കൂർത്ത അഗ്രമുള്ള ഹീൽ ചെരിപ്പുകൾ അണിഞ്ഞ് സിനിമാ നടിമാർ നൃത്തം ചെയ്യുന്ന രംഗങ്ങൾ സ്ക്രീനിൽ തെളിയുമ്പോൾ നാം അദ്ഭുതപ്പെട്ടു പോകുമായിരുന്നു പണ്ട് എന്നാൽ ഇന്ന് ഹൈഹീൽസ് ചെരിപ്പുകൾ അണിഞ്ഞ് പെൺകുട്ടികൾ നടന്നുപോകുന്നത് നാട്ടിൻപുറങ്ങളിൽ പോലും സർവ്വസാധാരണമായ കാഴ്ചയാണ്. കാണാൻ സുന്ദരികളാണ് ഈ ഹൈഹീൽ ചെരുപ്പകളെങ്കിലും യുവതലമുറയുടെ ഹരമായ ഇവയിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.

ഹൈഹീൽ ചെരിപ്പുകൾ അണിഞ്ഞുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യമാകണമെങ്കിൽ ആദ്യം സ്വന്തം ശരീരഘടനയെക്കുറിച്ച് അറിയണം. ശരീരത്തിൽ മൊത്തം 206 എല്ലുകളുണ്ടെന്ന് അറിയാമല്ലോ. അതിൽ ഏകദേശം നാലിലൊന്ന് ഭാഗം കൈകാലുകളിലാണ്.

ശരീരത്തിന്‍റെ പ്രധാന ഭാഗമാണ് കാലുകൾ. ഒരു വ്യക്തി പ്രതിദിനം ശരാശരി 4 മണിക്കൂർ നിൽക്കുകയും ഏകദേശം 8000 മുതൽ 10,000 വരെ ചുവടുകൾ വയ്ക്കുകും ചെയ്യുന്നു. മുഴുവൻ ശരീരഭാരത്തെയും വഹിക്കുകയാണ് കാലുകൾ ചെയ്യുന്നത്. ശരീരത്തെ മറ്റ് ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള ക്ഷമതയും കാലുകൾക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്തു വേണം ചെരിപ്പിന്‍റെ ുപയോഗം എന്നർത്ഥം.

ഉപ്പൂറ്റി വേദന

ഇന്ന് വിപണിയിൽ ഒരിഞ്ച് മുതൽ ഏഴിഞ്ചു വരെ ഉയരമുള്ള സാൻഡലുകളാണ് ഉള്ളത്. മിക്കവയിലുമുള്ള കുഷ്യൻ കാലുകൾക്ക് ആവശ്യമായ സുരക്ഷിതത്വം നൽകുകയില്ലെന്നതാണ് ഒരു പ്രധാന ന്യൂനത. ഇത്തരം ചെരിപ്പുകൾ തുടർച്ചയായി അണിഞ്ഞാൽ പാദത്തിന്‍റെ അടിവശത്ത് വേദനയുണ്ടാകും. രാവിലെ ഉറക്കമുണരുമ്പോഴോ ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴോ വേദന അലട്ടിത്തുടങ്ങും. ഉപ്പൂറ്റി മുതൽ വിരലുകൾ വരെയുള്ള ഭാഗത്തെ ബന്ധിപ്പിക്കുന്ന തന്തുക്കൾ അസ്വസ്ഥമാകുന്നതു കൊണ്ടാണ് ഈ വേദനയുണ്ടാവുന്നത്.

പരന്ന കാൽപാദമുള്ളവരിലാണ് ഹൈഹീൽ ചെരിപ്പ് അണിഞ്ഞുള്ള വേദന അധികമുണ്ടാവുക. അതുകൊണ്ട് പാദത്തിന്‍റെ ഘടനയനുസരിച്ച് വേണം ചെരിപ്പ് തെരഞ്ഞെടുക്കാൻ. പാദങ്ങൾക്കുള്ള വ്യായാമവും മസ്സാജിങ്ങും വഴി വേദന കുറയ്ക്കാനാവും.

