ഡെയ്‍ലി യൂസ് പെർഫ്യൂം, ഡേ ആന്‍റ് നൈറ്റ് പെർഫ്യൂം, ലൈറ്റ് പെർഫ്യൂം, സ്ട്രോംഗ് പെർഫ്യൂം ഇങ്ങനെ നിരവധി റേഞ്ചുകളിൽ പെർഫ്യൂം വിപണിയിലുണ്ട്. പെർഫ്യൂം കൂടി ആയാലേ മേക്കപ്പ് പെർഫെക്ട് ആവൂ എന്നാണ് പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ്.

റോസ്, ജാസ്മിൻ, സാന്‍റൽ എന്നിങ്ങനെ പല തരത്തിലുള്ള വാസനകളിൽ ഇവ ലഭ്യമാണ്. എന്നാൽ പേർസണാലിറ്റി, സ്റ്റൈൽ, ട്രെന്‍റ്, ഫംങ്ഷന്‍റെ സ്വഭാവം എന്നിവയ്ക്ക് അനുസരിച്ചാവണം പെർഫ്യൂം സെലക്ഷൻ.

ലേഡീസ് ചോയ്സ്

സാധാരണയായി ഔഷധസസ്യങ്ങളിൽ നിന്നും പുഷ്പങ്ങളിൽ നിന്നും തയ്യാറാക്കുന്ന പെർഫ്യൂമുകളോടാണ് സ്ത്രീകൾക്ക് ഇഷ്ടം. ഒട്ടും വാസനയില്ലാത്ത പെർഫ്യൂം, അതിരൂക്ഷ ഗന്ധമുള്ള പെർഫ്യൂം എന്നിവ സ്ത്രീകൾ തെരഞ്ഞെടുക്കാറില്ല. ദിനം മുഴുവനും ഫ്രഷ്നസ്സും ഉണർവ്വം നിറയ്ക്കുന്ന നേരിയ സുഗന്ധമുള്ള പെർഫ്യൂമുകളാണ് നല്ലത്. ഡെയ്‍ലി ഉപയോഗത്തിനായി റോസ്, ചന്ദനം, ജാസ്മിൻ പെർഫ്യൂമുകൾ ഉപയോഗിക്കാം.

ബ്ലൂ ലേഡി, ഡേവി ഡോഫ്, ഡോണാ കരൺ, ബീ ഡിലീഷ്യസ്, ഈസ്റ്റ് ലൗഡർ, റാൽഫ് ലോറെയ്ൽ, കാനൽ, ഗ്രോസി, ബർബറി, ഇസ്ക്കാഡാ, ലാക്കോസ്റ്റെ പെർഫ്യൂമുകളാവും സ്ത്രീകളുടെ ഫസ്റ്റ് ചോയ്സ്.

ഫോർ മെൻ

എന്നാൽ ഒരു സ്പെഷ്യൽ ബ്രാന്‍റ് അടിസ്‌ഥാനമാക്കിയാവും പുരുഷന്മാർ പെർഫ്യൂം സെലക്ട് ചെയ്യുന്നത്. കോസ്മെറ്റിക്സിന്‍റെ കാര്യത്തിലും ഈയൊരു നിലപാടാണവർ സ്വീകരിക്കുന്നത്. ഓഫീസ്, ജിം എന്നുവേണ്ട പുറത്തു പോവുന്നതിനു മുമ്പ് പെർഫ്യൂം അടിച്ചില്ലെങ്കിൽ പെർഫെക്ടാവില്ലെന്ന നിലപാടാണ് യുവാക്കൾക്ക്.

“വില അല്പം കൂടിയാലും ലേറ്റസ്റ്റ് സ്പെഷ്യൽ ബ്രാന്‍റഡ് പ്രൊഡക്ട് തന്നെ വേണമെന്നാണ് സെയിൽസ്മാൻ ജാവേദ് പറയുന്നു.

