കാർ‌ ആകെ അഴുക്കായി വളരെ വൃത്തിഹീനമായിത്തീരുമ്പോഴോ അല്ലെങ്കിൽ‌ ഒരു നീണ്ട യാത്രയ്‌ക്ക് ശേഷമോ, ആണ് കാർ‌ വൃത്തിയാക്കാനും കഴുകാനും വേണ്ടി സർവീസ് സെന്‍ററിലേക്ക് പലരും കൊണ്ടുപോകാറുള്ളത്.. എന്നാൽ ഇപ്പോൾ, കാർ പൊതുവായി കഴുകുന്നതിനു പകരം, കാർ ഡീറ്റൈലിംഗ് സർവീസ് ഉപയോഗിക്കുന്നു, അതിന് കീഴിൽ കാറിന്‍റെ എല്ലാ ഭാഗങ്ങളും ഡീറ്റൈൽ ആയി വൃത്തിയാക്കാനും തിളക്കമുണ്ടാക്കാനും നിരവധി ഉപകരണങ്ങളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു, കാർ പുതിയതായി തോന്നാൻ ഇത് സഹായിക്കുകയും ചെയ്യുന്നു

കാർ ഡീറ്റൈലിംഗ് സർവീസ് എന്താണ്

സാധാരണ സർവീസ് ചെയുമ്പോൾ, കാറിന്‍റെ ടയറുകളും ബോഡിയും മുകളിലായി കഴുകുകയും അകത്ത് നിന്ന് ഡ്രൈ ക്ലീനിംഗ് നടത്തുകയും ചെയ്യുന്നു, കാർ ഡീറ്റൈലിംഗ് സർവീസ് ചെയുമ്പോൾ വാക്വം, വാക്സിംഗ്, പോളിഷിംഗ്, ബ്രഷ്, ഡീപ് ക്ലീനിംഗ്, കാർ സുഗന്ധദ്രവ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഫലമോ പുതു പുത്തൻ ലുക്ക് ഉള്ള വൃത്തിയുള്ള ബാക്ടീരിയ ഇല്ലാത്ത കാർ സ്വന്തമാക്കാം. ഈ  രീതിയിൽ സർവീസ് ചെയ്യുമ്പോൾ ഇന്‍റീരിയർ, എക്സ്റ്റീരിയർ, ബോഡി പോളിഷിംഗ് തുടങ്ങിയവയുടെ ആകെ ചെലവ് ഏകദേശം 8 മുതൽ 10 ആയിരം വരെയാണ്, ഇത് സാധാരണ കഴുകുന്നതിനേക്കാൾ പലമടങ്ങ് കൂടുതലാണ്.

കാർ ഡീറ്റൈലിംഗും ജനറൽ വാഷിംഗും നൽകുന്ന കാർ സർവീസിംഗിന്‍റെ ഉടമ ചിന്തു പ്രസാദ് പറയുന്നു “വർഷത്തിലൊരിക്കൽ കാർ ഡീറ്റൈലിഗ് സർവീസ് ചെയ്യണം, ഇത് കാറിന്‍റെ എല്ലാ ഭാഗങ്ങളും ഫിറ്റ് ആയി നിലനിർത്തുകയും കാറിന്‍റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്താണ് പ്രയോജനങ്ങൾ

സാധാരണ കഴുകുന്നതിനേക്കാൾ അൽപ്പം ചെലവേറിയതാണ് കാർ ഡീറ്റൈലിംഗ് സർവീസ്.എന്നാൽ ആ ചെലവ് അതിന്‍റെ നേട്ടങ്ങൾക്ക് മുന്നിൽ പ്രശ്നമല്ല. വളരെക്കാലം, നിങ്ങൾക്ക് സുഗന്ധമുള്ളതും വൃത്തിയുള്ളതും തിളങ്ങുന്നതുമായ ഒരു കാർ ഓടിക്കാൻ കഴിയും. ഈ സർവീസ് കാറിന്‍റെ ഇന്‍റീരിയറിലെ അഴുക്കും വൃത്തിയാക്കുന്നു, ഇത് ആഴ്ചകളോളം നിലനിൽക്കും ഇത് കാറിനെ വളരെ മിനുസമാർന്നതുമാക്കുന്നു. കുറെ യാത്രയ്ക്ക് ശേഷം വിയർപ്പും ഭക്ഷണ വസ്തുക്കളുടെ ഗന്ധവും മറ്റും കാറിൽ ഉണ്ടാകാറുണ്ട്. സാധാരണ സർവീസിൽ അത്തരം ഗന്ധം പരിഹരിക്കാനാവില്ല.

നിങ്ങൾ പതിവായി കാർ ഉപയോഗിക്കുകയാണെങ്കിൽ, കാറിൽ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്,  ശരിയായ ക്ലീനിംഗ് ഇല്ലെങ്കിൽ, ബാക്ടീരിയകളും പൊടിയും വൈറസുകളും കാറിന്‍റെ മൂലകളിൽ അടിഞ്ഞു കൂടുന്നു.. പക്ഷേ കാർ ഡീറ്റൈലിംഗ് സർവീസ് വഴി, കാർ മുഴുവനായും വൃത്തിയാക്കപ്പെടുന്നു, ഇത് അതിന്‍റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ പുനർവിൽപ്പന മൂല്യവും മികച്ചതായിരിക്കും.

കൊറോണയുടെ ഈ കാലഘട്ടത്തിൽ, കാർ ഡീറ്റെയിലിംഗ് സർവീസ് വളരെ പ്രധാനമാണ്, കാറിന്‍റെ മൊത്തത്തിലുള്ള വൃത്തിയാക്കൽ മുഖേന ഉള്ളിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും അഴുക്കുകളെയും നീക്കം ചെയ്യാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...