“എന്തു ഭംഗിയായാണ് നീ വീട് മെയിന്‍റയിൻ ചെയ്യുന്നത്?” ഒരു ഗെറ്റുഗതർ വേളയിൽ കൂട്ടുകാരിയുടെ പ്രശംസ കേട്ട് ശ്രുതി അഭിമാനിച്ചു. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന രാസവസ്തു എടുത്ത് കളിച്ച അവളുടെ കുഞ്ഞിന്‍റെ കൈ പൊള്ളിയത് വലിയ ടെൻഷൻ സൃഷ്ടിച്ചു.

വീട് വൃത്തിയായി സൂക്ഷിക്കാതിരിക്കാനാവില്ല. പക്ഷേ, ക്ലീനിംഗിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ അപകടം ക്ഷണിച്ചുവരുത്തുന്നതാണെങ്കിലോ? ചെറിയൊരു അശ്രദ്ധ വലിയ അപകടം ക്ഷണിച്ചു വരുത്താം.

ധൃതി കാരണമോ അറിയാതെയോ റോസ്‍വാട്ടറാണെന്നു കരുതി ആസിഡ് കണ്ണിലൊഴിക്കുക, ഉപ്പെന്നു കരുതി അജിനോമോട്ടോ കറിയിൽ ചേർക്കുക, റോസ്‍വാട്ടറാണെന്നു കരുതി ഗ്ലിസറിൻ കറിയിൽ ചേർക്കുക... എന്നിങ്ങനെ നില്ലാരമെന്നു തോന്നുന്ന ഗുരുതര പ്രശ്നങ്ങൾ ചിലർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം.

ബ്ലീച്ചിംഗ് പൗഡർ, ആസിഡ്, ഡ്രെയിൻ ക്ലീനർ, നാഫ്തലിൻ ബോൾ (പാറ്റാഗുളിക), എക്സപയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ, മെർക്കുറി പെസ്റ്റിസൈഡ്സ്, ടോയ്‍ലെറ്റ് ക്ലീനർ എന്നിങ്ങനെ ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ശരീരത്തിന് ഹാനികരമാണ്. ഇവ കുട്ടികളുടെ കൈയെത്തുന്ന സ്ഥലങ്ങളിൽ വയ്ക്കരുത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ദോഷകരമായി തീരാവുന്ന ഊ കെമിക്കലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കണ്ണുകൾക്കും ചർമ്മത്തിനും ഇവ ഹാനികരമാണ്

നാഫ്തലിൻ ബോൾസ്

അലമാരയിൽ പാറ്റ, പ്രാണി ശല്യം ഒഴിവാക്കുന്നതിനാണ് സാധാരണയായി നാഫ്തലിൻ ബോൾ ഉപയോഗിച്ചു വരുന്നത്. രൂക്ഷഗന്ധമുള്ള ഒരു രാസവസ്തുവാണിത്. ഇവയുമായി ദീർഘനാൾ സമ്പർക്കമുണ്ടാവുന്നത് കിഡ്നി, കരൾ, കണ്ണ്, ശ്വാസകോശം, കഴുത്ത് എന്നിവയ്ക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കാം.

അമോരിക്കയിൽ മൃഗങ്ങളിൽ നടത്തിയ ഭയാനകമായ ഒരു വസ്തുവിലേക്കാണ് വിരൽ ചൂണ്ടുന്നത്. കെമിക്കലുമായുള്ള നിരന്ത സമ്പർക്കം മൂക്കിനുള്ലിൽ കാൻസർ ഉണ്ടാകുന്നതിനു കാരണമാകുന്നു. ഗ്രാമ്പൂ, കർപ്പൂരം എന്നിവ ഒരു തുണിയിൽ കിഴികെട്ടി അലമാരകളിൽ തുണികൾക്കിടയിൽ സൂക്ഷിക്കാം. പ്രാണി ശല്യം ഒഴിവാകും.

മെർക്കുറി തെർമോമീറ്റർ

അമേരിക്കയിൽ പലസ്ഥലങ്ങളിലും മെർക്കുറി അടങ്ങിയ തെർമോമീറ്ററിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തെർമോമീറ്റർ ഗ്ലാസ്സ് പൊട്ടി മെർക്കുറി ലീക്കാവുകയും അത് ശ്വസിക്കാൻ ഇടയായൽ ശ്വാസനാളത്തിൽ അസ്വസ്ഥകളുണ്ടാകാം. അതുകൊണ്ട് മെർക്കുറി ഇല്ലാത്ത ഡിജിറ്റൽ തെർമോമീറ്റർ ഉപയോഗിക്കുക. ഇത് കൂടുതൽ പ്രയോജനപ്രദമാണെന്ന് മാത്രമല്ല അളവ് എളുപ്പത്തിൽ വായിക്കാനുമാകും.

കീടനാശിനികൾ

കീടനാശിനികൾ വിഷാംശമുള്ളതും കൂടുതൽ അപകടകരമാണെന്നതിനാൽ അവ അശ്രദ്ധയോടെ വീടിനകത്ത് സൂക്ഷിക്കരുത്. ശ്വസനത്തിലൂടെയോ, ഭക്ഷണത്തിലൂടെയോ ചർമ്മസമ്പർക്കത്തിലൂടെയോ ഇവ ശരീരത്തിലെത്തിച്ചേരാം. കുട്ടികൾക്ക് ശ്വസനസമ്പന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. വിഷാംശം കലർന്ന ഇത്തരം രാസവസ്തുക്കൾ ബാക്കിവന്നാൽ ഉപയോഗം കഴിഞ്ഞശേഷം നശിപ്പിച്ചു കളയണം.

ആസിഡ്

ഒരു തുള്ളി ആസിഡ് തെറിച്ചാൽ ശരീരഭാഗം വെന്തു കരിഞ്ഞു പോവുമെന്നത് ഇത് എത്രമാത്രം ജ്വലനശേഷിയുള്ളതാണെന്ന് വ്യക്തമാക്കുന്നു. കണ്ണിനും ചർമ്മത്തിനും ഏറെ ഹാനികരമാണിത്. അതിനാൽ ഇത് വീട്ടിൽ സൂക്ഷിക്കരുത്. ഉപയോഗത്തിനു ശേഷം മിച്ചം വന്നത് ഉടനെ നശിപ്പിക്കണം.

മുരുന്നുകളും സപ്ലിമെന്‍റുകളും

എക്സ്പയറി കഴിഞ്ഞ ഗുളികൾ, സിറപ്പ്, മരുന്നുകൾ ഇവ വീട്ടിൽ സൂക്ഷിക്കരുത്. ഒരു കാരണവശാലും ഇവ മെഡിക്കൽ കിറ്റിൽ വയ്ക്കരുത്. എക്സ്പയറി ഡേറ്റ് കഴിയാൻ ഇനിയും 8- 10 ദിവസമുണ്ടല്ലോയെന്നു കരുതി ഉപയോഗം കഴിഞ്ഞവ ഒരു കാരണവശാലും സൂക്ഷിക്കരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...