മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. മഴക്കാലത്ത് പരിസരങ്ങളിൽ വെള്ളം അടിഞ്ഞു കൂടുന്നതിനാൽ കൊതുകുകൾ അതിവേഗം പെരുകി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഡെങ്കിപ്പനി, മലമ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. മറ്റൊന്ന് ചുവരുകൾ, വസ്ത്രങ്ങൾ, വായു എന്നിവയിൽ ഈർപ്പം തങ്ങിനിന്ന് ബാക്ടീരിയകൾ വളരാം. അതിനാൽ ഈ സീസണിൽ ശുചിത്വ പരിപാലനത്തിനൊപ്പം കൊതുകുകൾ, ബാക്ടീരിയകൾ എന്നിവയിൽ നിന്നും സുരക്ഷിതത്വം പാലിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. ഇക്കാര്യത്തിൽ മുതിർന്നവർ തുടങ്ങി കുട്ടികൾ വരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം മുതിർന്നവരെയും കുട്ടികളെയുമാണ് ഇത്തരം രോഗങ്ങൾ അതിവേഗം ബാധിക്കുക. ഇത് ചിലപ്പോൾ അപകടകരമായ സാഹചര്യം ഉണ്ടാക്കാം. കോയിലുകൾ, സ്പ്രേകൾ തുടങ്ങിയവ കൊതുകുകളെ തുരത്താൻ ഫലപ്രദമാണെങ്കിലും കുട്ടികളിൽ ഇത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് മൈലോ വിദഗ്ധയായ ശ്വേതാ ഗുപ്ത പറയുന്നത്. അതിനാൽ മഴക്കാലത്ത് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചില മുൻകരുതലുകളെ കുറിച്ച് ഇവിടെ പരിചയപ്പെടുത്താം.

  • ആറുമാസത്തിൽ താഴെയുള്ള കുട്ടികളെ കൊതുകുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ശരീരം മുഴുവനും കവർ ചെയ്യത്തക്ക രീതിയിലുള്ള വസ്ത്രം ധരിപ്പിക്കുക. ഒപ്പം ബെഡ്നെറ്റും ഉപയോഗിക്കാം.
  • കുഞ്ഞിനെ എടുക്കുന്നതിന് മുമ്പായി എല്ലായ്പ്പോഴും കൈകൾ നന്നായി കഴുകി ശുചിയാക്കുക. കൃത്യമായ ഇടവേളകളിൽ കൈകഴുകുന്നത് ശീലമാക്കുക. കുഞ്ഞുങ്ങൾക്ക് പൊതുവേ ദുർബലമായ പ്രതിരോധശേഷിയാവും ഉണ്ടായിരിക്കുക. അതിനാൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • കുട്ടികളുടെ കൈകൾ വൃത്തിയായി സൂക്ഷിക്കണം. പൊതുവെ എന്തു വസ്തു കണ്ടാലും കുഞ്ഞുങ്ങൾ അതെടുത്ത് വായിലിടാൻ ശ്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ കുഞ്ഞിന്‍റെ കൈകൾ ഔഷധ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം.
  • കൈകളും കാലുകളും നന്നായി മറയ്ക്കുന്ന തരത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ കുഞ്ഞുങ്ങളെ ധരിപ്പിക്കുക. കൊതുകുകളുടെ കടിയേൽക്കാതിരിക്കാൻ ഇത് നല്ലൊരു പരിധി വരെ സഹായിക്കും.
  • കുഞ്ഞിനെ വസ്ത്രം ധരിപ്പിക്കുന്നതിന് മുമ്പായി ശരീരം ഈർപ്പരഹിതമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കാരണം ചർമ്മത്തിൽ ഈർപ്പം ഉണ്ടായാൽ ബാക്ടീരിയകൾ വളരാനും മറ്റ് ഫംഗസ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • കൊതുകിനെ തുരത്താൻ മോസ്കിറ്റോ റപ്പലന്‍റ് ഫലപ്രദമായി പ്രവർത്തിക്കും. കാരണം പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഇതിന്‍റെ അമിതമായ ഉപയോഗം ഓർമ്മക്കുറവ്, വിശ്വാസ തടസ്സം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് ലെമൺ ഗ്രാസ്, യൂക്കാലിപ്റ്റസ്, സിട്രോനെല്ല, നീലഗിരി തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള കൊതുക് മാഷിണികൾ ഉപയോഗിക്കാം.
