എണ്ണിച്ചുട്ടപ്പം പോലെ ലഭിക്കുന്ന വരുമാനം ചെലവുകൾക്ക് തന്നെ മതിയാവുന്നില്ല, പിന്നെ എങ്ങനെ നിക്ഷേപം നടത്തും? നിങ്ങളുടെ ചിന്ത ശരിയായിരിക്കാം. പക്ഷേ, സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് കാര്യങ്ങൾ നിർവഹിക്കാനായാൽ നിങ്ങൾക്കും നിക്ഷേപത്തിനായി നല്ല തുക കണ്ടെത്താനാവും. ഡയറിയിൽ മാസാമാസം വരുന്ന ചെലവുകൾ എഴുതി വയ്‌ക്കുക. അത് താരതമ്യം ചെയ്ത് ബജറ്റ് ഉണ്ടാക്കി അനാവശ്യമായി ചെലവിടുന്ന തുക കണ്ടെത്തി നിക്ഷേപിക്കാം. ചെലവുകൾ കഴിഞ്ഞ് നിക്ഷേപിക്കാം എന്നു ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്. നിക്ഷേപത്തിനുള്ള തുക മാറ്റി വച്ചതിനു ശേഷമുള്ളത് ചെലവിടാൻ ശീലിക്കുക.

സർക്കാരും ബാങ്കുകളും സ്വകാര്യ നിക്ഷേപസ്‌ഥാപനങ്ങളും അതിനായി കുറേയധികം നിക്ഷേപ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

പഠനത്തിന്‍റേതായ പ്രായത്തിൽ വരുമാനം ഉണ്ടാവില്ലെന്ന് തന്നെ പറയാം.

ഈ പ്രായത്തിലാണ് കുട്ടികൾക്ക് സമ്പാദ്യശീലം ഉണ്ടാവേണ്ടത്. രക്ഷിതാക്കൾ നൽകുന്ന പോക്കറ്റ്‌മണി. കുടുക്കയിലോ തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലോ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യഘട്ടങ്ങളിൽ ഈ കാശ് ഉപയോഗപ്പെടുത്താൻ പറ്റിയേക്കാം. ഈ പ്രായത്തിൽ മിക്ക പെൺകുട്ടികൾക്കും ട്യൂഷൻ എടുക്കാൻ കഴിയുമല്ലോ. അതിൽ നിന്ന് ലഭിക്കുന്ന വരുമാനവും പാഴാക്കിക്കളയാതെ അർത്ഥവത്തായി നിക്ഷേപിക്കാവുന്നതാണ്.

30 വയസ്സിൽ കാര്യമായ നിക്ഷേപത്തെപറ്റി ചിന്തിക്കണം.

സ്‌ഥിരമായ വരുമാനം കിട്ടുന്ന കാലം കൂടിയാണല്ലോ ഇത്. നിങ്ങൾ ഉദ്യോഗസ്‌ഥയാണെങ്കിൽ വരുമാനത്തിന്‍റെ ഒരു ഭാഗം നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തണം. ബാങ്കിൽ റിക്കറിംഗ് അക്കൗണ്ട് തുടങ്ങി മാസാമാസം ഒരു ചെറിയ തുക നിക്ഷേപിക്കാം. റിക്കറിംഗ് നിക്ഷേപം കൂടുതലായാൽ ആ പണം എടുത്ത് ഫിക്‌സഡ് അക്കൗണ്ടിലേക്ക് മാറ്റണം. നിങ്ങൾ വീട്ടമ്മയാണെങ്കിൽ ഭർത്താവിന്‍റെ ശമ്പളത്തിൽ നിന്ന് ഒരു ചെറിയ തുക നിക്ഷേപത്തിനായി മാറ്റി വയ്‌ക്കണം. ഈ പ്രായത്തിൽ ടേം പ്രോഫിറ്റ് മനസ്സിൽ കണ്ട് നിക്ഷേപം നടത്തണം. കുട്ടികളുടെ പഠനത്തിനായി ചൈൽഡ് എജ്യുകേഷൻ പ്ലാനിൽ നിക്ഷേപിക്കണം. അല്ലെങ്കിൽ ചൈൽഡ് ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം. ഈ പ്രായത്തിൽ ഗോൾഡ് സ്‌കീമുകളിലും നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. മിക്ക ബാങ്കുകളിലും ഇതിനുള്ള പദ്ധതികൾ ഉണ്ട്.

40 വയസ്സാകുമ്പോൾ ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കാനും തങ്ങളുടെ വാർദ്ധക്യകാല ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാനും ശ്രദ്ധിക്കണം.

അധികലാഭം തരുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ ഈ ഏജ്‌ ഗ്രൂപ്പിലുള്ള വനിതകൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വീടിന്‍റെ മുകൾഭാഗം വാടകയ്‌ക്ക് കൊടുത്തോ ഉപയോഗിക്കാത്ത കെട്ടിടം പണയത്തിനു നൽകിയോ വരുമാനം വർദ്ധിപ്പിക്കണം. ആ തുക നല്ല പദ്ധതികളിൽ നിക്ഷേപിക്കാം. ഇതുകൂടാതെ പെൻഷൻ സ്‌കീമിൽ ചേരാൻ മറക്കരുത്.

50 വയസ്സ് കഴിഞ്ഞാൽ നോ റിസ്‌ക് ഇൻവെസ്‌റ്റ്‌മെന്‍റിന്‍റേതാണ് കാലം. മുമ്പ് നിക്ഷേപിച്ച എല്ലാ തുകയും ചേർത്ത് സേവിംഗ്‌സ് അക്കൗണ്ടിലോ ഫിക്‌സഡ് ഡിപ്പോസിറ്റിലോ നിക്ഷേപിക്കണം. ഈ പ്രായത്തിലുള്ളവരുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് മേലുള്ള പലിശനിരക്ക് കൂടുതലായിരിക്കും. ഇൻകം ടാക്‌സ് ഇളവും ലഭിക്കുന്നതാണ്. ശ്രദ്ധിക്കുക, സന്തോഷകരമായ ജീവിതത്തിന് ബുദ്ധിപരമായ നിക്ഷേപങ്ങൾ കൂടിയേ തീരൂ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...