സൗഹൃദ ചിരികളെ മുഖാവരണമിട്ട് മൂടിയും ഹസ്തദാനത്തെ പേടിച്ചും ആവർത്തിച്ചു കൈകൾ അണു വിമുക്തമാക്കിയും കഴിയുന്നത്ര അകന്നു നിന്നും രോഗാണുവിനോടുള്ള ചെറുത്തുനിൽപ്പ് തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്ന് കടന്നു പോയിരിക്കുന്നു..!!

സഞ്ചാര സ്വാതന്ത്ര്യം പരിമിതം.. യാന്ത്രികത മനസ്സിനെ തളർത്തുന്നുവോ എന്ന് തോന്നിത്തുടങ്ങുമ്പോൾ വിവേകം മന്ത്രിക്കും..

"ഇല്ല... ഈ കാലവും കടന്നു പോകും... പിന്നെ ഈ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിൽ, മുൻപ് സന്ദർശിച്ച പ്രിയപ്പെട്ട ഇടങ്ങളുടെ ദൃശ്യങ്ങൾ ഓർമ്മയുടെ വീഥികളിലൂടെ യാത്രയാരംഭിക്കും...!! അത്തരം ഒരു യാത്രയുടെ പാതയിലേക്ക് ഓർമ്മത്തേരിലേറി ഒരിക്കൽകൂടി... മേഘാലയയിലെ ഷില്ലോങ്ങിലേക്ക്..

നേരം പുലർന്നേ ഉണ്ടായിരുന്നുള്ളു..

തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. .

ഇളം പച്ചയും കടും പച്ചയുമണിഞ്ഞ പ്രകൃതി, മഞ്ഞുമണികൾ കോർത്ത നീഹാരഹാരവും പല നിറത്തിലുള്ള സുഗന്ധപുഷ്പങ്ങളുമണിഞ്ഞ് ഒരുങ്ങി നിന്നു..!! മാത്രമോ!

കലപില കൂട്ടുന്ന മുളങ്കൂട്ടങ്ങളും പലവിധ പക്ഷികളുടെ കൂജനങ്ങളും അതിലുപരി എവിടെനിന്നോ ഒഴുകി വന്ന ഓടക്കുഴൽ നാദവും ഒത്തുചേർന്ന് ആ പുലരി ഏറെ ഉല്ലാസഭരിതവുമായിരുന്നു!

വഴിയോരക്കാഴ്ചകൾ കണ്ടുകണ്ട് മുന്നോട്ട് നീങ്ങവേ ചിന്തയിലേക്ക്‌ കടന്നുവന്ന ഒരു ഗാനശകലം യാത്രയിലുടനീളം മനസ്സ് ഏറ്റു പാടിക്കൊണ്ടിരുന്നു... ഒരു പാശ്ചാത്തല സംഗീതമെന്നോണം..!!

മഴമേഘക്കൂടാരത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ... മേഘാലയയിലെ ഷില്ലോങ്ങിലേക്ക് !!! ഗോഹാട്ടിയിൽ നിന്നും വെറും 100 കിലോമീറ്ററുകളോളമേ ഷില്ലോങിലേക്കുള്ളു. അതിനാൽത്തന്നെ ഡ്രൈവ് ചെയ്തു പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു..

meghalaya

ഗോഹാട്ടിയിൽ എത്തിയിട്ട് അധികനാളുകളൊന്നും ആയിട്ടില്ല അന്ന്. ഡൽഹിയിൽ നിന്നും പുറപ്പെടുമ്പോഴേ ഏറെ കേട്ടിരുന്നു നോർത്ത് ഈസ്റ്റിന്‍റെ പ്രകൃതി ഭംഗിയെ കുറിച്ചും അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഷില്ലോങ്ങിനെപ്പറ്റിയുമൊക്കെ. കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നു. എങ്കിലും ഷില്ലോങ്ങിലേക്കുള്ള ആ യാത്ര പൊടുന്നനെ പ്ലാൻ ചെയ്ത ഒന്നായിരുന്നു.

വഴിയോരത്തു ഞങ്ങളെ കാത്തു നിന്ന ഓരോ കാഴ്ചകളും ഡ്രൈവ് ചെയ്തു പോകാം എന്ന ഞങ്ങളുടെ തീരുമാനം വളരെ നന്നായി എന്ന തോന്നൽ ഊട്ടി ഉറപ്പിച്ചുകൊണ്ടേ ഇരുന്നു.!!

അവിസ്മരണീയം, സുന്ദരം തുടങ്ങിയ എല്ലാ വാക്കുകളും ഉപയോഗിക്കേണ്ടി വരും ആ യാത്രയെക്കുറിച്ചു പറയാൻ.. അത്രയ്ക്ക് മനസ്സ് നിറഞ്ഞ ഒന്നായിരുന്നു ആ യാത്ര !!

പല വ്യൂ പോയിന്‍റുകളിലും വാഹനം നിർത്തി കാഴ്ചകൾ കണ്ട് ഞങ്ങൾ യാത്ര തുടർന്നു... അവിടെയൊക്കെയും ഞങ്ങളെപ്പോലെത്തന്നെ ആ കാഴ്ചകളെ ഒപ്പിയെടുത്തുകൊണ്ട് വേറെയും യാത്രികർ ഉണ്ടായിരുന്നു. ഇടയ്ക്ക് വഴിയരികിൽ കണ്ട ഒരു തടാകം ഞങ്ങളെ ഏറെ ആകർഷിച്ചു. സൗന്ദര്യത്തിന്‍റെ ചായക്കൂട്ടുകൾ മുഴുവൻ അവിടെ തട്ടി മറിഞ്ഞപോലെ ഉണ്ടായിരുന്നു ആ കാഴ്ച..!

തടാകതീരത്തിന്‌ വെള്ളയും മണ്ണിൻ നിറവും കലർന്ന പാറക്കൂട്ടങ്ങൾ അതിരിട്ടു. സഫയർ ഗ്രീൻ നിറത്തിലുള്ള തടാകത്തിലെ ജലവും ചുറ്റും വളർന്നു നിന്ന ഇളം പച്ചയും കടും പച്ചയും കരി നീലവുമാർന്ന വൃക്ഷലതാദികളും അവയിൽ വളർന്നു നിന്ന പല വർണ്ണങ്ങളിലുള്ള പൂക്കളും എല്ലാം കലർത്തി പ്രകൃതി ഒരുക്കിയ ഒരു വർണ്ണ വിരുന്നു പോലെ ഒരു കാഴ്ച. ..!!

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...