കൂടുതൽ പേരും ധരിച്ചിരിക്കുന്നത് വെൽനെസ്സ് അഥവാ ശരിയായ ആരോഗ്യം (സൗഖ്യം) എന്നാൽ ശാരീരികമായ ആരോഗ്യം എന്നതു മാത്രം ആണെന്നാണ്. അതായത് സമീകൃത ആഹാരം, വ്യായാമം, ശരീരഭാര നിയന്ത്രണം മുതലായവ. എന്നാൽ ഇന്നു നാം കാണുന്ന കാഴ്ചകൾ ഭയാനകം അല്ലേ? നാല്പതു വയസ്സിനും 60 വയസ്സിനും ഇടയിലുള്ള നിരവധി ആൾക്കാർ രോഗ ബാധിതരാവുന്നു. കൂടുതലും ജീവിതശൈലീ രോഗങ്ങൾ. വ്യായാമം സ്ഥിരം ചെയ്യുന്നവർ പോലും ഹൃദയാഘാതം മൂലം മരിക്കുന്നു. ഇതെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ശരിയായ ആരോഗ്യം ഉണ്ടാവണം എങ്കിൽ വേറെ എന്തൊക്കെയോ കൂടി ഉണ്ടാവണം എന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം ശരിയായ ആരോഗ്യം എന്നത് സമഗ്രമായ ഒന്നാണ്. ശാരീരികവും മാനസികവും ആത്മീയവുമായ നമ്മുടെ ശരിയായ ജീവിത രീതി കൊണ്ട് മാത്രമേ സമ്പൂർണ്ണ ആരോഗ്യം സാധ്യമാവൂ. പക്ഷെ അതിനു പറ്റിയ വേദികളോ അവസരങ്ങളോ ഇല്ലാത്തതു കാരണം പലരും ഇതിനെ ശരിയായി ഉൾക്കൊള്ളുകയും സമ്പൂർണ്ണ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരിക്കുകയും ചെയ്യുന്നു.

Reiga (റീഗ) ഈ മേഖലയിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ശരിയായ ആരോഗ്യം ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണെന്നും, നമ്മുടെ ആരോഗ്യം നമ്മുടെ ചിട്ടയായ ജീവിതത്തിൽ കൂടെ മാത്രമേ സാധിക്കൂ എന്നും ഉള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്.

യഥാർത്ഥത്തിൽ ആഹാരം പ്രത്യേകിച്ചും സമീകൃത അഹാരത്തിനേക്കുറിച്ചു പോലും വ്യക്തമായ ധാരണ ഇല്ലാത്തതാണ് വലിയ പ്രശ്നം. റീഗ സർക്കിൾ (Reiga circle) എന്ന കൂട്ടായ്മകളിലൂടെ വിഭാവനം ചെയ്യുന്നതും ഈ മേഖലയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ്. ഭാവിയിൽ വൈയക്തികമായ ഒരു സമീപനമാണ് നമ്മുടെ ലക്ഷ്യം.

മാനസികമായും ആത്മീയമായും (മതപരമല്ലാതെ) പ്രയോഗികമായ അറിവും പ്രചോദനവും നല്കുകയും ഒരു കൂട്ടായ്മയായി ഈ കാര്യം ഒരുമിച്ച് ചെയ്യുകയുമാണ് റീഗയുടെ ഉദ്ദേശം. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആൾക്കാരിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു എന്നത് ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത്.

  1. സമ്പൂർണ്ണ ആരോഗ്യം ആവശ്യമാണെന്ന് സ്വയം മനസിലാക്കുകയും അതിന് ഒരു പ്രൊഫഷണൽ സപ്പോർട്ട് വേണം എന്നു തിരിച്ചറിയുകയും ചെയ്യുക.
  2. റീഗയുടെ പ്രതിനിധികളുമായി സംസാരിച്ച് ഒരു വെൽനെസ്സ് സെമിനാറിലെങ്കിലും പങ്കെടുക്കുക. “നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.”
  3. റീഗ സർക്കിളിന്‍റെ ഭാഗമാവുക. സമാന ചിന്താഗതിയുള്ള ആൾക്കാരുടെ ഒരു കൂട്ടായ്മയാണത്. ആ കൂട്ടായ്മയിൽ നിങ്ങൾക്ക് പ്രചോദനവും പ്രൊഫഷണൽ സപ്പോർട്ടും ലഭിക്കും.
  4. സമ്പൂർണ്ണ ആരോഗ്യം എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുവാൻ റീഗയോട് ചേർന്ന് നിന്ന് പ്രയത്നിക്കുക. നമ്മുടെ സമൂഹത്തിന്‍റെ ക്ഷേമത്തിന് ഏറ്റവും ആവശ്യമായ കാര്യമാണത്.

“The great wealth is health”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...