നമ്മുടെ ആരോഗ്യത്തിന്‍റെ കേന്ദ്രം നനമ്മുടെ ഉദരം തന്നെയാണ്. മികച്ച ആരോഗ്യത്തിന് മികച്ച ദഹന വ്യവസ്‌ഥ ഉണ്ടായിരിക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. നമ്മുടെ ശരീരത്തിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണം ശരീരത്തിന് ഗുണം ചെയ്യുന്നതിന് പകരം ദോഷമേ ചെയ്യൂ. ഉദരത്തിലുണ്ടാകുന്ന അസ്വസ്‌ഥതകളുടെ ഫലം ശരീരത്തിന്‍റെ മറ്റ് പ്രവർത്തനങ്ങളെ മാത്രമല്ല അവയവങ്ങളെയും ബാധിക്കും. പോഷകങ്ങളുടെ സ്വാംശീകരണ പ്രക്രിയയെ ബാധിക്കുന്നത് തുടങ്ങി കാൻസർ ഉണ്ടാകാനുള്ള സാധ്യത വരെയുണ്ട്.

ഉദരത്തിലെ പ്രധാന രോഗങ്ങൾ

ദഹന പ്രക്രിയ ശരിയായ രീതിയിൽ അല്ലെങ്കിൽ ശരീരത്തിന് സ്വാംശീകരിക്കാൻ പറ്റുന്ന രീതിയിൽ ഭക്ഷണത്തെ പരിവർത്തനം നടത്താൻ കഴിയാതെ വരും. ദുർബലമായ ദഹനപ്രക്രിയ മൂലം ശരീരത്തിന്‍റെ രോഗപ്രതിരോധ വ്യവസ്ഥ തന്നെ മോശമാവാം.

മലബന്ധം ഗുരുതരമായി മാറി വൻക്കുടലിൽ തടസ്സമുണ്ടാക്കി ജീവന് തന്നെ ആപത്താകുന്നു. മലബന്ധം എന്നത് ഒരു ലക്ഷണമാണ്. അതിന് പല കാരണങ്ങളുണ്ട്. ഉദാ: തെറ്റായ ഭക്ഷണശീലങ്ങൾ, ഹോർമോൺ അസന്തുലിതാവസ്‌ഥ, ചില മരുന്നുകളുടെ പാർശ്വഫലം എന്നിവ. ഇതിന് ഫലവത്തായ ചികിത്സ ആവശ്യമാണ്.

ഗ്യാസ്ട്രോ എൻട്രൈറ്റിസ് അഥവാ കുടലിന്‍റെ വീക്കം പൊതുവെ ബാക്ടീരിയയുടെയും വൈറസിന്‍റെയും ബാധ മൂലമാണ് ഉണ്ടാകുന്നത്. ഇക്കാരണത്താൽ ഉദരത്തിനകത്തെ പാളിയിൽ നീറ്റലും വീക്കവും ഉണ്ടാകും. രോഗബാധിതനായ വ്യക്തിയ്ക്ക് ഡയറിയയും ഛർദ്ദിയും ഉണ്ടാകും. ഇ കോളി, സാൽമൊണല, എച്ച് പൈലോറി, നോറോ വൈറസ്, റോട്ടാ വൈറസ് എന്നിങ്ങനെയുള്ള വൈറസുകൾ കലർന്ന ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് വഴിയാണ് ഈ രോഗബാധ ഉണ്ടാവുക. ഇതിനെ സ്‌റ്റൊമക് ഫ്ളൂ എന്നും പറയാറുണ്ട്.

പ്രത്യേകിച്ച് ആരോഗ്യ സംബന്ധമായ സങ്കീർണ്ണതകളൊന്നും ഇല്ലാത്ത ആരോഗ്യവാനായ വ്യക്‌തി ഏതാനും ദിവസത്തിനുള്ളിൽ തന്നെ സുഖം പ്രാപിക്കും. കുട്ടികൾ, പ്രായമായവർ എന്നിങ്ങനെ രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് ഇത് അപകടകരമായ സ്‌ഥിതി വിശേഷം ഉണ്ടാക്കും.

വയർ വീർക്കുക

ഗ്യാസ്, വൻക്കുടലിലെ കാൻസർ, ഹെർണിയ എന്നിവ കൊണ്ടും വയർ വീർക്കാം. കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് വയർ വളരെ സാവധാനത്തിലാവും ഒഴിയുക. ഇക്കാരണം കൊണ്ടും വയർ വീർക്കാം.

കൊളൈറ്റിസ്

വലിയ കുടലിലോ ചെറിയ കുടലിലോ വ്രണങ്ങൾ ഉണ്ടാകുന്നതാണ് കൊളൈറ്റിസ്. എന്ത് കഴിക്കുമ്പോഴും നീറ്റലുണ്ടാകാം. ചിലപ്പോൾ അൾസർ വ്രണങ്ങൾ പൊട്ടുകയും ചെയ്യും. തൽഫലമായി മലത്തോടൊപ്പം രക്തവും പോകും.

ഡയറിയ

ദഹന മാർഗ്ഗത്തിലെ അണുബാധയുടെ ഒരു ലക്ഷണമാണ് ഡയറിയ വൻകുടലിലുള്ള ഭക്ഷണത്തിലെ ദ്രവ പദാർത്ഥം സ്വാംശീകരിക്കപ്പെടുന്നില്ല. അതിന്‍റെ ഫലമായി അതിസാരമുണ്ടാകുന്നു. ഗുരുതരമായ ഡയറിയ രോഗമുണ്ടായാൽ ശരീരത്തിൽ ജലാംശം കുറയ്ക്കും.

ദഹനസംബന്ധമായ പ്രശ്‌നമുള്ളവർ സംസ്ക്കരിച്ച ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക. അതായത് കൃത്രിമ പഞ്ചസാര, കൃത്രിമ നിറങ്ങൾ, ഉപ്പ്, പ്രിസർവേറ്റിവുകൾ എന്നിവ അധികയളവിൽ ഇത്തരം ഭക്ഷ്യവസ്‌തുക്കളിൽ ഉണ്ടാകും. നാരുകൾ ഇല്ലാത്തതിനാൽ ഇത്തരം ഭക്ഷ്യവസ്‌തുക്കൾ ദഹിക്കുന്നതിന് ശരീരത്തിന് കൂടുതലായി അധ്വാനിക്കേണ്ടി വരും. ഇത് മലബന്ധത്തിന് കാരണവുമാകും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മസാലയടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ ദഹനവ്യവസ്‌ഥയിൽ പലതരം പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...