പാറ്റകളെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ട്, എന്നാൽ ഈ രാസവസ്തുക്കളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്.

ഈർപ്പം ഉള്ള സ്ഥലങ്ങൾ വീട്ടിൽ വർദ്ധിക്കുമ്പോഴാണ് പാറ്റകൾ വർദ്ധിക്കുന്നത് എന്ന കാര്യം ആദ്യമേ മനസിലാക്കുക. പാറ്റ പെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യം ആണത്. അതുകൊണ്ടാണ് അടുക്കളകളിലും സ്റ്റോർ റൂമുകളിലും ഏറ്റവും കൂടുതൽ കാണുന്നത്. ഇന്നത്തെ കാലത്ത് പാറ്റയെ ഒഴിവാക്കാൻ നിരവധി രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ രാസവസ്തുക്കളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്, നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളപ്പോൾ പ്രത്യേകിച്ചും. അത്തരമൊരു സാഹചര്യത്തിൽ, വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

  1. ബേ ഇലകൾ

ബേ ഇലകളുടെ ഗന്ധത്തിൽ നിന്ന് പാറ്റകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കും . വീടിന്‍റെ മൂലയിൽ, കുറച്ച് ഇലകൾ ചതച്ചു ഇട്ടുകൊടുക്കുക. പാറ്റകൾ ആ സ്ഥലത്ത് നിന്ന് ഓടിപ്പോകും. ബേ ഇലകൾ തിരുമ്മിയാൽ കൈകളിൽ ഓയിൽ പറ്റിപ്പിടിക്കുന്നത് കാണാം. ഈ ഓയിലും ഗന്ധവും പാറ്റകളെ അകറ്റുന്നു. ഇടയ്ക്കിടയ്ക്ക് ഫ്രഷ് ഇലകൾ ഇങ്ങനെ ഉപയോഗിക്കാം .

  1. ബേക്കിംഗ് പൗഡറും പഞ്ചസാരയും

ഒരു പാത്രത്തിൽ തുല്യ അളവിൽ ബേക്കിംഗ് പൗഡറും പഞ്ചസാരയും കലർത്തി ഈ മിശ്രിതം തളിക്കുക. പഞ്ചസാരയുടെ മധുരം പാറ്റകളെ ആകർഷിക്കുന്നു, ബേക്കിംഗ് സോഡ അവയെ കൊല്ലാൻ സഹായിക്കുന്നു.

  1. ഗ്രാമ്പൂ

പാറ്റ ശല്യം അകറ്റാനുള്ള നല്ലൊരു പരിഹാരമാണ് ശക്തമായ മണമുള്ള ഗ്രാമ്പൂ. അടുക്കള വാതിലുകളിൽ കുറച്ച് ഗ്രാമ്പൂ ഇടുക, റൂം, അലമാരകൾ ഇവയിലെല്ലാം സൂക്ഷിക്കുക. ഈ പ്രതിവിധി ഉപയോഗിച്ച് പാറ്റകളെ അകറ്റി നിര്‍ത്താം.

  1. ബോറാക്സ്

പാറ്റ ഉള്ള സ്ഥലങ്ങളിൽ ബോറാക്സ് പൊടി വിതറുക, പക്ഷേ ഇത് അല്പം അപകടകരമാണ്. ബോറാക്സ് പൊടി തളിക്കുമ്പോൾ, കുട്ടികൾ തൊടാതെ ശ്രദ്ധിക്കുക.

  1. മണ്ണെണ്ണ

മണ്ണെണ്ണയുടെ ഉപയോഗം പാറ്റകളെ അകറ്റും, പക്ഷേ അതിന്‍റെ മണം എല്ലാവർക്കും ഇഷ്ടമാവില്ല. കുട്ടികൾ തൊടാതെ നോക്കുകയും വേണം.

  1. മറ്റ് ചില കാര്യങ്ങൾ
  • വെള്ളം ഒഴുകുന്ന എല്ലാ സ്ഥലങ്ങളിലും ശ്രദ്ധ ഉണ്ടായിരിക്കണം.
  • പഴം- പച്ചക്കറി തൊലികൾ വീട്ടിൽ കൂടുതൽ നേരം അനുവദിക്കരുത്.
  • ഭക്ഷണ അവശിഷ്ട്ടം കൃത്യമായി വീട്ടിൽ നിന്ന് ഒഴിവാക്കുക.
  • പാറ്റകളുടെ എണ്ണം ക്രമാതീതമായി കൂടാതെ ശ്രദ്ധിക്കുക. അതിനു മുന്നേ പരിഹാരം ചെയ്യുക.
  • സ്പ്രേ ചെയ്യുമ്പോൾ ശരീരം മൂടി വയ്ക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...