പൂക്കൾ, പറക്കുന്ന പക്ഷികൾ, പ്രകൃതി ദൃശ്യങ്ങൾ... നിലത്തേക്കു ചവിട്ടാനേ തോന്നുകയില്ല! അത്രയ്‌ക്ക് വർണ്ണ ഭംഗിയാണ് ഓരോ കാർപ്പറ്റിനും. അകത്തളങ്ങൾക്ക് ചാരുതയേകുന്ന കാർപ്പറ്റുകൾ ഇപ്പോൾ സ്വീകരണമുറിയുടെ അനിവാര്യതയാവുകയാണ്. നിലം പുതച്ചു കിടക്കുന്ന വലിയ കാർപ്പറ്റുകൾ മുറിയ്‌ക്ക് രാജകീയ ലുക്ക് നൽകുമെന്നതിൽ സംശയം വേണ്ട. ആധുനിക സങ്കേതിക വിദ്യയിൽ തയ്യാറാക്കുന്ന വിവിധതരം ഡിസൈനുകളോടു കൂടിയ കാർപ്പറ്റുകൾ വിപണിയിൽ തരംഗം തീർക്കുകയാണ്. ഇവയേതെന്നറിയാം...

വിവിധതരം കാർപ്പറ്റുകൾ

സിന്തറ്റിക്ക് : സിന്തറ്റിക്ക് കാർപ്പറ്റിൽ നൈലോൺ കാർപ്പറ്റിനാണ് ഏറെ ഡിമാന്‍റ്. ഇതു കൂടാതെ പോളിസ്‌റ്റർ അക്രിലിക്ക് ഫൈബർ സിന്തറ്റിക്ക് കാർപ്പറ്റുകളും വിപണിയിലുണ്ട്. എളുപ്പം വൃത്തിയാക്കാം എന്ന സവിശേഷത ഇവയ്‌ക്കുണ്ട്.

കോട്ടൺ: ഭംഗി പകരുമെന്നു മാത്രമല്ല ശൈത്യകാലത്ത് മുറിയ്‌ക്കകം ഊഷ്‌മളമാക്കുന്നു. കോട്ടൺ കാർപ്പറ്റുകൾ ചർമ്മത്തിനു യാതൊരു തരത്തിലുള്ള ദോഷവും ഏൽപ്പിക്കുകയുമില്ല.

സിൽക്ക്: വില അൽപം കൂടുതലാണെങ്കിലും സിൽക്ക് കാർപ്പറ്റുകളുടെ സാന്നിദ്ധ്യം മുറിയ്‌ക്ക് രാജകീയ പ്രൗഢി പകരും. യഥാസമയം വൃത്തിയാക്കണം. ഇവ കേടാവാതിരിക്കുന്നതിനു പ്രത്യേക പരിചരണവും ആവശ്യമുണ്ട്.

ജൂട്ട്: മനോഹരമായ എംബ്രോയ്‌ഡറി വർക്കോടു കൂടിയ ജൂട്ട് കാർപ്പറ്റുകൾ വിപണിയിൽ ലഭ്യമാണ്. തീർത്തും ഇക്കോ ഫ്രണ്ട്ലിയാണിവ. വില പൊതുവെ കുറവാണെങ്കിലും പെട്ടെന്ന് കേടാവാനുള്ള സാധ്യതയുണ്ട്. വളരെയെളുപ്പം കത്താനും പൊടിഞ്ഞു പോകാനും സാധ്യതയുണ്ട്.

മോഡേൺ: ആധുനിക സാങ്കേതിക വിദ്യ അടിസ്‌ഥാനമാക്കി തയ്യാറാക്കുന്ന കാർപ്പറ്റുകളാണിവ. വാട്ടർ റിപ്പലന്‍റ് ടെക്‌നിക്കും ഇതിൽ ഉപയോഗിക്കാറുണ്ട്. മുമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സാങ്കേതിക വിദ്യയായിരുന്നു ഇത്. വെള്ളം വീണാലും കാർപ്പറ്റ് നനയില്ലെന്നതാണിതിന്‍റെ പ്രത്യേകത.

ട്രെഡീഷണൽ: മുഗൾ അലങ്കാരം അനുസ്‌മരിപ്പിക്കുന്ന കാർപ്പറ്റുകളാണിവ. ഇവയ്‌ക്ക് കനം അൽപം കൂടുമെങ്കിലും മുറിയ്‌ക്ക് രാജകീയ പ്രൗഢി പകരും.

ട്രൈബൽ: ഇവ പ്രധാനമായും ജൂട്ട് നിർമ്മിതമായിരിക്കും. മാത്രമല്ല പേരുപോലെ തന്നെ ട്രൈബൽ ഡിസൈനോടു കൂടിയവയായിരിക്കും. തീർത്തും ട്രെൻഡിയായി തോന്നിക്കില്ലെങ്കിലും ഇവയുടെ സാന്നിദ്ധ്യം ആൻറിക്ക് ലുക്ക് നൽകും.

കാർപ്പറ്റ് ക്ലീൻ... ക്ലീൻ...

  • കാർപ്പറ്റ് വിരിച്ചിരിക്കുന്ന മുറിയ്‌ക്ക് പുറത്ത് ഒരു ചവിട്ടി വയ്‌ക്കുക. കാലിലെ പൊടിയും അഴുക്കും മറ്റും കാർപ്പറ്റിൽ പറ്റാതിരിക്കാനാണിത്.
  • ആഴ്‌ചയിൽ ഒരു തവണ വാക്വം ക്ലീനർ ഉപയോഗിച്ച് കാർപ്പറ്റ് വൃത്തിയാക്കുക. കാർപ്പറ്റ് പുതുപുത്തൻ പോലെ തോന്നിക്കും.
  • മാസത്തിൽ ഒരു തവണയെങ്കിലും കാർപ്പറ്റ് വെയിലത്ത് ഉണക്കിയെടുക്കുക. ഈർപ്പവും ദുർഗന്ധവും മാറും.
  • മുഴുവൻ സമയവും കാർപ്പറ്റ് വിരിക്കുന്നില്ലെങ്കിൽ കാർപ്പറ്റിന്‍റെ മുകൾവശം അകത്തേക്കു വരും വിധം മടക്കി സൂക്ഷിക്കാം. ഇല്ലെങ്കിൽ പൊടി പറ്റാനിടയുണ്ട്.
  • കാർപ്പറ്റിൽ എന്തെങ്കിലും വീണിട്ടുണ്ടെങ്കിൽ ഉടനെ അതു വൃത്തിയാക്കണം. ഇല്ലെങ്കിൽ ഇത് കറയായി അവശേഷിക്കും. ചൂടു വെള്ളവും ഡിറ്റർജെന്‍റും ഉപയോഗിച്ച് വൃത്തിയാക്കാം. അധികം ബലം നൽകാതെ കാർപ്പറ്റ് വൃത്തിയാക്കണം. അല്ലാത്ത പക്ഷം കാർപ്പറ്റിന്‍റെ നൂലുകൾ ഇളകി വന്നേക്കും.
  • വിനാഗിരി വെള്ളത്തിൽ ചേർത്ത് കറയുള്ള ഭാഗത്ത് പുരട്ടിയും കാർപ്പറ്റ് വൃത്തിയാക്കാനാവും.
  • നെയിൽ പോളിഷ് റിമൂവറും നല്ലൊരു സ്‌റ്റേയിൻ റിമൂവറാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...