ആർത്തവവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസ്സികവുമായ പല പ്രശ്നങ്ങൾ പെൺകുട്ടികളിൽ കണ്ടുവരാറുണ്ട്. മാനസിക പിരിമുറുക്കം, അസ്വസ്ഥത, തളർച്ച, ദേഷ്യം തുടങ്ങിയ പല ലക്ഷണങ്ങളും പിഎംഎസ് (പ്രീമെൻസ്ട്രുവൽ സിൻഡ്രോം അല്ലെങ്കിൽ പ്രീമെൻസ്ട്രുവൽ ടെൻഷൻ) ആയി കണ്ടുവരാറുണ്ട്. 95 ശതമാനം സ്ത്രീകൾക്കും പീരിയഡ്സിന് മുന്നോടിയായി ചില അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. ഇത് ചിലപ്പോൾ ശാരീരികവുമായിരിക്കാം അല്ലെങ്കിൽ മാനസികവുമായിരിക്കാം. ഇത്തരം പ്രശ്നങ്ങൾ 30 വയസ്സിന് ശേഷമായിരിക്കും കൂടുതലും കണ്ടുവരിക.
ശാരീരികവും വൈകാരികവുമായ ഇത്തരം മാറ്റങ്ങൾ ചില സ്ത്രീകളെ സംബന്ധിച്ച് വളരെയേറെ പ്രയാസകരമായിരിക്കും. എന്നാൽ ചില മാസങ്ങളിൽ ഇത്തരം യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകണമെന്നില്ല.
പീരിയഡ്സിന് മുമ്പായി ഉണ്ടാകുന്ന ലക്ഷണങ്ങളുടെ വലിയ നീണ്ട നിര തന്നെയുണ്ട്. ഭൂരിഭാഗം സ്ത്രീകൾക്കും ഇതിൽ പല പ്രശ്നങ്ങളും ഉണ്ടാകാം.
ഡൽഹി ബിഎൽകെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. ദിനേശ് കൺഡൽ പറയുന്നതിങ്ങനെ, നൈസർഗ്ഗീകമായി സ്ത്രീയുടെ ശാരീരം രക്‌തക്കുറവുമായി പോരാടുന്ന തരത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പ്രത്യേകിച്ചും അമ്മയാകുന്ന ഘട്ടത്തിലുള്ള സ്ത്രീകൾ. ഈ രക്തക്കുറവിന് പിന്നിൽ വലിയൊരു കാരണമുണ്ട് ആർത്തവം. ഇക്കാരണത്താൽ ജോലി ചെയ്യാനുള്ള ക്ഷമത കുറയും. മാത്രവുമല്ല തളർച്ചയും ക്ഷീണവുമുണ്ടാകും.
രക്‌തക്കുറവ് രോഗപ്രതിരോധത്തെ ബാധിക്കും. ഇക്കാരണം കൊണ്ട് വളരെയെളുപ്പം അവർക്ക് രോഗങ്ങൾ പിടിപ്പെടും. മാസമുറ കാരണം സ്ത്രീകൾക്ക് ഒരു ലിറ്റർ രക്‌തം വരെ കുറയാം. ഒരു വർഷത്തിൽ 3 തവണ രക്‌തദാനം ചെയ്യുന്നതിന് തുല്യമായിരിക്കുമിത്. മാസമുറ കാരണം ഉണ്ടാകുന്ന അയണിന്‍റെ അഭാവം സ്ത്രീയുടെ ഏകാഗ്രതയെയും ബാധിക്കുന്നു.
മാറിടത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങി ഛർദ്ദി, ദേഷ്യം മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ ഉണ്ടാകാം. ഓരോ സ്ത്രീയിലും ഇത് വ്യത്യസ്തമായ തരത്തിലായിരിക്കും. ചില സ്ത്രീകളെ ഇത് അധികമായി ബാധിക്കുമ്പോൾ മറ്റ് ചിലരെ വളരെ സാധാരണമായ രീതിയിലെ ബാധിക്കൂ. ചിലരിൽ മാസമുറ തുടങ്ങി കഴിഞ്ഞ് ശാരീരികാസ്വസ്ഥതകൾ മാറും. എന്നാൽ ചിലരിൽ ഇത്തരം പ്രശ്നങ്ങൾ ദീർഘസമയം നിലനിൽക്കും.
പിഎംഎസ് ഉണ്ടാകുന്നതിനുള്ള ശരിയായ കാരണമെന്താണെന്ന് വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാരമ്പര്യം ഒരു വലിയ കാരണമായിരിക്കും. അതായത് വീട്ടിൽ അമ്മയ്ക്കോ, സഹോദരിക്കോ, പിഎംഎസ് ചരിത്രമുണ്ടെങ്കിൽ മകൾക്കും മാസമുറ സമയത്ത് അതേ പ്രശ്നമുണ്ടാകാം. യഥാർത്ഥത്തിൽ സ്ത്രീയുടെ ആർത്തവ പ്രിക്രിയയുമായി ബന്ധപ്പെട്ടുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെയാണ് പിഎംഎസ് വിശേഷിപ്പിക്കുന്നത്.
പിഎംഎസ് അനുഭവിക്കുന്ന സ്ത്രീകളിൽ ചിലർ വിഷാദത്തിനും അടിമപ്പെടാറുണ്ട്. പക്ഷേ ഈ വിഷാദം എല്ലാ ലക്ഷണങ്ങളുടേയും കാരണമാകണമെന്നില്ല. മാനസികപിരിമുറുക്കം ചില ലക്ഷണങ്ങളെ ഗുരുതരമാക്കാം. എന്നു വിചാരിച്ച് ഇത് പിഎംഎസിന്‍റെ ഒരെയൊരു കാരണമാകണമെന്നില്ല. വിറ്റാമിനുകളുടെയും ധാതുക്കളുടേയും അഭാവം കാരണമാകാം. അമിതമായ ഉപ്പ് ഉപയോഗിക്കുന്നതും പിഎംഎസിനുള്ള ഒരു കാരണമാണ്.
അമിതമായ ഉപ്പിന്‍റെ ഉപയോഗം ശരീരത്തിൽ ദ്രവ നഷ്ടമുണ്ടാക്കും. ചായ, കാപ്പി, മദ്യം തുടങ്ങിയവ ഉപയോഗിക്കുന്നത് മൂഡിലും ഊർജ്ജത്തിലും താളം തെറ്റിക്കൽ സൃഷ്ടിക്കും അതുകൊണ്ട് അവ കഴിക്കുന്നത് കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാം. സ്വന്തം ഡയറ്റിൽ നല്ലൊരു മാറ്റം സൃഷ്ടിക്കുകയാണ് വേണ്ടത്.