മാനസികമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഡിപ്രഷൻ, ഭയം, ലൈംഗിക താൽപര്യമില്ലായ്മ എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങളാണ് ഇത്തരക്കാർ നേരിടുന്നത്. പ്രത്യേകിച്ചും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ള സ്ത്രീകളിലാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഈ വക ലക്ഷണങ്ങൾ കണ്ടുവരുന്നത്.

ലാപ്രോസ്കോപിക് പരിശേധനയിലൂടെ രോഗി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെങ്കിലും ലൈംഗിക ചൂഷണവും നടുവേദനയും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഈയവസ്ഥയിൽ രോഗിയിൽ ഏതെങ്കിലും വിധത്തിലുള്ള ശാരീരിക മാറ്റങ്ങളോ മറ്റ് ലക്ഷണങ്ങളോ കണ്ടെന്ന് വരില്ല. അതുകൊണ്ട് ഈ കാരണങ്ങൾ വച്ച് ഒരു നിഗമനത്തിലെത്തുക പ്രയാസകരമായിരിക്കും.

വിവിധ ആശുപത്രികളിലെത്തുന്ന രോഗികളിൽ 10 ശതമാനം പേർ നടുവേദനയുമായി വരുന്നവരാണ്. വളരെക്കാലമായി നടുവേദന അനുഭവിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. ഇത്തരം രോഗികളിൽ വിശദമായ പരിശോധനകൾ നടത്തിയാലും യഥാർത്ഥ കാരണം കണ്ടെത്താനായെന്ന് വരില്ല. ഇതു തന്നെയായിരുന്നു രമ്യയുടെ അവസ്ഥയും. പ്രാരംഭഘട്ടത്തിലെ പരിശോധനയിൽ രോഗികളിൽ ലൈംഗിക ചൂഷണം നടന്നതിന്‍റെ യാതൊരു സൂചനയും ലഭിച്ചെന്നു വരില്ല. നടുവേദനയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളെപറ്റി ചോദിച്ചപ്പോഴാണ് മുമ്പെങ്ങോ കാമുകൻ ശാരീരികമായി പീഡിപ്പിച്ച കാര്യം ചികിത്സകന് മനസ്സിലാക്കാൻ കഴിഞ്ഞത്.

ലൈംഗിക ചൂഷണം എന്തുകൊണ്ട് നടുവേദനക്ക് കാരണമാകുന്നുവെന്ന ചോദ്യം ഇവിടെ ഉയരാം. നടുവേദന ഒരു ശാരീരികരോഗമായി വ്യാഖ്യാനിക്കാനാകില്ല. കാരണം നടുവേദന അനുഭവിക്കുന്നവരിൽ മാനസിക പിരിമുറിക്കം, വിഷാദം എന്നിവയല്ലാതെ മറ്റ് യാതൊരു അസ്വസ്ഥതകളും കണ്ടെത്തെനായെന്ന് വരില്ല. മാനസികവും വൈകാരികവുമായ ഈ പ്രശ്നം തുടർന്ന് ഏതെങ്കിലും രോഗമായി രൂപാന്തരം പ്രാപിക്കാം. ഈ സ്ഥിതിയിൽ രോഗിയെ സമഗ്രമായ പരിശോധനക്ക് വിധേയമാക്കാതെ രോഗം തിരിച്ചറിയാനാകില്ല.

രോഗം തിരിച്ചറിയുക

അടിവയറ്റിലും നടുവിനുമുണ്ടാകുന്ന വേദനയും ലക്ഷണങ്ങളും തിരിച്ചറിയുകയെന്നുള്ളത് സങ്കീർണ്ണമായ കാര്യമാണ്. ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്താൻ പല തരത്തിലുള്ള പരിശോധനകൾക്ക് രോഗിയെ വിധേയമാക്കേണ്ടി വരും. നിശ്ചിത രോഗം തിരിച്ചറിയുന്നതോടെ ചികിത്സകന്‍റെ ജോലി എളുപ്പമാകുന്നു.

നടുവ്, അടിവയർ എന്നീ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്ന സ്ത്രീകളിൽ വിഷാദം, ഭയം, സെക്സിനോട് താൽപര്യമില്ലായമ, മനശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഇവയിൽ സെക്സിനോടുള്ള താൽപര്യമില്ലായ്മയാണ് മുഖ്യം. നടുവേദന അനുഭവിക്കുന്ന മിക്ക സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം.

എന്നാൽ ലൈംഗിക ചൂഷണത്തെ തുടർന്നുണ്ടാകുന്ന ക്രോണിക് പെൽവിക് പെയിനിന്‍റെ (നടുവേദന) ശാരീരിക ലക്ഷണങ്ങൾ പൂർണ്ണമായും മനസ്സിലാക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞെന്ന് വരില്ല. വൈകാരികവും മാനസികവുമായ വിഷാദം ക്രമേണ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. പല രോഗികൾക്കും മനസ്സിലുള്ള വിഷമതകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല.

വിശദമായ പിരശോധന

മാസങ്ങളായി നടുവേദന അനുഭവിക്കുന്ന സ്ത്രീകളോട് അവയോട് അനുബന്ധിച്ചുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും ചികിത്സകൻ ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നടുവേദനക്ക് മാസമുറയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നടുവേദയുടെ സ്വഭാവമെന്ത്? ഏതൊക്കെ സാഹചര്യങ്ങളിലാണ് വേദന കൂടുന്നത്? രോഗനിർണ്ണയം നടത്തുന്നതിന് മുമ്പായി ശാരീരിക പരിശോധനക്ക് പുറമേ രോഗിയുടെ കുടുംബപരവും സാമൂഹികവും മാനസികവുമായ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മാനസിക പിരിമുറുക്കവുമായി നടുവേദനയെ ബന്ധിപ്പിക്കാനാകാത്തതുകൊണ്ട് ഒരുപക്ഷേ ലൈംഗിക ചൂഷണത്തെക്കുറിച്ച് രോഗി തന്നെ ചികിത്സകന്‍റെ ശ്രദ്ധ്യിൽപ്പെടുത്തിയെന്നും വരാം. നടുവേദനയ്ക്ക് ലൈംഗിക ചൂഷണവുമായി ബന്ധമുണ്ടെന്നോ അതിന്‍റെ ഫലമായിട്ടാണ് മാനസിക പിരിമുറിക്കം ഉണ്ടാകുന്നതെന്നോ രോഗി തിരിച്ചറിഞ്ഞെന്ന് വരില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...