യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ അണുബാധ ഒരു സാധാരണ അസുഖമാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇതു കൂടുതൽ കണ്ടു വരുന്നത്. സ്ത്രീയുടെ ലൈംഗിക അവയവത്തിന്‍റെ പ്രത്യേകതയാണ് ഇതിനു കാരണം. മലദ്വാരവും വജൈനയും മൂത്രനാളവും വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാലും ലൈംഗിക അവയവത്തിന്‍റെ ആന്തരികഭാഗം തുറന്നിരിക്കുന്നതിനാലും അണുക്കൾക്കും മലിന വസ്തുക്കൾക്കും എളുപ്പം ഉള്ളിൽ കടക്കാൻ കഴിയുന്നു.

ശുചിത്വ കാര്യങ്ങളിലുള്ള അശ്രദ്ധയാണ് മൂത്രനാളത്തിലെ അണുബാധയുടെ പ്രധാന കാരണം. വൃത്തിഹീനമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക, മൂത്രം ദീർഘനേരം പിടിച്ചു നിർത്തുക എന്നിവയൊക്കെയും ഇതിനുള്ള കാരണങ്ങളാണ്.

സ്ത്രീകൾ ശരീരശുചിത്വ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഒരിക്കൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടായവർ കൂടുതൽ ജാഗ്രത പാലിക്കണം. പ്രായമായ സ്ത്രീകളിലും മൂത്രാശയത്തിൽ അണുബാധയുണ്ടാകാം. ആർത്തവ വിരാമത്തെ തുടർന്ന് സ്ത്രീകളുടെ യോനീനാളം വരണ്ട് ഇരിക്കുന്നതിനാൽ ആണ് അങ്ങനെ സംഭവിക്കുന്നത്.

ലക്ഷണങ്ങൾ

മൂത്രം വളരെ പ്രയാസപ്പെട്ട് പോകുക. ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക, തോന്നിയാലും മൂത്രം പോവാതിരിക്കുക, മൂത്രം നേരെ പോവാതെ വളഞ്ഞും പുളഞ്ഞും പോവുക, അടിവയറ്റിൽ വേദന, മൂത്രനാളത്തിന് സമീപ സ്ഥലങ്ങളിൽ നീറ്റലും പുകച്ചിലും, ഗുഹ്യഭാഗത്ത് ചുവപ്പു നിറമുണ്ടാവുക, ക്ഷീണം, പനി, ദുർഗന്ധമുള്ള മൂത്രം വരിക എന്നിവയാണ് യൂറിനറി ഇൻഫെക്ഷന്‍റെ ലക്ഷണങ്ങൾ.

പരിഹാര മാർഗ്ഗങ്ങൾ

പൊതുസ്ഥലങ്ങളിലെ വൃത്തിഹീനമായ ടോയ്‍ലറ്റുകൾ ഉപയോഗിക്കുന്നതും അണുബാധ ഉണ്ടാക്കും. അതുകൊണ്ട് പൊതു ടോയ്‍ലറ്റുകൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ വൃത്തിയുള്ളതാണ് എന്ന് ഉറപ്പു വരുത്തണം.

വൃത്തിയില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ഉപയോഗ ശേഷം അവ നന്നായി കഴുകി വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കണം. അതുപോലെ ലൈംഗിക അവയവങ്ങളുടെ ശുചിത്വ കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം. ഗുഹ്യഭാഗങ്ങൾ ശുദ്ധജലം ഉപയോഗിച്ച് കഴുകണം. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും പങ്കാളികൾ ലൈംഗിക അവയവങ്ങൾ വൃത്തിയാക്കണം. അവിഹിത ബന്ധങ്ങളുള്ള പങ്കാളിയിൽ നിന്നും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അപകടകരമായ സാഹചര്യം ഒഴിവാക്കാൻ പങ്കാളികൾ വിശ്വസ്തത പുലർത്തുക.

ദിവസവും 7- 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. അത് മൂത്രാശയത്തിന്‍റെ പ്രവർത്തനത്തെ സുഗമമാക്കും. മൂത്രത്തിലൂടെ ബാക്ടീരിയകളെ പുറന്തള്ളാനും ഇത് സഹായിക്കും.

വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ധാരാളമായി കഴിക്കണം. നെല്ലിക്ക, പേരയ്ക്ക, മുളിപ്പിച്ച പയറുവർഗ്ഗങ്ങൾ, ബ്രോക്കലി എന്നിവ പതിവായി കഴിക്കുക. ഇത് ശരീരത്തിന് പ്രതിരോധ ശക്തി പകരും. മൂത്രം പിടിച്ചു നിർത്തരുത്. അത്തരം സാഹചര്യം ഉണ്ടാകുമ്പോൾ വീട്ടിലെത്തിയ ശേഷം ധാരാളം വെള്ളം കുടിക്കണം.

ലക്ഷണം

  • മൂത്രം ഒഴിക്കുമ്പോൾ നീറ്റലും പുകച്ചിലും
  • മൂത്രം തടസ്സപ്പെട്ട് വരിക
  • യൂറിൻ ട്രാക്കിൽ വേദന, പുകച്ചിൽ

സൂക്ഷിക്കുക

  • പൊതു ടോയ്‍ലറ്റുകൾ ഉപയോഗിക്കുമ്പോൾ
  • വൃത്തി ഇല്ലാത്ത അടിവസ്ത്രങ്ങൾ
  • ശരീര ശുചിത്വം ഇല്ലായ്മ

ശീലമാക്കുക

  • ധാരാളം വെള്ളം കുടിക്കുക
  • വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക
  • പച്ചക്കറികളും പഴങ്ങളും കഴിക്കുക
  • പങ്കാളികൾ പരസ്പരം വിശ്വസ്തത പുലർത്തുക

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...