ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇന്ന് മിക്ക സ്‌ഥലത്തും മുക്കിലും മൂലയിലുമായി ലാഫിംഗ് ക്ലബ്ബുകൾ കൂണുപോലെ മുളച്ചിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽപ്പെട്ട് മനുഷ്യൻ പിരിമുറുക്കത്തിന് ഇരയാകുന്നു. അല്പക്ഷണം എല്ലാ വിഷമതകളും മറന്നൊന്ന് ചിരിച്ചാൽ, ഒരു പക്ഷെ നിങ്ങൾ ആരോഗ്യവാനാകും. ടെൻഷനിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

ആരോഗ്യത്തിന് മാത്രമല്ല ഡയബറ്റീസ് തുടങ്ങിയ പല രോഗങ്ങൾക്കും ചിരി ഒരു ഔഷധമാണെന്ന് ജപ്പാനിലെ ആരോഗ്യമാസിക “ഡയബറ്റീസ് കെയർ” നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നൂറിലധികം ഡയബറ്റീസ് രോഗികളെയാണ് ഡോക്ടർമാർ പരീക്ഷണത്തിന് വിധേയമാക്കിയത്. ഡോക്ടർമാർ പരീക്ഷ സംബന്ധിയായി 2 മണിക്കൂർ നേരം പ്രഭാഷണം നടത്തി.

പരീക്ഷണത്തിന് രണ്ടുമണിക്കൂർ മുമ്പ് തന്നെ രോഗികളുടെ ബ്ലഡ് ഷുഗർ നില പരിശോധിച്ചു. പ്രഭാഷണത്തിനൊടുവിൽ വീണ്ടും രോഗികളുടെ ബ്ലഡ്ഷുഗർ നില പരിശോധിച്ചു. ബ്ലഡ് ഷുഗർ വല്ലാതെ കൂടിയതായിട്ടാണ് പരിശോധനയിൽ തെളിഞ്ഞത്.

പിറ്റേ ദിവസം അതേ സമയത്തു തന്നെ ഒരു കോമഡി ഷോ പ്രദർശിപ്പിച്ചു. പ്രദർശനം കണ്ട രോഗികൾ തുടർച്ചയായി 2 മണിക്കൂർ ചിരിച്ചു കൊണ്ടിരുന്നു. ഷോയ്ക്ക് മുമ്പും പിമ്പുമായി രോഗികളുടെ ഷുഗർ പരിശോധിച്ചിരുന്നു. എന്നാൽ ആദ്യ ദിവസത്തേക്കാൾ ഷുഗർ നില 36 ശതമാനത്തോളം കുറവായിരുന്നു.

ചിരിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന ചില ഹോർമോണുകൾ രക്‌തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്തുന്നതായി ഡോക്ടർമാർ കണ്ടെത്തി.

ചിരിക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങൾ

“ചിരിക്കുന്നത് ആരോഗ്യത്തിനു പല രീതിയിൽ ഗുണം ചെയ്യും. ആദ്യം ഇത് വ്യക്‌തിക്ക് ആശ്വാസകരമായ ഒരവസ്‌ഥ സൃഷ്ടിക്കുന്നു. രണ്ടാമത് ടെൻഷൻ, ഡിപ്രഷൻ, ബ്ലഡ്പ്രഷർ തുടങ്ങിയ അസുഖങ്ങളെയും ചിരി ഭേദമാക്കും. മൂന്നാമത്, വ്യക്തിയിൽ ക്രിയാത്മകമായ ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ ചിരി സഹായിക്കുന്നു.” പ്രശസ്ത സൈക്ക്യാട്രിസ്റ്റ് ഡോ. പ്രകാശ് മേനോൻ പറയുന്നു.

പഴയ സൈക്കോ അനലറ്റിക്കൽ അപ്രോച്ചിൽ ഹ്യൂമറിനെ ഡിഫൻസ് മെക്കാനിസമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. വ്യക്‌തിയുടെ ശരീരത്തിൽ നിന്ന് സിറോനോമിക് കെമിക്കത്സ് എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നതിന് ഇത് സഹായിക്കുന്നു.

ചിരിക്ക് ദേഷ്യത്തെക്കാൾ സ്വാധീന ശക്തിയുണ്ട്. എന്നുവച്ചാൽ, നിങ്ങളുടെ വിഷമതകളെ അഭിമുഖീകരിക്കാനുള്ള ക്ഷമത കൂട്ടാൻ അത് സഹായിക്കും.

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാനകാരണമാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ബ്ലഡ് പ്രഷർ നിയന്ത്രിച്ചു നിർത്താനും ചിരികൊണ്ട് സാധിക്കും. ശ്വാസകോശത്തിന് വേണ്ട വ്യായാമവും ലഭിക്കുന്നു.

ലാഫ്റ്റർ തെറാപ്പിയുടെ പ്രാധാന്യം

ജനങ്ങൾ ലാഫ്റ്റർ തെറാപ്പിയുടെ ആവശ്യകതയെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പല സ്ഥലങ്ങളിലും ലാഫിംഗ് ക്ലബ്ബുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചിരിക്കുന്നതിലൂടെ രോഗ പ്രതിരോധശക്തി കൂടുതൽ കാര്യക്ഷമമാകുന്നു. അതിന്‍റെ ഫലമായി ശരീരത്തിൽ ബോഡി സെല്ലുകളുടെ എണ്ണം വർദ്ധിക്കുന്നു. ഒപ്പം തന്നെ അവയുടെ ഊർജ്ജനിലയും കൂടുന്നു. തത്ഫലമായി വ്യക്‌തി ശാരീരികവും മാനസികവുമായ രീതിയിൽ ആരോഗ്യവാനാകുന്നു.

ഒരു ടിപ്പിക്കൽ ലാഫ്റ്റർ സെക്ഷൻ തെറാപ്പിയിൽ ചിരി മാത്രമേ ഉണ്ടാവാറുള്ളൂ. ചിരിക്കാനായി ഒരു തമാശ പോലും ഉണ്ടാവണമെന്നില്ല. ശാരീരികമായ വ്യായാമവും ശ്വാസച്ഛ്വാസ വ്യായാമങ്ങളും ഉൾപ്പെടുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...