അംബര ചുംബികളായ കെട്ടിടങ്ങൾ, വൃത്തിയുള്ള വീചികൾ, ഷോപ്പിംഗ് മാളുകൾ, എങ്ങോട്ടെന്നില്ലാതെ തിരക്കുപിടിച്ചോടുന്ന ആളുകൾ ഇവരിൽ നല്ലൊരു ഭാഗവും ചൈനീസ് ഭാഷ സംസാരിക്കുന്നവർ. ലോകത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഹോങ്കോങ് നഗര ജീവിതത്തിന്‍റെ കാഴ്‌ചകളാണിത്. മോഡേൺ കോസ്‌മോ പോളിറ്റൻ മുഖഛായയാണ് നഗരത്തിനെങ്കിലും ആവാസ വ്യവസ്‌ഥയ്‌ക്ക് കോട്ടം വരുത്താത്ത പ്രകൃതി ഭംഗിയും കൈമുതലായുണ്ട്.

ചരിത്ര ഭൂമിശാസ്‌ത്രപരമായ ഒട്ടനവധി സവിശേഷതകൾ കൂടിയുള്ള നഗരമാണിത്. ഹോങ്കോങ് എന്ന വാക്കിനർത്ഥം സുഗന്ധ തുറമുഖം  എന്നാണ്. പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത്, ചൈന കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണിത്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ് 1997ൽ ചൈനയ്‌ക്ക് തിരികെ കിട്ടി. ഹോങ്കോങ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക ഭരണ പ്രദേശമാണിത്. ചൈനയും ബ്രിട്ടനും സംയുക്‌തമായി നടപ്പിലാക്കിയ പ്രഖ്യാപനം അനുസരിച്ച് 2047 വരെ ഹോങ്കോങിന് സ്വയം ഭരണാവകാശം ഉണ്ടാകും.

ഒറ്റ രാജ്യം രണ്ടു വ്യവസ്‌ഥ സമ്പ്രദായമനുസരിച്ച് ഹോങ്കോങ് സ്വന്തം നിയമവ്യവസ്‌ഥ, നാണയം, കസ്‌റ്റംസ് നയം, സാംസ്‌ക്കാരിക കായിക നയം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തുന്നു. കാന്‍റോണീസ്, ചൈനീസ്, ഇംഗ്ലീഷ് എന്നിവയാണ് ഹോങ്കോങിലെ ഔദ്യോഗിക ഭാഷകൾ. ഭൂരിപക്ഷം ജനങ്ങളും ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്. വലിയ ഷോപ്പുകളിലും ഷോറൂമുകളിലും ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരുമുണ്ട്.

കറൻസി : ഹോങ്കോങ് ഡോളറും അമേരിക്കൻ ഡോളറുമാണ് പ്രധാനമായും വിനിമയത്തിന് ഉപയോഗിക്കുന്നത്. ആകാശം തൊടാനായി മത്സരിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, ഏറ്റവും നീളമേറിയ എസ്‌കലേറ്റർ, ബുദ്ധന്‍റെ വെങ്കലപ്രതിമ (ടിയാൻ ടാൻ ബുദ്ധ) വിസ്‌മയ കാഴ്‌ചകളുടെ ഒരു മഹാനഗരം തന്നെയാണ് ഹോങ്‌കാങ്.

ഓഷ്യൻ പാർക്ക്, ഹോങ്കോങ് സിഡ്‌നി ലാന്‍റd, വിക്‌ടോറിയ പീക്ക്, റിപ്പിൾസ് ബേ, ടെമ്പിൾ സ്‌ട്രീറ്റ്, നൈറ്റ് മാർക്കറ്റ്, തായ് ഒ ഫിഷിംഗ് വില്ലേജ്, ലാൻടാവൂ ഐലന്‍റ്... കാഴ്‌ചകൾ കാണാൻ ഇനിയുമേറെയുണ്ട്.

പ്രകൃതിദൃശ്യങ്ങളും ആധുനിക വിനോദോപാധികളും അമ്യൂസ്മെന്‍റ് പാർക്കുകളും ഹോങ്കോങിനെ മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാക്കുന്നു.

എബർസീൻ ഫിഷിംഗ് വില്ലേജ്

ഒരു ഫംളോട്ടിംഗ് വില്ലേജാണിത്. ചുറ്റുമുള്ള കാഴ്ചകൾ കൺകുളിർക്കേ കാണണമെങ്കിൽ ഒരു ബോട്ടുയാത്ര തരപ്പെടുത്തിയാൽ മതി. മോട്ടോറിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ വാടകയ്ക്ക് ലഭിക്കും. ബോട്ടിൽ ചെറു വിൽപ്പനശാലകളും സജ്‌ജീകരിച്ചിട്ടുണ്ട്. ഹോങ്കോങിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയുന്നതിനും ഈ യാത്ര അവസരമൊരുക്കും.

റിപ്പൾസ് ബേ ബീച്ച്

ബ്രിട്ടീഷ് നാവിക കപ്പൽ, എച്ച്.എം. എസ്സ് റിപ്പൾസിനെ അനുസ്മരിപ്പിക്കുന്ന പേരാണ് ബീച്ചിനും നൽകിയിരിക്കുന്നത്. ദൈർഘ്യമേറിയ കടൽത്തീരം, തിളക്കമുള്ള വെളുത്ത മണൽത്തരികൾ, സ്വച്ഛവും ശാന്തവുമായ അന്തരീക്ഷം എന്നിവയാണ് റിപ്പൾസ് ബേ ബീച്ചിനെ ടൂറിസ്റ്റുകളുടെ പ്രിയ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നത്.

വിക്ടോറിയ പാർക്ക്

സമുദ്രതലത്തിൽ നിന്നും 1,503 അടി ഉയരത്തിലാണ് ഈ പ്രദേശം. ഇവിടെ നിന്നും നോക്കിയാൽ നഗര ഭംഗി മുഴുവനും കാണാനാവും. സമുദ്രവും കോൺക്രീറ്റ് സൗധങ്ങളും ടൂറിസ്റ്റുകൾക്ക് അദ്ഭുതം പകരുന്ന കാഴ്ചകളാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...