വിരലുകൾക്ക് അമിത സമ്മർദ്ദം

ഉപ്പൂറ്റി ഉയർന്നിരിക്കുന്നതിനാൽ വിരലുകളിലാണ് അമിത സമ്മർദ്ദമനുഭവപ്പെടുക. വിരലുകളിലെ എല്ലുകൾ അഥവാ തന്തുക്കൾ വികസിക്കുന്നതോടെ ആ ഭാഗത്ത് നീരും വേദനയുമുണ്ടാകും. കൂർത്ത അഗ്രമുള്ള ഷൂവോ ചെരിപ്പോ അണിഞ്ഞാലും ഈ പ്രശ്നമുണ്ടാകാം.

ഹൈഹീൽ സാൻഡലുകൾ അണിഞ്ഞുണ്ടാകുന്ന മറ്രൊരു പ്രശ്നമാണ് തഴമ്പ്. പാദത്തിന്‍റെ അടിവശത്ത് കല്ല് ഒട്ടിപ്പിടിച്ചതു പോലെയാണത്. ചില സാഹചര്യങ്ങളിൽ വേദനയുമുണ്ടാകും. ഒരിക്കൽ ഉണ്ടയിക്കഴിഞ്ഞാൽ വളരെ സമയമെടുത്തേ ഇത് പൂർണ്ണമായും ഭേദമാകൂ.

മറ്റു ശരീരഭാഗങ്ങൾക്കും

ഹൈഹീൽ ചെരിപ്പു മൂലമുള്ള അസ്വസ്ഥതകൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെയും ബാധിക്കും. കാൽപത്തി, കണങ്കാൽ, കാൽ മുട്ടുകൾ, മുതുക് എന്നിവിടങ്ങളിൽ അനാവശ്യമായ സമ്മർദ്ദമനുഭവപ്പെടാം. പിന്നീടത് സന്ധികളിലും മാംസപേശികളിലും അസ്വസ്ഥതകൾണ്ടാകുകയും ചെയ്യും.

ഹൈഹീൽ ചെരിപ്പണിയുമ്പോൾ ഓരോ ചുവടു വയ്ക്കുന്നതിനും അമിതമായി അദ്ധ്വാനിക്കേണ്ടി വരും. നടപ്പ് മന്ദഗതിയിലാകും. അനാവശ്യമായ ഈ സമ്മർദ്ദം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും.

വാതരോഗത്തിന് സാധ്യത

പൊക്കമുള്ള ചെരിപ്പ് അണിയുന്നതു കൊണ്ട് ശരീരത്തിന്‍റെ ഗുരുത്വാകർഷണ കേന്ദ്രത്തിലും മാറ്റമുണ്ടാകും. ശരീരം മുന്നോട്ട് വളയുന്നതുകൊണ്ട് ശരീരത്തെ സന്തുലിതമായി നിലനിർത്തുന്നതിനായി നാം സ്വമേധയാ ചുമലുകളെ പിന്നോട്ട് തള്ളുന്നു. അതുകൊണ്ട് കാലുകളിലെ സന്ധികൾക്കും മാംസപേശികൾക്കും അസന്തുലിതമായ ഭാരവും അനാവശ്യമായ സമ്മർദ്ദവും ഏൽക്കേണ്ടി വരും. ക്രമേണ അരക്കെട്ട് വേദന, മുട്ട് വേദന തുടങ്ങി ഗുരുതരമായ പ്രശ്നങ്ങൾ വരെയുണ്ടാകാം. പിന്നീടത് വാതരോഗമായി പരിണമിക്കുകയും ചെയ്യും. കാലുകളിലെ എല്ലുകൾ ദുർബലമാകാനും ഇതിനിടയാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...