മഴക്കാലം ഏറെ സന്തോഷം പകരുന്നതാണെങ്കിലും ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട സമയം കൂടിയാണ്. ഏറെ അസുഖങ്ങൾ വരുന്ന ഒരു സീസൺ കൂടിയാണെന്നതാണ് അതിന് കാരണം.

അമിതമായ ഈർപ്പനിലയും വിയർപ്പും പലതരം വൈറസുകൾക്കും ബാക്ടീരിയകൾക്കും ഫംഗസിനും കാരണമാകാം. അതുപോലെ മലേറിയ, ഡെങ്കിപ്പനി എന്നിങ്ങനെ കൊതുക് പരത്തുന്ന അസുഖങ്ങളും ഈ സ്‌ഥിതി വിശേഷത്തെ ഒന്നുകൂടി ഗുരുതരമാക്കും. ഇത്തരം രോഗങ്ങളെയും അണുബാധകളെയും വളരെ അനായാസം ചെറുക്കാം. ചിട്ടയായതും പോഷകമൂല്യവുമുള്ള ഭക്ഷണരീതിയിലൂടെ മലിനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണം ഒഴിവാക്കി നല്ല ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക. മൺസൂൺ കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമായ ഒരു മാർഗ്ഗമാണ് സിട്രസ് പഴങ്ങൾ. അതായത് പുളിയുള്ള പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.

സീസൺ അനുസരിച്ച് വ്യത്യസ്തങ്ങളായ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫ്രഷായതും ഉയർന്ന പോഷക മൂല്യമുള്ളതുമായവ കഴിക്കുന്നത് പ്രതിരോധശേഷി ബൂസ്റ്റ് ചെയ്യുന്നതിനും ഫിറ്റായിരിക്കാനും സഹായിക്കും.

മഴക്കാലത്ത് പൊതുവെ ദഹനശേഷി വളരെ കുറഞ്ഞിരിക്കും. അതിനാൽ ഈ സമയത്ത് ദഹനയോഗ്യമായ ലൈറ്റ് ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതാണ് ഉചിതം. വറുത്തുപൊരിച്ചവ പൂർണ്ണമായും ഒഴിവാക്കാം.

ഈ സമയത്ത് ഊർജ്ജസ്വലമായിരിക്കാൻ വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കാം. ഇവയ്ക്ക് അസിഡിക് സ്വഭാവമുണ്ടെങ്കിലും ശരീരത്തിൽ ആൽക്കലൈൻ (ക്ഷാരം) സാഹചര്യം സൃഷ്ടിക്കുകയും അതുവഴി അസിഡിക് സാഹചര്യത്തിൽ ഉണ്ടാകുന്ന രോഗകാരികളായ അണുക്കളെ നശിപ്പിക്കുകയും ചെയ്യും.

മഴയെ ആസ്വദിക്കുന്നതിനൊപ്പം ശരീരവും മനസ്സും ആരോഗ്യപൂർണ്ണമായിരിക്കാൻ അവശ്യം കഴിച്ചിരിക്കേണ്ട ചില പഴങ്ങൾ ഏതെന്നറിയാം.

ചെറി: ധാരാളം ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തി രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്താനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചെറി ഉത്തമമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെറി ഡയറ്റിൽ ഉൾപ്പെടുത്താം.

പ്ലം: വിറ്റാമിൻ സി, കെ, പൊട്ടാസ്യം എന്നിവയുടെ കലവറയാണിത്. രോഗപ്രതിരോധശേഷി ബൂസ്റ്റ് ചെയ്യാനും ഫ്ളൂ, അണുബാധ എന്നിവയിൽ നിന്നും ശരീരത്തിന് സംരക്ഷണ കവചമൊരുക്കാനും പ്ലം ഡയറ്റിൽ ഉൾപ്പെടുത്താം.

ഞാവൽപ്പഴം: പ്രമേഹ രോഗികൾക്ക് ഒരു വരദാനമാണ് ഞാവൽപ്പഴം. ബ്ലഡ്ഷുഗർ ലെവൽ നിയന്ത്രിച്ച് നിർത്തുന്നതിന് ഇത് മികച്ചതാണ്. അയൺ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ കലവറയാണീ ഈ ലൊ കലോറി പഴം.

ലിച്ചി: ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്ന ഫലം കൂടിയാണിത്. വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയുടെ മികച്ച സ്രോതസാണിത്.

മാതളം: രോഗപ്രതിരോധത്തിന് ഉത്തമം. രക്തവർദ്ധനവിന് മികച്ചതാണിത്. അതുപോലെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാനും മികച്ചത്.

കുക്കുംബർ: ഏറ്റവും ഊർജ്ജവും ഉണർവും പകരുന്ന ഒന്നാണിത്. ശരീരത്തിന് ജലാംശം നൽകുന്നതിനൊപ്പം ടോക്സിനുകളെ ഇത് പുറന്തള്ളും. അതുപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സലാഡായോ സ്നാക്കായോ കുക്കുംബർ കഴിക്കാം.

പിയർ പഴം: വിറ്റാമിൻ സിയുടെ കലവറ. അതുപോലെ ഉയർന്ന അളവിൽ മറ്റ് പോഷകങ്ങളും നാരുകളുമുള്ള ഒരു പഴമാണിത്. ഡയറ്റ് ശ്രദ്ധിക്കുന്നവർക്ക് സധൈര്യം ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്താം. ഇതിൽ കലോറി വളരെ കുറഞ്ഞ അളവിലെ ഉള്ളൂ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...