ധാരാളം പണം ചെലവഴിച്ച് സ്വപ്ന സദൃശമായ ഒരു വീട് വച്ചു. അപ്പോൾ വീടിന്‍റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടാൻ ആഢ്യത്വം തോന്നിക്കുന്ന ഫർണിച്ചറുകളും വേണ്ടേ? വീടിന്‍റെ അകത്തളങ്ങൾ, ജീവിതശൈലി എന്നിവയ്ക്ക് അനുയോജ്യമായ മോഡേൺ കംഫർട്ടബിൾ സ്‌റ്റൈലിഷ് ഫർണിച്ചർ തെരഞ്ഞെടുക്കാനാണ് എല്ലാവർക്കും താല്പര്യം. നിറം, ആകാരം, ഫംഗ്ഷനിംഗ് കൂടാതെ അത്ഭുതകരമായ സാങ്കേതിക സൗകര്യങ്ങൾ എന്നിവയാണ് ഇത്തരം ഫർണിച്ചറുകളുടെ പ്രത്യേകത. വീടിന്‍റെയും ഓഫീസിന്‍റെയും ലുക്ക് തന്നെ മാറ്റുന്ന ഇത്തരം അൾട്രാ മോഡേൺ ഫർണിച്ചറുകൾക്ക് വൻ ഡിമാന്‍റുണ്ട്.
വീടിന്‍റെ ഇന്‍റീരിയർ ഗംഭീരമാക്കാനും, അകത്തളങ്ങൾക്ക് സുഖകരമായ അനുഭൂതി പകരാനും നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മോഡേൺ ലുക്കോടു കൂടിയ ഫർണിച്ചറുകൾ വേണം.
ചെറിയ വീടുകളിലും ഫ്ളാറ്റുകളിലും മൾട്ടി പർപ്പസ് ഫർണിച്ചറുകൾക്കാണ് കൂടുതൽ ഡിമാന്‍റ്. ലേറ്റസ്‌റ്റ് ബ്രിട്ടീഷ് പോർച്ചുഗീസ് ഫർണിച്ചറുകൾ ഈ ഉദ്ദേശ്യത്തോടെ രൂപകല്പ്‌പന ചെയ്‌തതാണ്. മുമ്പൊക്കെ ബ്രിട്ടീഷ് ശൈലിയിൽ പണി തീർത്ത ഫർണിച്ചറുകൾ വലിയ ആകാരത്തോടു കൂടിയതായതിനാൽ കൂടുതൽ സ്‌ഥലം ആവശ്യമായിരുന്നു.
ഇന്ന് ഇത്തരം ഫർണിച്ചറുകളിലും ഹോം ഡെക്കറേഷനിലും വലിയ ചെയ്ത് കാണുന്നുണ്ട്. പുതിയ ലുക്കും സ്‌റ്റോറേജ് കപ്പാസിറ്റിയുമാണ് മൾട്ടി പർപ്പസ് ഫർണിച്ചറുകളുടെ സവിശേഷത, വീട്ടിലെവിടേയും അഡ്‌ജസ്‌റ്റ് ചെയ്‌ത് ഒതുക്കി വയ്ക്കാം എന്ന ഗുണവുമിവയ്ക്കുണ്ട്.
ലിവിംഗ് റൂം ഫർണിച്ചർ
ഡ്രോയിംഗ് റൂമിൽ കൗതുകം നിറയ്ക്കുന്ന വൃത്താകൃതിയിലുള്ള ഒരു ഷോപീസ്... ഒറ്റ നോട്ടത്തിൽ എന്താവുമിതെന്ന് ആർക്കും തോന്നാം. അതിഥികൾ വീട്ടിലെത്തുമ്പോൾ രുചികരവും സ്വാദിഷ്ഠവുമായ ഭക്ഷണം വിളമ്പാനുള്ള ഡൈനിംഗ് ടേബിളായി മാറുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഫോൾഡ് ചെയ് സൂക്ഷിക്കാവുന്ന ആറ് കസേരകളോടു കൂടിയ ഫ്ളോറൽ ഷേയ്‌പിലുള്ള ഡൈനിംഗ് ടേബിൾ ഫാമിലി ഡിന്നർ, ഗെറ്റ് ടുഗതർ വേളകൾ ഉല്ലാസഭരിതമാക്കാൻ ഇത്തരം അൾട്രാ മോഡേൺ കംഫർട്ടബിൾ ഐറ്റംസ് ആശ്രയിക്കാം.
ഇനി ലിവിംഗ് റൂമിലെ സോഫയിലിരുന്ന് കൂൾ ആയി ഇന്‍റർനെറ്റും ഉപയോഗിക്കാം. എന്താ വിശ്വാസം വരുന്നില്ലേ? സ്റ്റൈലിഷ്, ബ്യൂട്ടിഫുൾ ലൂക്ക് നൽകുന്ന സോഫയിൽ ഘടിപ്പിച്ച കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങൾ ഇരിക്കുന്ന ആംഗിളിനനുസരിച്ച് അഡ്‌ജസ്റ്റ‌് ചെയ്യാം.
മോഡേൺ വീടുകളുടെ രൂപകൽപനയ്ക്ക് അനുസൃതമായ ആകർഷകമായ ഡിസൈനോടു കൂടിയ കസേരകൾ ആരുടെയും മനം കവരും. വ്യത്യസ്‌ത മെറ്റിരിയൽ കോമ്പിനേഷനിൽ നിർമ്മിതമായ ഗ്ലാമറസ്സ് ഫാഷനബിൾ ചെയറുകൾ ഏതു ഭാഗത്ത് വച്ചാലും ശ്രദ്ധ പിടിച്ചു പറ്റും.
ഒഴിവു വേളകളിൽ സ്വസ്‌ഥമായി കിടന്നുകൊണ്ട് കമ്പ്യൂട്ടറിൽ ഇഷ്ടമുള്ള വെബ്സൈറ്റ് സെർച്ച് ചെയ്യണമെന്നുണ്ടോ? വരും കാലത്ത് തിരമാലകളുടെ ആകാരത്തോടു കൂടിയ സർഫ് ചെയറിൽ മണിക്കൂറുകളോളമിരുന്നു കൊണ്ട് സ്വസ്‌ഥമായി വർക്കുകൾ ചെയ്യാം. ക്ഷീണം തോന്നുകയുമില്ല. ഇതിൽ ഇരുന്നുകൊണ്ട് ഏറെ റിലാക്‌സായി ജോലി ചെയ്യാം. കിടന്നു കൊണ്ടു തന്നെ മോണിറ്റർ ആംഗിൾ അഡ്‌ജസ്‌റ്റ് ചെയ്യാം.
കിച്ചൻ പുതുമോടിയോടെ
ഫ്ളാറ്റിലും സ്‌റ്റുഡിയോ അപ്പാർട്ട്മെന്‍റ്സിലുമൊക്കെ അടുക്കള എന്ന ഒരു പ്രത്യേക മുറിക്കു പകരം ലിവിംഗ് റൂമിലാവും ഓപ്പൺ കിച്ചൻ. ഇത് ലിവിംഗ് റൂമിന് ഭംഗി പകരുമെന്നു മാത്രമല്ല, ചെറിയ സ്പെയ്‌സിൽ സ്റ്റൈലിഷ് ലുക്കും നൽകും. എന്നാൽ സകല സൗകര്യങ്ങളോടും കൂടിയതാവും ഇത്തരം കിച്ചൻ.