുന്നു. അതേ പ്രവർത്തനം നിങ്ങളുടെ തലയോട്ടിയിലും സംഭവിക്കുന്നു. എന്നാൽ ശരീര ചർമ്മം പോലെ തലയോട്ടി ദൃശ്യമാകില്ല, മാത്രമല്ല തലയോട്ടിയിൽ എന്ത് നടക്കുന്നു എന്ന് നിങ്ങൾ കാണുന്നില്ല. ജിമ്മിൽ പോകുന്നവർ വിയർത്തു നനഞ്ഞ മുടി കഴുകാൻ ഷാംപൂ ഉപയോഗിക്കുന്നുണ്ടാകാം.
എന്നാൽ നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പത അടിസ്ഥാനമാക്കിയുള്ള ഷാംപൂകൾ, ആന്‍റി ഡാൻഡ്രഫ് ഷാംപൂകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക, കാരണം അവ പൊടി നീക്കം ചെയ്യുന്നതിനൊപ്പം മുടിയിലെ സ്വാഭാവിക എണ്ണയും നീക്കം ചെയ്യുന്നു. അതിനാൽ, മുകളിൽ പറഞ്ഞ ഷാംപൂകൾക്ക് പകരം നിങ്ങളുടെ ജിം കിറ്റിൽ ക്രീം അടിസ്ഥാനമാക്കിയുള്ള ഷാംപൂകൾ വയ്ക്കുക. ഇത് മുടിയുടെ സ്വാഭാവിക എണ്ണയും ഈർപ്പവും മുടിയിൽ നിലനിർത്തി കൊള്ളും. ഇത് മുടിയിലും തലയോട്ടിയിലും ജലാംശം വർദ്ധിപ്പിക്കുക മാത്രമല്ല വരൾച്ച നീക്കം ചെയ്യുകയും മുടിക്ക് സിൽക്കി ലുക്ക് നൽകുകയും ചെയ്യുന്നു. കാരണം ഇത് ഷാംപൂവിനൊപ്പം കണ്ടീഷണറായും പ്രവർത്തിക്കുന്നു.
ശരിയായ ശൈലി
വ്യായാമത്തിന് ശേഷം കുളിച്ചാലും താപനില സാധാരണയേക്കാൾ അല്പം കൂടുതലായി കുറച്ചു നേരം കൂടി നിലനിൽക്കും ഈ സമയത്ത് ഹെവി ഡ്യൂട്ടി ജെല്ലുകൾ അല്ലെങ്കിൽ ക്രീമുകൾ പോലുള്ള ജെല്ലുകൾ മുടി സ്റ്റൈലിംഗിനായി ഉപയോഗിച്ചാൽ നിങ്ങൾ സ്റ്റൈലിഷ് ആയി കാണില്ല. ഷാംപൂ ചെയ്ത ശേഷം കൂൾ മോഡിൽ ഒരു ഹെയർ ഡ്രയർ ഉപയോഗിക്കുക. കളിമണ്ണ് അല്ലെങ്കിൽ മെഴുക് അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ നിങ്ങളുടെ ജിം കിറ്റിൽ സൂക്ഷിക്കണം. ഇവ സാധാരണ ഹെയർ ജെല്ലുകളേക്കാൾ മികച്ചതാണ്.