ഏറ്റവും സുന്ദരമായ സെൽഫിയെടുക്കുക, അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത് കൂട്ടുകാരുടെയൊക്കെ ലൈക്കുകളും കമന്‍റുകളും കണ്ടമാനം വാരികൂട്ടുക... ടീനേജ് ഗേൾസിന്‍റെ മാത്രം ഹോട്ട് ക്രേയ്സ് ആണിതെന്ന് വിചാരിക്കരുത്. വീട്ടമ്മമാരും ഉദ്യോഗസ്‌ഥകളും അടങ്ങുന്ന വിവിധ പ്രായക്കാരായിട്ടുള്ളവരും സെൽഫി ആരാധകരായുണ്ട്. എന്നാൽ സെൽഫി ക്ലിക്ക് ചെയ്യുന്നത്ര ഈസിയല്ല ഒരു പെർഫക്‌റ്റ് ക്ലിക്കെടുക്കുന്നത്. മേക്കപ്പ്, ക്യാമറ ആങ്കിൾ, ബാക്ക് ഗ്രൗണ്ട് തുടങ്ങിയ പല കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ടു വേണം ഒരു മാജിക്കൽ പെർഫക്റ്റ് സെൽഫിയെടുക്കാൻ. സെൽഫി ക്വീൻ ആകാൻ ചില മാജിക്കൽ ടിപ്സ്.
എസ്പിഎഫ് ഉള്ള ബ്യൂട്ടി ഉൽപന്നങ്ങൾ വേണ്ട
സൺസ്ക്രീൻ ക്രീം, ലോഷൻ എന്നിവ പുരട്ടി സെൽഫിയെടുത്താൽ മുഖം കഴുകിയതുപോലെയിരിക്കും. ബ്യൂട്ടി ഉത്പന്നങ്ങളിലുള്ള എസ്പിഎഫ് മുഖത്ത് ഒരു ലെയർ ഓഫ് ഷൈൻ സൃഷ്ടിക്കുന്നതാണ് അതിന് കാരണം. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് സൺ ടാനിംഗ് ഒഴിവാക്കാനാണ് ഈ ലെയർ ഇടുന്നത്.
മാറ്റ് പ്രൈമർ ഉപയോഗിക്കുക
മാറ്റ് പ്രൈമർ ഉപയോഗിക്കുന്നതിലൂടെ ടീ സോൺ ഏരിയ തിളക്കമുള്ളതായി കാണപ്പെടുന്നത് ഒഴിവാക്കാം. മാത്രവുമല്ല ചർമ്മം ഓയിലിയായും പാച്ചിയായും കാണപ്പെടുകയുമില്ല. മുഖത്തെ മുഴുവൻ പാച്ചുകളും മറഞ്ഞു കിട്ടുമെന്നതാണ് പ്രൈമറിന്‍റെ ഒരു പ്രയോജനം. ഫിൽറ്റർ ഉപയോഗിക്കാതെ തന്നെ സെൽഫി ഫ്രഷും മനോഹരവും ആകും. ഒപ്പം ചെറുപ്പം തോന്നിക്കുകയും ചെയ്യും.
ബ്ലാക്ക് മസ്ക്കാര തെരഞ്ഞെടുക്കാം
സെൽഫിയെടുക്കുന്ന സമയത്ത് മസ്‌ക്കാര നിർബന്ധമായും പുരട്ടാം. കണ്ണുകൾ വിടർന്നിരിക്കും. കരിമിഴി കണ്ണഴകിന്‍റെ വശ്യതയേറും. കണ്ണിണകളെ നീണ്ടതാക്കുമെന്ന് മാത്രമല്ല കൺപീലികൾ ഇടതൂർന്നിരിക്കും. മിഴികളുടെ പെർഫക്റ്റ് ഷെയ്പ്പ് ഹൈലൈറ്റ് ചെയ്യാനും മസ്‌ക്കാരക്ക് കഴിയും. എന്നാൽ സെൽഫിയെടുക്കുമ്പോൾ എപ്പോഴും ബ്ലാക്ക് മസ്‌ക്കാര തന്നെ തെരഞ്ഞെടുക്കണം. ഡ്രസ്സിന്‍റെ നിറത്തിനിണങ്ങുന്ന തരത്തിൽ ബ്ലൂ, ഗ്രീൻ, ബ്രൗൺ മസ്ക്കാരയിടരുത്. സെൽഫിക്ക് ബ്ലാക്ക് മസ്‌ക്കാര തന്നെയാണ് മികച്ച റിസൽറ്റ് നൽകുക.
ഐ ബ്രോസ്
ഐ ബ്രോസ് പെർഫക്റ്റ് ഷെയ്പിലായാൽ മുഖത്തിന് നീറ്റ് ആൻഡ് ക്ലീൻ ലുക്ക് കിട്ടും. ഒപ്പം ഐബ്രോസിലുള്ള ഗ്യാപ്പുകൾ ഐബ്രോപെൻസിൽ കൊണ്ട് ഫിൽ ചെയ്ത് സുന്ദരമാക്കുക. ഐ ബ്രോസിന് നല്ല ഡാർക്ക് കളർ കിട്ടും.
ഐ ലാഷസ്
കൺപീലികൾ നീണ്ട് ഇടതൂർന്ന് കാണപ്പെടാൻ ക്രയോൺ ബേസ്ഡ് പെൻസിൽ അപ്ലൈ ചെയ്യാം.
ലിപ്സ്
ഫുളർ ലിപ്സ് ഇഫക്‌റ്റ് ലഭിക്കാൻ ക്യുപിഡ് ബോയിൽ ഹൈലൈറ്റർ അപ്ലൈ ചെയ്യാം. പെർഫക്‌റ്റ് പൗട്ട് ലുക്കിന് (ചുണ്ട് കൂപ്പിച്ചുള്ള) സെൽഷ്യസ് ലിപ്ഗ്ലോസ് ടച്ച് ചെയ്യാം. അഥവാ ക്ലാസിക്ക് ഫിനിഷ് ആഗ്രഹിക്കുന്നുവെങ്കിൽ മാറ്റ് ലിപ്സ്റ്റിക്ക് ടച്ച് ചെയ്യാം. അൽപം മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ഡാർക്ക് മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ഡാർക്ക് കളർ ടച്ച് ചെയ്‌താൽ ചുണ്ടുകളിലെ റിങ്കിൾസ് എടുത്ത് കാട്ടും.
നിങ്ങളുടെ ചുണ്ടുകളാണ് മുഖത്തെ ഏറ്റവും വലിയ ആകർഷണമെങ്കിൽ ബോൾഡ് കളറിലുള്ള ലിപ്സ്റ്റിക്ക് വിത്ത് ലിപ്ഗ്ലോസ് പുരട്ടാം. പ്രോപ്പർ ഫിൽറ്റർ ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകളെ ഹൈലൈറ്റ് ചെയ്യാം.