സുന്ദരവും വിശാലവുമായ വീട് ഏതൊരാളുടെയും വലിയ സ്വപ്നമാണ്. എന്നാൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ അസാധ്യമായ കാര്യമാണ്. അതുകൊണ്ട് ചെറിയ വീട് എന്ന സങ്കൽപത്തിൽ പലർക്കും വീട് പണികഴിപ്പിക്കേണ്ടി വരുന്നു. അല്ലെങ്കിൽ നിർബന്ധിതനാകുന്നുവെന്ന് പറയാം.
വീടിനും വേണം പേഴ്സണാലിറ്റി
എത്രമാത്രം അടുക്കും ചിട്ടയോടെയും വൃത്തിയോടെയും വീട് സൂക്ഷിക്കുകയാണെങ്കിൽ മുറികളിൽ കൂടുതൽ ധാരാളം സ്പേസും പോസിറ്റീവ് എനർജിയുമുണ്ടാകും. മുറിയിൽ അധിക സ്പേസ് ഉള്ളതായി തോന്നും. സാധന സാമഗ്രികൾ അടുക്കും ചിട്ടയോടെയും ക്രമീകരിച്ച ശേഷം അനാവശ്യ വസ്തുക്കൾ നീക്കം ചെയ്‌ത് മുറിക്കകം വിശാലമാക്കാം.
ലൈറ്റ് നിറങ്ങൾ ഉപയോഗിക്കാം
ഡാർക്കായ നിറങ്ങൾ വലിയ സ്പേസിനെ ചെറുതാക്കി കാട്ടും. അതുകൊണ്ട് വീടിന്‍റെ ചുവരുകളിൽ വെളുത്ത നിറം പൂശാം. ഫർണ്ണീച്ചറും ഇളം നിറത്തിലുള്ളതാകണം. ചുവരുകളിൽ വെളുത്ത നിറം ഇഷ്ടമല്ലാത്തവർ ലൈറ്റ് ഗ്രീൻ, ലൈറ്റ് റോസ്, ലൈറ്റ് ബ്ളൂ, ഇളം മഞ്ഞ തുടങ്ങിയ നിറങ്ങൾ തെരഞ്ഞെടുക്കാം. വീട് മൊത്തത്തിൽ ഒരേ നിറത്തിലുള്ളതാകണം എന്നിട്ട് നിരീക്ഷിക്കൂ. മുറിക്ക് വലിപ്പം കൂടിയതു പോലെ തോന്നുന്നില്ലേ?
വീട്ടിൽ ശരിയായ വെളിച്ചം
വീടിനകത്തളത്തിൽ ധാരാളം വെളിച്ചം കടക്കുന്നതായിരിക്കട്ടെ. വീടിനകത്ത് ആവശ്യമായ വെളിച്ചം കടക്കുന്നതായാൽ വീട് വലുതായി തോന്നിപ്പിക്കും. നിറങ്ങളുടെ സുന്ദരമായ ഇഫക്റ്റ് ലഭിക്കാൻ ലാമ്പുകൾ ഘടിപ്പിക്കാം. വീടിന് മൊത്തത്തിലിത് ആകർഷണീയത കൂട്ടും.
മൾട്ടിപർപ്പസ് ഫർണീച്ചർ
മൾട്ടി പർപ്പസ് ഫർണീച്ചർ വീടിനായി തെരഞ്ഞെടുക്കാം. ഇത്തരം ഫർണീച്ചറുകൾ മുറിയ്ക്ക് അടുക്കും ചിട്ടയും പകരുന്നതിനൊപ്പം മുറിക്കകവശം വിശാലമായി തോന്നിപ്പിക്കുകയും ചെയ്യും. ഉദാ: അടുക്കളയിൽ ഇത്തരം മൾട്ടിപർപ്പസ് ടേബിൾ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ടേബിളിൽ ധാരാളം റാക്കുകളുണ്ടാവും. ഇതിൽ അടുക്കള സാമഗ്രികൾക്കൊപ്പം മറ്റ് വസ്തുക്കളും വയ്ക്കാം. സാധനങ്ങളൊന്നും അധിക സ്‌ഥലമെടുക്കുകയും ചെയ്യില്ല.
വീട്ടിൽ മിററിന്‍റെ പ്രയോഗം
മിറർ ഉപയോഗിച്ചും മുറിയ്ക്ക് വലിപ്പം തോന്നിപ്പിക്കാം. ഫോക്കൽ പോയിൻറിന്‍റെ പ്രയോഗം മുറി വിശാലമായി തോന്നിപ്പിക്കും വിധം മിറർ ഉപയോഗിക്കാം. വീടിന്‍റെ ജനാലയ്ക്ക് നേരെ എതിർഭാഗത്തായി മിറർ ഘടിപ്പിക്കാം. പ്രകാശത്തിന്‍റെ പ്രതിബിംബം മൂലം മുറിയ്ക്ക് നല്ല വിശാലത തോന്നും.
റെസ്ട്രപ്സ് ഉപയോഗിക്കാം
ഹോം ഡെക്കേറിൽ ലൈറ്റായിട്ടുള്ള ചില മാറ്റങ്ങൾ വരുത്തി വീടിന്‍റെ രൂപം മാറ്റിയെടുക്കാം. ഉദാ: നെറ്റ്ഡ് കാർപ്പറ്റുകൾ മുറിയ്ക്ക് നീളം തോന്നിപ്പിക്കും. ഇപ്രകാരം വീടിന്‍റെ കർട്ടനുകളിലും സെട്രപ്സ് ഡിസൈനുകളുണ്ടായിരിക്കുന്നത് മുറിയ്ക്ക് വലിപ്പം തോന്നിപ്പിക്കും.
പ്രവേശന കവാടം
വീടിന്‍റെ പ്രവേശന കവാടം ബ്ലോക്ക് ചെയ്യരുത്. വീടിന്‍റെ പ്രവേശന കവാടത്തിലും ലോബിയിലും ഹോൾ വേയിലും സങ്കീർണ്ണമായ കൺസോൾ ടേബിളുകൾ ഉപയോഗിച്ച് മാർഗ്ഗം തടസ്സപ്പെടുത്താതിരിക്കുക. നിങ്ങൾക്ക് മുറിയുടെ എത്ര ദൂരം വരെ നോക്കാൻ കഴിയുന്നോ മുറി അത്രയും വിശാലമായി തോന്നിക്കും.