ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനായി അമ്മ ആകുന്നതിന് മുമ്പ് തന്നെ ഒരുക്കങ്ങൾ ആവശ്യമാണ്. ഗർഭധാരണത്തിനായി സ്ത്രീ ശാരീരികവും മാനസികവുമായി ഒരുങ്ങേണ്ടതുണ്ട്. അതിനായി ഒരു പ്ലാനിംഗ് ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗർഭകാലം സന്തോഷത്തിന്‍റെ കാലമാണ്. എന്നാൽ ഇതിനൊപ്പം സംശയങ്ങളും സ്വാഭാവികമാണല്ലോ. ഗർഭിണികൾ അറിയാൻ ചില കാര്യങ്ങൾ.

ഗർഭിണിയാണ് എന്ന് അറിഞ്ഞ ഉടനെ ഡോക്ടറെ കാണേണ്ടതുണ്ടോ?

ഗർഭിണിയാണെന്ന് അറിഞ്ഞാൽ ഉടൻ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ മുൻകരുതൽ ആവശ്യമാണോ എന്നെല്ലാം തീരുമാനിക്കുന്നതിന് പ്രാരംഭ പരിശോധന സഹായിക്കും. ഗർഭസ്ഥ ശിശുവിന് ഉണ്ടാകാവുന്ന ചില വൈകല്യങ്ങൾ തടയുന്നതിന് ആവശ്യമായ ഫോളിക് ആസിഡ് ഗുളികകൾ നേരത്തെ കഴിച്ചു തുടങ്ങണം. ഈ അവസരത്തിൽ ചെയ്യുന്ന ട്രാൻസ് വജൈനൽ സ്കാനിംഗ് ഗർഭം ധരിക്കുന്നത് ഗർഭപാത്രത്തിന് അകത്തു തന്നെയാണോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.

പ്രസവ തീയതി കണക്കാക്കുന്നത് എങ്ങനെയാണ്?

അവസാന ആർത്തവം ഉണ്ടായ തീയതിയോട് ഒമ്പത് മാസവും എഴ് ദിവസവും കൂട്ടിയാണ് പ്രസവ തീയതി കണക്കാക്കുന്നത്.

ഗർഭാവസ്ഥയിൽ ജീവിതരീതിയിൽ എന്തെങ്കിലും മാറ്റങ്ങൾ വേണോ?

പ്രത്യേകിച്ച് റിസക് ഒന്നും ഇല്ലെങ്കിൽ സാധാരണ ജീവിതരീതിയിൽ നിന്നും വലിയ മാറ്റങ്ങൾ ആവശ്യമില്ല. പോഷകങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണം കഴിക്കുക. ചെറിയ ഇടവേളകളിൽ ഇതാകാം. നല്ലപോലെ വെള്ളം കുടിക്കുക. മനസ്സ് ശാന്തമായിരിക്കണം. വേവലാതികൾ ഒഴിവാക്കുക. ഇതൊക്കെ ആരോഗ്യകരമായ പ്രസവത്തിന് ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ മരുന്ന് കഴിക്കരുത്. ഹീൽ ഉള്ള ചെരിപ്പുകൾ ഉപേക്ഷിക്കണം. ദൂര യാത്രകൾ ഒഴിവാക്കുക.

ആദ്യമാസങ്ങളിൽ രക്തസ്രാവം ഉണ്ടാകാൻ കാരണം എന്താണ്?

ഗർഭം അലസുന്നതിന്‍റെ സൂചനയായിട്ടാണ് രക്തംപോക്ക് മിക്കവാറും കണ്ടുവരാറുള്ളത്. ചില സാഹചര്യങ്ങളിൽ ബ്ലീഡിംഗ് സ്വയം നിൽക്കുകയും ഗർഭം തുടരുകയും ചെയ്യാറുണ്ട്. ഇതിന് ത്രെട്ടൺഡ് അബോർഷൻ എന്നും പറയും. മറ്റ് കാരണങ്ങൾ കൊണ്ടും രക്തസ്രാവം ഉണ്ടാകാറുണ്ട്.

ചില ഗർഭിണികളിൽ അമിതമായി ഛർദ്ദൽ ഉണ്ടാകാൻ കാരണമെന്താണ്?

ഗർഭാവസ്ഥയിൽ ഹോർമോണുകൾ ഉയർന്ന തോതിൽ ഉൽപാദിക്കപ്പെടുന്നതിനാൽ ശരീരം ഇതുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. ഈ വേളയിൽ ഛർദ്ദിയും ഓക്കാനവും ചിലരിൽ ഉണ്ടാകാം. ചിലരിൽ ഛർദ്ദി ഗുരുതരമായ തോതിൽ കാണാറുണ്ട്. ഈ പ്രതിഭാസത്തിന് വ്യക്തമായി കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമിതമായി ഛർദ്ദിക്കുന്നത് ഗർഭിണികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. തൂക്കക്കുറവുള്ള കുഞ്ഞ് ജനിക്കുവാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും ട്രിപ്പ് വഴി നൽകേണ്ടി വരുന്നു. ചില കേസുകളിൽ ഛർദ്ദി നിൽക്കാൻ ഇൻജക്ഷനും നൽകുന്നു.

ഗർഭിണികൾ മൊബൈൽ ഉപയോഗിക്കുന്നത് ഹാനികരമാണോ?

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ മൂലം ഗർഭസ്ഥശിശുവിന് ദോഷങ്ങൾ ഉണ്ടാകുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടൊന്നുമില്ല. എങ്കിലും ഗർഭിണികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഗർഭകാലത്ത് ലൈംഗികമായി ബന്ധപ്പെടാമോ?

നാല് മുതൽ ഏഴ് വരെയുള്ള മാസങ്ങളിൽ ഡോക്ടർ വിലക്കിയിട്ടെങ്കിൽ ലൈംഗിക ജീവിതം ആകാവുന്നതാണ്. ഗർഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസങ്ങളിലും മുപ്പത്തിരണ്ട് ആഴ്ചകൾക്ക് ശേഷവും ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് ഉചിതം. അണുബാധ, ഗർഭഛിത്രം, മാസം തികയാതെയുള്ള പ്രസവ വേദന തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...