സ്റ്റൈലിഷ് പെർഫ്യൂം പൂശി സ്മാർട്ട് ഹോട്ട് അട്രാക്റ്റീവ് ആവാം എന്നാണ് ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട്. ഇസെമിയാക്കി പെർഫ്യൂം പുരുഷന്മാർക്കിടയിൽ ഏറെ പോപ്പുലറാണ്. കൂടാതെ ഹ്യൂഗോ ബോസ്, കാൽവിൻ ക്ലെയിൻ അർമാനി, ബ്ലൂ ഫോർ മെൻ, ഹോപ്പ്, ഡ്രീം, ഫെറാറി, ജീൻപോൾ ഗോൽടിയർ എന്നിവയ്ക്കും ഡിമാന്‍റുണ്ട്.

പെർഫ്യൂം ഉപയോഗിക്കുമ്പോൾ

പെർഫ്യൂം ബോട്ടിൽ കൈയിൽ കിട്ടിയാൽ ശരീരമാസകലമൊന്നു പൂശി ഫ്രഷായി കളയാമെന്ന് ചിലരെങ്കിലും കരുതാറില്ലേ? എന്നാൽ പെർഫ്യൂം സ്പ്രേ ചെയ്യും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • സാഹചര്യങ്ങളും അവസരങ്ങളും അനുസരിച്ച് പെർഫ്യൂം ഉപയോഗിക്കണം.
  • കോക്ക്ടെയിൽ പാർട്ടി, മീറ്റിംഗ്, ഓഫീസ്, കോർപ്പറേറ്റ് ഇവന്‍റ് പോലുള്ള അവസരങ്ങളിൽ സ്ട്രോംഗ് പെർഫ്യൂം വേണ്ട. രൂക്ഷഗന്ധമുള്ള പെർഫ്യൂമുകൾ ചിലരിൽ അലർജിയുണ്ടാക്കും. മനം മടുപ്പിക്കുന്ന പെർഫ്യൂമുകൾ എല്ലാവർക്കും ഇഷ്ടമാവണമെന്നില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഇളം വാസനയോടു കൂടിയ പെർഫ്യൂമുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
  • വിവാഹം, പാർട്ടി, ക്ലബ് പോലുള്ള ആഘോഷാവസരങ്ങളിൽ സ്ട്രോംഗ് പെർഫ്യൂം ആവാം.
  • കഴുത്ത്, നെക്ക് ലൈൻ, കക്ഷം എന്നീ ഭാഗങ്ങളിൽ പെർഫ്യൂം ഉപയോഗിക്കാം.
  • പെർഫ്യൂം പൂശിയ ശേഷം നല്ല സുഗന്ധമാണോ എന്നറിയാൻ മണത്തു നോക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
  • പെർഫ്യൂം ലിക്വിഡ് ടൈപ്പാണെങ്കിൽ കൈവെള്ളയിലോ മറ്റോ പറ്റിയാൽ ഉടനെ കഴുകി കളയണം.
  • ചിലതിൽ രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ടെന്നതിനാൽ ദോഷകരവുമായേക്കാം.

വാങ്ങും മുമ്പ് അറിയാൻ

  • ഇഷ്ടമുള്ള പെർഫ്യൂം സ്വയം തെരഞ്ഞെടുക്കുക.
  • ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രമ പെർഫ്യൂം വാങ്ങുക. ചില പെർഫ്യൂമുകളിൽ ബോട്ടിലിലുള്ളപ്പോഴുളള്ള വാസനയാവില്ല സ്പ്രേ ചെയ്ത ശേഷം ലഭിക്കുക.
  • എക്സ്പെയറി ഡേറ്റ് ചെക്ക് ചെയ്യാൻ മറക്കരുത്.
  • നിങ്ങളുടെ സ്കിന്നിന് അനുയോജ്യമായ പെർഫ്യൂമുകൾ തെരഞ്ഞെടുക്കാൻ മറക്കരുത്.
  • ബൈ വൺ ഗെറ്റ് വൺ ഫ്രീ ഓഫർ കണ്ട് പെർഫ്യൂം വാങ്ങരുത്.
और कहानियां पढ़ने के लिए क्लिक करें...