ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. അത് ദിവസം മുഴുവനുമുള്ള പ്രവർത്തനത്തെ ബാധിക്കും. ആരോഗ്യപരിപാലനത്തിന് ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഓരോരുത്തരുടേയും ഉറക്കത്തിന്‍റെ രീതിയും സ്വഭാവവും വ്യത്യസ്തമാണ്.

ചിലർക്ക് ചുരുങ്ങിയത് 8 മണിക്കൂറിൽ കുറച്ച് ഉറങ്ങിയാലും മതി, ചുറുചുറുക്കും ഉൻമേഷവും കിട്ടാൻ. മറ്റു ചിലർക്കാകട്ടെ 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാലാവും ഉൻമേഷം കിട്ടുക. ഇനി ചിലർക്കാകട്ടെ ഉറക്കം പൂർണ്ണമായോ ഇല്ലയോയെന്നതിന്‍റെ ഫലം പിറ്റേന്നേ അറിയാൻ കഴിയൂ. അഥവാ ഉറക്കം പൂർണ്ണമായില്ലെങ്കിൽ അന്നത്തെ ദിവസം മുഴുവനും കോട്ടുവായിടലും ചെറുമയക്കവുമായി കടന്നു പോകും. അതുകൊണ്ട് ശരിയായ ഉറക്കം എന്നതിന് യാതൊരു സമയപരിധിയും നിശ്ചയിക്കാനാവില്ല. അത് ഓരോരുത്തരേയും ആശ്രയിച്ചിരിക്കും.

കൂടുതൽ സമയം ഉറങ്ങുന്നവരുടെ എണ്ണം പൊതുവെ കുറവാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയവർ അതിലും കുറച്ച് ഉറങ്ങിയവരെ അപേക്ഷിച്ച് ആയുസ്സ് കുറവുള്ളവരാണത്രേ! എന്നാൽ ഏറെ നേരം വരെ ഉറങ്ങുന്നത് ഏതെങ്കിലും അസുഖത്തിന്‍റെ ലക്ഷണമാണോ, അധികം ഉറങ്ങിയാൽ ആരോഗ്യത്തിന് എന്തെങ്കിലും ദോഷമുണ്ടാകുമോയെന്നതിനെപ്പറ്റിയൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഏറെ നേരം ഉറങ്ങുന്നവർ വിഷാദരോഗത്തിനോ പ്രമേഹരോഗത്തിനോ ഇരയാകുമെന്നാണ് ഗവേഷകപക്ഷം.

ആരോഗ്യത്തിന് ഹാനികരം

കുറച്ചുമാത്രം ഉറങ്ങുന്നവരെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ഏറെയുണ്ട്. മഹാത്മാഗാന്ധി, മാർഗരറ്റ് താച്ചർ, ഇന്ദിരാഗാന്ധി എന്നിവർ കുറച്ചു സമയം മാത്രമ ഉറങ്ങുന്നവരായിരുന്നുവത്രേ. അതിനാലാണ് ഇവർക്ക് മികച്ച രീതിയിൽ ജോലി ചെയ്യാൻ കഴിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

5 മണിക്കൂറോ അതിൽ കുറച്ചോ ഉറങ്ങുന്ന സ്ത്രീകളിൽ മൂന്നിലൊന്നുപേർക്ക് 16 വർഷത്തിനുള്ളിൽ 15 കി.ഗ്രാം തൂക്കം വർദ്ധിക്കാം. ഉറക്കക്കുറവുള്ളവർ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കീഴ്പ്പെടും. ഡ്രൈവ് ചെയ്യുമ്പോൾ മയക്കം വരുന്നതു കൊണ്ട് അപകടമുണ്ടാകാം. 18 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന ഒരു സാധാരണ വ്യക്‌തിയുടെ സ്‌ഥിതി 2 പെഗ്ഗ് മദ്യം കഴിച്ചിരിക്കുന്ന വ്യക്‌തിയുടെ അവസ്‌ഥയ്ക്ക് സമാനമായിരിക്കുമത്രേ. ഉറക്കമില്ലായ്മ മസ്തിഷ്കക്ഷമതയെ വരെ ബാധിക്കാം.

രാത്രിയിൽ ഇടയ്ക്കുവച്ച് ഉറക്കം മുറിയുന്ന അനുഭവം പലർക്കുമുണ്ടാവാറുണ്ട്. ഏറെനേരം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് കഷ്ടപ്പെട്ടുവെന്നുവരാം. വളരെ അസുഖകരമായ അവസ്‌ഥയായിരിക്കും അപ്പോൾ.

ഇതേക്കുറിച്ച് പഠനം നടത്തിയ ഒരു കൂട്ടം ഗവേഷകരുടെ കണ്ടുപിടിത്തം രസകരമായിരുന്നു. 15 പേരെയാണ് അവർ പഠനവിധേയരാക്കിയത്. അവരെ ഇരുട്ടിൽ ഒരാഴ്ചക്കാലം 3-4 മണിക്കൂർ ഉറക്കിയ ശേഷം ഒന്നു രണ്ട് മണിക്കൂർ ഉണർത്തിയിരുത്തി. അതിനു ശേഷം വീണ്ടും 4-5 മണിക്കൂറുകളോളം ഉറക്കി. മുമ്പെങ്ങും തോന്നാത്ത സുഖപ്രദമായ അനുഭവമാണ് 15 പേർക്കും ഉണ്ടായതത്രേ.

ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്നം. ഉറക്കഗുളിക കഴിച്ചാലേ ഉറക്കം വരികയുള്ളൂവെന്ന് വിശ്വസിക്കുന്നവരാണ് ഉറക്കമില്ലായ്മ മൂലം കഷ്ടപ്പെടുന്നവർ. അത് സത്യമല്ല. ഉറക്കമില്ലായ്മയ്ക്ക് പല കാരണങ്ങളുണ്ട്. ഏതെങ്കിലും ഇന്‍റർവ്യൂവിന് പോകേണ്ടതുണ്ടെങ്കിലോ, ഓഫീസിൽ ബോസുമായി അഭിപ്രായഭിന്നതയുണ്ടെങ്കിലോ അതുമല്ലെങ്കിൽ വെളുപ്പിനെഴുന്നേറ്റ് യാത്ര ചെയ്യേണ്ടതുണ്ടെങ്കിലോ പോലും ടെൻഷനടിച്ച് ഉറക്കം വരാതെയിരിക്കാം. ഇങ്ങനെ കാരണങ്ങൾ പലതുമുണ്ടാകാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...