വീട് നിറയെ വസ്‌തുക്കൾ...... ഒന്നും അടുക്കും ചിട്ടയുമില്ലാതെ ഇരുന്നാലോ ലൈഫ് മൊത്തത്തിൽ ഡള്ളായതു തന്നെ. ഇതിനൊരു മാറ്റം വേണമെന്ന് തോന്നുന്നില്ലെ.......... എങ്കിൽ ലളിതമായ ഈ മാർഗ്ഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ. വൃത്തിയും വെടിപ്പുമുള്ള വീട്ടിൽ മിനിമം വസ്‌തുക്കൾ എന്ന രീതിയിൽ പുതിയൊരു ജീവിതം തുടങ്ങാം:-

പാഠം 1 - ഉപയോഗ്യമല്ലാത്തത് ഒഴിവാക്കാം

വീട്ടിൽ ആവശ്യമായ വസ്‌തുക്കൾ ഉണ്ടെന്ന് എല്ലാ ദിവസവും സ്വയം ഓർമ്മിപ്പിക്കുക. ഇനിയും സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നത് തെറ്റല്ലെങ്കിൽ കൂടി അത് നിങ്ങളുടെ ഊർജ്‌ജത്തേയും സമയത്തേയും നഷ്‌ടപ്പെടുത്തുന്നുണ്ടെങ്കിൽ അനാവശ്യമായവ ഒഴിവാക്കാം. വീട്ടിൽ നിന്നും അനാവശ്യമായ വസ്‌തുക്കൾ ഒഴിഞ്ഞു കിട്ടുന്നതോടെ സ്വന്തം സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ ധാരാളം സമയം ലഭിക്കും. ആവശ്യമില്ലാത്ത വസ്‌ത്രങ്ങൾ അനാഥാലയത്തിലേക്ക് ദാനം ചെയ്യാം. അതുപോലെ പഴയ പ്ലാസ്‌റ്റിക് വസ്‌തുക്കൾ വിൽക്കുകയും ചെയ്യാം. ജീവിതത്തെ ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിൽ പറിച്ചു നടുക.

പാഠം 2- വസ്‌തുക്കളുടെ മൂല്യനിർണയം

വസ്‌തുക്കളുടെ ശരിയായ മൂല്യനിർണയം നടത്തി അവ ഉപേക്ഷിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രിയപ്പെട്ട അമ്മാവൻ വിവാഹ സമ്മാനമായി തന്ന ആന്‍റിക് ചൈന പോട്ടിന്‍റെ വില കൃത്യമായി അറിയുന്നില്ലെങ്കിൽ ഗൂഗിളിൽ അതിന് സമാനമായ ചിത്രങ്ങൾ കണ്ടെത്തി വില നിജപ്പെടുത്താം. അല്ലെങ്കിൽ ഇ-ബേയിലെ ആർട്ട് സെക്ഷനിൽ സെർച്ച് ചെയ്‌ത് മാർക്കറ്റ് വാല്യു കണ്ടുപിടിക്കാം. അതിനു ശേഷം അത് വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്യാം.

പാഠം 3- മികച്ച വസ്‌ത്രങ്ങൾ മാത്രം മതി

ഭൂരിഭാഗം പേരും 80% ത്തിൽ 20% വസ്ത്രങ്ങൾ മാത്രമേ അണിയൂ. അതുകൊണ്ട് സമയ ലാഭത്തിനും ലളിതമായ ജീവിതത്തിനും അലമാരയിൽ എപ്പോഴും ധരിക്കാനിഷ്ടപ്പെടുന്ന മികച്ച വസ്‌ത്രങ്ങൾ മാത്രം അടുക്കി വയ്‌ക്കുക. കാലാവസ്‌ഥയ്‌ക്ക് യോജിച്ചതും ട്രെൻഡിയുമായ വസ്ത്രങ്ങൾ വാർഡ്രോബിൽ സ്റ്റെലായി അടുക്കി വയ്‌ക്കാം. ഇങ്ങനെയാവുമ്പോൾ വസ്‌ത്രങ്ങൾ തെരഞ്ഞ് സമയം നഷ്‌ടപ്പെടുത്തുകയും വേണ്ടല്ലോ......

പാഠം 4- ജങ്ക് ഡ്രോയർ ഒരുക്കാം

ഉപേക്ഷിക്കാൻ മനസ്സില്ലാത്ത ചില പ്രിയപ്പെട്ട വസ്‌തുക്കൾ ഉണ്ടാവുമല്ലോ അവയൊക്കെയും ജങ്ക് ഡ്രോയറിൽ നിക്ഷേപിക്കാം. നിങ്ങളുടെ ജീവിതത്തിലെ മിസ്‌റ്റീരിയസ് ശേഖരമായി ഇരിക്കട്ടെ ഈ ജങ്ക് ഡ്രോയർ. ഇടയ്‌ക്ക് ഓർമ്മകളെ പൊടി തട്ടിയെടുക്കാൻ തോന്നുമ്പോൾ അവ തുറന്നു നോക്കി ആത്മനിർവൃതി അടയാം. പ്രത്യേകിച്ച് എന്തിനു വേണ്ടിയാണീ ഇടമെന്ന് രേഖപ്പെടുത്താത്ത ശേഖരണ സ്‌ഥലമാവണം ഇത്. വൃത്തിയും വെടിപ്പുമുള്ള ഏത് വീട്ടിലും ഇത്തരമൊരു മിസ്റ്റീരിയസ് ശേഖരണ സ്‌ഥലമുണ്ടാവണം. ഓർമ്മകളെ അയവിറക്കാൻ ഇടയ്ക്ക് കിറുക്ക് തോന്നുമ്പോഴൊക്കെ ജങ്ക് ഡ്രോയർ തുറന്ന് പ്രിയപ്പെട്ട വസ്‌തുക്കൾ കൺ കുളിർക്കെ കണ്ട് സന്തോഷിക്കാം.

പാഠം 5- ആവശ്യമില്ലാത്തത് വാങ്ങി കൂട്ടരുത്

ആവശ്യമില്ലാത്ത കുറെ വസ്‌തുക്കൾ വീട്ടിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പുതിയവ വാങ്ങി കൂട്ടരുത്. പുതിയ വസ്‌തുക്കൾ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ളതും പ്രചോദിപ്പിക്കുന്നതും പൂർണ്ണമായ സംതൃപ്തി തരുന്നതുമായ വസ്‌തുക്കൾ മാത്രം വാങ്ങാം. സ്വന്തം ജീവിതത്തിലെ ആർക്കിടെക്‌റ്റ് എന്ന നിലയിൽ ജീവിതത്തെ അതിന്‍റെ റൂട്ട് ലെവലിൽ നിന്നും നിങ്ങൾക്ക് ഡിസൈൻ ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...