കുക്കുംബർ അഥവാ വെള്ളരിക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്. ചൂടുള്ള കാലാവസ്‌ഥയിൽ കഴിക്കാൻ സുഖകരം. രുചികരമായ ഒരു ഭക്ഷണമായും ഇത് കഴിക്കാം. ഏറെ പോഷകങ്ങൾ ഉള്ള ഭക്ഷ്യ വസ്തുവായ കുക്കുംബർ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഉൾപ്പെടുത്തുന്നുണ്ട്. കുക്കുംബറിൽ കലോറി, കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം എന്നിവ വളരെ കുറച്ചെ ഉള്ളൂ.
ഇന്ത്യയിലെ ആളുകൾ പുരാതന കാലം മുതൽക്ക് തന്നെ ഭക്ഷണത്തിനും ഔഷധ ആവശ്യങ്ങൾക്കുമായി വെള്ളരിക്ക കൃഷി ചെയ്തിരുന്നു. അത്രത്തോളം അതിന്‍റെ മഹത്വം അന്നത്തെ ആളുകൾ തിരിച്ചറിഞ്ഞിരുന്നു.
കുക്കുംബറിന്‍റെ സവിശേഷതകൾ
ജലാംശം
വെള്ളരിയിലെ ഇലക്ട്രോലൈറ്റുകൾ നിർജ്ജലീകരണം തടയാൻ സഹായിക്കും. വെള്ളരിയിൽ കൂടുതലായി വെള്ളം അടങ്ങിയിരിക്കുന്നു. അവയിൽ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ചൂടുള്ള കാലാവസ്‌ഥയിലോ വ്യായാമത്തിന് ശേഷമോ നിർജ്ജലീകരണം തടയാൻ കുക്കുംബർ കഴിക്കുന്നത് ഫലവത്താണ്. വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് കുക്കുംബർ ജ്യൂസിൽ പുതിനയും ചേർത്താൽ കൂടുതൽ രുചികരമാക്കാം.
കുടലിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും വൃക്കയിലെ കല്ലുകൾ ഒഴിവാക്കുന്നതിനും മറ്റും ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കുക്കുംബർ.
അസ്‌ഥികളുടെ ആരോഗ്യം
വിറ്റാമിൻ കെ വിശ്വസനീയമായ ഉറവിടം, രക്തം കട്ടപിടിക്കാൻ ഈ പോഷകം സഹായിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അരിഞ്ഞതും തൊലി കളയാത്തതുമായ 142 ഗ്രാം 10.2 മൈക്രോഗ്രാം (എംസിജി) വിറ്റാമിൻ കെ ശരീരത്തിന് പ്രദാനം ചെയ്യും.
കുക്കുർബിറ്റേസി സസ്യകുടുംബത്തിലെ അംഗമെന്ന നിലയിൽ, കുക്കുർബിറ്റാസിൻ എന്നറിയപ്പെടുന്ന ഉയർന്ന അളവിലുള്ള കയ്പേറിയ പോഷകങ്ങൾ വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്. ഇന്‍റർനാഷണൽ ജേർണൽ ഓഫ് ഹെൽത്ത് സർവീസസിലെ വിശ്വസനീയമായ ഒരു ലേഖനം അനുസരിച്ച് കാൻസർ കോശങ്ങളുടെ പുനരുൽപാദനം തടയുന്നതിലൂടെ കുക്കുർബിറ്റാസിൻ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.
133 ഗ്രാം തൊലിയോട് കൂടി അരിഞ്ഞ വെള്ളരിക്ക ഏകദേശം 1 ഗ്രാം നാരുകൾ നൽകുന്നു. വൻകുടൽ കാൻസറിനെ പ്രതിരോധിക്കാൻ നാരുകൾ സഹായിക്കും.
ഹൃദയാരോഗ്യം
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രസ്റ്റ്ഡ് സോഴ്സ് (എഎച്ച്എ) പറയുന്നത് ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കാനും ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കുമെന്നാണ്. 142 ഗ്രാം അളവിൽ ഉള്ള തൊലി കളയാത്ത കുക്കുംബർ 193 മില്ലിഗ്രാം പൊട്ടാസ്യവും 17 മില്ലിഗ്രാം മഗ്നീഷ്യവും നൽകുന്നു.
പ്രായപൂർത്തിയായവർ ലിംഗഭേദവും പ്രായവും അനുസരിച്ച് പ്രതിദിനം 4,700 മില്ലിഗ്രാം പൊട്ടാസ്യവും 310- 410 മില്ലിഗ്രാം മഗ്നീഷ്യവും കഴിക്കണമെന്ന് ഡയറ്റീഷ്യന്മാർ ശുപാർശ ചെയ്യുന്നത്. സോഡിയം കഴിക്കുന്നത് കുറയ്ക്കുകയും പൊട്ടാസ്യം കഴിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഉയർന്ന രക്‌തസമ്മർദ്ദം തടയാൻ സഹായിക്കും.
പ്രമേഹം
പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും കുക്കുംബർ സഹായിക്കും. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനോ രക്തത്തിലെ ഗ്ലൂക്കോസ് അമിതമായി ഉയരുന്നത് തടയുന്നതിനോ സഹായിക്കുന്ന പദാർത്ഥങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര സംസ്കരണത്തിലെ പ്രധാന ഹോർമോണായ ഹെപ്പാറ്റിക് ഗ്ലൈക്കോജന്‍റെ മെറ്റബോളിസത്തെയും ഇൻസുലിൻ ഉത്പാദനത്തെ ക്രമീകരിക്കാനും നിയന്ത്രിക്കാനും വെള്ളരിക്കയിലെ കുക്കുർബിറ്റാസിനുകൾ സഹായിക്കുന്നു എന്നതാണ് ഒരു സിദ്ധാന്തം. എഎച്ച്എ അനുസരിച്ച്, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും തടയാനും വെള്ളരിക്കയിലെ നാരുകൾ സഹായിച്ചേക്കാം.