കോവിഡ് കാലത്ത് സന്തോഷമൊട്ടും കുറയ്ക്കാതെ പൂർണ്ണമായ സുരക്ഷിതത്വത്തിൽ തന്നെ വീടിന് പുതിയ ലുക്ക് നൽകാം... ഇങ്ങനെ...
ആഘോഷങ്ങളിങ്ങ് എത്തിയാൽ പിന്നെ വീടൊന്ന് അലങ്കരിക്കാതിരിക്കുന്നത് എങ്ങനെയാ... ആഘോഷവേളകൾ പൊതുവെ നമുക്ക് സന്തോഷവും ഊർജ്ജവും പകരുന്ന ഒന്നാണല്ലോ. മനസിനുണ്ടാവുന്ന സന്തോഷം പോലെ തന്നെ വീടിനും വേണം ചില അലങ്കാരങ്ങൾ. എന്നാൽ ഈ ആഘോഷവേളയിൽ ഒരല്പം കൂടുതൽ ജാഗ്രത ആവശ്യമാണ്. വീടിന് പുറത്ത് അനാവശ്യമായി പോയി പർച്ചേയ്സിംഗ് നടത്താതെ തന്നെ വീടിന് പുതിയൊരു ലുക്ക് നൽകാം. അതെങ്ങനെയെന്നറിയാം.
പൊസിഷൻ ചേഞ്ച് ചെയ്യാം
വീടിന് പുതിയൊരു ലുക്ക് വേണമെന്ന് ആഗ്രഹിക്കുമ്പോൾ നമ്മുടെ മനസിൽ ഏറ്റവുമാദ്യം ഓടി വരിക വീടിന്‍റെ ഇന്‍റീരിയറിൽ മാറ്റം വരുത്തുകയെന്നുള്ളതാണ്. അതുമല്ലെങ്കിൽ വീട്ടിലെ ഫർണ്ണീച്ചർ മാറ്റുന്നതിന് പകരമായി അത് പുതിയ രീതിയിൽ അറേഞ്ച് ചെയ്‌ത് സെറ്റ് ചെയ്യുകയെന്ന്. ഫർണ്ണീച്ചർ പുതിയ രീതിയിൽ അറേഞ്ച് ചെയ്യുന്നതോടെ വീടിന് വീണ്ടും പുതുമ കൈവരുന്നു.
ഈ സാഹചര്യത്തിൽ ലിവിംഗ് റൂമിലേയും ബെഡ്റൂമിലേയും സെറ്റിംഗ് ചേഞ്ച് ചെയ്‌ത് വീടിന് പുതിയ ലുക്ക് നൽകാം. സെറ്റിംഗിൽ മാത്രമല്ല മറിച്ച് സോഫയ്ക്ക് പുതിയ ലുക്ക് നൽകാൻ ഡിസൈനർ ഓൺലൈൻ കവറുകൾ വാങ്ങാം.
വർണ്ണ വൈവിധ്യമാർന്ന കുഷ്യനുകൾ ലഭ്യമാണ്. ഈ സാഹചര്യത്തിൽ സ്വന്തം ബെഡിൽ സ്റ്റൈലിഷ് ഷീറ്റിനൊപ്പം ചെറിയ ചെറിയ കുഷ്യനുകൾ അണിനിരത്തി മുറിയുടെ ലുക്കിന് ചേഞ്ച് വരുത്താം. ഒപ്പം ബെഡിനും പുതുമ നൽകാം. സെറ്റിംഗ് എങ്ങനെ ഒരുക്കണമെന്നത് മുറിയുടെ വലിപ്പമനുസരിച്ച് തീരുമാനിക്കാം.
ചുവരുകൾ അലങ്കരിക്കാം
ചുവരുകളിൽ അങ്ങിങ്ങായി അഴുക്കോ മെഴുക്കോ ഉണ്ടെങ്കിൽ ഇപ്പോഴത്തെ നിലയിൽ വൈറ്റ് വാഷ് ചെയ്യിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. അതിനാൽ അത്തരമിടങ്ങൾ മറച്ച് സുന്ദരമാക്കുന്നതിന് വാൾ സ്റ്റിക്കറുകൾ ഉപയോഗിക്കാം. അതിന് ഓൺലൈൻ ബെസ്റ്റ് ഓപ്ഷനാണ്. വാൾ സ്റ്റിക്കറുകളിൽ ലേറ്റസ്റ്റ് ട്രെന്‍റുകളായ മധുബനി വാൾ സ്റ്റിക്കർ, ത്രി ഡി സ്റ്റിക്കർ, നേച്ചർ റെപ്രസന്‍റ് ചെയ്യുന്നവ എന്നിങ്ങനെ നിരവധി ചോയിസുകളുണ്ട്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സൈസ് അനുസരിച്ച് മാത്രം വാങ്ങുക. മറ്റാരുടെയും സഹായമില്ലാതെ സ്റ്റിക്കറുകൾ സ്വയം ഒട്ടിക്കാമെന്നതാണ് ഇതിന്‍റെയൊരു പ്രത്യേകത. പോക്കറ്റ് ഫ്രണ്ട്‍ലിയാണെന്നതിനൊപ്പം നിങ്ങളുടെ വീടിന് ഞൊടിയിടക്കുള്ളിൽ കൂൾ ലുക്ക് നൽകും.
ബാൽക്കണി അലങ്കരിക്കാം
പ്രകൃതി സ്നേഹിയാണെങ്കിൽ നിങ്ങൾക്ക് ബാൽക്കണിയിൽ കുഞ്ഞ് മനോഹരമായ പൂന്തോട്ടമൊരുക്കാം. ബാൽക്കണിയിൽ അണിനിരത്തുന്ന പച്ചപ്പും പൂക്കളുടെ വർണ്ണവൈവിധ്യങ്ങളും ഈ ഉത്സവക്കാലത്തിന് കൂടുതൽ ചന്തം പകരും. നേരത്തെ തന്നെയുള്ള പൂച്ചട്ടികൾക്ക് പുതിയ നിറങ്ങൾ പകർന്ന് മോടിപിടിപ്പിക്കാം. അതോടെ ബാൽക്കണിയ്ക്ക് ഒരു പുതുപുത്തൻ ലുക്ക് തന്നെ കൈവരും. മാത്രവുമല്ല ഓൺലൈനിൽ നിന്ന് മനോഹരമായ പൂച്ചട്ടികളും വാങ്ങാം.
ബജറ്റിനനുസരിച്ച് ചെലവ് ചുരുക്കുകയും അതുവഴി ചെയ്യാം. മാത്രവുമല്ല നിങ്ങളുടെ ക്രിയേറ്റിവിറ്റി സ്വയം അനുഭവിച്ചറിയുകയുമാവാം. ബാൽക്കണിയിലെ ഗ്രില്ലുകൾക്ക് പുത്തൻ നിറങ്ങൾ നൽകി ലുക്കിൽ മാറ്റം വരുത്താം. മാത്രവുമല്ല ഇൻഡോർ പ്ലാന്‍റുകൾ ഉള്ള പൂച്ചട്ടികൾ കൊണ്ടും ലിവിംഗ് റൂമിൽ അലങ്കാരങ്ങൾ ഒരുക്കാം.