ഏതു പ്രായക്കാർക്കും പിടിപെടാവുന്ന രോഗമാണ് ആർത്രൈറ്റിസ്. സന്ധികളിലുണ്ടാവുന്ന നീരുവീക്കത്തെയാണ് ആർത്രൈറ്റിസ് എന്ന് വിശേഷിപ്പിക്കുന്നത്. പലതരം സന്ധിവീക്കങ്ങൾ ആർത്രൈറ്റിസ് ഗണത്തിൽ പെടുത്താറുണ്ട്. 50 വയസ്സിനു മുകളിലുള്ളവരിൽ ഈ രോഗം സാധാരണമാണ്. അവരിൽ ഈ രോഗം ഗുരുതരമായ അവസ്ഥയിലായിരിക്കും. പ്രായം കൂടുന്നതിനനുസരിച്ച് ആർത്രൈറ്റിസ് രോഗം ഏറിക്കൊണ്ടിരിക്കും. കുട്ടികളിലും ഈ അസുഖം കണ്ടുവരുന്നുണ്ട്. 65 വയസ്സിന് താഴെയുള്ള 5 പേരിൽ 3 പേർക്കുവീതം ആർത്രൈറ്റിസ് രോഗമുണ്ടെന്നാണ് വിലയിരുത്തൽ.

ആർത്രൈറ്റിസിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താതിരിക്കുകയോ കൃത്യസമയത്ത് ചികിത്സ തേടാതിരിക്കുകയോ ചെയ്താൽ സന്ധികൾക്കും എല്ലുകൾക്കും വളരെയധികം ദോഷം ചെയ്യും.

ലോകമെമ്പാടുമുള്ള സ്ത്രീകളെ അലട്ടുന്ന ഒരു അസുഖമാണിതെങ്കിലും ചില പ്രത്യേക ജോലികൾ മൂലം ഈ രോഗം നമ്മുടെ സ്ത്രീകളെ രൂക്ഷമായി ബാധിക്കുന്നു. ഉദാ. കുത്തിയിരിക്കുക, നിലത്തിരുന്ന് വീട്ടുജോലി ചെയ്യുക എന്നിവ.

തുടയിലെ എല്ലും (ഫീമർ) കാലിലെ എല്ലും (ടിബിയാ) വന്നു ചേരുന്ന സന്ധിയായ മുട്ട് കാർട്ടിലേജ് (ഫ്ളൂയിഡ്) കൊണ്ട് മൂടിയിരിക്കും. ഒരു ഷോക്ക് അബ്സോർബർ കൂടിയായ ഇത് എല്ലുകൾ തമ്മിലുള്ള ഘർഷണത്തെ കുറയ്ക്കുന്നു. എന്നാൽ ആർത്രൈറ്റിസ് രോഗികളിൽ ഈ കാർട്ടിലേജ് ഉരഞ്ഞുരഞ്ഞ് ദുർബലമാവുകയോ പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യുന്നു. അതോടെ സന്ധികളിൽ അതി കഠിനമായ വേദന തുടങ്ങുകയും ബലക്കുറവും നീരുവീക്കവും ഉണ്ടാവുകയും ചെയ്യും. ഒരിക്കൽ നഷ്ടപ്പെട്ടു പോയ കാർട്ടിലേജിനെ മരുന്നിലൂടെ പുനർസൃഷ്ടിക്കാനാവില്ല. കാർട്ടിലേജിനുണ്ടായ നാശത്തിന്‍റെ ഫലമായി ആർത്രൈറ്റിസ് രോഗികൾക്ക് നടക്കാനോ നിലത്തിരിക്കാനോ കോണിപ്പടി കയറാനോ ബുദ്ധിമുട്ടനുഭവപ്പെടും.

ലക്ഷണങ്ങൾ

കൈകാൽ മുട്ടുകൾ, ചുമലുകൾ, കഴുത്ത്, കൈകൾ, കണങ്കാലുകൾ തുടങ്ങിയ ഭാഗങ്ങളിലെ സന്ധികളിൽ തുടർച്ചയായി വേദന. നടക്കാനും ഇരിക്കാനും എഴുന്നേൽക്കാനും കുനിഞ്ഞ് ഏതെങ്കിലും വസ്തു എടുക്കാനും ബുദ്ധിമുട്ട്. ഈ സമയങ്ങളിൽ വേദന അധികരിക്കുകയാണെങ്കിൽ ചികിത്സ തേടാൻ സമയമായെന്ന് അനുമാനിക്കാം. സന്ധികളിൽ വേദന മാത്രമല്ല നീരും കോച്ചിപ്പിടുത്തവും (Stiffness) ഉണ്ടാകാം. ചിലപ്പോൾ സന്ധികളിൽ ചുവപ്പ് നിറമുണ്ടാവുകയും ചെയ്യും.

പരിഹാരം

ആർത്രൈറ്റിസിന്‍റെ ശരിയായ കാരണം കൃത്യസമയത്തു തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ രോഗത്തെ ഒരു പരിധി വരെ തടയാനാവും. പെട്ടെന്ന് ചികിത്സ ലഭ്യമാക്കുകയെന്നാൽ സന്ധികളിൽ നാശനഷ്ടം കുറയ്ക്കുകയെന്നാണ്. അതുകൊണ്ട് രോഗിക്ക് വളരെക്കുറച്ച് അസ്വസ്ഥതയേ നേരിടേണ്ടി വരികയുള്ളൂ. എന്നാൽ ആർത്രൈറ്റിസ് ഗുരുതരമാകുന്ന നിലയ്ക്ക് സാധാരണയായി ശാസ്ത്രക്രിയയും നടത്താറുണ്ട്. അതുപോലെ ആർത്രൈറ്റിസിന്‍റെ ഉപദ്രവം പ്രാരംഭദശയിലുള്ള രോഗികൾക്ക് യൂണി കമ്പാർട്ടുമെന്‍റൽ നീ റീസർഫേസിംഗ് ആന്‍റ് ഹിപ് റീസർഫേസിംഗ് (uni compartmental knee resurfacing and hip resurfacing) എന്ന ചികിത്സാരീതി ഏറെ ഫലവത്താണ്.

എന്നാൽ എല്ലാ സന്ധികളിലും ആർത്രൈറ്റിസ് പിടിപെട്ട അവസ്ഥയിൽ ടോട്ടൽ ഹിപ്/ നീ റീപ്ലേസ്മെന്‍റ് (ടി. കെ ആർ) കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലുകൾക്കൊടുവിൽ ഒരു പുതിയ പാളി വെച്ചുപിടിപ്പിക്കുന്ന രീതിയാണിത്. എല്ലുകൾക്കൊടുവിൽ ഒരു പുതിയ പാളി വെച്ചുപിടിപ്പിക്കുന്ന രീതിയാണിത്. ഇപ്രകാരം മുട്ട് സുരക്ഷിതമാവുകയും ചെയ്യും. മുട്ട് പൂർണ്ണമായും മടക്കാനും കുനിയാനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...