രക്തദാനത്തെ കുറിച്ച് അറിയാത്തവർ ആരും തന്നെയുണ്ടാകില്ല. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും രക്തം ദാനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ എപ്പോഴെങ്കിലും രക്തം ദാനം ചെയ്തിട്ടുണ്ടോ?

രക്തം ദാനം ചെയ്യുന്നതിനെ കുറിച്ച് പലർക്കും വളരെയധികം തെറ്റിദ്ധാരണകളുണ്ട്. നമ്മൾ എന്തിന് നമ്മുടെ രക്തം നമ്മൾ അറിയില്ലാത്ത ആർക്കെങ്കിലും കൊടുക്കണം എന്ന് പോലും ചിലർ ചിന്തിക്കുന്നു. രക്തം ദാനം ചെയ്യുന്നത് നിങ്ങൾക്കും മറ്റുള്ളവർക്കും ആരോഗ്യകരമാണ് എന്ന് നാം മനസ്സിലാക്കുന്നില്ല.

രക്തദാനം അത്യാവശ്യമാണ്

രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയും. ശാസ്ത്രം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് എന്നാൽ രക്തം ഒരു തരത്തിലും കൃത്രിമമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ അതിന് മറ്റ് വഴികളില്ല.

ഓരോ വർഷവും 250 സിസിയുടെ 40 ദശലക്ഷം യൂണിറ്റ് രക്തമാണ് നമ്മുടെ രാജ്യത്ത് ആവശ്യമായി വരുന്നത്. എന്നാൽ 5,00,000 യൂണിറ്റ് രക്തം മാത്രമേ ലഭ്യമാകുന്നുള്ളു എന്നതാണ് സത്യാവസ്ഥ. അതിനാൽ തന്നെ രക്തം ദാനം ചെയ്യേണ്ടത് എത്ര മികച്ച കാര്യമാണെന്ന് നമുക്ക് മനസ്സിലാക്കാം.

രക്തം ദാനം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ

രക്തദാനം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. രക്തത്തെ നേർപ്പിക്കുകയും ചെയ്യുന്നു, ഇത് ഹൃദയത്തിന് നല്ലതാണെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു.

ഒരു പുതിയ ഗവേഷണ പ്രകാരം, പതിവായി രക്തം ദാനം ചെയ്യുന്നവരിൽ ക്യാൻസറും മറ്റ് രോഗങ്ങളും വരാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നു. കാരണം ഇത് ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

രക്തം ദാനം ചെയ്ത ശേഷം മജ്ജ പുതിയ ചുവന്ന രക്താണുക്കൾ ഉണ്ടാക്കുന്നു. പുതിയ രക്തകോശങ്ങൾ ലഭിക്കുന്നു എന്നതിന് പുറമെ ശരീരത്തിന് ആരോഗ്യവും ലഭിക്കും.

രക്തദാനം സുരക്ഷിതവും ആരോഗ്യകരവുമായ ഒരു കാര്യമാണ്. എടുക്കുന്ന രക്തത്തിന്‍റെ അളവ് 21 ദിവസത്തിനുള്ളിൽ ശരീരം വീണ്ടും നിർമ്മിക്കുന്നു. രക്തം ദാനം ചെയ്താൽ ശരീരത്തിലെ രക്തത്തിന്‍റെ അളവ് 24 മുതൽ 72 മണിക്കൂർ സമയത്തിനകം പൂർണ്ണമാകും.

രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്തം നൽകുന്നതിനു മുമ്പ് ഒരു ചെറിയ രക്തപരിശോധന നടത്താറുണ്ട്. അതിൽ ഹീമോഗ്ലോബിൻ പരിശോധന, രക്തസമ്മർദ്ദം, ഭാരം എന്നിവ കണക്കാക്കുന്നു. ഇവ കൂടുതലോ കുറവോ ആണെങ്കിൽ രക്തദാനം നടത്താൻ കഴിയില്ല. രക്തം ദാനം ചെയ്യുന്നതിന് മുൻപ് ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, സിഫിലിസ്, മലേറിയ തുടങ്ങിയ രോഗങ്ങളോ അതുപോലുള്ള മറ്റ് പകർച്ചവ്യാധികൾ ഉണ്ടോ എന്നും പരിശോധിക്കുന്നു. ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ദാതാവിന്‍റെ രക്തം എടുക്കാതെ അദ്ദേഹത്തെ ഉടൻ വിവരം അറിയിക്കുന്നു.

അവബോധമില്ലായ്മ

50 കിലോയോ അതിൽ കൂടുതലോ ഭാരമുള്ള 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വർഷത്തിൽ മൂന്നോ നാലോ തവണ രക്തം ദാനം ചെയ്യാം.

മൊത്തം ജനസംഖ്യയിൽ നിന്ന് 3 ശതമാനം മാത്രം രക്തം നൽകിയാൽ രാജ്യത്തെ രക്തക്ഷാമം മറികടക്കാനാകും. ഇങ്ങനെ ചെയ്താൽ രക്തം ലഭിക്കാതെയുള്ള അകാല മരണങ്ങൾ തടയാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...