വർദ്ധിച്ചു വരുന്ന ഭാരവും ചാടിയ വയറും ഇടുങ്ങിയ അരക്കെട്ടും നിങ്ങളെയും വിഷമിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ പഴയ രൂപവും ഭംഗിയും നിങ്ങൾക്ക് നഷ്ടമായോ? പൊണ്ണത്തടി ഇന്നത്തെ കാലത്തെ ഒരു വലിയ പ്രശ്നമാണ്. മുതിർന്നവരുടെ മാത്രമല്ല, കുട്ടികളിലും കൗമാരക്കാർക്കിടയിലും പൊണ്ണത്തടി പടരുകയാണ്.

പൊണ്ണത്തടി നിയന്ത്രിക്കാൻ ഒന്നാമതായി,  ഭക്ഷണക്രമത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതവണ്ണം നിയന്ത്രിക്കാൻ ഭക്ഷണം കഴിക്കുന്നത് നിർത്തണമെന്ന് ചിലർ കരുതുന്നു. ഡയറ്റിംഗ് എന്നാൽ പട്ടിണി കിടക്കുക എന്നല്ല അർത്ഥമാക്കുന്നത്. ഇതോടൊപ്പം, പതിവായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഡയറ്റീഷ്യന്‍റെ നിർദ്ദേശം അനുസരിച്ച് ശരിയായ സമയത്ത് ശരിയായ ഭക്ഷണ ക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കാം. ശരീരഭാരം കുറയ്ക്കാൻ ശരിയായ അളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് വളരെ പ്രധാനമാണ്. പഴങ്ങൾ വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഈ പഴങ്ങൾ കഴിച്ചാൽ വണ്ണം കുറയ്ക്കാം:

  1. ആപ്പിൾ

ശരിയായ ദഹനത്തിന് ആപ്പിൾ വളരെ ഗുണം ചെയ്യും. ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രണത്തിലാക്കുകയും ചെയ്യും. ചുവപ്പ്, പച്ച നിറങ്ങളിൽ ആപ്പിൾ കാണപ്പെടുന്നു. ആപ്പിളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകളാലും സമ്പുഷ്ടമാണ്.

  1. ചെറി

ശരീരഭാരം കുറയ്ക്കാനും ചെറി വളരെ ഫലപ്രദമാണ്. വെറും വയറ്റിൽ ചെറി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

  1. സ്ട്രോബെറി

സ്ട്രോബെറി കൊഴുപ്പിനെ നിയന്ത്രിക്കുക മാത്രമല്ല നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും 5- 6 സ്ട്രോബെറി കഴിക്കുന്നത് ഫിറ്റ്നസും ചർമ്മത്തിന് സ്വാഭാവിക തിളക്കവും നൽകും.

  1. മാതളനാരകം

മാതളനാരങ്ങ കഴിക്കുന്നത് വയറു കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ രക്തത്തിന്‍റെ അളവ് കൂട്ടുകയും ചെയ്യും. മാതളനാരങ്ങ കഴിക്കുകയോ മാതളനാരങ്ങ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് നിങ്ങളെ ശാരീരികമായി ആരോഗ്യത്തോടെ നിലനിർത്തും. വിളർച്ചയുള്ള സ്ത്രീകൾക്ക് മാതളനാരങ്ങ കഴിക്കുന്നത് രക്തം വർദ്ധിക്കാൻ സഹായിക്കും. ഒരു മാതളപ്പഴം നിത്യവും കഴിച്ചാൽ ഒരു പരിധി വരെ ശരീര സംരക്ഷണം നൽകാം.

  1. പ്ലം

രാവിലെ പ്ലം കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജ്ജസ്വലത അനുഭവപ്പെടും. അരക്കെട്ട് വണ്ണം കുറയ്ക്കുന്നതിനൊപ്പം നിങ്ങളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...