മനോഹരമായ കണ്ണുകൾക്ക് മൂടുപടം തീർക്കുന്ന കണ്ണട ഒന്നു ഒഴിവാക്കാൻ കഴിഞ്ഞെങ്കിൽ... ഇങ്ങനെ ആഗ്രഹിക്കാത്ത യുവതീയുവാക്കളുണ്ടാവില്ല, സ്‌ഥിരമായി കണ്ണട വയ്‌ക്കാൻ മടിയുണ്ടെങ്കിൽ യാത്രയ്‌ക്കിടയിൽ കണ്ണട എടുക്കാൻ മറന്നു പോകുന്നത് പതിവു കാര്യമായിരിക്കും. ജോലിയിലും യാത്രയിലും ചടങ്ങുകളിലുമെല്ലാം കണ്ണട ഒരു തടസ്സമായി ഇടയ്‌ക്കെങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങൾക്ക്? കാഴ്‌ച വൈകല്യം ഉള്ളതിനാൽ കണ്ണട ഒഴിവാക്കാനും നിവൃത്തിയില്ല. ഇത്തരക്കാർക്ക് യോജിച്ച പരിഹാരമാണ് ലാസിക് ചികിത്സ (lasik treatment).

കണ്ണടയോ കോണ്ടാക്‌ട് ലെൻസോ ഉപയോഗിക്കാതെ ഏറ്റവും നല്ല കാഴ്‌ച ലഭ്യമാക്കുന്ന ലഘുവായ ഒരു സർജിക്കൽ പ്രക്രിയ ആണിത്. കണ്ണടയില്ലാത്ത കാഴ്‌ച നേടിക്കൊടുക്കുന്ന ലാസിക് ചികിത്സയെക്കുറിച്ച് കടവന്ത്ര ലോട്ടസ് ഐ കെയർ ആശുപത്രിയിലെ സീനിയർ റിഫ്രാക്‌ടീവ് സർജൻ ഡോ. കല. ബി തോട്ടം...

എന്താണ് ലാസിക് ചികിത്സ

ലേസർ അസിസ്‌റ്റഡ് ഇന്‍ സിതു കെരാട്ടേമില്യൂസിസ് (laser-assisted in situ keratomileusis) എന്നതിന്‍റെ ചുരുക്കപ്പേരാണ് ലാസിക് (lasik). കണ്ണിന്‍റെ ഹ്രസ്വദൃഷ്‌ടി, ദീർഘദൃഷ്‌ടി, അസ്‌റ്റിഗ്‌മാറ്റിസം എന്നീ പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്ന ലേസർ ചികിത്സയാണ്. വളരെ നേർത്ത ലേസർ പ്രകാശം ഉപയോഗിച്ചുകൊണ്ട് നേത്ര പടലത്തിലെ വ്യതിയാനങ്ങളെ മാറ്റി, വ്യക്‌തമായ കാഴ്‌ച നൽകുന്നു. ഈ ചികിത്സാ രീതി ലോകത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് കണ്ണടയില്ലാത്ത കാഴ്‌ചയെ നേടിക്കൊടുക്കുകയാണ്.

സിയോപ്‌റ്റിസ് മൈക്രോ കെരാട്ടോം സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണിലെ നേത്രപടലത്തിലെ ഒരു പാളി നീക്കം ചെയ്യുന്നു. അതിനു ശേഷം ലേസർ രശ്മി കൃഷ്ണമണിയിൽ ഉപയോഗിച്ച് റെറ്റിനയിൽ കൃത്യമായി ഫോക്കസിംഗ് നടത്തി കണ്ണിന്‍റെ കാഴ്‌ച വൈകല്യം കറക്‌ട് ചെയ്യുന്നു. കണ്ണിന്‍റെ അപവർത്തനത്തെ ഇപ്രകാരം കറക്ട് ചെയ്യുമ്പോൾ യഥാർത്ഥമായ കാഴ്ച ലഭിക്കുകയാണ്. മങ്ങിയ പ്രകാശത്തിലും കൂടുതൽ മികവോടെ കാണാൻ കഴിയും.

ആർക്കൊക്കെ ലാസിക് ചെയ്യാം?

ഒരു വർഷമായി കണ്ണിന്‍റെ കാഴ്‌ച ശക്‌തിയിൽ മാറ്റം വരുത്തിയിട്ടില്ലാത്ത, 18 വയസ്സു പൂർത്തിയായ ആർക്കും ലാസിക് ചെയ്യാം. കോണ്ടാക്‌റ്റ് ലെൻസ് ഉപയോഗിക്കുന്നവരാണെങ്കിൽ പരിശോധനയ്‌ക്ക് രണ്ടാഴ്‌ച മുമ്പ് ലെൻസ് നീക്കം ചെയ്‌തിരിക്കണം. അതുപോലെ കണ്ണിൽ വരൾച്ചയുണ്ടെങ്കിലോ മുമ്പ് ചികിത്സ ചെയ്‌തിട്ടുണ്ടെങ്കിലോ അക്കാര്യം ഡോക്‌ടറെ മുൻകൂട്ടി അറിയിക്കുകയും വേണം.

എങ്ങനെയാണ് ഇത് ചെയ്യുന്നത്?

ഒരു ദിവസം കൊണ്ട് ചെയ്‌ത് വീട്ടിൽ പോകാവുന്ന ചികിത്സയാണിത്. രണ്ടുകണ്ണുകളിലും കൂടി ലാസിക് ചെയ്യാൻ 10 മുതൽ 15 മിനിറ്റു വരെ മാത്രം മതിയാവും. ഐ ഡ്രോപ്‌സ് ഉപയോഗിച്ച് കണ്ണിന് അനസ്‌തേഷ്യ നൽകിയ ശേഷമാണ് സർജറി.

രോഗിയെ കിടത്തിയ ശേഷം മൃദുവായ ഒരു ക്ലിപ്പ് കൺപോളയിൽ വച്ച് കണ്ണു തുറന്നു പിടിക്കുന്നു. മൈക്രോ കെരാട്ടോം എന്ന ഉപകരണം ഉപയോഗിച്ച് മൃദുവായ കോർണിയൽ ഫ്‌ളാപ്പ് ഉണ്ടാക്കുന്നു. ഇത് തീർത്തും വേദനാരഹിതമാണ്. തുടർന്ന് കോർണിയയെ റീഷേപ്പ് ചെയ്യാനായി ലേസർ രശ്മികൾ കടത്തി വിടുന്നു. അതിനുശേഷം ഫ്‌ളാപ്പ് തിരിച്ചു വയ്ക്കുന്നു. സ്‌റ്റിച്ചോ വേദനയോ ഒന്നുമില്ലാത്ത സർജറിക്കു ശേഷം ഉടനെ തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...