ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് തോന്നുകയാണെങ്കിൽ രോമാഞ്ച ജനകവും സാഹസികവുമായ ഈ വിനോദങ്ങൾ ജീവിതത്തെ റീചാർജ് ചെയ്യും. യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ഈ ഭൂമിയിൽ ആരുമുണ്ടാവില്ല. അങ്ങനെയാണെങ്കിൽ നമ്മുടെ ഇന്ത്യയിൽ തന്നെ മനോഹരവും അതൊടൊപ്പം വിവിധതരം സാഹസിക കായിക വിനോദങ്ങളും ഉള്ള ധാരാളം ഇടങ്ങളുണ്ട്.
ഋഷികേശ് റാഫ്റ്റിംഗ് ഫോർ സ്പോർട്സ് ലവേഴ്സ്
ജലകോളികൾ ആഗ്രഹിക്കുന്നവരാണോ, എങ്കിൽ മികച്ച റിവർ റാഫ്റ്റിംഗ് ഡെസ്റ്റിനേഷനാണ് ഋഷികേശ്. ഉത്തരാഖണ്ഡിലെ ഗഡ്വാളിലാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. ധാരാളം വിദേശ സഞ്ചാരികളും ഇവിടെ ജലകായികമേളകൾ ആസ്വദിക്കാനെത്താറുണ്ട്. റബ്ബർ തോണിയിൽ കയറി വെള്ളിച്ചില്ല് പോലെ ഒഴുകുന്ന വെള്ളത്തിലൂടെ വട്ടം കറങ്ങിയുള്ള ജലയാത്രയുടെ ആവേശവും രസവും പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്.
നീന്താനറിയാത്തവർക്ക് ഗൈഡിന്‍റെ പൂർണ്ണമായ മേൽനോട്ടത്തിൽ ഈ വാട്ടർ അഡ്വഞ്ചറിന്‍റെ സുഖം നുകരാമെന്ന വലിയൊരു പ്രത്യേകത കൂടിയുണ്ട്.
ഈ 4 ഇടങ്ങളിൽ റാഫ്റ്റിംഗ് ലഭ്യമാണ്
ബ്രഹ്മപുരിയിൽ നിന്ന് ഋഷികേശ് 9 കി.മീ.
ശിവപുരിയിൽ നിന്ന് ഋഷികേശ് - 16 കി.മീ
മറൈൻഡ്രൈവിൽ നിന്ന് ഋഷികേശ്- 25 കി.മീ
കൗഡിയാലയിൽ നിന്ന് ഋഷികേശ് - 35 കി.മീ
മികച്ച കാലാവസ്‌ഥ: റാഫ്റ്റിംഗ് ചെയ്യാനായി ഋഷികേശിൽ വരാനുള്ള പ്ലാനിലാണെങ്കിൽ മാർച്ച് തുടങ്ങി മെയ് പകുതി വരെ അനുയോജ്യ സമയമാണ്.
ബുക്കിംഗ് ടിപ്സ്: റാഫ്റ്റിംഗ് നടത്താനുള്ള ബുക്കിംഗ് ഋഷികേശിൽ എത്തിയശേഷവും നടത്താവുന്നതാണ്. നിരക്കുകൾ താരതമ്യം ചെയ്ത് നല്ല ഡിസ്ക്കൗണ്ട് ലഭിക്കുന്നത് തെരഞ്ഞെടുക്കാം. അല്ലാത്തപക്ഷം കീശയിൽ നിന്ന് നല്ലൊരു തുക നഷ്ടമാകും. 1000 രൂപ തുടങ്ങി 1500 നുള്ളിൽ റാഫ്റ്റിംഗിന്‍റെ രസമാസ്വദിക്കാം. ഇനി ഗ്രൂപ്പ് റാഫ്റ്റിംഗ് ചെയ്യാനാണ് താൽപര്യമെങ്കിൽ അതിനുള്ള ഡിസ്ക്കൗണ്ടും നേടാം.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. റാഫ്റ്റിംഗ് വീഡിയോ ചെയ്യുന്നതിന് ഗൈഡ് പ്രത്യേക ചാർജ് ഈടാക്കും. അതിനാൽ അത് അത്യാവശ്യമാണെങ്കിൽ മാത്രം വീഡിയോ എടുക്കാം.
പാരാഗ്ലൈഡിംഗ് കുളു- മനാലി
ആകാശ നീലിമയുടെ ഉയരങ്ങളെ അടുത്തറിയാൻ ആരാണ് കൊതിക്കാത്തത്. ആകാശത്ത് കൂടി പക്ഷികളെ പോലെ പറന്നു നടക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കേ. എന്ത് രസമാണല്ലേ. അത്തരം അനിർവചനീയമായ ആകാശയാത്രയ്ക്കായുള്ള പാരാഗ്ലൈഡിംഗ് നടത്താൻ ആഗ്രഹിക്കുന്നുണ്ടോ. ഇന്ത്യയിൽ ഇപ്പോൾ എവിടെയും പാരാഗ്ലൈഡിംഗ് അഡ്വഞ്ചറിനുള്ള സൗകര്യം ലഭ്യമാണ്.
പാരാഗ്ലൈഡിംഗിന് ഏറെ പ്രശസ്തമായ ഒരിടമാണ് മനാലി. ഹിമാചൽ പ്രദേശിന്‍റെ കുളു ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന സ്‌ഥലമാണിത്. അവിടുത്തെ ഹരിതാഭയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ എല്ലാ വർഷവും ആയിരക്കണക്കിനാളുകളാണ് വരുന്നത്.
പ്രകൃതി സൗന്ദര്യത്തിന്‍റെ പേരിൽ മാത്രമല്ല സാഹസികതയ്ക്കും പേര് കേട്ടതാണ് ഈ സ്‌ഥലം. അതിനാൽ പാരാഗ്ലൈഡിംഗ് ഇഷ്ടപ്പെടുന്നവർ ഒരിക്കലും ഈ ഇടം സഞ്ചരിക്കാൻ മറക്കരുത്. ഷോർട്ട് പാരാഗ്ലൈഡിംഗ് റൈഡ് തുടങ്ങി ലോംഗ് പാരാഗ്ലൈഡിംഗ് റൈഡിന്‍റെ ത്രില്ലും ആസ്വദിക്കാം.
പാരാഗ്ലൈഡിംഗ് ഇടങ്ങൾ
സൊലാംഗ് വാലി- 15 കി.മി (മനാലിയിൽ നിന്ന് പാരാഗ്ലൈഡിംഗ് ഡ്യുറേഷൻ - 20 മിനിറ്റ്)
ഫട്രു- ലോംഗർ ഫ്ളൈറ്റ് ടൈം, (പാരാഗ്ലൈഡിംഗ് ഡ്യൂറേഷൻ- 30 മുതൽ 35 മിനിറ്റ്)