പണ്ട് ഓരോ വീടും പൂന്തോട്ടവും അടുക്കളത്തോട്ടവും കൊണ്ട് സമ്പന്നമായിരുന്നു. എന്നാലിപ്പോൾ സ്ഥലപരിമിതിയും ജീവിത സാഹചര്യവും ഇതിനെ ബാധിച്ചിരിക്കുന്നു. ബഹുനിലക്കെട്ടിടങ്ങളിൽ ബാൽക്കണിയിലും ജനാലയിലുമൊക്കെയായി കൊച്ചു പൂന്തോട്ടമൊരുക്കുന്നവരുണ്ട്. ഇൻഡോർ ഗാർഡനിംഗ് രീതിയും ഇതിലുൾപ്പെടുന്നു. പൂന്തോട്ടത്തെ ലൈഫ് സ്റ്റൈൽ സ്‌റ്റാറ്റസ് ആയി കാണുന്ന വരും ഉണ്ട്. ഹോം ഗാർഡൻ ട്രെൻഡ് ഏവരും അംഗീകരിച്ചിരിക്കുകയാണ്.

പൂന്തോട്ടത്തിന്‍റെ ഉപയോഗം

വീട്ടിലൊരു മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങാം. സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന ഒന്നാണ് പൂന്തോട്ട പരിപാലനം.

ആഴ്ചയൊടുവിൽ സമയം കിട്ടിയാൽ തന്നെ അത് ഷോപ്പിംഗിനും മറ്റ് ആഘോഷ പരിപാടികൾക്കുമായി മാറ്റി വയ്‌ക്കുന്നവരാണ് ഭൂരിഭാഗം പേരും. അതിൽ നിന്നും യാതൊരു മനസന്തോഷവും കിട്ടിയെന്നു വരില്ല. അതിലും എത്രയോ മടങ്ങ് നല്ലതാണ് വീട്ടിലിരുന്ന് എന്തെങ്കിലും ക്രിയാത്മകമായ ജോലികളിൽ മുഴുകുന്നത്. നല്ലൊരു പൂന്തോട്ടം ഒരുക്കുന്നതിൽ വലുതായി മറ്റെന്താണ് ഉള്ളത്. ആരോഗ്യവും മെച്ചപ്പെടും മനസ്സിന് ഉൻമേഷവും ലഭിക്കും.

ഇവിടെ ഉദാഹരണമായി എടുത്തു പറയാവുന്നത് ജർമ്മൻകാരെക്കുറിച്ചാണ്. അവിടെയുള്ള ഏകദേശം മുഴുവൻ ആളുകൾക്കും സ്വന്തമായ പൂന്തോട്ടമുണ്ട്. ഒഴിവുവേളകളിലാണ് അവർ പൂന്തോട്ടമൊരുക്കുന്നതിൽ മുഴുകുക. സാധാരണയാളുകൾ മാത്രമല്ല സെലിബ്രിറ്റീസുകൾ വരെ ഇക്കാര്യത്തിൽ മുന്നിലാണ്.

ജർമ്മനിയിൽ മാത്രമല്ല ഇന്ത്യയിലും ധാരാളംപേർ പൂന്തോട്ടമൊരുക്കുന്നതിൽ താൽപര്യം കാട്ടുന്നവരാണ്. പക്ഷേ ശരിയായ അറിവ് ഇല്ലാത്തതിനാൽ പൂന്തോട്ടത്തിന്‍റെ ഉപയോഗത്തെക്കുറിച്ച് മിക്കവരും അജ്‌ഞരാണെന്ന് മാത്രം. മാത്രമല്ല ഇഷ്‌ട ഹോബിയെ അവർക്ക് ശരിയായി പരിപാലിക്കാനും കഴിയാതെ വരുന്നു. ഒരിക്കൽ ബോളിവുഡ് നടി സെലിൻ നൽകിയ അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. ഷൂട്ടിംഗ് കഴിഞ്ഞുള്ള ഇടവേളകളിൽ വീട്ടിലെത്തിയാൽ അവർ മേൽക്കൂരയിൽ ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിലാണ് ഏറെ നേരവും ചെലവഴിക്കുന്നതത്രേ. പുതിയ ചെടികൾ നടുക, വളമിടുക, ചെടികൾ നനയ്ക്കുക ഇതൊക്കെ സെലിന് ഇഷ്‌ടമുള്ള കാര്യങ്ങളാണ്. ഗാർഡനിംഗിലുള്ള താൽപര്യം മൂലം അവർ അതിൽ പ്രത്യേക പരിശീലനവും നേടിയിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അവർ ഗാർഡനിംഗ് സംബന്ധിയായ പുസ്‌തകങ്ങളും വായിക്കാറുണ്ട്.

