ഓരോ അമ്മയും സ്വന്തം കാര്യം നോക്കാതെ ദിവസം മുഴുവൻ മക്കൾക്ക് വേണ്ടി ഓടുന്നു. അമ്മയ്ക്ക് അസുഖം വന്നാൽ വീട്ടിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയതായി തോന്നാറില്ലേ. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തോടൊപ്പം അമ്മയുടെ ആരോഗ്യവും നല്ലതായിരിക്കണം. അതിനാൽ ഈ മാതൃദിനത്തിൽ അമ്മയുടെ ആരോഗ്യം പരിപാലിക്കുന്നതിനായി ആരോഗ്യവുമായി ബന്ധപ്പെട്ട ചില സമ്മാനങ്ങൾ അമ്മയ്ക്ക് സമ്മാനിക്കാം. അത് അമ്മയുടെ ആരോഗ്യം പരിപാലിക്കുന്നതിനൊപ്പം ഫിറ്റും ആക്കും.
വാക്കിംഗ് റണ്ണിംഗ് ഷൂസ്
അമ്മയ്ക്ക് രാവിലെ നടക്കാൻ ഇഷ്ടമാണെങ്കിലും അവർ ദിവസവും സ്ലിപ്പറുകൾ ധരിച്ചാണ് നടക്കുന്നതെങ്കിൽ ഈ മാതൃദിനത്തിൽ അമ്മയ്ക്ക് വാക്കിംഗ്- റണ്ണിംഗ് ഷൂസ് സമ്മാനമായി നൽകാം.
യോഗ മാറ്റ്
രാവിലെ യോഗ ചെയ്യുന്നത് നമ്മുടെ ആരോഗ്യം മികച്ചതാക്കും. യോഗ ചെയ്യാൻ കുറച്ച് സമയമെടുക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അമ്മയ്ക്കും യോഗ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അമ്മയ്ക്ക് രാവിലെയും വൈകുന്നേരവും യോഗ ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു യോഗ മാറ്റ് സമ്മാനിക്കാം.
ഹെൽത്ത് വാച്ച്
ഹെൽത്ത് വാച്ച് ഉപയോഗിച്ച്, ഒരാൾക്ക് ദിനചര്യകളെക്കുറിച്ചും സ്വയം എത്ര നടക്കുന്നുവെന്നും ഹൃദയമിടിപ്പ് എത്രയാണെന്നും ശ്രദ്ധിക്കാം. നിങ്ങളുടെ അമ്മയ്‌ക്കുള്ള ഏറ്റവും നല്ല സമ്മാനമാണിത്, അമ്മയുടെ ആരോഗ്യം നിരീക്ഷിക്കാൻ ഉള്ള നല്ലൊരു മാർഗ്ഗവുമാണ്.
നെക്ക് പില്ലോ
അമ്മയ്ക്ക് കഴുത്ത് വേദനയുണ്ടെങ്കിൽ അമ്മയ്ക്കുള്ള ഏറ്റവും നല്ല സമ്മാനമായിരിക്കും നെക്ക് പില്ലോ. ദൈനംദിന ജീവിതത്തിനായി നിങ്ങൾക്ക് ഇത് അമ്മയ്ക്ക് സമ്മാനിക്കാം.
നീ പാഡുകൾ
വാർദ്ധക്യം വരുന്നതോടെ പല രോഗങ്ങളും ശരീരത്തെ വലയം ചെയ്യും. ഇതിൽ കാൽമുട്ടിന്‍റെ പ്രശ്നം ഒരുപാട് കേൾക്കാറുണ്ട്. നിങ്ങളുടെ അമ്മയ്ക്കും കാൽമുട്ടിന് പ്രശ്‌നമുണ്ടെങ്കിൽ, തീർച്ചയായും ഒരു നീ പാഡ് സമ്മാനമായി നൽകുക.
ഇതെല്ലാം ചെറിയ ചെലവിൽ വരുന്ന സമ്മാനങ്ങൾ ആണ്. ഏതൊരാൾക്കും സമ്മാനിക്കാൻ കഴിയുന്ന ചെലവേ ഇതിനൊക്കെ വരുന്നുള്ളു. കുറച്ചു കൂടി മുൻകൂട്ടി പ്ലാൻ ചെയ്താൽ അമ്മയ്ക്ക് ആശുപത്രിയിൽ വെൽനെസ്സ് ഹെൽത്ത് ചെക്കപ്പുകൾ ബുക്ക് ചെയ്ത് കൊടുക്കാം. അമ്മയുടെ ആരോഗ്യം എപ്പോഴും പ്രഥമ പരിഗണന അർഹിക്കുന്നു.
ഇനി ആരോഗ്യവതിയായ അമ്മയാണെങ്കിൽ കൂടിയും മേല്പറഞ്ഞ സമ്മാനങ്ങൾ നൽകാവുന്നതാണ്. അവരുടെ സൗന്ദര്യത്തിന് സഹായിക്കുന്ന സമ്മാനങ്ങളും തെരെഞ്ഞെടുക്കാം.