  • മോസ്കിറ്റോ പാച്ചസുകൾ കുഞ്ഞിന്‍റെ വസ്ത്രങ്ങൾ, തൊട്ടിൽ, കിടക്കൾ, സ്ട്രോളർ എന്നിവയിൽ ഇത് പ്രയോഗിക്കാം.
  • കൊതുകുകൾ കുഞ്ഞിന്‍റെ അടുത്ത് എത്താതിരിക്കാനായി കുഞ്ഞിന്‍റെ സ്ട്രോളർ, കാരിയർ, തൊട്ടിൽ എന്നിവ കൊതുകുവല കൊണ്ട് മൂടുക. വീടിനകത്തും പുറത്ത് താമസിക്കേണ്ടഅവസരങ്ങളിലും കൊതുകുവല ഉപയോഗിക്കാൻ മറക്കരുത്. ഇത്തരത്തിലുള്ള സംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനാൽ കുഞ്ഞിനെ കൊതുക് കടിക്കുന്നതിൽ നിന്നും പൂർണമായും സംരക്ഷിക്കാൻ കഴിയും.
  • വീടിന്‍റെ ശുചിത്വത്തിലും പ്രത്യേകം ശ്രദ്ധിക്കുക. ഏസി ട്രെയിലും ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കുളി മുറിയിൽ ഒരു ബക്കറ്റ് വെള്ളം പോലും സൂക്ഷിക്കരുത്. എവിടെയെങ്കിലും വെള്ളം ഒഴുകി ലീക്കാകുന്നുണ്ടെങ്കിൽ അത് ഉടനടി പരിഹരിച്ച് ലീക്കേജ് തടയണം. കാരണം ഇത്തരത്തിലുള്ള ജലശേഖരങ്ങളിലാണ് കൊതുകുകളും മറ്റ് പ്രാണികളും പെറ്റു പെരുകുന്നത്.
  • വീട് എത്ര വൃത്തിയുള്ളതായാലും കുഞ്ഞുങ്ങൾ തറയിൽ കാണുന്ന എന്തെങ്കിലും വസ്തു എടുത്ത് വായിലിടുന്നത് ചിലപ്പോൾ മുതിർന്നവർക്ക് തടയാൻ കഴിയാതെ വരാം. അതുകൊണ്ട് കുട്ടിയുമായി സമ്പർക്കം പുലർത്തുന്ന എന്തും വൃത്തിയുള്ളതായിരിക്കണം. പ്രത്യേകിച്ച് കളിപ്പാട്ടങ്ങൾ.
  • കളിപ്പാട്ടങ്ങൾ ആന്‍റിസെപ്റ്റിക് ലോഷൻ ഉപയോഗിച്ച് വൃത്തിയാക്കാം. എന്നാൽ സോഫ്റ്റ് ടോയ്സുകൾ വാഷിംഗ് മെഷീനിൽ ഇട്ടു കഴുകിയെടുക്കാം.
  • ബേബി വൈപ്സിനൊപ്പം കുഞ്ഞിന്‍റെ അതിലോലമായ ചർമ്മത്തിന് അനുയോജ്യമായ സോപ്പ് മാത്രം ഉപയോഗിക്കുക. കാരണം അവ കുഞ്ഞിന്‍റെ ചർമ്മത്തിന് പ്രത്യേകം പോഷണം നൽകും.
  • കുട്ടിക്ക് ഡെങ്കിപ്പനി പിടിപെടുകയാണെങ്കിൽ ലക്ഷണങ്ങൾ നിരീക്ഷിക്കുക. അതുവഴി കൃത്യമായ സമയത്ത് ശരിയായ വൈദ്യ ചികിത്സ ഉറപ്പുവരുത്താൻ കഴിയും. പനി, ഛർദി, ഗ്രന്ഥി വീക്കം, തലവേദന, വായ വിരലുക, മൂത്രമൊഴിക്കുന്നത് കുറയുക, കിണർപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അവഗണിക്കാൻ പാടില്ല. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കുട്ടിയിൽ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാൻ മറക്കരുത്. സ്വയം ചികിത്സ പാടില്ല.

ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്ക് സ്വയം പരിപാലിക്കാൻ കഴിയില്ല. അതിനാൽ രോഗങ്ങൾ വരാതിരിക്കാൻ അവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. മഴക്കാലത്ത് മേൽപ്പറഞ്ഞ സംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ നിങ്ങളെ മാത്രമല്ല കുടുംബത്തെയും മികച്ച രീതിയിൽ പരിപാലിക്കാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...