പൂന്തോട്ടമൊരുക്കൽ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി

സെലീനിനെപ്പോലുള്ളവർ വളരെ ചുരുക്കം പേരെ കാണൂ. ഭൂരിഭാഗം ആളുകളും ഗാർഡനിംഗ് എന്ന ആഗ്രഹത്തെ മനസ്സിൽ കൊണ്ടു നടക്കുമെങ്കിലും കുറെ കഴിയുമ്പോൾ ആ ആഗ്രഹം കുഴിച്ചു മൂടുകയും ചെയ്യും. ശരിയായ അറിവില്ലാത്തതാണ് ഇതിന് കാരണം. യഥാർത്ഥത്തിൽ പൂന്തോട്ട നിർമ്മാണം ഇൻഷുറൻസ് പോളിസി പോലെയാണ്. ഒരു വ്യക്‌തി അതിനായി എത്രമാത്രം സമയം നൽകുന്നുവോ ആരോഗ്യം അത്രയും മെച്ചപ്പെടും.

നാഷണൽ ജോഗ്രാഫിക് ഓതർ ആന്‍റ് റിസർച്ചർ ഡാൻ ബട്ട്‌നറിന്‍റെ പഠനമനുസരിച്ച് പൂന്തോട്ടനിർമ്മാണം നടത്തുന്നവരുടെ ആയുസ് സാധാരണയാളുകളെ അപേക്ഷിച്ച് 14 വർഷം കൂടുതലായിരിക്കുമത്രേ. അതിന് ചില കാരണങ്ങളുമുണ്ട്.

  • പകൽ സമയമാണല്ലോ പൂന്തോട്ട നിർമ്മാണം നടത്തുക. ഈ സമയത്ത് സൂര്യനുമായുള്ള സമ്പർക്കം കൂടുതലായിരിക്കും. തൽഫലമായി ശരീരത്തിൽ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡി ശരീരത്തിനെ കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
  • മണ്ണ് സ്പർശിച്ചാൽ കയ്യിലൂടെ ശരീരത്തിൽ ബാക്‌ടീരിയ പ്രവേശിച്ച് അണുബാധയുണ്ടാകുമെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. എന്നാൽ മണ്ണ് പ്രകൃതിദത്തമായ ബാക്ടീരിയ, ധാതുക്കൾ, മൈക്രോ ഓർഗാനിക്സ് എന്നിവയുടെ പ്രധാന സ്രോതസ്സാണ്. മണ്ണ് സ്പർശിക്കുന്നതിലൂടെ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടും.
  • നഗ്നപാദനായി മണ്ണിലൂടെ നടന്നാൽ കാല് അഴുക്കാവും എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. ചർമ്മം ഭൂമിയുമായി സമ്പർക്കത്തിൽ വരുമ്പോൾ ശരീരത്തിൽ ഇലക്ട്രിക്കൽ എനർജി വഴി പോസിറ്റീവ് ഇലക്‌ട്രോൺസ് സൃഷ്ടിക്കപ്പെടുന്നു.
  • ആധുനിക ജീവിതശൈലിയുടെ ഭാഗങ്ങളായ മൽസരവും സ്പർധയുമൊക്കെ ആളുകളെ വിഷാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ഇത് പലതരം അസുഖങ്ങൾക്കും കാരണമാകാം. പൂന്തോട്ട നിർമ്മാണം അസുഖങ്ങളിൽ നിന്നും മോചനം പ്രാപിക്കാനുള്ള ലളിതമായ ഒരു ഉപായമാണ്. ഇതിൽ നിന്നും ലഭിക്കുന്ന സുഖവും സന്തോഷവും ശരീരത്തിൽ പ്രത്യക്ഷ രൂപത്തിൽ തന്നെ ഫലമുണ്ടാക്കുന്നു. മസ്‌തിഷ്കത്തെ പിരിമുറുക്കത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.
  • പൂന്തോട്ട നിർമ്മാണമെന്നാൽ കേവലം പൂക്കൾ വളർത്തലല്ല. നമുക്ക് വീട്ടിലെ ചുരുങ്ങിയ സൗകര്യത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഉണ്ടാക്കാനാവും. കൃഷി ചെയ്‌താൽ ലഭിക്കുന്ന പച്ചക്കറികളും മറ്റും ശരീരത്തിന് പോഷണം പകരും. ഒപ്പം ആന്‍റി ഓക്സിഡന്‍റും നൽകുന്നു. വിപണിയിൽ നിന്നും വാങ്ങുന്ന രാസവളം ചേർന്ന പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
  • പൂന്തോട്ടം പരിപാലിക്കുന്നവർക്ക് ജിമ്മിൽ പോകേണ്ട ആവശ്യവും വരില്ല. പൂന്തോട്ടത്തിലെ ജോലികളിൽ മുഴുകുക വഴി ശരീരത്തിന് സമ്പൂർണ്ണമായ വ്യായാമം ലഭിക്കും.

കുറച്ച് സ്ഥലം കുറച്ച് മുതൽമുടക്ക്

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...