ഡയബറ്റീസ് ജീവിതശൈലി രോഗമാണ്. പഞ്ചസാരയുടെ നില ഉയർന്ന അവസ്ഥയിലെത്തുന്ന സ്‌ഥിതി വിശേഷമാണിത്. ഈ രോഗത്തെ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മറ്റ് പല രോഗങ്ങൾക്കും കാരണമാകാം. ഒരു വ്യക്‌തിയുടെ ആമാശയത്തിൽ പര്യാപ്തമായ അളവിൽ ഇൻസുലിൻ ഉൽപ്പാദനം നടക്കാത്ത അവസ്‌ഥയാണ് ഡയബറ്റീസ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 300 മില്യൺ ആളുകൾ ഈ രോഗത്തിന് അടിമപ്പെട്ടവരാണ്. മാത്രവുമല്ല ഈ സംഖ്യ വളരെ വേഗത്തിൽ വളരുകയാണ്. ഷുഗറിനെ നിയന്ത്രിക്കുന്നതിന് അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദവും ഉപയോഗിക്കാം.
പാരമ്പര്യമാണ് ഈ രോഗത്തിന്‍റെ പ്രധാന കാരണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കിൽ അമിതമായ ജങ്ക് ഫുഡ് കഴിക്കുക, അമിതവണ്ണം എന്നിവയെല്ലാം ഇതിന്‍റെ കാരണങ്ങളാണ്. ശരീരഭാരം വർദ്ധിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം പോലെയുള്ള പ്രശ്നമുണ്ടാകാം. അതുപോലെ രക്‌തത്തിൽ കൊളസ്ട്രോൾ നിലയും അമിതമായി ഉയരാം.
ഇക്കാരണം കൊണ്ട് ഡയബറ്റീസ് ഉണ്ടാകാം.
അമിതമായ അളവിൽ മധുരം കഴിക്കുക, ജങ്ക് ഫുഡ്, കുറച്ച് വെള്ളം കുടിക്കുക, വ്യായാമം ചെയ്യാതെയിരിക്കുക, ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുക, ശാരീരികാധ്വാനമില്ലാത്ത ജീവിതരീതി എന്നിങ്ങനെ ജീവിതശൈലി ഉള്ളവരിൽ ഈ രോഗ സാധ്യത കൂടുതലാണ്.
കുട്ടികളിലുണ്ടാവുന്ന ഡയബറ്റീസിന്‍റെ മുഖ്യകാരണം ഇപ്പോഴത്തെ ജീവിതശൈലിയും ഭക്ഷണ രീതിയുമൊക്കെയാണ്. ഇപ്പോഴത്തെ കുട്ടികൾ ശാരീരികമായി നിഷ്ക്രിയരാണ്. ടിവി കണ്ടും മൊബൈലിൽ ഗെയിം കളിച്ചും സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. കായികമായ വിനോദങ്ങൾ വളരെ കുറവാണ്. ഇക്കാരണം കൊണ്ട് ഡയബറ്റീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്നും മോചനം നേടുന്നതിന് ആരോഗ്യ പൂർണ്ണമായ ജീവിതം സ്വായത്തമാക്കുകയാണ് വേണ്ടത്.
ഡയബറ്റീസ് രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 ഡയബറ്റീസ്. ഡയബറ്റീസ് രോഗിയുടെ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനം ആവശ്യമായ അളവിൽ നിന്നും കുറയുന്ന അവസ്‌ഥയാണിത്. ഈ കുറവ് പരിഹരിക്കുന്നതിന് പുറമെ നിന്നും ഇൻസുലിൻ നൽകി നിയന്ത്രിക്കുകയാണ് ചെയ്യുക. രോഗിയുടെ പാൻക്രിയാസിൽ ബീറ്റാ കോശങ്ങൾ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരുന്നതാണ് ഇതിന് കാരണം. ഈയവസ്‌ഥയ്ക്ക് ഫലവത്തായ ചികിത്സയില്ല.
ടൈപ്പ് -2 ഡയബറ്റീസിൽ രോഗിയുടെ ശരീരം ഇൻസുലിൻ പൂർണ്ണമായ രീതിയിൽ ഉപയോഗിക്കാതെ വരുന്നു. ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനം നടക്കുമെങ്കിലും വളരെ കുറഞ്ഞയളവിലായിരിക്കും. പലപ്പോഴും ശാരീരിക പ്രവർത്തനങ്ങൾക്ക് അത് പ്രയോജനം ചെയ്യുമില്ല. ടൈപ്പ് 1 ഡയബറ്റീസിനെ ചികിത്സയിലൂടെയും ശരിയായ ഭക്ഷണ രീതിയിലൂടെയും നിയന്ത്രിക്കാനാകും.
ഡയബറ്റീസ് ലക്ഷണങ്ങൾ
ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്നതിനൊപ്പം മറ്റ് ചില ലക്ഷണങ്ങളും പ്രകടമാകും. അതിൽ പ്രധാനപ്പെട്ടവയാണ് ദാഹം തോന്നുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, എപ്പോഴും തളർച്ചയനുഭവപ്പെടുക, ശരീരഭാരം വർദ്ധിക്കുക അല്ലെങ്കിൽ കുറയുക, ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക അല്ലെങ്കിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ. ഇതിന് പുറമെ നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉദാ: മങ്ങിയ കാഴ്ച പ്രമുഖ കാരണമാണ്. ഡയബറ്റീസ് മൂലം മുറിവ് ഉണ്ടായാൽ അത് അത്ര പെട്ടെന്ന് സുഖപ്പെടുകയില്ല. അതുപോലെ പ്രതിരോധ വ്യവസ്‌ഥയും ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരാം. സ്ത്രീകളിൽ ഭൂരിഭാഗംപ്പേരിലും യോനി ഭാഗത്ത് കാൻഡിഡ് ഇൻഫക്ഷൻ ഉണ്ടാകാറുണ്ട്. ചിലരിൽ കൈകാലുകളിൽ പെരുപ്പും വേദനയും നീറ്റലുമൊക്കെ ഉണ്ടാകാം.