അനിത ജോലി ചെയ്യുന്നത് ഒരു സോഫ്റ്റ്‍വെയർ കമ്പനിയിലാണ്. റിലേഷൻസ് ഓഫീസറാണ്. രാവിലെ 8 മണിക്ക് ജോലിക്ക് കയറിയാൽ 5ന് ഇറങ്ങും. വീട്ടിലെ പ്രിയപ്പെട്ട ഡിസൈനർ കിച്ചനാണ് 6 മണി മുതൽ അനിതയുടെ വിഹാരരംഗം.

മനോജ് ഒരു ബസ് ഡ്രൈവറാണ്. സമ്മർദ്ദം നിറഞ്ഞ ഒരു ദിവസത്തെ ഓടട്ടത്തിനൊടുവിൽ രാത്രി 8 മണിക്ക് തന്‍റെ വീട്ടിലെത്തും. സ്വന്തം മുറിയിലെ കിടക്കയും അതോട് ചേർന്ന് സൂക്ഷിച്ചിരിക്കുന്ന ഹാർമോണിയവും ആണ് മനോജിന്‍റെ പ്രിയപ്പെട്ട വസ്തുക്കൾ.

സബിത ഒരു ബുട്ടീക് ഉടമസ്ഥയാണ്. കൃത്യസമയം പാലിച്ച് വീട്ടിലെത്താൻ പലപ്പോഴും കഴിയാറില്ല. പക്ഷേ വീട്ടിലേക്ക് എത്രയും വേഗം എത്താൻ ആഗ്രഹിക്കുന്നത് തന്‍റെ ഇരട്ടക്കുട്ടികളുടെ കൂടെ കളിക്കാനാണ്.

എന്‍റെ വീട്... സ്വയം രാജാവാണെന്ന് നമുക്ക് തോന്നേണ്ടത് നമ്മുടെ വീട്ടിലെത്തുമ്പോഴാണ്. ഒരു സ്ത്രീയുടെ ഏറ്റവും നല്ല ആഭരണം അവളുടെ പുഞ്ചിരിയാണെന്ന് പറയുമ്പോലെ ഒരു വീടിന്‍റെ സൗന്ദര്യം അതിന്‍റെ മുൻവശത്താണ്. സ്വന്തം അഭിരുചിയും സൗകര്യവും പണവും അനുസരിച്ച് അത് രൂപപ്പെടുത്തുന്നത് മാത്രമാണോ കാര്യം?

എന്തുതന്നെയാകട്ടെ ഒരുകാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, ചില വീടുകളിലേക്ക് കയറുമ്പോൾ ഒരു പോസിറ്റീവ് എനർജി വലയം ചെയ്തതുപോലെ അനുഭവപ്പെടും. സമാധാനവും പുഞ്ചിരിയും നിങ്ങളെ തേടിയെത്തും. ആ സ്ഥലത്തേക്ക് വീണ്ടും വീണ്ടും ചെല്ലാൻ തോന്നും. അതിഥികളുടെ ചിരിയും ആതിഥേയത്തിന്‍റെ ഊഷ്മളതയും ഒരു നല്ല വീടിന്‍റെ ലക്ഷണമാണ്. നിങ്ങളുടെ വീട് അത്തരമൊരു വീടാണോ? അതിന് മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഡിഗ്‍നിറ്റി, ഡിലൈറ്റ്, ഡിഫറൻസ് (അന്തസ്സ്, ആനന്ദം, ആദരവ്). ഈ മൂന്ന് ഡി കൾ ശരിക്കും പ്രയോഗിച്ചാൽ മതി.

ഡിഗ്‍നിറ്റി

ഒരു വ്യക്തിയെപ്പോലെയാണ് ഒരു വീട്. സ്വന്തം ലുക്കിലും നിൽപ്പിലും എടുപ്പിലും ശ്രദ്ധിക്കുമ്പോലെ വീടിനുമുണ്ട് ആ പേഴ്സണാലിറ്റി. എങ്ങനെ വീടിന് സ്വന്തം അന്തസ്സ് നിലനിർത്താമെന്ന് നോക്കാം. വീട്ടിലെ ഓരോ വസ്തുവും അതിന്‍റേതായ സ്ഥാനത്തു തന്നെയാണോ എന്ന് പരിശോധിക്കുകയാണ് ആദ്യപടി. പുതുതായി വാങ്ങിയ ഡബിൾകോട്ട് കട്ടിലും സൈഡ് മേശയും ഇട്ടപ്പോൾ മുറി ആകെ ഇടുങ്ങിയപോലെ തോന്നുന്നുണ്ടോ? ഡൈനിംഗ് ടേബിളിന്‍റെ കവർ ചീത്തയായോ? രണ്ട് വർഷം മുമ്പ് വാങ്ങിയ കർട്ടൻ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത്? എങ്കിൽ നിങ്ങളുടെ വീടിന് പുതിയ ലുക്ക് നൽകേണ്ട സമയമായി.

പഴയതും ഉപയോഗശൂന്യവുമായ വസ്തുക്കൾ വീടിനുള്ളിൽ അവിടവിടെ കിടപ്പുണ്ടെങ്കിൽ അവ ഉടനെ നീക്കം ചെയ്യണം. അത്തരം വസ്തുക്കൾ വീടിന് ശോകഭാവം പകരും. ഇടയ്ക്കിടെ ഫർണീച്ചർ റീ അറേഞ്ച് ചെയ്താൽ മുറിയുടെ എല്ലാ ഭാഗവും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും.

അലങ്കാരങ്ങളിലാണ് ഒരു വീടിന്‍റെ ജീവൻ. മുത്ത് കൊണ്ടുള്ള അലങ്കാരങ്ങൾ, ഗ്ലാസ്, മരം ഇവയുടെ കലരൂപങ്ങൾ ഇവ വീടിന് സമ്പന്നമായ ലുക്ക് നൽകും. ഒരു ബൾബിന്‍റെ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന അലങ്കാരങ്ങൾ പോലും മുറിക്ക് തിളക്കമേകും. പക്ഷേ മുത്തുകളും അലങ്കാരങ്ങളും പൊടിമൂടിയിരുന്നാലോ? അതിലും മോശമായ ഒരു കാഴ്ച വീടിനുള്ളിൽ ഉണ്ടാകില്ല. കാഴ്ചയ്ക്കായി വീട്ടിൽ ഒരുക്കുന്ന സാമഗ്രികൾ ഏറ്റവും ശ്രദ്ധയോടെ വേണം ഡിസ്പ്ലേ ചെയ്യാൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...